Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightകഞ്ചാവൂരിൽ നിന്നും...

കഞ്ചാവൂരിൽ നിന്നും കുറിഞ്ഞി വഴി വിവാദത്തിലേക്ക്​ 

text_fields
bookmark_border
Kurinji
cancel

ഒരിക്കൽ ലഹരി പൂക്കുന്ന മലനിരകളായിരുന്നു കൊട്ടക്കൊമ്പുർ വില്ലേജിലെ കടവരിയും കമ്പക്കല്ലും. കഞ്ചാവ്​ കുടിയൊഴിപ്പിക്കപ്പെട്ടതോടെ മണ്ണിലുണ്ടായിരുന്ന നീലകുറിഞ്ഞിവിത്തുകൾ മുളച്ച്​ വന്നു. അതിനൊപ്പം യൂക്കാലി കൃഷിയുമായി വമ്പന്മാരും മലകയറി. വ്യാജ പട്ടയത്തിൻറ പിൻബലത്തിൽ സർക്കാർ ഭൂമി സ്വന്തമാക്കിയവരും അക്കൂട്ടത്തിലുണ്ട്​. പക്ഷെ, കഞ്ചാവിനെയും ലഹരി കൃഷി ചെയ്​തിരുന്നവരെയും കുടിയൊഴിപ്പിച്ച സർക്കാരിന്​ കയ്യേറ്റക്കാർക്ക്​ മുന്നിൽ ഒന്നും ചെയ്യാനായില്ല. ഭൂമിയുടെ രാഷ്​ട്രിയം ലാഭകച്ചവടമായി മാറിയതോടെ, കേരളത്തിൻറ അതിർത്തിയിലുള്ള വട്ടവട പഞ്ചായത്തും വട്ടവട, കൊട്ടക്കൊമ്പുർ വില്ലേജുകളും വിവാദങ്ങൾക്കൊപ്പമായി. 11 വർഷം മുമ്പ്​ നീലകുറിഞ്ഞി സ​േങ്കതമായി വട്ടവട വില്ലേജിലെ 62^ാം ബ്ലോക്കും കൊട്ടക്കൊമ്പുർ വില്ലേജിലെ 58^ാം ബ്ലോക്കും പ്രഖ്യാപിക്കപ്പെട്ടതോടെ ആരംഭിച്ച വിവാദം കെട്ടടങ്ങുന്നില്ല. പുറത്ത്​ ക​േയ്യറ്റത്തെ എതിർക്കു​ന്ന രാഷ്​ട്രിയ പാർട്ടികളുടെ നേതാക്കൾക്കും മത നേതാക്കൾക്കും വട്ടവട പഞ്ചായത്തിൽ ഏക്കർകണക്കിന്​ ഭൂമിയുണ്ട്​. എന്നാൽ, വട്ടവടക്കാരെ സംബന്ധിച്ചിടത്തോളം ഇതിൽ അൽഭുതമില്ല. കാരണം, ഭൂമിക്ക്​ വിലയില്ലാതിരുന്ന ഇവിടെ പണ്ട്​ മുതലെ ഗ്രാമക്കാരുടെ പക്കൽ വലിയ അളവിൽ ഭൂമിയുണ്ടായിരുന്നു.

vattavada

എവിടെയാണ്​ വട്ടവട
ഇടുക്കി ജില്ലയിൽ മൂന്നാറും കടന്ന്​ വേണം വട്ടവടയിൽ എത്താൻ. തമിഴ്​നാട്​ അതിർത്തിയിലെ ടോപ്പ്​ സ്​റ്റേഷനും പിന്നിട്​ വേണം വട്ടവട പഞ്ചായത്തിൻറ ആസ്​ഥാനമായ കോവിലൂരിൽ എത്താൻ. സമുദ്ര നിരപ്പിൽ നിന്നും ഏറ്റവും ഉയരത്തിലുള്ള പഞ്ചായത്ത്​. എന്നാൽ, വരുമാനത്തിൽ ഏറ്റവും പിന്നിൽ. സർക്കാർ ഗ്രാൻറ്​ കൊണ്ട്​ മാത്രം ശമ്പളം നൽകുന്നു. 

