Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightഅ​വ​ർ...

അ​വ​ർ ശ്ര​മി​ക്കു​ന്ന​ത് ഞ​ങ്ങ​ളെ നി​ർ​വീ​ര്യ​രാ​ക്കാ​ൻ -പു​രു​ഷ​ൻ ഏ​ലൂ​ർ

text_fields
bookmark_border
അ​വ​ർ ശ്ര​മി​ക്കു​ന്ന​ത് ഞ​ങ്ങ​ളെ നി​ർ​വീ​ര്യ​രാ​ക്കാ​ൻ -പു​രു​ഷ​ൻ ഏ​ലൂ​ർ
cancel

പെ​രി​യാ​ർ മ​ലി​നീ​ക​ര​ണ​ത്തി​നെ​തി​രെ നീ​ണ്ട നാ​ളു​ക​ളാ​യി ചെ​റു​ത്തു​നി​ൽ​പു​ക​ൾ സം​ഘ​ടി​പ്പി​ച്ച പ​രി​സ്​​ഥി​തി പ്ര​വ​ർ​ത്ത​ക​ൻ പു​രു​ഷ​ൻ ഏ​ലൂ​ർ ഇ​പ്പോ​ൾ അ​റ​സ്​​റ്റ്​ ഭീ​ഷ​ണി​യു​ടെ നി​ഴ​ലി​ലാ​ണ്. മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡിന്‍റേതെ​ന്ന പേ​രി​ൽ വ്യാ​ജ​രേ​ഖ​യു​ണ്ടാ​ക്കി​യെ​ന്ന പു​തി​യ ‘കു​റ്റം’ കൂ​ടി ച​​ു​മ​ത്ത​പ്പെ​ട്ടി​രി​ക്കു​ന്നു. ഏ​ലൂ​രി​ലെ പ​രി​സ്​​ഥി​തി പോ​രാ​ട്ട​ങ്ങ​ളെ​ക്കു​റി​ച്ച് 'മാധ്യമം' ആഴ്ചപതിപ്പിനോട്​ പു​രു​ഷ​ൻ ഏ​ലൂ​ർ സം​സാ​രി​ക്കു​ന്നു...

പു​രു​ഷ​ൻ ഏ​ലൂ​ർ, വ​യ​സ്സ്​ അ​മ്പ​ത്തൊ​ന്ന്. പ​രി​സ്ഥി​തി​പ്ര​വ​ർ​ത്ത​ക​ൻ. ഉ​പ​ജീ​വ​ന​മാ​ർ​ഗം ചെ​ല​വു കു​റ​ഞ്ഞ, ചെ​റി​യ ഇ​ക്കോ -ഫ്ര​ണ്ട്​​ലി വീ​ടു​ക​ൾ ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ നി​ർ​മി​ച്ചു​കൊ​ടു​ക്ക​ൽ. അ​ര​നൂ​റ്റാ​ണ്ടു​കാ​ലം ജീ​വി​ച്ച ജീ​വി​ത​ത്തി​
െ​ൻ​റ പ​കു​തി​യും മാ​ര​ക രാ​സ​വി​ഷ​ങ്ങ​ളി​ൽ മു​ങ്ങിമ​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന പെ​രി​യാ​റി​നെ​യും ത​ക​രു​ന്ന ആ​വാ​സവ്യ​വ​സ്ഥ​ക​ളെ​യും രോ​ഗാ​തു​ര​മാ​യ ജ​ന​ത​യെ​യും ര​ക്ഷി​ക്കാ​നു​ള്ള പോ​രാ​ട്ട​ങ്ങ​ൾ. മ​ധ്യ​കേ​ര​ള​ത്തിന്‍റെ ജീ​വ​നാ​ഡി​യാ​ണ്​ പെ​രി​യാ​ർ. ല​ക്ഷ​ക്ക​ണ​ക്കി​നാ​ളു​ക​ളു​ടെ ഒ​രേ​യൊ​രു കു​ടി​വെ​ള്ള​സ്രോ​ത​സ്സ്. കൊ​ച്ചി​ന​ഗ​ര​ത്തി​ൽ ജീ​വി​ക്കു​ന്ന​വ​ർ​ക്കും വെ​ള്ളം​കി​ട്ടു​ന്ന​ത്​ ഇൗ ​ന​ദി​യി​ൽ​നി​ന്നു​ത​ന്നെ. ഇൗ ​ന​ദി​യു​ടെ ക​ര​യി​ലാ​ണ്​ പു​രു​ഷന്‍റെ നാ​ടാ​യ ഏ​ലൂ​ർ. സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും വ​ലി​യ വ്യ​വ​സാ​യ​മേ​ഖ​ല​യു​ടെ ആ​സ്ഥാ​നം. ഏ​ലൂ​രി​ലും സ​മീ​പ​ത്തു​ള്ള എ​ട​യാ​റി​ലു​മാ​യി 282 ഫാ​ക്ട​റി​ക​ൾ. രാ​സ​വ​സ്തു​ക്ക​ൾ നി​ർ​മി​ക്കു​ന്ന​വ നൂ​റി​ലേ​റെ. തു​ട​ക്ക​ത്തി​ൽ പ​ശ്ചി​മ​ഘ​ട്ട​ത്തി​ലെ ഏ​ല​ത്തോ​ട്ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള കൊ​ടും​കീ​ട​നാ​ശി​നി​ക​ളും പി​ന്നെ പ​ത്തോ​ളം മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ൽനി​ന്നും നാ​ൽ​പ​തി​ലേ​റെ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ​നി​ന്നും വ​ന്നു​ചേ​രു​ന്ന സ​ക​ല​വി​ധ മാ​ലി​ന്യ​ങ്ങ​ളും പേ​റി ഒ​ഴു​കി​യെ​ത്തു​ന്ന പെ​രി​യാ​ർ, കൊ​ച്ചി​ക്കാ​യ​ലി​ൽ ചേ​രു​ന്ന​തി​നു തൊ​ട്ടു​മു​മ്പ്​ വ്യ​വ​സാ​യ​മേ​ഖ​ല​യി​ൽ​വെ​ച്ച്​ വി​ഷ​പ്പു​ഴ​യാ​യി മാ​റു​ന്നു.

