Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightവിഴിഞ്ഞത്തെ അദാനി...

വിഴിഞ്ഞത്തെ അദാനി ആസ്​ട്രേലിയയിൽ എത്തു​േമ്പാൾ

text_fields
bookmark_border
വിഴിഞ്ഞത്തെ അദാനി ആസ്​ട്രേലിയയിൽ എത്തു​േമ്പാൾ
cancel

സിഡ്​നിയിൽ ഇപ്പോൾ നല്ല തണുപ്പാണ്​. പുതപ്പിനുള്ളിൽ ചുരുണ്ടുകൂടിപ്പോകുന്ന അത്ര തണുപ്പ്​. ഏഴ്​ ഡിഗ്രിയായിരുന്നു ഇന്നത്തെ ചൂട്​. ഞങ്ങൾ താമസിക്കുന്ന സിഡ്​നിയിൽനിന്ന്​ ക്യൂൻസ്​ലാൻഡി'ലേക്ക്​ ആയിരക്കണക്കിന്​ കിലോ മീറ്റർ ദൂരമുണ്ടെങ്കിലും അവിടെയുമിപ്പോൾ തണുപ്പാണ്​.  ഇ​േപ്പാൾ 19 ഡിഗ്രിയേയുള്ളു ചൂട്​. എ.സി റൂമിൽ ഏറ്റവും കൂടിയ തണുപ്പിൽ കഴിയുന്ന അതേ അവസ്​ഥ. പക്ഷേ, ക്യൂൻസ്​ലാൻഡിലെ സുഖകരമായ തണുപ്പിലും ഒര​ു നാമജപം കണക്കെ ഉയർന്നു കോൾക്കുന്നത്​ ഒരു ഇന്ത്യക്കാര​​​​​​​​​​െൻറ പേരാണ്​. പക്ഷേ, ആ​ ​േപരു കേൾക്കു​േമ്പാൾ ഒട്ടും സുഖകരമല്ലാത്ത മുദ്രാവാക്യത്തി​​​​​​​​​​െൻറ ചുടുകാറ്റിൽ പൊള്ളി​പ്പോകുന്നു.

അദാനിയെന്നാണ്​ ക്യൂൻസ്​ലാൻഡ​ുകാർ ​േഗാ ബാക്ക്​ വിളിക്കുന്ന ആ പേര്​. നരേന്ദ്ര മോദി ​ഇന്ത്യൻ പ്രധാനമന്ത്രിയായ ശേഷം ലോകമെങ്ങും റോമിങ്ങുണ്ടായ ആ പേരിന്​ ആസ്​ട്രേലിയയിൽ, പ്രത്യേകിച്ച്​ ക്യൂൻസ്​ലാൻഡിൽ അത്ര നല്ല അർത്ഥമല്ല ഉള്ളത്​. ‘അദാനിയെ പിടിച്ചുകെട്ടൂ’ എന്ന്​ അവർ ​െതാണ്ട കീറി വിളിക്കുന്നു. അവർ ഉയർത്തിപ്പിടിക്കുന്ന പ്ലക്കാർഡിലെ വാചകങ്ങൾ നമ്മുടെ തല കുനിക്കുന്നതാണ്​. ‘അദാനി മര്യാദയ്​ക്ക്​ വീട്ടിൽ പോവുക’ എന്ന്​ അവർ ആവശ്യപ്പെടുന്നു. ആ വീട്​ അങ്ങകലെ ഞങ്ങളിറങ്ങിവന്ന നമ്മുടെ നാടാണ്​. ഇന്ത്യയാണ്​.

അദാനി ഗ്രൂപ്പിന്​ വിഴിഞ്ഞം പദ്ധതി തീറെഴുതി നടക്കുന്നതി​​​​​​​​​​െൻറ കോലാഹലങ്ങൾ ഒരു പ്രതിഷേധം പോലുമില്ലാതെ അരങ്ങേറു​േമ്പാഴാണ്​ ഇങ്ങ്​ ആസ്​ട്രേലിലയയിൽ അദാനിയുടെ കൽക്കരി ഖനന പദ്ധതിക്കെതിരെ ക്യൂൻസ്​ലാൻഡിലെ ജനങ്ങൾ ഒറ്റ​െക്കട്ടായി പ്രതിഷേധിക്കുന്നത്​. ഒാ​േരാ ദിവസവും അത്​ വളർച്ച പ്രാപിക്കുന്നു. ഗൗതം അദാനിയുടെയ​ും ആസ്​ട്രേലിയൻ പ്രധാനമ​ന്ത്രി മാൽകം ടേൺബുളി​​​​​​​​​​െൻറയും കോലങ്ങൾ കൂട്ടിക്കെട്ടി പ്രതിഷേധക്കാർ ഒാരോ ദിവസവും കരുത്താർജിക്കുന്നു.  

