Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഇത്ര നാണം...

ഇത്ര നാണം കെടേണ്ടതുണ്ടായിരുന്നില്ല

text_fields
bookmark_border
editorial
cancel

‘ബാർ കോഴയുടെ വിവരങ്ങൾ പുറത്തു വന്നപ്പോൾ തന്നെ, കെ.എം മാണി രാജി വെക്കണം അല്ലെങ്കിൽ നാണം കെട്ട് പുറത്ത് പോവേണ്ടി വരുമെന്ന് ഞങ്ങൾ പറഞ്ഞതാണ്. അധികാരത്തിൽ കടിച്ചു തൂങ്ങി അഴിമതി സംരക്ഷിക്കാനും കേസ്​ ഇല്ലാതാക്കാനും നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടിരിക്കുന്നു. മാണി നാണം കെട്ട് പുറത്ത് പോവേണ്ടി വരുന്ന ഈ അവസ്​ഥ ഉണ്ടാക്കി വെച്ചത് ഉമ്മൻ ചാണ്ടിയാണ്. അന്വേഷണ സംവിധാനത്തെയും ഉദ്യോഗസ്​ഥരെയും ദുരുപയോഗിച്ച് രക്ഷിപ്പെടാൻ നോക്കി, ഒടുവിൽ ഹൈക്കോടതിയുടെ നിശിത വിമർശനത്തിന് ഇരയാകേണ്ടി വന്ന കെ.എം മാണി, ഉമ്മൻ ചാണ്ടി നയിക്കുന്ന സർക്കാറി​​െൻറ പ്രതീകമാണ്.’ – ബാർ കോഴക്കേസിൽ ധനകാര്യ മന്ത്രി കെ.എം. മാണിയെക്കുറിച്ച് ഹൈക്കോടതിയുടെ വിമർശനങ്ങൾ വന്ന പശ്ചാത്തലത്തിൽ, 2015 നവംബർ 09ന്   അന്ന് പ്രതിപക്ഷത്തായിരുന്ന ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്​ബുക്കിൽ കുറിച്ചതാണ് മേൽ വരികൾ. ഗതാഗത വകുപ്പ് മന്ത്രി തോമസ്​ ചാണ്ടി നിൽക്കക്കള്ളിയില്ലാതെ സ്​ഥാനം ഒഴിയേണ്ടി വന്ന പശ്ചാത്തലത്തിൽ പിണറായി വിജയ​​െൻറ വരികൾ കെ.എം. മാണിയുടെ സ്​ഥാനത്ത് തോമസ്​ ചാണ്ടി എന്നും ഉമ്മൻ ചാണ്ടിയുടെ സ്​ഥാനത്ത് പിണറായി വിജയൻ എന്നും തിരുത്തിയെഴുതി സാമൂഹിക മാധ്യമങ്ങളിൽ കത്തിപ്പടരുന്നുണ്ട്. തോമസ്​ ചാണ്ടിയുമായി ബന്ധപ്പെട്ട് പിണറായി വിജയൻ സ്വീകിച്ച നിലപാടുകൾക്കെതിരെയുള്ള ശ്രദ്ധേയമായ പരിഹാസമാണ് ആ േട്രാളുകൾ. തോമസ്​ ചാണ്ടിയുടെ കായൽ കയ്യേറ്റത്തേക്കാൾ പ്രശ്നത്തെ വഷളാക്കിയത് വിഷയത്തിൽ സർക്കാർ സ്വീകരിച്ച സമീപനമാണ്. പിണറായി വിജയൻ സർക്കാരി​​െൻറ പ്രതിബായയെ അത് അങ്ങേയറ്റം പരിക്കേൽപിച്ചിട്ടുണ്ട്. ത​െൻറ്​ ഉടമസ്​ഥതയിലുള്ള റിസോർട്ട് കായൽ കയ്യേറി എന്നതായിരുന്നല്ലോ തോമസ്​ ചാണ്ടിക്കെതിരായുള്ള ആരോപണം. ഈ ആരോപണവുമായി ബന്ധപ്പെട്ട് വിവാദങ്ങളും ആരോപണ പ്രത്യാരോപണങ്ങളും ഏറെക്കാലം തുടർന്നു. ശേഷം കയ്യേറ്റം നടന്നിട്ടുണ്ടെന്ന് സ്​ഥിരീകരിച്ച് കൊണ്ട് ആലപ്പുഴ ജില്ലാ കലക്ടറുടെ റിപ്പോർട്ട് വന്നു. രാഷ്​​ട്രീയ ഔചിത്യമുണ്ടായിരുന്നെങ്കിൽ മന്ത്രി അന്ന് തന്നെ രാജിവെക്കേണ്ടതായിരുന്നു. അഥവാ, മുഖ്യ മന്ത്രി അദ്ദേഹത്തെ രാജിവെപ്പിക്കേണ്ടതായിരുന്നു. അത് നീണ്ടു പോകുന്തോറും കാര്യങ്ങൾ വഷളായിക്കൊണ്ടേയിരുന്നു. ഒടുവിൽ, കലക്ടറുടെ റിപ്പോർട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് തോമസ്​ ചാണ്ടി തന്നെ ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് വിഷയം കൈവിട്ടു പോയത്. ചീഫ് സെക്രട്ടറി, റവന്യൂ വകുപ്പ്, ആലപ്പുഴ ജില്ലാ കലക്ടർ എന്നിവരെ എതിർ കക്ഷികളാക്കിക്കൊണ്ടാണ് തോമസ്​ ചാണ്ടിയുടെ ഹരജി.