പെ​രി​യാ​റി​ൽ​നി​ന്നു സു​ഭി​ക്ഷ​മാ​യി വെ​ള്ള​മെ​ടു​ക്കു​ന്ന വ്യ​വ​സാ​യ​ശാ​ല​ക​ൾ പെ​രി​യാ​റി​ലേ​ക്ക്​ പു​റ​ന്ത​ള്ളു​ന്ന​ത് വേ​ണ്ട​രീ​തി​യി​ൽ സം​സ്​​ക​രി​ക്കാ​ത്ത മാ​ര​ക​രാ​സ​മാ​ലി​ന്യ​ങ്ങ​ൾ. 2004 ആ​ഗ​സ്​​റ്റി​ൽ അ​പ​ക​ട​ക​ര​മാ​യ രാ​സ​മാ​ലി​ന്യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട സു​പ്രീം​കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണ സ​മി​തി ഏ​ലൂ​രി​ൽ വ​ന്നി​രു​ന്നു. പെ​രി​യാ​റിെ​ൻ​റ ഭീ​ക​രാ​വ​സ്ഥ ക​ണ്ട്​ സ​മി​തി ശ​രി​ക്കും ഞെ​ട്ടി. 1989ൽ ​നി​ല​വി​ൽ​വ​ന്ന ക​ർ​ശ​ന നി​യ​മ​ത്തി​നു​പോ​ലും കേ​ര​ളം ഒ​രു വി​ല​യും ക​ൽ​പി​ച്ചി​ട്ടി​ല്ല എ​ന്ന്​ സ​മി​തി നി​രീ​ക്ഷി​ച്ചു. ചി​ല വ്യ​വ​സാ​യ​ശാ​ല​ക​ൾ ഉ​ട​ൻ അ​ട​ച്ചു​പൂ​ട്ട​ണ​മെ​ന്നു​വ​രെ പ​റ​ഞ്ഞു. നി​യ​മം ന​ട​പ്പി​ലാ​ക്കാ​ൻ അ​ൽ​പം കൂ​ടി സ​മ​യം അ​നു​വ​ദി​ക്ക​ണ​മെ​ന്ന്​ അ​പേ​ക്ഷി​ച്ച്​ ബോ​ർ​ഡ്​ സ​മി​തി​യു​ടെ കാ​ലു​പി​ടി​ച്ചു. സ​മി​തി​യു​ടെ നി​ർ​േ​ദ​ശ​മ​നു​സ​രി​ച്ച്​ ഒ​രു പ്രാ​ദേ​ശി​ക പ​രി​സ്ഥി​തി ക​മ്മി​റ്റി ഉ​ണ്ടാ​ക്കി, വ്യ​വ​സാ​യ​ശാ​ല​ക​ളു​ടെ പ്ര​വ​ർ​ത്ത​നം നി​രീ​ക്ഷി​ക്കാ​ൻ. ആ ​ക​മ്മി​റ്റി​യി​ൽ പു​രു​ഷ​നും അം​ഗ​മാ​യി​രു​ന്നു. 