19^ാം നുറ്റാണ്ടിൽ തന്നെ പഴം, പച്ചക്കറി ഉൽപാദനത്തിൽ മുന്നിലായിരുന്നു വട്ടവട. ശീതകാല പച്ചക്കറികളും ഇംഗ്ലിഷ്​ പഴങ്ങളും ധാരാളമായി ഉൽപാദിപ്പിച്ചിരുന്നു. പഴത്തോട്ടവും ചിലന്തിയാറും പഴങ്ങളുടെ കേന്ദ്രമായിരുന്നുവെങ്കിൽ മറ്റ്​ ഗ്രാമങ്ങൾ പച്ചക്കറിയിലായിരുന്നു മുന്നിൽ. ഇതിന്​ പുറമെ സൂചിഗോതമ്പും പ്രത്യേക ഇനം നെല്ലും വിളഞ്ഞിരുന്നു. ഇന്നിപ്പോൾ പച്ചക്കറി മാത്രം. ജലക്ഷാമമാണ്​ കൃഷിക്ക്​ തടസം. തമിഴ്​ വംശജരാണ്​ നാട്ടുകാർ. മലയാളികൾ ഏതാനം കുടുംബങ്ങൾ മാത്രം. തമിഴ്​ വംശരജായിരുന്നുവെങ്കിലും തമിഴ്​നാട്​ രാഷ്​​​ട്രിയത്തിന്​ അടിത്തറയുണ്ടായിരുന്നില്ല. 

1987വരെ കോവിലൂ​ർ, പഴത്തോട്ടം എന്നിവിടങ്ങൾ വരെയായിരുന്നു ഗതാഗത സൗകര്യം. കോവർ കഴുതയായിരുന്നു ചരക്ക്​ നീക്കത്തിന്​ ഉപയോഗിച്ചിരുന്നത്​.  ലോകസഭ തെരഞ്ഞെടുപ്പ്​ ഇൗ പഞ്ചായത്ത്​ ഒന്നാകെ ബഹിഷ്​കരിച്ചതിന്​ ശേഷമാണ്​ വട്ടവടയിലേക്ക്​ വികസനം എത്തുന്നത്​.  റോഡ്​ വന്നു, പിന്നാലെ ബസും. ഇപ്പോഴും കോവിലൂർ വരെ മാത്രമാണ്​ ബസ്​ എത്തുന്നത്​. മറ്റ്​ ഗ്രാമങ്ങളിലേക്ക്​ റോഡുണ്ടെങ്കിലും ബസില്ല. അതിനാൽ, ചരക്ക്​ നീക്കത്തിന്​ ഇപ്പോഴും കോവർ കഴുതയെ തന്നെയാണ്​ ആശ്രയിക്കുന്നത്​. 

Vattavada2

ഒന്നിച്ച്​ ഒരിടത്ത്​ താമസവും മറ്റൊരു ഇടത്ത്​ കൃഷി ഭൂമിയും എന്നതാണ്​ രീതി. ഇവിടെ ശൗചാലയങ്ങൾ വന്നത്​ കഴിഞ്ഞ പഞ്ചായത്ത്​ ഭരണസമിതിയുടെ കാലയളവിലാണ്​. വീടിന്​ മുന്നിൽ ശൗചാലയം പാടില്ലെന്ന അന്തവിശ്വാസം തകർത്താണ്​ കക്കുസുകൾ നിർമ്മിച്ചത്​. അയിത്തം അവസാനിച്ചുവെങ്കിലും പഴമക്കാരിൽ ഇപ്പോഴും നിലനിൽക്കുന്നു. രാജാവും ഗ്രാമമുഖ്യനും മന്ത്രിയും ഒക്കെ കോവിലൂർ, വട്ടവട, കൊട്ടക്കൊമ്പുർ എന്നി ഗ്രാമങ്ങളിലുണ്ട്​. 

