Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightജി.എസ്​.ടി: എന്തെല്ലാം...

ജി.എസ്​.ടി: എന്തെല്ലാം മാറ്റങ്ങൾ

text_fields
bookmark_border
ജി.എസ്​.ടി: എന്തെല്ലാം മാറ്റങ്ങൾ
cancel

രാജ്യം സമ​ഗ്രമായൊരു നികുതി പരിഷ്​കാരത്തിലേക്ക്​ മാറാൻ ഇനി ദിവസങ്ങൾ മാത്രം.  ഇന്ത്യയൊട്ടുക്കും ഏകീകൃത നികുതി സംവിധാനം- ഒറ്റ വാക്കിൽ ചരക്ക്​ സേവന നികുതി(ജി.എസ്​.ടി)യെ  ഇങ്ങനെ വിശേഷിപ്പിക്കാമെങ്കിലും സാമ്പത്തിക രംഗത്ത്​ സമൂലമായ മാറ്റങ്ങൾക്കാണ്​ ജി.എസ്​.ടി തുടക്കമിടുന്നത്​. 1991ലെ സാമ്പത്തിക പരിഷ്​കാരങ്ങൾക്ക്​ ശേഷമുള്ള ഏറ്റവും വലിയ പരിഷ്​കാരമായാണ്​ ജി.എസ്​.ടിയെ കണക്കാക്കുന്നത്​.  

നികുതിക്കു മേൽ നികുതി എന്ന സങ്കൽപ്പമാണ്​ ജി.എസ്​.ടി വരുന്നതോടെ ഇല്ലാതാകുന്നത്​. ഉൽപ്പന്നങ്ങൾക്ക്​ ഒറ്റ നികുതി മാത്രമേ ഇടാക്കു എന്നതാണ്​ പുതിയ സംവിധാനത്തി​​​​​​െൻറ പ്രധാന പ്രത്യേകതയായി ചൂണ്ടിക്കാട്ടുന്നത്​. ജി.ഡി.പി വളർച്ചക്കും സുതാര്യതക്കും ജി.എസ്​.ടി സഹായകമാവുമെന്ന പ്രതീക്ഷയാണ്​ ഉള്ളത്​. ഉൽപ്പാദന കേന്ദ്രത്തിൽ നികുതി ഇൗടാക്കുക എന്നതിന്​ പകരം ഉപഭോഗ കേന്ദ്രത്തിൽ നികുതി ഇൗടാക്കുക എന്നതാണ്​ ജി.എസ്​.ടിയിലെ രീതി.

എന്താണ്​ ജി.എസ്.ടി
രാജ്യ​ത്ത്​ നിലവിലുള്ള പത​ിനേഴ്​ നികുതികളെ ഒറ്റ നികുതിയാക്കി മാറ്റുകയാണ്​ ജി.എസ്​.ടി​. കേന്ദ്രവും സംസ്ഥാനവും ഏർപ്പെടുത്തിയിരുന്ന നികുതികളാവും ഇത്തരത്തിൽ ഏകീകരിക്കുക. ഇതോടെ നിലവിൽ ചുമത്തുന്ന പല നികുതികളും ഇല്ലാതാകും. കേന്ദ്രവാറ്റ്,​ സംസ്ഥാന വാറ്റ്​, ​എസ്​സൈസ്​ തീരുവ, അധിക എക്​സൈസ്​ തീരുവ, സെൻട്രൽ എക്​സൈസ്​ ഡ്യൂട്ടി, മെഡിക്കൽ എക്​സൈസ്​ ഡ്യൂട്ടി, ടെക്​സ്​റ്റൈൽസ്​  സേവന നികുത, ചരക്കുകൾക്കും സേവനങ്ങൾക്കമുള്ള സർചാർജ്, സെസ്​​ തുടങ്ങിയവ ഏകീകരിക്കപ്പെടും