purushan-eloor
പെരിയാർ മലിനീകരണ വിരുദ്ധസമരത്തിൽ പുരുഷൻ ഏലൂർ (വലത്തേയറ്റം)
 


ഏ​ലൂ​ർ വ്യ​വ​സാ​യ​മേ​ഖ​ല​യി​ൽ ഇ​പ്പോ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​തും പ്ര​വ​ർ​ത്ത​നം നി​ല​ച്ച​തു​മാ​യ ഓ​രോ ഫാ​ക്ട​റി​യെ​പ്പ​റ്റി​യും പു​രു​ഷ​ന്​ ന​ന്നാ​യി​ട്ട​റി​യാം. അ​വ​യും പെ​രി​യ​ാറു​മാ​യു​ള്ള ബ​ന്ധ​ത്തിന്‍റെ എ​ല്ലാ വി​വ​ര​വും അ​റി​യു​ന്ന വ​ലി​യൊ​രു ഡാ​റ്റാ​ബാ​ങ്കാ​ണ്​ പ​ു​രു​ഷ​ൻ. അ​ദ്ദേ​ഹം ഗ​വേ​ഷ​ണ കോ​ഒാ​ഡി​നേ​റ്റ​റാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന പെ​രി​യാ​ർ മ​ലി​നീ​ക​ര​ണ വി​രു​ദ്ധ സ​മി​തി (പി.​എം.​വി.​എ​സ്) എ​ന്ന ജ​ന​കീ​യ സം​ഘ​ട​ന വ്യ​വ​സാ​യ​ശാ​ല​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​രീ​ക്ഷി​ക്കു​ക​യും ഓ​രോ സം​ഭ​വ വി​കാ​സ​വും ഡോ​ക്യു​മെ​ൻ​റ്​​ ചെ​യ്യു​ക​യും ചെ​യ്യു​ന്നു​ണ്ട്. ഇ​തൊ​ക്കെ ധാ​രാ​ള​മാ​ണ് ത​ങ്ങ​ൾ നി​യ​മ​ങ്ങ​ൾ​ക്ക്​ അ​തീ​ത​രാ​ണെ​ന്നു ക​രു​തു​ന്ന ചി​ല​ർ​ക്കും രാ​ഷ്​​ട്രീ​യ നേ​താ​ക്ക​ൾ​ക്കും അ​ഴി​മ​തി​ക്കാ​രാ​യ കു​റെ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ഹാ​ലി​ള​കാ​ൻ. ക​ഴി​ഞ്ഞ അ​ഞ്ചു​വ​ർ​ഷ​മാ​യി പൊ​ലീ​സി​നെ കൂ​ട്ടു​പി​ടി​ച്ച്​ പു​രു​ഷ​നെ​യും പി.​എം.​വി.​എ​സി​നെ​യും ത​ക​ർ​ക്കാ​ൻ കൊ​ണ്ടു​പി​ടി​ച്ചു ശ്ര​മി​ക്കു​ക​യാ​ണ്. 

പീ​ഡ​ന​പ​ര​മ്പ​ര​യു​ടെ ഏ​റ്റ​വും പു​തി​യ എ​പ്പി​സോ​ഡാ​ണ്​ ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്. വീ​ണ്ടും ഒ​രു​കേ​സ്. കേ​സ്​ കൊ​ടു​ത്ത​ത്​ കൊ​ച്ചി മി​ന​റ​ൽ​സ്​ ആ​ൻ​ഡ്​ റീ​​െ​ട്ട​യി​ൽ​സ്​​ ലി​മി​റ്റ​ഡ് (സി.​എം.​ആ​ർ.​എ​ൽ) എ​ന്ന സ്വ​കാ​ര്യ ക​മ്പ​നി. മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡി​​േ​ൻ​റ​തെ​ന്ന പേ​രി​ൽ ത​ങ്ങ​ൾ​ക്കെ​തി​രെ വ്യാ​ജ​രേ​ഖ​യു​ണ്ടാ​ക്കി​യെ​ന്നാ​ണ്​ ആ​രോ​പ​ണം. കേ​സി​ൽ ഒ​ന്നാം പ്ര​തി​യാ​യ ഗ്രീ​ൻ ആ​ക്​​ഷ​ൻ​ഫോ​ഴ്സ് എ​ന്ന സം​ഘ​ട​ന​യു​ടെ സെ​ക്ര​ട്ട​റി ഷി​ബു​മാ​നു​വ​ലി​നെ പൊ​ലീ​സ് ഇ​ക്ക​ഴി​ഞ്ഞ ഡി​സം​ബ​ർ 28ന്​ ​അ​റ​സ്​​റ്റ്​ ചെ​യ്തു. 17 ദി​വ​സ​ത്തി​നു ശേ​ഷം ജ​നു​വ​രി 15നാ​ണ്​​ ജാ​മ്യം ല​ഭി​ച്ച​ത്. കേ​സി​ലെ ര​ണ്ടാം പ്ര​തി​യാ​ണ്​ പു​രു​ഷ​ൻ. ‘ക​ള്ള​രേ​ഖ’ ഷി​ബു​വി​ന് കൊ​ടു​ത്തു എ​ന്ന​താ​ണ്​ പു​രു​ഷ​നെ​തി​രെ ചു​മ​ത്തി​യി​ട്ടു​ള്ള കു​റ്റം. വ്യാ​ജ​മാ​യ പ്ര​ഥ​മ​വി​വ​ര റി​പ്പോ​ർ​ട്ട്​ റ​ദ്ദാ​ക്ക​ണ​മെ​ന്ന്​ പു​രു​ഷ​ൻ കോ​ട​തി മു​മ്പാ​കെ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. അ​റ​സ്​​റ്റ്​ ചെ​യ്യ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ മു​ൻ​കൂ​ർ​ജാ​മ്യ​ത്തി​ന്​ അ​പേ​ക്ഷി​ച്ചി​ട്ടു​മു​ണ്ട്.