കഞ്ചാവും കുറിഞ്ഞിമലയും
ഏറ്റവും കൂടുതൽ റവന്യു ഭൂമിയുണ്ടായിരുന്ന വില്ലേജുകളിലൊന്നാണ്​ കൊട്ടക്കൊമ്പുർ. ഗതാഗത, വാർത്താ വിനിമയസൗകര്യങ്ങൾ ഒന്നും ഇല്ലാത്ത ഇവിടം കഞ്ചാവ്​ കൃഷിക്കാരുടെ താവളമായി മാറുന്നത്​ തങ്കമണി സംഭവത്തിന്​ ശേഷമാണ്​. തങ്കമണി സംഭവത്തോടെ കഞ്ചാവ്​ കൃഷി നാട്ടിൽ നിന്നും കാട്ടിലേക്ക്​ മാറി. ആ മേഖലയിൽ നിന്നുള്ളവരാണ്​ കമ്പക്കല്ലിലും കടവരിയിലും കൃഷി തുടങ്ങിയത്​. ഏറ്റവും മുന്തിയ ഇനം നീലചടയനാണ്​ ഇവിടെ വിളഞ്ഞത്​. കോടികളുടെ കഞ്ചാവും കഞ്ചാവ്​ ഒായിലും അതിർത്തി കടന്ന്​ രാജ്യാന്തര വിപണിയിൽ എത്തി. 1980കളിൽ എക്​സൈസ്​, വനം, പൊലീസ്​ സേനകളിൽ ആത്​മാർഥതയുള്ള ഉദ്യോഗസ്​ഥർ എത്തിയതോടെ ഇവിടെയും കഞ്ചാവ്​ വേട്ട ആരംഭിച്ചു. ഒാരോ തവണയും കഞ്ചാവ്​ വേട്ട കഴിയു​േമ്പാൾ ലഹരി വിളയിക്കുന്നവർ കുടുതൽ ഉൾവനത്തിലേക്ക്​ വലിഞ്ഞു.

munnar

1980കളുടെ അവസാനം കഞ്ചാവ്​ വേട്ട ജനകീയ പങ്കാളിത്തത്തോടെയായി. പിന്നിട്​ 1993ലാണ്​ കഞ്ചാവ്​ കൃഷിക്കാരിൽ വംശിയകലാപം ഉണ്ടാകുന്നതും മാഫിയ തലവൻ ഭീകരൻ തോമയുടെ ഉടലും കബന്ധവും വട്ടവടയിലെ ചിലന്തിയാറിൽ രണ്ടിടത്തായി കാണപ്പെട്ടതും. അ​ത്​ കഞ്ചാവ്​ കൃഷിയുടെ ഉന്മലൂലനത്തിന്​ വഴിയൊരുക്കി. ഇതിനിടെ തന്നെ, കഞ്ചാവ്​ കൃഷി തടയാൻ കൊട്ടക്കൊമ്പുർ വില്ലേജിലെ ഭൂമി മുഴുവൻ വനം വകുപ്പിന്​ കൈമാറാൻ ആലോചന നടന്നിരുന്നു. അതിന്​ ഒരു കാരണം കൂടിയുണ്ടായിരുന്നു. കുറച്ച്​ ഭാഗം നേരത്തെ തന്നെ വാറ്റിൽ പ്ലാ​േൻറഷന്​ വേണ്ടി വനം വകുപ്പിന്​ കൈമാറിയിരുന്നു. 1954 മുതൽ വാറ്റിൽ പ്ലാ​േൻറഷനുണ്ട്​. 
കമ്പക്കല്ലും കവടരിയുമായിരുന്നു പ്രധാന കഞ്ചാവ്​ കേന്ദ്രങ്ങൾ എങ്കിലും കടവരിയിലേക്ക്​ ജിപ്പ്​ റോഡുള്ളതിനാൽ, വേട്ട പതിവായി. ഇതോടെയാണ്​ കമ്പക്കല്ലിലേക്കും ഉൾവനത്തിലേക്ക്​ കഞ്ചാവ്​ നീങ്ങിയത്​. 