ജനങ്ങളുടെ രോഷത്തിൽനിന്ന്​ രക്ഷപ്പെടാൻ കഴിയില്ലെന്ന്​ ഭരണാധികാരികൾക്കും ബോധ്യം വന്നതിനാലാവും വിവാദമായ ക്യുൻസ്‌ലൻഡ് കാർമൈക്കൽ കൽക്കരിപ്പാടം പദ്ധതിയിൽ അദാനിക്ക്​ യാതൊരു ഇളവും അനുവദിക്കേണ്ടതില്ലെന്ന്​ ക്യൂൻസ്​ലാൻഡ്​ സംസ്​ഥാനത്തി​​​​​​​​​​െൻറ ഭരണാധികാരി അന്നസ്​തേസ്യ പലാഷ്​സുക്ക്​ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്​. കോവളം പദ്ധതിയിൽ കേന്ദ്ര - കേരള സർക്കാറുകളിൽനിന്ന്​ ലഭിച്ചതുപോലെ വൻ ആനുകൂല്യങ്ങൾ ഇൗ പദ്ധതിക്ക്​ ലഭിക്കുമെന്നാണ്​ അദാനി കരുതിയത്​. പക്ഷേ, ജനങ്ങളുടെ പ്രതി​േഷധം എലാം തകർത്തെറിഞ്ഞിരിക്കുകയാണ്​. തനിക്കൊപ്പം മോദി ലോകത്തി​​​​​​​​​​െൻറ മുക്കുമൂലകളിലേക്ക്​ ​അദാനിയെ കൂട്ടിക്കൊണ്ടുപോയി ഒപ്പ​ുവെച്ച കരാറുകളുടെ പിന്നാമ്പുറങ്ങൾകൂടിയാണ്​ ഇൗ പ്രതിഷേധത്തിലൂടെ വെളിപ്പെടുന്നത്​.

ലോകത്തിൽ ഏറ്റവും കൂടുതൽ കൽക്കരി നിക്ഷേപം കണ്ടെത്തിയ ക്യൂൻസ്​ലാൻഡിലെ ഗലീലി തടത്തിൽനിന്ന്​ കൽക്കരി ഖനനം ചെയ്യാനുള്ള കരാർ അദാനിക്ക്​ ഉറപ്പിക്കുന്നത്​ 2014ൽ ആണ്​. ഖനനം ചെയ്​തെടുത്ത കൽക്കരി കപ്പൽ മാർഗം ഇന്ത്യയിലെത്തിക്കാൻ ആവശ്യമായ തുറമുഖവും അടിസ്​ഥാന സൗകര്യങ്ങളും ഇതി​​​​​​​​​​െൻറ ഭാഗമായി ഒരുക്കണം. പദ്ധതി മൂലം ക്യൂൻസ്​ലാൻഡുകാർക്ക്​ ലഭിക്കുന്ന തൊഴിലാണ്​ അദാനിയെ രണ്ടു കൈയും നീട്ടി സ്വീകരിക്കാൻ കാരണമത്രെ. അതുകൊണ്ട്​, അദാനിക്ക്​ വൻതോതിലുള്ള സാമ്പത്തിക ഇളവുകളും ആനുകൂല്യങ്ങളും നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ജനകീയ പ്രശ്​നം രൂക്ഷമായതോടെ കൂടുതൽ ആനുകൂല്യങ്ങളൊന്നും നൽകാനാവില്ലെന്ന്​ സർക്കാറിന്​ പ്രഖ്യാപിക്കേണ്ടിവന്നിരിക്കുകയാണ്​.