പു​രു​ഷ​നു​മാ​യി ന​ട​ത്തി​യ അ​ഭി​മു​ഖ​ത്തി​ൽ​നി​ന്ന്​:
മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡി​േ​ൻ​റ​തെ​ന്ന​പേ​രി​ൽ വ്യാ​ജ​രേ​ഖ ഉ​ണ്ടാ​ക്കി​യെ​ന്ന ആ​രോ​പ​ണ​ത്തിന്‍റെ സ​ത്യാ​വ​സ്ഥ എ​ന്താ​ണ്? 
തീ​ർ​ത്തും അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണ് ആ​രോ​പ​ണം. ഇ​തൊ​രു ക​ള്ള​ക്കേ​സാ​ണ്. വ്യാ​ജ​മെ​ന്ന്​ ക​മ്പ​നി ആ​രോ​പി​ക്കു​ന്ന ആ ​രേ​ഖ സം​സ്ഥാ​ന മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡി​നു കീ​ഴി​ൽ ഉ​ദ്യോ​ഗ​മ​ണ്ഡ​ലി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ൻ​വ​യ​ൺ​മെ​ൻ​റ് സ​ർ​വെ​യ്​​ല​ൻ​സ് സെ​ൻ​റ​റിന്‍റെ മേ​ധാ​വി​യും എ​ൻ​വ​യ​ൺ​മെ​ൻ​റ് എ​ൻ​ജി​നീ​യ​റു​മാ​യി​രു​ന്ന ഡി. ​ചി​ത്ര​കു​മാ​രി ത​യാ​റാ​ക്കി​യ റി​പ്പോ​ർ​ട്ടാ​ണ്.

purushan-eloor
നിറംമാറി ഒഴുകുന്ന പെരിയാർ
 


എ​ന്തി​നെ​പ്പ​റ്റി​യു​ള്ള റി​പ്പോ​ർ​ട്ടാ​ണ്?
പെ​രി​യാ​റിന്‍റെ നി​റം​മാ​റ്റ​ത്തെ​പ്പ​റ്റി​യു​ള്ള റി​പ്പോ​ർ​ട്ട്. 2011 ജൂ​​ലൈ 20നും 21​നും പെ​രി​യാ​ർ നി​റം​മാ​റി ഒ​ഴു​കി​യി​രു​ന്നു. അ​തി​നെ​ക്കു​റി​ച്ച്​ പ​രാ​തി​ക​ൾ ല​ഭി​ച്ച​തിന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ഇ​ൻ​സ്പെ​ക്​​ഷ​ൻ ന​ട​ന്ന​തും റി​പ്പോ​ർ​ട്ട്​ ത​യാ​റാ​ക്കി​യ​തും. 2011 ജൂ​ൈ​ല 20 മു​ത​ൽ 2011 ആ​ഗ​സ്​​റ്റ്​ ഒ​മ്പ​ത്​ വ​രെ ന​ട​ത്തി​യ നി​രീ​ക്ഷ​ണ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ അ​വ​ർ ഈ ​റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി​യ​ത്. ക​വ​റി​ങ് ലെ​റ്റ​റ​ട​ക്കം പ​ത്തു പേ​ജു​ള്ള റി​പ്പോ​ർ​ട്ടാ​ണ്. സം​സ്ഥാ​ന മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡിന്‍റെ മെം​ബ​ർ സെ​ക്ര​ട്ട​റി​ക്ക് 2011 ആ​ഗ​സ്​​റ്റ്​ 12 നാ​ണ് റി​പ്പോ​ർ​ട്ട്​ സ​മ​ർ​പ്പി​ച്ച​ത്. 