 ജി.എസ്​.ടി​ മൂന്ന്​ തരം
​ഒരേ നികുതി അടിസ്ഥാനത്തിൽ കേന്ദ്രവും സംസ്ഥാനങ്ങളും ഒരേ സമയം ചുമത്തുന്ന രണ്ട്​ തലത്തിലുള്ള ജി.എസ്​.ടിയാണ്​ നടപ്പിലാക്കുന്നത്​. ചരക്കുകളുടെയും സേവനങ്ങളുടെയും സംസ്ഥാനത്തിനുള്ളിൽ നടത്തുന്ന കൈമാറ്റത്തിൻമേൽ കേന്ദ്രം ചുമത്തുന നികുതിയെ കേന്ദ്ര ജി.എസ്​.ടി( സി.ജി.എസ്​.ടി) എന്ന്​ പറയും. സംസ്ഥാനം ചുമത്തുന്നതിനെ സ്​റ്റേറ്റ്​ ജി.എസ്​.ടി (എസ്​.ജി.എസ്​.ടി എന്നും അന്തസംസ്ഥാന കൈമാറ്റങ്ങളിൽ ​െഎ.ജി.എസ്​.ടി എന്നപേരിലും നികുതി ചുമത്തും ഫെഡറൽ സംവിധാനം എന്ന നിലയിലാണ്​ വിവിധ നികുതികൾ ചുമത്തുക. കേന്ദ്ര ജി.എസ്​.ടിയിൽ നിന്നുള്ള വരുമാനം കേന്ദ്രസർക്കാറിനും സംസ്ഥാന ജി.എസ്​.ടിയിൽ നിന്നുള്ള വരുമാനം സംസ്ഥാന സർക്കാറിനും​ ​െഎ.ജി.എസ്​.ടിയിൽ നിന്നുള്ള വരുമാനം കേന്ദ്ര–സംസ്ഥാന സർക്കാറുകൾ പങ്കുവെക്കുകയുമാണ്​ ചെയ്യുക. ഇതിന്​ പുറമേ കേന്ദ്രഭരണ പ്രദേശങ്ങൾക്കായി യു.ജി.എസ്​.ടി എന്ന പേരിലും നികുതിയുണ്ടാവും.

 കോർപ്പറേറ്റുകൾ കനിയണം

വിവിധ നികുതികൾ ഒന്നായി ഒറ്റ നികുതിയാകു​േമ്പാൾ നിത്യോപയോഗ സാധനങ്ങളുടെ വിലയിലുൾപ്പടെ കുറവ്​ ഉണ്ടാകുമെന്നാണ്​ പ്രതീക്ഷ.  നിത്യോപയോഗ സാധനങ്ങൾ ജി.എസ്​.ടിയിൽ നികുതി ചുമത്തുന്നില്ല. ഇത്​ ഇവയുടെ  വില കുറയുന്നതിന്​ സഹായകമാവും. ഇറച്ചികോഴി ഉൾപ്പടെ നികുതി ഉണ്ടായിരുന്ന ഉൽപ്പന്നങ്ങൾ നികുതി രഹിതമാവും.​ ഇതാണ്​ പ്രധാനമായും ഉപഭോക്​താവിന്​ ലഭിക്കുന്ന നേട്ടമായി ചൂണ്ടിക്കാട്ടുന്നത്​. എന്നാൽ ചില ഉൽപ്പന്നങ്ങളുടെ വില വർധിക്കാനും സാധ്യതയുണ്ട്​. ഉദാഹരണമായി ഹോട്ടൽ ഭക്ഷണത്തിന്​ ചിലവേറും. 

കൊള്ളലാഭം തടയുന്നതിനായി ചട്ടങ്ങൾ ജി.എസ്​.ടിയിൽ രൂപീകരിച്ചിട്ടുണ്ടെങ്കിലും  ഇത്​ എത്രത്തോളം യാഥാർഥ്യമാവുമെന്നതിൽ ആശങ്കയാണ്​ ഉള്ളത്​. നികുതി മാറ്റത്തിലൂടെ ഉണ്ടാവുന്ന അധികലാഭം ഇല്ലാതാക്കി വില കുറയണമെങ്കിൽ കോർപ്പറേറ്റുകൾ കൂടി മനസ്​വെക്കണം. ധനകാര്യ വകുപ്പ്​ മന്ത്രി തോമസ്​ ​െഎസക്​ ഉൾപ്പടെ ഇത്​ സംബന്ധിച്ച സൂചനകൾ നൽകി കഴിഞ്ഞു. കോർപ്പറേറ്റുകൾ കൂടി കനിഞ്ഞാൽ മാത്രമേ  ഉൽപ്പന്ന വിലയിൽ കുറവ്​ ലഭിക്കുകയുള്ളു. 

