Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightഉൗരുകളിൽ ഇളം ചോര...

ഉൗരുകളിൽ ഇളം ചോര  നിലവിളിക്കുന്ന​ു

text_fields
bookmark_border
tamilnadu hospital ad
cancel
camera_alt

തമിഴ്​നാട്ടിലെ ആശുപത്രിക്ക് സമീപം ആനുകൂല്യങ്ങളെക്കുറിച്ച് വിവരിക്കുന്ന സർക്കാർ പരസ്യം

പ്രായമായവരെയും കൗമാരക്കാരെയും മാത്രമല്ല, പിറന്ന്​ ചോരമണം വിട്ടുമാറാത്ത പിഞ്ചുകുഞ്ഞുങ്ങളെയും കൊന്നുതള്ളുന്ന തമിഴിടങ്ങൾ ഉണ്ട്​. ഇന്നും അവർ അത്​ തുടരുന്നു എന്നത്​ ഏറെ ഞെട്ടലുണ്ടാക്കുന്നു. യൂനിസെഫ്​ അടക്കമുള്ള ആഗോള സന്നദ്ധ സംഘടനകൾ വരെ വിഷയത്തിൽ ഇടപെ​െട്ടങ്കിലും ഇന്നും അതീവ രഹസ്യമായി ഉൾഗ്രാമങ്ങളിൽ കുരുന്നുജീവനുകൾ പൊലിയുന്നു.

തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത്​ ഒര​ു വൈകുന്നേരമാണ്​ ശെൽവനെ പരിചയപ്പെട്ടത്​. ചർച്ച തമിഴ്​ സംസ്​കാരവും ഭാഷയും ഒക്കെ കടന്ന്​ സിനിമയിൽ വന്നുനിന്നു. ഭാരതീരാജയുടെ 'കറുത്തമ്മ' എന്ന തമിഴ്​ സിനിമയെ കുറിച്ച്​ ശെൽവൻ പറഞ്ഞുതുടങ്ങി. ദാരിദ്ര്യം ഭയന്ന്​ പെൺകുഞ്ഞിനെ വയറ്റാട്ടിയെ തന്നെ കൊല്ലാൻ ഏൽപിക്കുന്ന പിതാവി​​​െൻറയും വയറ്റാട്ടി കൊല്ലാതെ വേറൊരാൾക്ക്​ കൊടുത്ത്​ വളർന്ന മകളുടെയും കഥയാണ്​ സിനിമ. സിനിമയെ വെല്ലുന്ന രീതിയിൽ ഇൗ സംഭവം ഇപ്പോഴും തമിഴ്​നാട്ടിൽ നടക്കുന്നുണ്ട്​ എന്ന്​ ശെൽവൻ പറഞ്ഞപ്പോൾ കൂടുതൽ കാര്യങ്ങൾ അപ്പോൾതന്നെ ചോദിച്ചു മനസിലാക്കി. അന്നു രാത്രി തന്നെ 'കറുത്തമ്മ' സിനിമ കണ്ടു. നാഷനൽ ഫൗണ്ടേഷൻ ഫോർ ഇന്ത്യ തമിഴ്​നാട്ടിലെ കുഗ്രാമങ്ങളിൽ കുട്ടി​കളെ കൊല്ലുന്ന വിചിത്ര ആചാരമായ 'കള്ളിപ്പാൽ ഉൗത്തൽ'നെ സംബന്ധിച്ച്​ കൂടുതൽ പഠനം നടത്താൻ അവരുടെ 2017ലെ മാധ്യമ ഫെല്ലോഷിപ്പിനായി ഇതും തെരഞ്ഞെടുത്തു. അങ്ങനെയാണ്​ ചെന്നൈ, സാത്തൂർ, വിരുദനഗർ, മധുരൈ എന്നിവിടങ്ങൾ സഞ്ചരിക്കുന്നത്​. പേറ്റുമണം പോലും മാറാത്ത കുഞ്ഞുങ്ങളെ ക്രൂരമായി കൊല്ലുന്ന സംഭവങ്ങൾ ഇന്നും അന്യമല്ല അവിടങ്ങളിൽ. കള്ളിച്ചെടിയുടെ വിഷപ്പാലും നെൺമണിയും കൊടുത്തിരുന്ന പൂർവ്വകാലത്തിൽ നിന്നും ഭിന്നമായി പുതുവഴികൾ തേടുന്നു എന്ന്​ മാത്രം. വിഷം കുത്തിവെച്ചും മരുന്നുകൾ നൽകിയും ഒക്കെയാണ്​ കുരുന്നുകളെ വകവരുത്തുന്നത്​.