vattavada map
വട്ടവട
 

കടവരിയിൽ കുടിയേറ്റം
പൂയംകുട്ടി ജലവൈദ്യുതി പദ്ധതിക്ക്​ അനുമതി ലഭിച്ചാൽ, വനം വകുപ്പിന്​ പകരം ഭൂമിയായി നൽകാൻ നിർദേശിച്ചിരുന്നത്​ കവടരിയിലെ റവന്യൂ ഭൂമിയാണ്​. പിന്നിട്​ 1977 ജനുവരി ഒന്നിന്​ മുമ്പ്​ വനഭൂമിയിൽ പ്രവേശിച്ചവർക്ക്​ പട്ടയം നൽകു​േമ്പാൾ ബദൽവനവൽക്കരണത്തിന്​ നൽകാനും കൊട്ടക്കൊമ്പുരിലെ  ഭൂമി നിർദേശിക്കപ്പെട്ടു. ഒടുവിൽ ശബരിമലക്ക്​ വേണ്ടിയാണ്​ ഭൂമി നൽകിയത്​. ശബരിമല മാസ്​റ്റർ പ്ലാൻ പ്രകാരം ഭൂമി വിട്ടു കിട്ടാൻ 2005 ജൂൺ എട്ടിലെ സർക്കാർ ഉത്തരവ്​ പ്രകാരം കൊട്ടക്കൊമ്പുർ 58^ാം ​ബ്ലോക്കിലെ 305 ഏക്കർ വനം വകുപ്പിന്​ കൈമാറി. തുടർന്ന്​ ജൂലൈ ആറിലെ സർക്കാർ ഉത്തരവ്​ പ്രകാരം 58^ാം ബ്ലോക്കിലെ മുഴുവൻ റവന്യു ഭൂമിയും വനം വകുപ്പിന്​ സംരക്ഷണത്തിനായി കൈമാറി. 

 

എന്നാൽ, തമിഴ്​നാടിനോട്​ ചേർന്നുള്ള കവടരിയിൽ കുടിയേറ്റം ആരംഭിക്കുന്നത്​ തമിഴ്​നാട്​ വനം വകുപ്പിൻറ നേതൃത്വത്തിലാണ്​. അവരുടെ പ്ലാ​േൻറഷനിൽ ​ജോലിക്കെത്തിയ 40 ശ്രീലങ്കൻ അഭയാർഥികളെ 1974ൽ കടവരിയിൽ കുടിയിരുത്തി. അവർ തമിഴ്​നാട്​ അതിത്തിയിലെ ജോലിയും കൃഷിയുമായി കഴിഞ്ഞു. പിന്നിട്​ കു​ടിയേറ്റംവരുന്നത്​ 1980കളിൽ. അതും തമിഴ്​നാടിൽ നിന്നുള്ളവർ. ഒരു രാഷ്​ട്രിയ പാർട്ടിയുടെ നേതൃത്വത്തിലായിരുന്നു കുടിയേറ്റം. അതോടെ കടവരി പാർട്ടി ഗ്രാമമായി മാറി. ഇവിടെയാണ്​ തമിഴ്​നാടിലെ മൈജോ ഗ്രൂപ്പ്​ 344.5 ഏക്കർ ഭൂമി 1998ൽ സ്വന്തമാക്കുന്നത്​. തമിഴ്​നാടിലെ ടി.ടി.വി. ദിനകരും മറ്റും ബന്ധമുള്ളതാണ്​ ഇൗ ​​ഗ്രൂപ്പെന്ന്​ പറയുന്നു. തദ്ദേശിയരായ 99 പേരുടെ പേരിൽ പട്ടയം വാങ്ങി അവ ചെന്നൈയിലെ സബ്​ രജിസ്​റ്റർ ആഫീസിൽ വെച്ച്​ മുക്​തിയാർ പ്രകാരം കൈമാറി കൊടുക്കുകയായിരുന്നു. പ്രാദേശിക നേതാക്കളായിരുന്നു ഇടനിലക്കാർ. എന്നാൽ, ഇൗ ഭൂമി പോക്ക്​ വരവ്​ ​െചയ്​ത്​ കൊടുത്തില്ല. കടവരിപാർക്ക്​ എന്ന വില്ല പദ്ധതി ആസൂത്രണം ചെയ്​ത്​ വിദേശ ഇന്ത്യക്കാരിൽ നിന്നും വലിയ തുക വാങ്ങുകയും ചെയ്​തു. കടവരി പാർക്ക്​ അന്വേഷിച്ച്​ വന്നവർ കണ്ടത്​​ കുറിഞ്ഞ്​ ചെടികൾ. അതോടെ അവർ മടങ്ങി. ഇടക്കിടെ മൈജോ ഗ്രൂപ്പ്​ പ്രതിനിധികൾ എത്തുമെങ്കിലും അപ്പോഴെക്കും ഭൂമി പ്രാദേശിക നേതാക്കൾ കൈവശമാക്കി. യഥാർഥത്തിൽ കുറിഞ്ഞി സ​​േങ്കതത്തിന്​ തടസമാകുന്നതും ഇൗ ഭൂമിയാണ്​.ഇവർ ഇപ്പോഴും ഭൂമിവിൽക്കുന്നു.