എ​ന്താ​ണ്​ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്?
പെ​രി​യാ​ർ നി​റം മാ​റി​യൊ​ഴു​കാ​ൻ കാ​ര​ണം സി.​എം.​ആ​ർ.​എ​ല്ലിന്‍റെ രാ​സ​മാ​ലി​ന്യ​ങ്ങ​ളാ​ണെ​ന്നും​ അ​വ​ർ​ക്കെ​തി​രെ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നു​മാ​ണ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്. “It is concluded that the cause of discolouration in Periyar is due to illegal discharge from the premises of M/s CMRL through their unauthorised outlet. Hence it is requested that necessary action may be initiated against the unit from that office” എ​ന്നു പ​റ​ഞ്ഞു​കൊ​ണ്ടാ​ണ്​ ആ ​റി​പ്പോ​ർ​ട്ട്​ അ​വ​സാ​നി​ക്കു​ന്ന​ത്. 2006 ജ​നു​വ​രി ഒ​ന്നി​ന്​ ഈ ​ക​മ്പ​നി പെ​രി​യാ​റി​ലേ​ക്ക്​ വ​ൻ തോ​തി​ൽ മാ​ലി​ന്യം ത​ള്ളി​യ​തി​നെ തു​ട​ർ​ന്ന്​ സു​പ്രീം​കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണ സ​മി​തി ഇ​ട​പെ​ടു​ക​യും ഇ​വ​രു​ടെ ഉ​ൽ​പാ​ദ​നം വെ​റ്റ്​​പ്രോസ​സി​ങ്ങി​ൽ​നി​ന്ന്​ ഡ്രൈ ​പ്രോ​സ​സി​ങ്ങി​ലേ​ക്ക് മാ​റ്റാ​തെ പ്ര​വ​ർ​ത്ത​നാ​നു​മ​തി ന​ൽ​ക​രു​തെ​ന്ന് മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡി​നോ​ട്​ ശി​പാ​ർ​ശ ചെ​യ്തി​രു​ന്നു. 2006 ​െസ​പ്​​​റ്റം​ബ​റി​ലും 2007 ഡി​സം​ബ​റി​ലും 2008 മാ​ർ​ച്ചി​ലും പെ​രി​യാ​ർ നി​റം മാ​റി​യ​തി​നു കാ​ര​ണം ഈ ​ക​മ്പ​നി ഒ​ഴു​ക്കി​യ മാ​ലി​ന്യ​ങ്ങ​ളാ​ണെ​ന്ന്​ 2009ൽ ​കേ​ര​ള ശാ​സ്ത്ര- സാ​ങ്കേ​തി​ക പ​രി​സ്ഥി​തി കൗ​ൺ​സി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു​ണ്ട്. 

ഇൻസ്പെക്ഷനു ശേഷം ചിത്രകുമാരി കമ്പനിയെ താക്കീത് ചെയ്യുന്ന നോട്ടിസ് അയച്ചിരുന്നോ?
അ​യ​ച്ചി​രു​ന്നു. 2011 ജൂ​ലൈ 21നാ​ണ്​ ഇ​ൻ​സ്പെ​ക്​​ഷ​ൻ ന​ട​ത്തി​യ​ത്. പി​റ്റേ​ന്ന്​ ത​ന്നെ നോ​ട്ടി​സ്​ അ​യ​ച്ചി​ട്ടു​ണ്ട്. പി​ന്നീ​ട്​ ആ​ഗ​സ്​​റ്റ്​ 12ന് Report Regarding The Discolouration of River Periyar ​എ​ന്ന​പേ​രി​ൽ ബോ​ർ​ഡിന്‍റെ മെം​ബ​ർ സെ​ക്ര​ട്ട​റി​ക്ക്​ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​ക​യും ചെ​യ്തു. ആ ​റി​പ്പോ​ർ​ട്ടാ​ണ് ഇ​​പ്പോ​ൾ ഞ​ങ്ങ​ൾ വ്യാ​ജ​മാ​യി ഉ​ണ്ടാ​ക്കി​യ​താ​ണെ​ന്ന്​ ആ​രോ​പി​ക്കു​ന്ന​ത്. 
 