അദാനി വീട്ടിലിരിക്ക​െട്ട...
ഗലീലി തടത്തിലെ കൽക്കരി ഖനനത്തിനെതിരെ സമരം നടത്തുന്ന നാട്ടുകാർ പറയുന്നു അദാനി വീട്ടിലിരിക്കണമെന്ന്​. അതിന്​ അവർ പറയുന്ന കാരണങ്ങൾ നിരവധി. ഇനിയും ഖനനം ചെയ്യപ്പെടാതെ കിടക്കുന്ന രണ്ടര ലക്ഷം ചതുരശ്ര കിലോമീറ്റർ വലിപ്പമുള്ള ലോകത്തിലെ ഏറ്റവും വലിയ കൽക്കരിപ്പാടമാണ്​ ക്യൂൻസ്​ലാൻഡ്​ സംസ്​ഥാനത്തെ ഗലീലി തടത്തിലേത്​. ലോകാത്ഭുതങ്ങളിലൊന്നായ ഗ്രേറ്റ് ബാരിയർ റീഫിന് സമീപമാണ് ഇൗ തടം സ്​ഥിതി ചെയ്യുന്നത്​. ആഗോളതാപനവും സമുദ്രങ്ങളിൽ കൂടിവരുന്ന അമ്ലതയും കാരണം ഇൗ പ്രദേശത്തെ അതീവ പ്രധാനമായ പവിഴപ്പുറ്റുകൾ ഇപ്പോൾ തന്നെ നശിച്ചുകൊണ്ടിരിക്കുകയാണെന്ന്​ കാലാവസ്ഥാശാസ്ത്രഞ്ജരും കടൽ ഗവേഷകരും ചൂണ്ടിക്കാട്ടുന്നു.   അദാനിയുടെ പദ്ധതി നടപ്പാകുന്നതോടെ പ​പുതുതായി ഏതാണ്ട് അഞ്ഞൂറ് കപ്പലുകൾ ഗ്രേറ്റ് ബാരിയർ റീഫിന് സമീപം കൂടി കടന്നുപോകും. അതോടെ പവിഴപ്പുറ്റുകളും അപൂർവങ്ങളായ സമുദ്ര ജീവികളുടെ വംശനാശവും പൂർണമാകും. ക്രമാതീതമായ ഹരിതവാതകങ്ങൾ ഇൗ പദ്ധതി പുറംതള്ളും.  ഈ പ്രോജക്ടിന് വേണ്ടി വരിക ഏതാണ്ട് രണ്ടായിരം ബില്യൺ ലീറ്റർ വെള്ളമാണ്.  അതോടെ കുടിവെള്ളം പോലുമില്ലാതെ പരിസരവാസികൾക്ക്​ പലായനം ചെയ്യേണ്ടിവരും. ആ പ്രദേശത്തെ മൊത്തം ജലവിഭവ ശേഷിയെ ഊറ്റിയെടുക്കുന്ന ഈ പദ്ധതി ഭൂഗർഭ ജലവിതാനത്തിലുണ്ടാക്കുന്ന മാറ്റം അവിടെയുള്ള എല്ലാ ജീവജാലങ്ങളെയും തലമുറകളോളം പ്രതികൂലമായി ബാധിക്കും. സ്വതവേ  ഊഷരമായ ഈ ഭൂപ്രദേശത്ത്​ അവശേഷിക്കുന്ന ജീവിവർഗവും  വംശനാശത്തിനിരയാകും.

പദ്ധതിയുടെ ആവശ്യത്തിനായി നിർമിക്കുന്ന റെയിൽപാതക്കെതിരെ ജനങ്ങൾ ഒറ്റക്കെട്ടാണ്​. പച്ചപ്പിനെ അളവറ്റ്​ സ്​നേഹിക്കുന്നവരാണ്​ ആസ്​ട്രേലിയക്കാർ. വൻതോതിൽ കാടുകൾ വെട്ടിനിരത്തി വേണം റെയിൽപാത നിർമിക്കാൻ. ആദിമ ​ഗോത്രങ്ങൾ അധിവസിക്കുന്ന വ​ന​മേഖലകൾ തച്ചുതകർത്തുകൊണ്ടായിരിക്കും റെയിൽപാത ഒരുങ്ങുക.

പവിഴപ്പുറ്റുകളുടെയും മത്സ്യസമ്പത്തി​​​​​​​​​​െൻറയും അപൂർവയിനം കടൽ ജീവികളുടെയും കടവേരറുക്കുന്നതാണ്​ വിഴിഞ്ഞം പദ്ധതിയെന്ന്​ പരിസ്​ഥിതി പ്രവർത്തകർ മുന്നറിയിപ്പു നൽകു​േമ്പാൾ ഗലീലി തടത്തിലും വിഴിഞ്ഞത്തും ഒരേ അദാനിയാണ്​ പിന്നിൽ എന്നത്​ യാദൃച്ഛികമല്ലാത്ത കൗതുകമാവുകയാണ്​.

എന്ത് കൊണ്ട് ഗലീലി തടത്തിൽ ബേസിനിൽ കൽക്കരി ഖനനംപാടില്ല?  
ലോകമെങ്ങും ബദൽ ഉൗർജ സ്രോതസ്സുകൾ തേടിക്കൊണ്ടിരിക്കു​േമ്പാൾ ഫോസിൽ ഇന്ധനങ്ങളുടെ പട്ടികയിൽ ഏറ്റവും അപകടകാരിയായ കൽക്കരി ഖനനം ചെയ്യുന്നത്​ ജനങ്ങളുടെ ജീവിതത്തെ കൂടുതൽ ദുസ്സഹമാക്കുമെന്ന്​ വസ്​തുതകൾ നിരത്തി അവർ വാദിക്കുന്നു. പദ്ധതി വന്നാൽ ആസ്​ട്രേലിയയിലെ വായു മലിനീകരണത്തിന്​ ഏറ്റവും വലിയ കാരണവും അതായി തീരും. 3,000 പേരെങ്കിലും മലിനീകരണത്തി​​​​​​​​​​െൻറ ഇരകളായി മരിച്ചുവീഴും. കാലാവസ്​ഥ വ്യതിയാനത്തിനും കൽക്കരി കത്തിക്കുന്നത്​  കാരണമാകും. കഴിഞ്ഞ വർഷം അദാനി പവർ സ്​റ്റേഷനിൽ ഉണ്ടായ പൊട്ടിത്തെറിയിൽ ഏഴ്​ ജീവനക്കാരാണ്​ കൊല്ലപ്പെട്ടത്​. ഇതേ പദ്ധതിയിൽ ​േജാലി ചെയ്​ത 19 ജീവനക്കാരെങ്കിലും ശ്വാസകോശ സംബന്ധമായ രോഗങ്ങളാൽ മരിച്ചതായി സമരക്കാർ പറയുന്നു.