മധുരക്ക് സമീപമുള്ള താലൂക്കാണ് ഉസിലാംപെട്ടി. താലൂക്കിലെ കരുമാത്തൂർ വില്ലേജിലാണ്​ അമുദ താമസിക്കുന്നത്​. 22വയസ്​ മാത്രം പ്രായം. പതിനെട്ട്​ വയസ്സിൽ കല്യാണം കഴിഞ്ഞു. പിറന്ന പെൺകുഞ്ഞിനെ അവൾ പോലുമറിയാതെ ഭർതൃവീട്ടുകാർ അതിക്രൂരമായി ഇല്ലാതാക്കി. പിന്നീട്​ കാര്യങ്ങൾ മനസ്സിലാക്കിയ അവൾ ഭർതൃവീട്​ വിട്ടിറങ്ങി. സ്വന്തം ചോരയിൽ പിറന്ന കുഞ്ഞിനായി നിയമപോരാട്ടം നടത്തുകയാണ്​ അമുദയിപ്പോൾ. ഇത്തരം നൂറ്​ കണക്കിന്​ അമുദമാരെ കണ്ടെത്താനാകും തമിഴ്​നാട്ടിലെ ഗ്രാമങ്ങളിൽ. കുഞ്ഞ്​ ആത്മാവുകൾ അലറിക്കരഞ്ഞ്​ നടക്കുന്ന ഗ്രാമഭൂമിയിലൂടെ ഉള്ളിലേക്ക്​ പോയാൽ കണ്ണീരോടെയല്ലാതെ ആ കഥകൾ കേട്ടിരിക്കാനാവില്ല. അത്രക്കുണ്ട്​ ഭൂമിയിൽ ജീവിക്കാൻ അവസരം കിട്ടിയിട്ടും പിറവി നൽകിയവർ തന്നെ കൊന്നു തീർത്ത കുരുന്നുകളുടെ കഥകൾ.

അമ്മായിയമ്മ അമുദയെ എന്നും ജോലിക്ക് ചെല്ലാൻ നിർബന്ധിക്കും. ഓമനക്കുഞ്ഞി​​െൻറ കാര്യമോർത്ത് പാതിപ്പട്ടിണിയിലും അവൾ അതിന് സമ്മിതിച്ചില്ല. അതിനവൾ കൊടുക്കേണ്ടിവന്ന വില ആ ചോരക്കുഞ്ഞി​​െൻറ ജീവനായിരുന്നു. ഒറ്റമുറി വീട്ടിൽ കുഞ്ഞിനെ ഉറക്കിക്കിടത്തി കൃഷിയിടത്തിന് സമീപത്തെ വെള്ളക്കെട്ടിൽ കുളിക്കാൻപോയ അമുദ തിരികെയെത്തിയപ്പോൾ കണ്ടത് കുഞ്ഞി​​െൻറ ചേതനയറ്റ ശരീരമായിരുന്നു. കുഞ്ഞുവായയിൽനിന്നും പുറത്തേക്ക് നുരയും പതയും ഒലിച്ചുകൊണ്ടിരുന്നു. അമുദ കുട്ടിയെ കണ്ടയുടൻ ബന്ധുക്കൾ കുഞ്ഞി​​െൻറ മൃതദേഹം ദഹിപ്പിച്ചു. നാട്ടിലെ യുവാക്കളുടെയും സന്നദ്ധ സംഘടനകളുടെയും സമ്മർദ്ദഫലമായി പൊലീസെത്തി വീട്ടുകാരെ ചോദ്യം ചെയ്തപ്പോഴാണ് വിവരം നാടറിഞ്ഞത്. അമുദ ജോലിക്കുവരാൻ തടസ്സം കുഞ്ഞാണെന്ന് മനസിലാക്കിയ അമ്മായിയമ്മ ചിന്നത്തായും അവരുടെ ബന്ധു കട്ടുരാജയും ചേർന്ന് കുഞ്ഞിനെ കള്ളിച്ചെടിയുടെ പാൽ കൊടുത്ത് കൊല്ലുകയായിരുന്നു.

