Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_right​കേന്ദ്രവും കേരളവും...

​കേന്ദ്രവും കേരളവും കൈവിടാതെ കുഞ്ഞാലിക്കുട്ടി

text_fields
bookmark_border
​കേന്ദ്രവും കേരളവും കൈവിടാതെ കുഞ്ഞാലിക്കുട്ടി
cancel

കണ്ണൂർ: പാർലമ​െൻറിലും ദേശീയ രാഷ്​ട്രീയത്തിലും സ്വന്തം പാത വെട്ടിയ ഇ. അഹമ്മദി​​െൻറ പിൻഗാമിയാവാൻ നിയോഗിക്കപ്പെടു​േമ്പാൾ തന്നെ കേരളത്തിലെ മുന്നണി രാഷ്​ട്രീയത്തിൽ തുടരാൻ കുഞ്ഞാലിക്കുട്ടിക്ക്​ നൽകിയ അനുവാദം പുതിയൊരു ‘യുഗ’പ്പിറിയായി. കേന്ദ്രത്തിൽ മന്ത്രിയായിരിക്കു​േമ്പാൾ പോലും ​ യു.ഡി.എഫ്​. ലെയ്​സൺ കമ്മിറ്റിയിലുൾ​െപ്പടെ പ​െങ്കടുക്കുകയും സംസ്​ഥാന കാര്യങ്ങളിൽ ഇടപെടുകയും ചെയ്​തിരുന്ന അഹമ്മദി​​െൻറ അനുഭവം തന്നെയാണ്​ കുഞ്ഞാലിക്കുട്ടിക്ക്​ തുണയായത്​. അഹമ്മദിനെ കേന്ദ്ര/സംസ്​ഥാന ഡബിൾറോൾ കളിക്കാരനായി ആഭ്യന്തര രംഗത്ത്​ വിമർശിച്ചിരുന്ന കുഞ്ഞാലിക്കുട്ടി തന്നെ അതേ റോളിലെത്തി എന്നതാണ്​ കൗതുകകരം.

പാർലമ​െൻറ്​ സ്​ഥാനാർഥിയായി നിയോഗിക്കപ്പെട്ട പി.കെ. കുഞ്ഞാലിക്കുട്ടിയോട്​ സംസ്​ഥാന മുന്നണി രാഷ്​ട്രീയത്തിൽ തുടരാൻ നിർദേശിച്ചത്​ നിയമസഭാ നേതൃത്വത്തിൽ സമവായ തീരുമാനം വരുന്നത്​ വരെ​യാണ്​. കുഞ്ഞാലിക്കുട്ടി പാർലമ​െൻറിലേക്ക്​ ജയിച്ചു കഴിഞ്ഞാൽ വേങ്ങര അസംബ്ലി മണ്​ഡലത്തിൽ ആരെ സ്​ഥനാർഥിയാക്കുമെന്നതിനെക്കാൾ നിയമസഭയിൽ കുഞ്ഞാലിക്കുട്ടി​യുടെ സ്​ഥാനം ആര്​ പിന്തുടരുമെന്ന ചോദ്യത്തിന്​ നേതൃത്വത്തിൽ ഇതുവരെയും ഏക സ്വരമില്ല. നിയമസഭാ ഉപതെരഞ്ഞെടുപ്പിലെ സ്​ഥാനാർഥി ആരായിരിക്കുമെന്ന്​ ചോദിച്ചാൽ, ‘അത്​ ​അപ്പോൾ തീരുമാനിക്കും’ എന്ന മറുപടിയിലൊതുങ്ങുന്നതാണ്​ ഇൗ അനിചിതത്വം.

കുഞ്ഞാലിക്കുട്ടി ​കേന്ദ്ര രാഷ്​ട്രീയത്തിലേക്ക്​ പോകുന്നതിൽ യു.ഡി.എഫ്​. നേതൃത്വം ആശങ്ക പങ്കുവെച്ചത്​ മുസ്​ലിം ലീഗിലെ തന്നെ ചിലരുടെ മനസ്​ വായിച്ചായിരുന്നു. 2006ൽ കുഞ്ഞാലിക്കുട്ടി കുറ്റിപ്പുറത്ത്​ തോറ്റ നിയമസഭയിൽ മുസ്​ലിം ലീഗി​​െൻറ സഭാനേതാവ്​ സി.ടി. അഹമ്മദലിയായിരുന്നു. സഭയിലെ അന്നത്തെ അനുഭവം കോൺഗ്രസ്​ നേതൃത്വത്തിനറിയാം. കുഞ്ഞാലിക്കുട്ടിക്ക്​ പകരം സീനിയോറിറ്റി അനുസരിച്ച്​ ടി.എ. അഹമ്മദ്​ കബീറിനെയാണ്​ നിയോഗിക്കേണ്ടത്​. 2006ൽ ജനറൽ സെക്രട്ടറി സ്​ഥാനത്ത്​ നിന്ന്​ കുഞ്ഞാലിക്കുട്ടി നിഷ്​കാസിതനായ ശേഷം ഇ. അഹമ്മദ്​ ജനറൽ സെക്രട്ടറിയായിരുന്നു. അന്ന്​ അഹമ്മദി​​െൻറ കാര്യദർശിത്വ ചുമതല സെക്രട്ടറിമാരിലൊരാൾ എന്ന നിലയിൽ അഹമ്മദ് ​കബീറിൽ ഏൽപിക്കപ്പെട്ടു.