purushan-eloor
കാതിക്കുടം സമരത്തിന്​ പിന്തുണ പ്രഖ്യാപിച്ച്​ നടന്ന പ്രതിഷേധത്തിൽ പുരുഷൻ ഏലൂർ
 


ഷി​ബു​വും പു​രു​ഷ​നും എ​ങ്ങ​നെ​യാ​ണ്​ ഇൗ ​കേ​സി​ൽ ഉ​ൾ​പ്പെ​ടു​ന്ന​ത്?
പെ​രി​യാ​റി​ലെ വ്യ​വ​സാ​യ മ​ലി​നീ​ക​ര​ണ​ത്തി​നെ​തി​രെ 2007ൽ ​ഷി​ബു മാ​നു​വ​ൽ ഒ​രു പൊ​തു​താ​ൽ​പ​ര്യ ഹ​ര​ജി ഹൈ​കോ​ട​തി​യി​ൽ ഫ​യ​ൽ​ചെ​യ്തി​രു​ന്നു. ഏ​തെ​ങ്കി​ലും ഒ​രു ക​മ്പ​നി​ക്കെ​തി​രെ​യു​ള്ള പ​രാ​തി​യ​ല്ല അ​ത്. വ്യ​വ​സാ​യ​ശാ​ല​ക​ൾ പെ​രി​യാ​റി​ലേ​ക്ക്​ മ​ലി​ന​ജ​ലം ഒ​ഴു​ക്കു​ന്ന​ത്​ പ​രി​പൂ​ർ​ണ​മാ​യി അ​വ​സാ​നി​പ്പി​ക്കാ​ൻ ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ക്കു​ന്ന​താ​ണ് ആ ​പ​രാ​തി. ആ ​കേ​സ്​ അ​ങ്ങ​നെ നീ​ണ്ടു​പോ​യ്ക്കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു. അ​തി​നി​ട​യി​ൽ ചി​ത്ര​കു​മാ​രി സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടിന്‍റെ​യും അ​വ​ർ ക​മ്പ​നി​ക്ക​യ​ച്ച​താ​യ നോ​ട്ടി​സിന്‍റെ​യും കോ​പ്പി​ക​ൾ എ​നി​ക്ക്​ കി​ട്ടി. അ​വ ഞാ​ൻ ഷി​ബു​വി​ന് കൊ​ടു​ത്തു. ഷി​ബു തന്‍റെ കേ​സ് ബ​ല​പ്പെ​ടു​ത്താ​ൻ ഇ​വ കോ​ട​തി​യി​ൽ തെ​ളി​വാ​യി ഹാ​ജ​രാ​ക്കി. 2012 ന​വം​ബ​റി​ലാ​ണ്​ ഇൗ ​രേ​ഖ​ക​ൾ സ​മ​ർ​പ്പി​ച്ച​ത്. രേ​ഖ​ക​ൾ കൊ​ടു​ത്ത​ത് ഞാ​നാ​ണെ​ന്ന്​ കോ​ട​തി​യി​ൽ ബോ​ധി​പ്പി​ക്കു​ക​യും ചെ​യ്തു. 

പു​രു​ഷ​ന്​ ഇൗ ​രേ​ഖ എ​വി​ടെനി​ന്നാ​ണ്​ കി​ട്ടി​യ​ത്?
ചി​ത്ര​കു​മാ​രിത​ന്നെ ത​ന്ന​താ​ണ്. 