ഉസിലംപെട്ടിയിലെ മാത്രം ദുരന്തമല്ലിത്. നമ്മുടെ അയൽസംസ്​ഥാനമായ തമിഴ്നാട്ടിലെ ഒട്ടുമിക്ക ഗ്രാമങ്ങളിലും കുരുന്നുകൾ ഇന്നും കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്നു. പെൺകുട്ടികളായിരുന്നു കള്ളിപ്പാൽ വിഷത്തിന് ഇരയായവരിൽ അധികവും. ദാരിദ്യ്രവും കുട്ടികളുടെ എണ്ണക്കൂടുതലും കാരണം നിരവധി ആൺകുഞ്ഞുങ്ങൾക്കും ഇത്തരത്തിൽ ജീവൻ നഷ്​ടപ്പെട്ടിട്ടുണ്ട്. ഞെട്ടിക്കുന്ന കഥകളാണ് ഈ ഗ്രാമങ്ങൾ ഇന്നും നമ്മോട് പറഞ്ഞുതരുന്നത്. ജാതീയതയിൽ തിളച്ചുപൊന്തുന്ന ഗ്രാമങ്ങളിൽ ഇന്നും താഴ്ന്ന ജാതിയിലെ ജനങ്ങൾ പുഴുക്കളെപ്പോലെയാണ് ജീവിക്കുന്നത്. പുറംലോകവുമായി അവർക്ക് യാതൊരു ബന്ധവും ഇല്ല. മധുര, ചെന്നൈ നഗരങ്ങൾപോലും അവർക്ക് വിദൂരത്തുള്ള ഏതോ മഹാരാജ്യങ്ങളാണ്. പഴകിദ്രവിച്ച ദുരാചാരങ്ങളെ ഇന്നും നെഞ്ചോട് ചേർത്ത് ജീവിക്കുന്നവർ.

തമിഴ്നാട്ടിലെ കാവേരിപട്ടണം ഗ്രാമത്തിലെ ദേവിപ്രിയക്കും പറയാനുള്ളത്​ മറ്റൊരു കഥയല്ല. ഭർത്താവ് വെങ്കിടേശനും അമ്മ മങ്കമ്മയും ആണ്​ ഇവിടെ പ്രതികൾ. ഗർഭിണിയായ ദേവിക്ക്​ ഗർഭം അലസാനുള്ള നാട്ടുമരുന്നാണ്​ അവർ ​െകുടുത്തത്​. ദിവസങ്ങൾക്കകം ഗർഭം അലസിപ്പോയി. ഗർഭലക്ഷണം നോക്കി ആരോ കുഞ്ഞ്​ പെണ്ണാണെന്ന്​ പ്രവചിച്ച​േ​ത്ര. ഇതാണ്​ ഗർഭഛിദ്രം നടത്താൻ അവരെ പ്രേരിപ്പിച്ചത്​. ദേവി കാര്യങ്ങൾ മനസ്സിലാക്കി സ്വന്തം വീട്ടിലേക്ക്​ പോന്നു. വെങ്കിടേശൻ പെങ്ങളുടെ മകളെ കല്യാണം കഴിച്ചു കൂടെക്കൂട്ടി.

'കറുത്തമ്മ' സിനിമ പറഞ്ഞ കഥ..

'കള്ളിപ്പാൽ ഉൗത്തൽ' എന്ന ദുരാചാരത്തെ കുറിച്ച് തമിഴിലെ സംവിധായകൻ ഭാരതീരാജ ഒരുക്കിയ സിനിമയായിരുന്നു കറുത്തമ്മ. നിരവധി അവാർഡുകൾക്കൊപ്പം ഏറെ ജനശ്രദ്ധയും കറുത്തമ്മ പിടിച്ചുപറ്റി. തമിഴ്നാട്ടിലെ കുഗ്രാമത്തിൽ കടുത്ത ദാരിദ്യ്രത്തിൽ കഴിയുന്ന കർഷകകുടുംബത്തിൽ മൂന്നാമതും പെൺകുഞ്ഞ് പിറക്കുന്നു. ത​​​െൻറ ദാരിദ്യ്രത്തിന് കാരണം പെൺകുട്ടികളാണെന്ന് പഴിച്ച പിതാവ് മൂന്നാമത്തെ കുട്ടിയെ കള്ളിപ്പാൽ കൊടുത്ത് കൊല്ലാൻ സമീപത്തെ വൃദ്ധയായ വയറ്റാട്ടിയെ ഏൽപിക്കുന്നു. അവിടെനിന്നും പ്രഫസർ മൊക്കൈയ്യൻ കുട്ടിയെ രക്ഷിച്ച് വളർത്തുന്നതും പിന്നീട് ആ കുട്ടി പിതാവിന് രക്ഷകനാകുന്നതും ആണ് സിനിമ. രാജശ്രീയും പെരിയാർ ദാസനും ശരണ്യ പൊൻവർണനും ഒക്കെ അഭിനയിച്ച സിനിമ ഏറെ ചർച്ചകൾക്കും വഴിവെച്ചു. എന്നാൽ സിനിമയെ വെല്ലുന്ന സംഭവമാണ് ഗ്രാമാന്തരങ്ങളിൽ നടക്കുന്നതെന്ന് മധുരയിലെ ചൈൽഡ് വെൽഫെയർ ഭാരവാഹികൾ പറയുന്നു.