അങ്ങനെ മനുഷ്യർക്കും കരയിലും കടലിലും നാശം വിതച്ചുകൊണ്ടും കടുത്ത പാരിസ്ഥിതിക -ആരോഗ്യ പ്രശ്നങ്ങളും സൃഷ്​ടിച്ചുകൊണ്ടുമാണ്​ അദാനി ഗ്രൂപ്പ് പദ്ധതിയുമായി മുന്നോട്ടു പോകുന്നത്​. ഗലീലി തടത്തിലെ ഖനനത്തിലൂടെ ഉണ്ടാകുമെന്നു പറയപ്പെടുന്ന തൊഴിലവസരങ്ങളുടെ പത്തിരട്ടിയോളം വരുന്ന തൊഴിലുകളും, ചിലപ്പോൾ തൊഴിലിടങ്ങൾ തന്നെയും പദ്ധതി നടപ്പാവു​േമ്പാൾ നഷ്​ടമാകും. ആസ്​ട്രേലിയയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര മേഖലയിൽ ഒന്നാണ്​ ഇൗ പ്രദേശം. പാരിസ്ഥിതികപ്രശ്ങ്ങൾ കാരണം ടൂറിസം മേഖല അസ്​തമിക്കും. മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്ക്​ എ​ന്നേക്കുമായി തൊഴിൽ നഷ്​ടമാകും.

അതിനുമപ്പുറം പതിനായിരക്കണക്കിന് വർഷങ്ങളായി ഈ ഭൂമിയുടെ ആദ്യ അവകാശികളായി അറിയപ്പെടുന്ന ആദിമനിവാസികളെ പദ്ധതി പ്രതികൂലമായി ബാധിക്കും. വംശനാശത്തിൻറെ വക്കിൽ നിൽക്കുന്ന ഇവർ കൂടുതൽ പ്രതിസന്ധിയിലേക്കാവും പതിക്കുക.

അതുകൊണ്ട്​, അദാനി ആസ്​​ട്രേലിയ വി​േട്ട തീരു എന്ന മുദ്രാവാക്യത്തിന്​ നാൾക്കുനാൾ ചൂടു കൂടുകയാണ്​. സമരക്കാർ നിസാരരല്ല. സർവകലാശാല അധ്യാപകരും ഗവേഷകരും വിദ്യാർഥികളുമടങ്ങുന്ന വലിയൊരു നിരയുണ്ട്​ സമരമുന്നണിയിൽ. അദാനിക്കെതിരെ വെറും മുദ്രാവാക്യങ്ങൾ കൊണ്ടു മാത്രമല്ല അവർ പ്രതിരോധം തീർക്കുന്നത്​. അദാനി ഇന്ത്യയിലടക്കം നടത്തിക്കൊണ്ടിരിക്കുന്ന എല്ലാ ഇടപാടി​​​​​​​​​​െൻറയും അതുമൂലം ഉണ്ടായ പരിസ്​ഥിതി പ്രശ്​നങ്ങളുടെയും വിശദമായ വിവരങ്ങൾ വെച്ചുകൊണ്ടാണ്​ അവർ സമരത്തിനിറങ്ങിയിരിക്കുന്നത്​. സമുദ്രതീരം മലിനമാക്കിയതിന്​ ഇന്ത്യയിൽ അദനി ഗ്രൂപ്പിനു ചുമത്തിയ പിഴയെക്കുറിച്ചു​േപാലും സമരക്കാരുടെ കൈയിൽ വിശദവിവരമുണ്ട്​. www.stopadani.com എന്ന പേരിൽ എല്ലാ വിവരങ്ങളും അടങ്ങുന്ന ഒരു വെബ്​സൈറ്റും അവർ നടത്തിപ്പോരുന്നുണ്ട്​.

(വിവരങ്ങൾക്ക്​ www.stopadani.com എന്ന വെബ്​സൈറ്റിനോട്​ കടപ്പാട്​)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:adanivizhinjam projectgoutham adani
News Summary - Adani Vizhinjam Australia
Next Story