കുറിഞ്ഞിമല സ​േങ്കതം പ്രഖ്യാപിക്കുന്നു
1996ലെ കുറിഞ്ഞിപൂക്കാലത്താണ്​ കുറിഞ്ഞിമല സ​േങ്കതം പ്രഖ്യാപിക്കുന്നത്​. മുന്നാറിൽ നടന്ന കുറിഞ്ഞി ഉൽസവത്തിൽ അന്നത്തെ മന്ത്രിമാരായ കോടിയേരി ബാലകൃഷ്​ണൻ, ബിനോയ്​ വിശ്വം എന്നിവർ പ്രഖ്യാപനം നടത്തി. രണ്ട്​ ബ്ലോക്കുകളിലെ ഏകദേശം 3200 ഹെക്​ടർ സ്​ഥലമാണ്​ സ​േങ്കതത്തിൽ ഉൾപ്പെടുന്നത്​. അതിർത്തിയും വിസ്​തൃതിയിലും സെറ്റിൽമ​​െൻറ്​ ആഫീസറുടെ റിപ്പോർട്ട്​ വരുന്നതോടെ മാറ്റം വരുമെന്ന്​ അന്നത്തെ വിജഞാപാനത്തിൽ പറയുന്നു. 1972ലെ വന്യജീവി (സംരക്ഷണ) നിയമ പ്രകാരം സ​േങ്കതമായി പ്രഖ്യാപിച്ച ഭൂമിയിലെ സ്വകാര്യ അവകാശം നിർണയിച്ച്​ അവ ഒഴിവാക്കുന്നതിനും തുടർന്ന്​ അവസാന വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനുമാണ്​ ദേവികുളം ആർ.ഡി.ഒയെ സെറ്റിൽമ​​െൻറ്​ ആഫീസറായി 2007 ഡിസംബറിൽ നിയമിക്കുന്നത്​. 

kurinjimala
കുറിഞ്ഞിമല
 

കുറിഞ്ഞിമല സ​േങ്കതം പ്രഖ്യാപിച്ചതോടെയാണ്​  വിവാദത്തിന്​ തുടക്കമാകുന്നത്​. സ്വകാര്യ ഭൂമി സ്വന്തമാക്കിയവരും യൂക്കാലി വ്യവസായമാക്കിയവരും സ​േങ്കതത്തിന്​ എതിരെ രംഗത്ത്​ വന്നു. കൊട്ടക്കൊമ്പുർ വില്ലേജിൽ അപ്പോഴെക്കും വലിയ തോതിൽ ഭൂമി കൈമാറ്റം നടന്നിരുന്നു. ഏക്കറിന്​ 5000^10000 രൂപ മാത്രം വലിയുണ്ടായിരുന്ന സമയത്താണ്​ പലരും വലിയ തോതിൽ ഭൂമി വാങ്ങി കൂട്ടിയത്​. കൈവശ ഭൂമി വാങ്ങി അതിന്​ പട്ടയവും സംഘടിപ്പിച്ചവർ ഏറെയാണ്​. അക്കാലത്ത്​ ഭൂമി വിൽപന വർദ്ധിക്കാൻ മറ്റൊരു കാരണവുമുണ്ട്​. ബാങ്കിൽ നിന്നും വായ്​പയെടുത്ത കർഷകർക്ക്​ തിരിച്ചടവ്​ നോട്ടീസ്​ നൽകുകയും ജപ്​തി നടപടി ആരംഭിക്കുകയും ചെയ്​തു. ഇതോടെ കിട്ടിയ വിലക്ക്​ ഭൂമി വിറ്റ്​ തദ്ദേശിയവർ സ്​ഥലം വിട്ടു. ജോയ്​സ്​ ജോർജിൻറ കുടുംബവും വിവിധ രാഷ്​ട്രിയ കക്ഷികളുടെ നേതാക്കളും ഇത്തരത്തിൽ നൂറകണക്കിന്​ ഏക്കർ ഭൂമി വാങ്ങിയിട്ടുണ്ട്​. മത ട്രസ്​റ്റും ഇൗപട്ടികയിലുണ്ട്​. കൈവശ ഭൂമിക്ക്​ പട്ടയം ലഭിച്ചതിനെ ചൊല്ലിയും ആക്ഷേപം നിലനിൽക്കുന്നു.