പെൺകുട്ടികളുടെ എണ്ണം സംസ്​ഥാനത്ത് ക്രമാതീതമായി കുറഞ്ഞപ്പോഴാണ് സർക്കാർ പോലും വിഷയത്തിൽ ഇടപെട്ടത്. അങ്ങനെയാണ് ജയലളിത സർക്കാർ 'തൊട്ടിൽ കുളന്തൈ തിട്ടം' എന്ന പേരിൽ സംസ്​ഥാനത്ത് വിവിധയിടങ്ങളിൽ അമ്മത്തൊട്ടിലുകൾ സ്​ഥാപിച്ചത്. പെൺകുട്ടികൾക്ക് നിരവധി ആനുകൂല്യങ്ങളും സർക്കാർ നൽകുന്നുണ്ട്. എന്നാൽ ഇതൊന്നും താഴെത്തട്ടിലുള്ള ജനങ്ങൾക്കിടയിൽ എത്തുന്നില്ലെന്നതാണ് വസ്​തുത. പെൺകുട്ടികൾക്ക് സൈക്കിൾ, ലാപ്ടോപ്പ്, പ്രത്യേക റേഷൻ, ഇരുചക്ര വാഹനം, തൊഴിൽ, സാമ്പത്തിക സഹായം എന്നിവയൊക്കെ സർക്കാർ വാഗ്ദാനം ചെയ്യുന്നുണ്ട്.

tamil-nadu-brest-feeding

കൊലയുടെ പുതുവഴികൾ...

സേലം, ധർമപുരി, വിരുദനഗർ, മധുര, നാമക്കൽ, ഉസിലം പെട്ടി എന്നിവിടങ്ങളിലെ ഉൾഗ്രാമങ്ങളിലാണ് ഇന്നും പെൺകുഞ്ഞുങ്ങളെ കൊല്ലുന്നത്. ഒരു തരത്തിൽ ദുരഭിമാന കൊല എന്നുതന്നെ പറയാം. പെൺകുട്ടികൾ ശാപമാണെന്ന് വിശ്വസിക്കുന്ന സ്​ത്രീകളെ തന്നെ ഇവിടങ്ങളിൽ കാണാം. മരുമക്കൾ പെൺകുട്ടികളെ പ്രസവിക്കുന്നത് ഇഷ്​ടമല്ലാത്ത അമ്മായിയമ്മമാരുടെ ഗ്രാമങ്ങളാണ് ഇവയൊക്കെ. ഗർഭഛിദ്രത്തിന് സ്​ത്രീകളെ േപ്രരിപ്പിക്കുന്നതും മുതിർന്ന സ്​ത്രീകളാണ്.

ആനൈകനല്ലൂർ ഗ്രാമത്തിലാണ് വള്ളിയും പേരക്കുട്ടി ഒന്നരവയസുള്ള കറുപ്പുസാമിയും താമസിക്കുന്നത്. മകൾ മല്ലികയെ ദൂരെ ഗ്രാമത്തിലാണ് വിവാഹം കഴിച്ചയച്ചത്. ഭർത്താവി​​െൻറ വീട്ടുകാർ പലതവണ ഗർഭം അലസിപ്പിക്കാൻ നിർബന്ധിച്ചു. ഒടുക്കം കള്ളിപ്പാൽ കുടിക്കാൻ അമ്മായിയമ്മ നിർബന്ധിച്ചപ്പോഴാണ് മല്ലിക വീട്​വിട്ട്​ ഇറങ്ങിപ്പോന്നത്. ഇപ്പോൾ അമ്മയോടൊപ്പം കഴിയുന്നു. മല്ലിക തൂപ്പുജോലിക്ക് പോയി കിട്ടുന്ന ചെറിയ തുകക്കാണ് ഇവർ ജീവിക്കുന്നത്. ഭർത്താവിനെക്കുറിച്ചോ, അയാളുടെ ബന്ധുക്കളെ കുറിച്ചോ ഒന്നും പറയാൻ മല്ലിക തയ്യാറായില്ല. വള്ളിയും..