ആശങ്കയോടെ വ്യാപാരികൾ

പുതിയ നികുതി ഘടനയിൽ കച്ചവടക്കാർ പൂർണമായും പുതിയ അക്കൗണ്ടിങ്​ സംവിധാനത്തിലേക്ക്​ മാറേണ്ടിവരും. ജി.എസ്​.ടി.എൻ പോർട്ടലിൽ പ്രത്യേക നമ്പർ ഉപയോഗിച്ച്​ വ്യാപാരികൾ രജിസ്​റ്റർ ചെയ്യണം. നികുതി സംബന്ധിച്ച റി​േട്ടണുകൾ ഫയൽ ചെയ്യുന്നത്​ ഇൗ പോർട്ടലുകൾ വഴിയാകും. പ്രതിവർഷം സമർപ്പിക്കുന്ന നികുതി റി​േട്ടണുകളുടെ എണ്ണത്തിലും വർധനയുണ്ടാകും. ജി.എസ്​.ടിയിൽ 37 റി​േട്ടണുകൾ  വരെ പ്രതിവർഷം വ്യാപാരികൾ സമർപ്പിക്കേണ്ടി വരും. അക്കൗണ്ടിങ്​ സംവിധാനത്തി​ലുൾപ്പടെ സമഗ്രമായ പരിഷ്​കാരം  നടത്തേണ്ടി വരുമെന്നതാണ്​ ചെറുകിട വ്യാപരികൾ നേരിടുന്ന പ്രധാന വെല്ലുവിളി. നിലവിൽ കേരളത്തിൽ 76 ശതമാനം വ്യാപാരികൾ മാത്രമേ ജി.എസ്​.ടിയുടെ പോർട്ടലിൽ രജിസ്​റ്റർ ചെയ്​തിട്ടുള്ളു. നികുതി സംവിധാനത്തെ കുറിച്ച്​ വ്യാപരികൾക്ക്​ അജ്ഞത നില നിൽക്കുന്നുമുണ്ട്​. ഇതും പ്രതിസന്ധിയാവും.

ഇതിനു പുറമെ പഴയ സ്​റ്റോക്കിന്​ ചുമത്തേണ്ട നികുതിയെ സംബന്ധിച്ച്​ ഇപ്പോഴും അനിശ്​ചിതത്വം നില നിൽക്കുകയാണ്​. വൻ ഒാഫറുകൾ നൽകി പഴയ ഉൽപ്പന്നങ്ങൾ വിറ്റഴിക്കുക എന്ന തന്ത്രമാണ്​ വ്യാപാരികൾ ഇപ്പോൾ സ്വീകരിക്കുന്നത്​. പുതിയ സ്​റ്റോക്ക്​ എടുക്കാൻ വ്യാപാരികളൊന്നും തയ്യാറാവുന്നില്ല. ഇത്​ ജി.എസ്​.ടിയെ സംബന്ധിച്ച ഇവരുടെ ആശങ്കയാണ്​ കാണിക്കുന്നത്​.

 പ്രതീക്ഷയോടെ കേരളം

നികുതി വരുമാനത്തിൽ വർധനയുണ്ടാവു​െമന്നതാണ്​ കേരളം പ്രതീക്ഷിക്കുന്ന പ്രധാന നേട്ടം. നിലവിൽ 10 ശതമാനമാണ്​ കേരളത്തിലെ നികുതി വളർച്ച നിരക്ക്​. ഇത്​  മൂന്ന്​ വർഷത്തിനുളളിൽ 20 ശതമാനം വരെ ഉയരുമെന്നാണ്​ പ്രതീക്ഷിക്കപ്പെടുന്നത്​. ഉപഭോഗ കേന്ദ്രത്തിൽ നികുതി ഇടാക്കുന്നത്​ ഉപഭോഗ സംസ്ഥാനമായ കേരളത്തിന്​ ഗുണകരമാവും. കയറ്റുമതി പൂർണമായും നികുതി രഹിതമാണ്​ ഇത്​ കേരളത്തിലെ സമു​ദ്രോൽപ്പന കയറ്റുമതി മേഖലയിൽ ഉൾപ്പടെ വൻ കുതിച്ചു ചാട്ടത്തിന്​ കാരണമാവും.ഒാൺലൈൻ വഴി വിൽക്കുന്ന ഉൽപ്പന്നങ്ങൾക്കും ജി.എസ്​.ടിയിൽ നികുതി ചുമത്താൻ സാധിക്കും. ഇതും കേരളത്തിന്​ ഗുണകരമാണ്​.  

അന്യസംസ്ഥാന ലോട്ടറിക്ക്​ അധിക നികുതി ചുമത്തുന്നതും കേരളത്തി​​​​​​െൻറ ലോട്ടറി മേഖലക്ക്​ ഗുണകരമാവും. സംസ്ഥാന ലോട്ടറിക്ക്​ 12 ശതമാനവും അന്യസംസ്ഥാന ലോട്ടറിക്ക്​ 28 ശതമാനം നികുതിയുമാവും ചുമത്തുക. അതേസമയം, മൊബൈൽ, ബാങ്കിങ്​, സ്വർണ്ണത്തിനും വില കൂടാനാണ്​ സാധ്യത. ഇത്​ കേരളത്തെ​ സംബന്ധിച്ചടുത്തോളം തിരിച്ചടിയാണ്​. 