തർക്കം വന്നതോടെയാണ്​ വി.എസ്​. സർക്കാരിൻറ കാലത്ത്​ ഭൂമി പരിശോധന നടത്താൻ തീരുമാനിച്ചത്​. അന്ന്​ ജോയ്​സ്​ ജോർജ്​ സി.പി.എമ്മിനോട്​ അടുത്തിട്ടില്ല. സ്​ഥലം സംബന്ധിച്ച്​ രേഖകളും തിരിച്ചറിയൽ രേഖകളും ഉണ്ടെങ്കിൽ ഭൂമിയിൽ അവകാശം നൽകുമെന്ന്​ അന്നത്തെ റവന്യു മന്ത്രി കെ.പി.രാജേന്ദ്രൻ അറിയിച്ചു. ഇതുനസരിച്ച്​ സംയുക്​ത പരിശോധനക്കായി റവന്യൂ, വനം, സർവേ ഉദ്യോഗസ്​ഥരും ജനപ്രതിനിധികളും രാഷ്​ട്രിയ പാർട്ടി പ്രതിനിധികളും അടങ്ങുന്ന കമ്മിറ്റി രൂപീകരിച്ചു. ആദ്യദിനം വട്ടവട 62^ാം ബ്ലോക്കിൽ പരിശോധന നടത്തി. അവിടെ കർഷകരുടെ പട്ടയ ഭൂമിയിലേക്ക്​ കുറിഞ്ഞിമലയുടെ അതിർത്തി കയ്യേറിയതായി കണ്ടെത്തി. അടുത്ത ദിവസം 58^ാം ബ്ലോക്കിൽ പരിശോധനക്ക്​ നിശ്ചയിച്ചു. എന്നാൽ, കവടരിയിലെ ജനപ്രതിനിധികൾ നിലപാട്​ മാറ്റി. ഇവിടെയാണ്​ പുതിയ തർക്കം ആരംഭിക്കുന്നത്​. 

പിന്നിട്​ 58 ബ്ലോക്കിലെ ഭൂ ഉടമകളിൽ നിന്നും അപേക്ഷ വാങ്ങാൻ തീരുമാനിച്ചു. ഇതിനായി വില്ലേജ്​ ആഫീസറെ സ്​പെഷ്യൽ ആഫീസറായി നിയമിച്ചു. 110 അപേക്ഷകൾ ലഭിച്ചു. ഒരാൾക്ക്​ നാല്​ ഏക്കറിലെ അവകാശം എന്ന നിലയിലാണ്​ അപേക്ഷ നൽകിയത്​. കുടുതൽ ഭൂമിയുള്ളവർ കുടുംബാംഗങ്ങളുടെ പേരിൽ അപേക്ഷ നൽകി. എന്നാൽ, കവടരിക്കാർ അപ്പോഴും വിട്ടു നിന്നു. തുടർന്ന്​ കവടരിയിൽ നിന്നും ​ അപേക്ഷ വാങ്ങാൻ വില്ലേജ്​ ആഫീസർ തയ്യാറെടുക്കു​േമ്പാഴാണ്​ വില്ലേജ്​ ആഫീസിൽ വെച്ച്​ റവന്യു ജീവനക്കാർ ആക്രമിക്കപ്പെട്ടത്​.