പണ്ട് ഗ്രാമങ്ങളിൽ കള്ളിപ്പാൽ കൊടുത്തും ഉപ്പുവെള്ളം മൂക്കിൽഒഴിച്ച് കൊടുത്തും കുഞ്ഞുങ്ങളെ കൊല്ലാൻ പ്രായമായ വയറ്റാട്ടികൾ ഉണ്ടായിരുന്ന സ്​ഥാനത്ത് ഇന്ന് പിറക്കും മുമ്പേ കൊലനടത്താൻ സ്വകാര്യ ആശുപത്രികൾ തയ്യാറായി നിൽക്കുകയാണെന്ന് മധുര സോഷ്യൽ വെൽഫെയർ ഓഫീസിലെ ഉദ്യോഗസ്​ഥ ഗോമതി പറയുന്നു. അനധികൃത ഗർഭഛിദ്രം നടത്തുന്ന നിരവധി ആശുപത്രികൾ തമിഴ്നാടി​​െൻറ വിവിധ ഭാഗങ്ങളിൽ ഉണ്ടേത്ര. കള്ളാർ സമുദായത്തിനിടയിലാണ് പെൺകുട്ടികളെ കൊല്ലൽ വ്യാപകം എന്ന് മധുരയിലെ ഇന്ത്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയർ പ്രവർത്തകർ പറയുന്നു.

നിരവധി സന്നദ്ധ സംഘടനകൾ ഇതിനെതിരെ രംഗത്തുണ്ടെങ്കിലും വെട്ടവും വെളിച്ചവും റോഡും ഇല്ലാത്ത ഉൾഗ്രാമങ്ങളിൽ അവർക്ക് ഒന്നും ചെയ്യാനാവുന്നില്ല എന്നതാണ് വാസ്​തവും. പട്ടിണിയും പെൺകുട്ടികളുടെ സംരക്ഷണവും അവബോധം ഇല്ലായ്മയും ഒക്കെയാണ് പ്രധാന കാരണം. തമിഴ്നാട് സർക്കാറും ഇതിനെതിരെ നിരവധി കാര്യങ്ങൾ ചെയ്യുന്നുണ്ട്. തൊട്ടിൽ കുഴന്തൈ തിട്ടം പദ്ധതി ഇത്തരത്തിലുള്ള ഒന്നാണ്. കുട്ടികളെ വളർത്താൻ ബുദ്ധിമുട്ടുള്ളവർക്ക് ഇത്തരത്തിലുള്ള അമ്മത്തൊട്ടിലുകളിൽ കുട്ടികളെ ഉപേക്ഷിക്കാം. അവരെ സർക്കാർ ഏറ്റെടുത്ത് വളർത്തും. സംസ്​ഥാനത്തെ മുഴുവൻ നഗരങ്ങളിലും പ്രധാന ബസ്​ സ്​റ്റാൻറുകൾ കേന്ദ്രീകരിച്ച് മുലയൂട്ടൽ കേന്ദ്രങ്ങൾ ആരംഭിച്ചിട്ടുണ്ട്. സ്​ത്രീകൾക്ക് പൊതുവിടങ്ങളിൽ സുരക്ഷിതമായി കുട്ടികളെ നോക്കുന്നതിന് വേണ്ടിയാണിത്. ഇവിടെയെത്തുന്ന അമ്മമാർക്ക് വളൻറിയേഴ്സ്​ വേണ്ട മാർഗനിർദേശങ്ങൾ നൽകുന്നു. പക്ഷേ, ഇതെല്ലാം നഗരങ്ങൾ കേന്ദ്രീകരിച്ച് മാത്രമാണ് നടക്കുന്നത്. കൊലനടക്കുന്ന ഉൾഗ്രാമങ്ങളിൽ ഇതിനെതിരെ ഒരു ബോധവത്​കരണവും നടക്കുന്നില്ല. നടത്താൻ അവിടുത്തെ ഉൗരുകൂട്ടങ്ങൾ സമ്മതിക്കില്ല എന്ന് പറയുന്നതാകും കൂടുതൽ ശരി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tamilnaduopinionhospitalInfant problem
Next Story