എ​പ്പോ​ൾ, എ​വി​ടെ​െ​വ​ച്ച്?
2011 ആ​ഗ​സ്​​റ്റ്​ 12ന്. ​ചി​ത്ര​കു​മാ​രി റി​പ്പോ​ർ​ട്ട്​ സ​മ​ർ​പ്പി​ച്ച അ​തേ ദി​വ​സം പി.​സി.​ബി (പൊ​ല്യൂ​ഷ​ൻ ക​ൺ​ട്രോ​ൾ ബോ​ർ​ഡ്) ചെ​യ​ർ​മാ​ൻ ബോ​ർ​ഡിന്‍റെ എ​റ​ണാ​കു​ളം മേ​ഖ​ലാ ഓ​ഫി​സി​ൽ ഒ​രു​ യോ​ഗം വി​ളി​ച്ചി​രു​ന്നു, പെ​രി​യാ​ർ മ​ലി​നീ​ക​ര​ണം സം​ബ​ന്ധി​ച്ച്​ ച​ർ​ച്ചചെ​യ്യാ​ൻ. ഈ ​യോ​ഗ​ത്തി​ൽ പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​രും തൊ​ഴി​ലാ​ളി യൂ​നി​യ​ൻ നേ​താ​ക്ക​ളും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി നേ​താ​ക്ക​ളും പ​ങ്കെ​ടു​ത്തി​രു​ന്നു. ഈ ​യോ​ഗ​ത്തി​ൽ ​െവ​ച്ചാ​ണ്​ ചി​ത്ര​കു​മാ​രി ബോ​ർ​ഡി​നു സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടിന്‍റെ​യും ക​മ്പ​നി​ക്ക്​ അ​യ​ച്ച താ​ക്കീ​ത്​ നോ​ട്ടി​സിന്‍റെ​യും പ​ക​ർ​പ്പ്​ എ​നി​ക്ക്​ ത​ന്ന​ത്. പി​ന്നീ​ട്​ വി​വ​രാ​വ​കാശ നി​യ​മ​പ്ര​കാ​ര​വും ഞ​ങ്ങ​ൾ​ക്ക് ആ ​രേ​ഖ​ക​ൾ കി​ട്ടി. ചി​ത്ര​കു​മാ​രി റി​പ്പോ​ർ​ട്ട്​ ഉ​ൾ​പ്പെ​ടെ പെ​രി​യാ​ർ മ​ലി​നീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഫ​യ​ലു​ക​ൾ പി.​സി.​ബി​യു​ടെ ഓ​ഫി​സി​ൽ​നി​ന്ന്​ കാ​ണാ​താ​യെ​ന്ന് മ​ല​യാ​ള മ​നോ​ര​മ 2013 ജ​നു​വ​രി 22ന്​ ​റി​പ്പോ​ർ​ട്ട്​ ചെ​യ്ത​തി​നെ തു​ട​ർ​ന്ന്​ ഷി​ബു അ​ന്നേ ദി​വ​സം​ത​ന്നെ ചി​ത്ര​കു​മാ​രി റി​പ്പോ​ർ​ട്ടിന്‍റെ​യും ക​വ​റി​ങ്​ ലെ​റ്റ​റിന്‍റെ​യും സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പു​ക​ൾ പി.​സി.​ബി​യു​ടെ ഏ​ലൂ​ർ ഓ​ഫി​സി​ൽ​നി​ന്ന് ക​ര​സ്ഥ​മാ​ക്കി. പി​ന്നീ​ട് 2015 ​സെ​പ്​​​റ്റം​ബ​ർ 30ന്, ​ഞ​ങ്ങ​ളെ സ​ഹാ​യി​ക്കു​ന്ന ജ​ന​ജാ​ഗ്ര​ത എ​ന്ന സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​ക​ൻ കെ.​കെ. മു​ഹ​മ്മ​ദ്​ ഇ​ക്​​ബാ​ലും വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ഇ​തേ രേ​ഖ​ക​ൾ പി.​സി.​ബി​യു​ടെ തി​രു​വ​ന​ന്ത​പു​രം ഓ​ഫി​സി​ൽ നി​ന്നെ​ടു​ത്തു. അ​ന്ന​ത്തെ പ​ബ്ലി​ക്​ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫി​സ​ർ ത​ങ്ക​പ്പ​ൻ​നാ​യർ ഓ​രോ പേ​ജി​ലും ഒ​പ്പും സീ​ലും വെ​ച്ച്​ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​ദ്ദേ​ഹം ഇ​പ്പോ​ൾ പി.​സി.​ബി​യു​ടെ താ​ൽ​ക്കാ​ലി​ക മെം​ബ​ർ സെ​ക്ര​ട്ട​റി​യാ​ണ്. 

 
purushan-eloor
പെരിയാർ മലിനീകരണത്തെപ്പറ്റി 2000 ഏപ്രിൽ 7ന്​ മാധ്യമം പ്രസിദ്ധീകരിച്ച മുഖചിത്രവും പി.കെ. പ്രകാശി​​​​​​െൻറ റിപ്പോർട്ടും
 