പക്ഷെ, സംഘടനാ കാര്യങ്ങളിൽ കബീറിന്​ അന്ന്​ വല്ലാതെ തിളങ്ങാനായില്ല. നിയമസഭയിലും അദ്ദേഹത്തെ പാർട്ടി ലീഡറാക്കാനാവില്ല എന്ന നിലപാട്​ കുഞ്ഞാലിക്കുട്ടിക്ക്​ തന്നെ ഉണ്ടാവും. എം.കെ. മുനീറാണ്​ കുഞ്ഞാലിക്കുട്ടിക്ക്​ പകരം നിയസഭാ ലീഡർ ആവേണ്ട മറ്റൊരാൾ. സ്വാഭാവികമായും അങ്ങിനെയൊരു തീരുമാനം ഉണ്ടാവുന്നത്​ അപൂർവമായിരിക്കും. എന്നാൽ, വേങ്ങര ഉപതെരഞ്ഞെടുപ്പിൽ പാർട്ടി ജനറൽ സെക്രട്ടറി കെ.പി.എ. മജീദിനെ മൽസരിപ്പിച്ച്​ നിയസഭാ ലീഡറാക്കാമെന്ന്​ ചിലരുടെ മനസിലുണ്ട്​. അതിപ്പോൾ പറഞ്ഞാൽ മലപ്പുറം പാർലമ​െൻറ്​ തെരഞ്ഞെടുപ്പിൽ എതിരടിയൊഴുക്കാവാം.

പാർലെമൻറ്​ ഉപതെരഞ്ഞെടുപ്പിൽ അഹമ്മദിനെക്കാൾ ഭൂരിപക്ഷം കുഞ്ഞാലിക്കുട്ടി നേടണമെന്നാണ്​ ലീഗ്​ നേതൃത്വം ആഗ്രഹിക്കുന്നത്​. അതിനാൽ, പാർലമ​െൻറ്​ തെരഞ്ഞെടുപ്പിന്​ ശേഷം നിയമസഭാ ഉപതെരഞ്ഞെടുപ്പ്​ വേളയിൽ മജീദി​​െൻറ പേര്​ തന്നെ ഉയർത്തി കൊണ്ടു വരാനാണ്​ നീക്കം. അബ്​ദുറഹിമാൻ രണ്ടത്താണിയോ, യൂത്ത്​ലീഗ്​ മുൻ സാരഥി സാദിഖലിയോ ആവണമെന്ന തർക്കം ഒഴിവാക്കാനും മജീദി​​െൻറ പേര്​ ഉപകരിക്കും. ഇങ്ങിനെയൊരു സമവായമാവുന്നത്​ വരെയാണ്​ കുഞ്ഞാലിക്കുട്ടി സംസ്​ഥാന രാഷ്​​ട്രീയത്തിൽ ഇടപെടുകയെന്നാണ്​ ബന്​ധപ്പെട്ട കേന്ദ്രങ്ങൾ നൽകുന്ന സൂചന.

അതേസമയം, കേന്ദ്ര രാഷ്​ട്രീയത്തിൽ സജീവമായി ഉണ്ടായിരിക്കെ ഇ. അഹമ്മദ്​ യു.ഡി.എഫ്​. ലയ്​സൺ കമ്മിറ്റിയിലും സംസ്​ഥാനത്തെ പ്രധാന കാര്യങ്ങളിലും ഇടപെട്ടിരുന്നു. കുഞ്ഞാലിക്കുട്ടി അത്തരം റോൾ തുടരുകയും നിയമസഭയിൽ പുതില ലീഡറെ കണ്ടെത്തുകയുമാണ്​ നല്ലതെന്നാണ്​ ധാരണയായത്​. എന്നാൽ, പാർട്ടിക്ക്​ പുതിയ കേന്ദ്ര ഒാഫീസ്​ ഡൽഹിയിൽ തുറക്കുകയും പ്രധാന ഭാരവാഹികളെല്ലാം ദേശീയതലത്തിൽ തന്നെ ടീമായി ചുമതലകൾ വഹിക്കുകയും വേണമെന്നാണ്​ കഴിഞ്ഞ ദേശീയ സമിതിയോഗത്തിൽ പുതിയ ദേശീയ പ്രസിഡൻറ് പ്രൊഫ. ഖാദർ മൊയ്​തീൻ ​ ആവശ്യപ്പെട്ടിരുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muslim leagueUDFPK kunhalikutty
News Summary - pk kunhalikutty muslim league udf
Next Story