പിന്നിട്​ സബ്​ കലക്​ടർ നേരിട്ട്​ തെളിവെടുപ്പിന്​ എത്തി. കടവരിയിൽ നിന്നുംമാത്രം180 അപേക്ഷകൾ എത്തി. ഒാരോ തവണയും സിറ്റിംഗിന്​ എത്തു​േമ്പാൾ അഭിഭാഷകനായ ജോയ്​സ്​ കുടുതൽ കുടുതൽ അപേക്ഷകൾ കൊണ്ടു വന്നത്​ ഏറ്റുമുട്ടലിന്​ കാരണമായി. 15 ഹിയറിംഗ്​ നടന്നതിൽ 33 പേരാണ്​ ഹാജരായത്​. 

vatta

ഇതിനിടെയാണ്​ കുറിഞ്ഞിക്കാട്ടിൽ തീപിടിച്ചത്​. തുടർന്ന്​ 2014 ഏപ്രിലിൽ ചീഫ്​ സെക്രട്ടറി ഇ.​കെ.ഭരത്​ഭൂഷൺ സ്​ഥലംസന്ദർശിച്ചു. വിശദമായ പരിശോധനക്ക്​ അഡീഷണൽ ചീഫ്​ സെക്രട്ടറി നിവേദിത പി ഹരൻറ നേതൃത്വത്തിൽ പ്രത്യേക സമിതിയെ നിയോഗിച്ചു. മുഴുവൻ തണ്ടപ്പേരുകളും പരിശോധിക്കണമെന്നും വ്യാജ പട്ടയങ്ങൾ ക​ണ്ടെത്തണമെന്നുമാണ്​ 2015 ഫെബ്രുവരിയിൽ സമർപ്പിച്ച റിപ്പോർട്ടിലെ പ്രധാന നിർദേശം. മൂന്ന്​ മാസത്തിനകം തണ്ടപ്പേര് പരിശോധനയും നാല്​ മാസത്തിനകം സർവേയും പൂർത്തിയാക്കണമെന്നും നിർദേശിച്ചു. മുക്​തിയാർ അനുസരിച്ചുള്ള സ്​ഥലം വിൽപന നിരോധിക്കണമെന്നും നിർദേശിച്ചു. യൂക്കാലി നിരോധിക്കണമെന്നുമുള്ള നിർദേശങ്ങൾ അംഗികരിച്ച്​ സർക്കാർ ഉത്തരവിറങ്ങി. എന്നാൽ, ദേവികുളം സബ്​ കലക്​ടർ നടപടി തുടങ്ങിപ്പോഴെക്കും സമരവും തുടങ്ങി. ജോയ്​സ്​ ജോർജ​ിലെ രാഷ്​ട്രിയ മാറ്റമാണ്​ പ്രധാന കാരണം. ഭരണമാറ്റം കുടിയായതോടെ ഭൂമാഫിയയും യൂക്കാലി ലോബിയും കരുത്തരായി. അന്ന്​ തുടങ്ങിയ സമരം മറ്റൊരു രൂപത്തിൽ തുടരുന്നു. ഭൂമിയുടെ പേരിൽ മാത്രമല്ല, നട്ടു വളർത്തിയ മരങ്ങൾ മുറിക്കാൻ അനുവദിക്കണമെന്നും മരങ്ങൾ വളർത്താൻ അനുവാദം നൽകണമെന്നും ആവശ്യമുണ്ട്​. 

കോടികളുടെ യൂക്കാലിയാണ്​ ഇൗ പഞ്ചായത്തിൽ നിന്നും വെട്ടികൊണ്ടു പോകുന്നത്​. പ്രത്യേകിച്ച്​ പരിചരണം വേണ്ടതില്ലെന്നാണ്​ യൂക്കാലിയുടെ പ്രത്യേകത. തദ്ദേശിയർക്കും യൂക്കാലിയാണ്​ താൽപര്യം. സ്​ഥിരമായി കൈനിറയെ പണം. ഇതേസമയം, യൂക്കാലി നാടിന് സമ്മാനിച്ചത്​ വരൾച്ചയും. 
കാവേരി ട്രൈബ്യുണൽ അനുമതി നൽകിയ വട്ടവടയാറിലെ വെള്ളമാണ്​ ഇൗ നാട്ടുകാരുടെ ആശ്രയം. അതിനായതി ചെക്ക്​ ഡാം പണിയാനുള്ള ശ്രമം വനം വകുപപ്​ തടസപ്പെടുത്തിയതും നാട്ടുകാർ വനം വകുപ്പിന്​ എതിരാകാൻ കാരണമായി. 