ഇ വേ ബിൽ സംവിധാനത്തിലേക്ക്​ മാറുന്നത​ി​​​​​​െൻറ ഫലമായി ചെക്​പോസ്​റ്റുകൾ ഇല്ലാതായേക്കും. ഇത്​ ഇവിടത്തെ ഗതാഗത കുരുക്കിന്​ ഒരു പരിധി വരെ പരിഹാരമാകുമെന്നത്​ ആശ്വാസകരമാണ്​. 

ജി.എസ്​.ടി​യിലെ നികുതി നിരക്കുകൾ

നാല്​ സ്ലാബുകളിലായാണ്​ ജി.എസ്​.ടിയിലെ നികുതി നിശ്​ചയിച്ചിരിക്കുന്നത്​. 5,12,18,28 ശതമാനം നികുതിയാണ്​ വിവിധ ഉൽപ്പന്നങ്ങൾക്ക്​ ചുമത്തുന്നത്​. നികുതി ചുമത്താത്ത ഉൽപ്പന്നങ്ങളും ജി.എസ്​.ടിയിലുണ്ട്​.മാംസം, ഇറച്ചികോഴി, മുട്ട, പാൽ, തൈര്​, തേൻ, പഴങ്ങൾ, പച്ചക്കറികൾ, ഉപ്പ്​, ബ്രെഡ്​, പത്രം, കൈതറി, പ്രിൻറ്​ ചെയ്​ത ബുക്കുകൾ 1000 രൂപയിൽ താഴെയുള്ള ഹോട്ടൽ റൂമുകൾ തുടങ്ങിയവക്ക്​ ജി.എസ്​.ടിയിൽ നികുതി ചുമത്തില്ല.

1000 രൂപയിൽ താഴെയുള്ള തുണിത്തരങ്ങൾ, പാക്ക്​ ചെയ്​ത ഭക്ഷണം, അഞ്ഞൂറ്​ രൂപയിൽ താഴെയുള്ള ചെരിപ്പ്​, ക്രീം, പാൽപ്പൊടി, ബ്രാൻഡഡ്​ പനീർ, ശിതീകരിച്ച പച്ചക്കറികൾ, കാപ്പി, ചായ, പിസ ബ്രഡ്​, റസ്​ക്​, കൽക്കരി, മരുന്നുകൾ, സെറ്റൻററ്​, ലൈഫ്​ ബോട്ട്​, കശുവണ്ടി, ബയോ ഗ്യാസ്​, ഇൻസുലിൻ, റവന്യൂ സ്​റ്റാമ്പ്​, റെയിൽ, വ്യോമ ഗതാഗതം, ചെറിയ ​റസ്​റ്റോറൻറുകളിലെ ഭക്ഷണം എന്നിവക്ക്​ അഞ്ച്​ ശതമാനം നികുതിയാണ്​ ചുമത്തുക.

1000 രൂപയിൽ കൂടുതലുള്ള വിലയുള്ള ഉൽപ്പന്നങ്ങൾ, ശീതികരിച്ച മാംസം, ആയുർവേദ മരുന്നുകൾ, മൊബൈൽ ഫോൺ, സ്​പൂണുകൾ, ഫോർക്കുകൾ, കായിക വിനോദങ്ങൾക്കുള്ള ഉപകരണങ്ങൾ സംസ്ഥാന ലോട്ടറികൾ, ശിതീകരിക്കാത്ത ഹോട്ടലുകൾ, ബിസിനസ്​ ക്ലാസ്​ വിമാന ടിക്കറ്റുകൾ എന്നീ സേവനങ്ങൾക്കെല്ലാം 12 ശതമാനം നികുതി ചുമത്തും.