പെ​രി​യാ​റിന്‍റെ മ​ലി​നീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹൈ​കോ​ട​തി മു​മ്പാ​കെ​യും ദേ​ശീ​യ ഹ​രി​ത ട്രൈ​ബ്യൂ​ണ​ൽ മു​മ്പാ​കെ​യും പ​ല കേ​സു​ക​ളും ഉ​ണ്ട്. 2016 ​െസ​പ്​​റ്റം​​ബ​ർ 23ന്​ ​സി.​എം.​ആ​ർ.​എ​ൽ അ​സം​സ്​​കൃ​ത മ​ലി​ന​ജ​ലം മ​ഴ​വെ​ള്ള​ക്കു​ഴ​ൽ വ​ഴി പെ​രി​യാ​റി​ലേ​ക്ക്​ ഒ​ഴു​ക്കി​യ​തി​ന് അ​തേ മാ​സം 26ന് ​പി.​സി.​ബി ക​മ്പ​നി​ക്ക്​ നോ​ട്ടി​സ്​ ന​ൽ​കി​യി​രു​ന്നു. ഈ ​നോ​ട്ടി​സിന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​മ്പ​നി​യി​ൽ മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ സം​വി​ധാ​നം ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ക്കു​ന്ന ഹ​ര​ജി ഞ​ങ്ങ​ൾ ഹ​രി​ത കോ​ട​തി​യി​ൽ ന​ൽ​കി. ക​മ്പ​നി​യു​ടെ മ​ലി​നീ​ക​ര​ണ ച​രി​ത്ര​ത്തിന്‍റെ തെ​ളി​വാ​യി ഞ​ങ്ങ​ൾ ഇ​തേ റി​പ്പോ​ർ​ട്ട് ഹാ​ജ​രാ​ക്കി​യി​രു​ന്നു. ഞ​ങ്ങ​ൾ ന​ൽ​കി​യ ഹ​ര​ജി ത​ള്ള​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ സി.​എം.​ആ​ർ.​എ​ൽ ന​ൽ​കി​യ ഹ​ര​ജി​യി​ലും സ​ത്യ​വാ​ങ്​മൂ​ല​ത്തി​ലും ചി​ത്ര​കു​മാ​രി റി​പ്പോ​ർ​ട്ടി​നെ ചോ​ദ്യം ചെ​യ്തി​ട്ടി​ല്ല. അ​തു​പോ​ലെ, ഷി​ബു മാ​നു​വ​ൽ ഹൈ​കോ​ട​തി​യി​ൽ ന​ൽ​കി​യ കേ​സും 2013ൽ ​ഹ​രി​ത​കോ​ട​തി​യി​ലേ​ക്ക്​ മാ​റ്റി​യി​രു​ന്നു. പി.​സി.​ബി​യും

ഇതേവരെ ഈ രേഖ വ്യാജമാണെന്ന് പറഞ്ഞിട്ടില്ല. റിപ്പോർട്ട്് വ്യാജമാണെങ്കിൽ എന്തുകൊണ്ട് ഇത്രയും കാലം മിണ്ടിയില്ല? കോ​ട​തി മു​മ്പാ​കെ സ​മ​ർ​പ്പി​ച്ച രേ​ഖ​ക​ൾ വ്യാ​ജ​മാ​ണെ​ങ്കി​ൽ അ​ത്​ കോ​ട​തി​യി​ൽ തെ​ളി​യി​ക്കേ​ണ്ട​താ​ണ​ല്ലോ. എ​ന്തെ​ങ്കി​ലും ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ങ്കി​ൽ അ​ത്​ കോ​ട​തി​യ​ല്ലേ പ​റ​യേ​ണ്ട​ത്? അ​തി​നി​ട​യി​ൽ എ​ങ്ങ​നെ​യാ​ണ്​ പൊ​ലീ​സ്​ കേ​സും അ​റ​സ്​​റ്റു​മൊ​ക്കെ വ​ന്ന​ത്?

അ​തു​ത​ന്നെ​യാ​ണ്​ ഞ​ങ്ങ​ളും ചോ​ദി​ക്കു​ന്ന​ത്. ഷി​ബു​വിന്‍റെ ജാ​മ്യാ​പേ​ക്ഷ​യി​ൽ വാ​ദം ന​ട​ന്ന​ത്​ മൂ​ന്നു ദി​വ​സ​മാ​യി​രു​ന്നു. ഒ​ന്നാ​ലോ​ചി​ച്ചു​നോ​ക്കൂ, ര​ണ്ടാം പ്ര​തി​യെ അ​റ​സ്​​റ്റ്​ ചെ​യ്യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ഒ​ന്നാം പ്ര​തി​ക്ക്​ ജാ​മ്യം അ​നു​വ​ദി​ക്ക​രു​തെ​ന്നാ​യി​രു​ന്നു പ്രോ​സി​ക്യൂ​ഷന്‍റെ വാ​ദം. 
 

(അഭിമുഖത്തിന്‍റെ പൂർണ രൂപം ഈയാഴ്ച പുറത്തിറങ്ങിയ 'മാധ്യമം' ആഴ്ചപതിപ്പിൽ.)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Purushan EloorPeriyar Pollution IssuesMalayalam Interview
News Summary - Purushan Eloor Explain Periyar Pollution Issues -Malayalam Interview
Next Story