കുറിഞ്ഞി
കുറിഞ്ഞി ചെടികൾ പലതരമുണ്ട്​. ഇതിൽ 12 വർഷത്തിലൊരിക്കൽ പുക്കുന്ന നീലകുറിഞ്ഞിക്കാണ്​ പ്രാധാന്യം. ഇത്​ ഏറ്റവും കുടുതലുള്ളത്​ വട്ടവടയിലും ഇരവികുളത്തും കൊടൈക്കനാലിലുമാണ്​. സമുദ്ര നിരപ്പിൽ നിന്നും 1800 മുതൽ ഉയരത്തിലാണ്​ കുറിഞ്ഞി വളരുക. മുമ്പ്​ മൂന്നാർ മേഖലയിൽ ധാരാളം കുറിഞ്ഞി ഉണ്ടായിരുന്നു. ഭൂമി കയ്യേറിയതോടെ ചെടികൾ കത്തിച്ച്​ കളഞ്ഞു. പൂക്കുന്നതിന്​ മുമ്പായി കത്തിച്ചാൽ, അതിൻറ വിത്ത്​ പോലും ഉണ്ടാകില്ല. പൂക്കുന്നതോടെ ചെടികളും അവസാനിക്കും. മണ്ണിൽ വീഴുന്ന വിത്ത്​ അടുത്ത മഴക്കാലത്ത്​ പൊട്ടി മുളച്ച്​ വീണ്ടും ഒരു ആയുസ്​ കൂടി.
വട്ടവട അഥവാ സംരക്ഷിത പ്രദേശം

 

ഇ​ത്രയേറെ വന്യജീവി സ​േങ്കതങ്ങൾ സ്​ഥിതി ചെയ്യുന്ന പഞ്ചായത്ത്​ രാജ്യത്തുണ്ടാകില്ലായെന്നതാണ്​ വട്ടവടയുടെ പ്രത്യേകത. കുറിഞ്ഞിമല സ​​േങ്കതത്തിന്​ പുറമെ, ആനമുടിചോല (7.5 ചതുശ്ര കിലോമീറ്റർ), പാമ്പാടുംചോല (1.3180 ചതുരശ്ര കിലോമീറ്റർ) ദേശിയ ഉദ്യാനങ്ങളും ഇൗ പഞ്ചായത്തിലാണ്​. സംസ്​ഥാനത്തെ ഏറ്റവും ചെറിയ സ​േങ്കതമാണ്​ പാമ്പാടുംചോല.  കുറിഞ്ഞിമല സ​േങ്കതത്തോട്​ ചേർന്ന്​ തമിഴ്​നാടി​​​​െൻറ കൊടൈക്കനാൽ വന്യജീവി സ​േങ്കതവു​ം ആനമല കടുവ സ​േങ്കതവും സ്​ഥിതി ചെയ്യുന്നു. കേരളത്തിൻറ ചിന്നാർ വന്യജീവി സ​േങ്കതവും കുറിഞ്ഞിമലയുമായി അതിർത്തി പങ്കിടുന്നു. ചിന്നാറിനോട്​ ചേർന്ന്​ ഇരവികുളം ദേശിയ ഉദ്യാനവും. വട്ടവട പഞ്ചായത്തിലെ ഇടിവരചോല, പുല്ലരടിചോല എന്നിവ 20^ാംനൂറ്റാണ്ടിൻറ തുടക്കത്തിൽ തന്നെ റിസർവ്​ വനമായി​ പ്രഖ്യാപിച്ചിരുന്നു. കുറിഞ്ഞിക്ക്​ പുറമെ പത്തിനം സസ്​തനികൾ, നൂറിനം ചിത്ര ശലഭങ്ങൾ, 119 ഇനം ഒൗഷധസസ്യങ്ങൾ, 14 ഇനംപക്ഷികൾ, 50 ഇനം പുല്ലുകൾ എന്നിവയും ഇവിടുണ്ട്​.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:moonnaropinionmalayalam newsopen forumKurinjimalaKurinji GardenIdukki News
News Summary - Kurunji Garden Controversy-Open Forum
Next Story