ജി.എസ്​.ടിയിലെ ഏറ്റവും കൂടുതൽ ഉൽപ്പന്നങ്ങൾ വരുന്നത്​ ഇൗ വിഭാഗത്തിലാണ്​. 500 രൂപയിൽ കൂടുതലുള്ള ചെരിപ്പുകൾ, ബിസ്​കറ്റ്​, സൂപ്പ്​, ജാം, സോസ്​, കുപ്പിവെള്ളം, ടിഷ്യു, കാമറ, സ്​പീക്കറുകൾ, മോണിറ്ററുകൾ, അലുമിനിയം ഫോയിൽ, പ്രിൻററുകൾ, ഇലക്​ട്രിക്കൽ ട്രാൻസ്​ഫോമറുകൾ, സി.സി.ടി.വി, ഒപ്​ടിക്കൽ ഫൈബർ, മുള ഉപയോഗിച്ച്​ നിർമ്മിക്കുന്ന ഉപകരണങ്ങൾ, സ്വിമ്മിങ്​ പൂൾ, മദ്യം വിളമ്പുന്ന എ.സി ഹോട്ടലുകൾ, ​െഎ.ടി സേവനങ്ങൾ, സാമ്പത്തിക സേവനങ്ങൾ, 2,500 രൂപക്കും 7,500 രൂപക്കും ഇടയിൽ വരുന്ന ഹോട്ടൽ മുറി, ഫൈവ്​ സ്​റ്റാർ ഹോട്ടലുകളിലെ ഭക്ഷണശാലകൾ എന്നിവയെല്ലാം 18 ശതമാനം നികുതിയാണ്​ ചുമത്തുക

ബീഡി, പാൻമസാല, ച്യൂയിങം, ചോക്​ലേറ്റ്​, പെയിൻറ്​, ഡിയോഡൻറ്​, ഷേവിങ്​ ക്രീം, ഷാംപൂ, ഡൈ, സൺ സ്​ക്രീൻ, വാൾപേപ്പർ, സെറാമിക്​ ടൈലുകൾ, വാട്ടർ ഹീറ്റർ, ഡിഷ്​വാഷർ, വാക്യം ക്ലീനർ, ഒാ​േട്ടാമൊബൈൽ, മോ​േട്ടാർ സൈക്കിൾ, 7500 രൂപയിൽ കൂടുതലുള്ള ഫൈവ്​ സ്​റ്റാർ ഹോട്ടലിലെ മുറി, സിനിമ തുടങ്ങിയവക്കെല്ലാം ഉയർന്ന നികുതിയായ 28 ശതമാനം എന്നത്​ ചുമത്തും.

ജി.എസ്​.ടിക്ക്​ പുറത്തുള്ളവ

നിലവിൽ ജി.എസ്​.ടിയുടെ പുറത്താണ്​ പെട്രോളിയം ഉൽപ്പന്നങ്ങളും മദ്യവും. പെട്രോളിയം, ഡീസൽ, മോ​േട്ടാർ സ്​പിരിറ്റ്​, ഏവിയേഷൻ ടർബൈൻ ഫ്യൂവൽ, നാച്യൂറൽ ഗ്യാസ്​ എന്നിവ ജി.എസ്​.ടിയുടെ പരിധിയിൽ വരുന്നില്ല. നിലവിൽ പെട്രോളിയം ഉൽപ്പന്നങ്ങൾക്ക്​ ചുമത്തുന്നതിനേക്കാൾ കുറഞ്ഞ നികുതിയാണ്​ ജി.എസ്​.ടിയിൽ ഉൾപ്പെടുത്തിയാൽ നിലവിൽ വരിക. ഇത്​ ഒഴിവാക്കാനാണ്​ ​പെട്രോളിയം ഉൽപ്പന്നങ്ങളെ ജി.എസ്​.ടിയിൽ നിന്ന്​ ഉൾപ്പെടുത്താത്തതെന്ന്​ വിമർശമുണ്ട്​.

സമ്പദ്​വ്യവസ്ഥയെ പോസ്​റ്റീവായി ജി.എസ്​.ടി സ്വാധീനിക്കുമെന്നാണ്​ കേന്ദ്രസർക്കാറി​​​​​​െൻറ അവകാശവാദം. ജി.ഡി.പിയിൽ ഒരു ശതമാനത്തി​​​​​​െൻറ വളർച്ചയെങ്കിലും ഉണ്ടാവുമെന്നാണ്​ പ്രതീക്ഷ. നിലവിൽ ഇന്ത്യയിലെ ജി.ഡി.പി വളർച്ച നിരക്ക്​ കുറവാണ്​. നോട്ട്​ പിൻവലിക്കൽ ഉൾപ്പടെയുളള തീരുമാനങ്ങളായിരുന്നു ഇതിന്​ പിന്നിൽ. പ്രതീക്ഷക്ക്​ വിപരീതമായി ജി.എസ്​.ടിയും രാജ്യത്തെ പ്രതികൂലമായി ബാധിച്ചാൽ സമ്പദ്​വ്യവസ്ഥക്ക്​ അത്​ കനത്ത ആഘാതമായിരിക്കും ഏൽപ്പിക്കുക.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gst in india
News Summary - gst what are the changes
Next Story