സർക്കാരി​​െൻറ ഭാഗമായ മന്ത്രി അതേ സർക്കാറി​​െൻറ സംവിധാനങ്ങളെ എതിർകക്ഷിയാക്കി കേസ്​ നടത്തുന്ന വിചിത്രമായ കാഴ്ച. ഹൈക്കോടതി ഈ നിലപാടിനെ എടുത്തിട്ട് കുടഞ്ഞു. മന്ത്രി സഭയുടെ കൂട്ടുത്തരവാദിത്തം ലംഘിക്കുന്ന പണിയാണ് തോമസ്​ ചാണ്ടി എടുത്തിരിക്കുന്നതെന്ന് കോടതി പറഞ്ഞു. വിചാരണക്കിടെ നാലു തവണയാണ് പദവി ഒഴിയൂ എന്ന പരാമർശം കോടതിയുടെ ഭാഗത്ത് നിന്നുണ്ടായത്. ചൊവ്വാഴ്ചയാണ് ഹൈക്കോടതിയുടെ ഈ ഇടപെടലുണ്ടായത്. രാഷ്​​ട്രീയ മര്യാദയും ധാർമികതയുമുണ്ടെങ്കിൽ ആ നിമിഷം രാജിവെക്കുകയായിരുന്നു തോമസ്​ ചാണ്ടി ചെയ്യേണ്ടിയിരുന്നത്. എന്നാൽ, അതും സംഭവിച്ചില്ല. എൻ.സി.പി ദേശീയ നേതൃത്വവുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്നായിഅദ്ദേഹം. ബുധനാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിൽ അദ്ദേഹം പങ്കെടുക്കുകയും ചെയ്തു. തോമസ്​ ചാണ്ടി മന്ത്രി സഭാ യോഗത്തിൽ എത്തുന്നതിൽ പ്രതിഷേധിച്ച് സി.പി.ഐ മന്ത്രിമാർ യോഗം ബഹിഷ്കരിച്ചതോടെ അത് സംസ്​ഥാന ചരിത്രത്തിലെ തന്നെ അപൂർവ സംഭവമായി. അത് മന്ത്രി സഭക്ക് കൂട്ടുത്തരവാദിത്തവും ഏകോപനവും സമ്പൂർണമായി നഷ്​ടപ്പെടുന്നുവെന്ന പ്രതീതി ഉണ്ടാക്കി. ദൃശ്യ മാധ്യങ്ങളും സാമൂഹിക മാധ്യമങ്ങളും ഭരണ മുന്നണിയിലെ തന്നെ സി.പി.ഐയും സൃഷ്​ടിച്ച സമ്മർദങ്ങളെ അതിജീവിക്കാൻ കഴിയാതെ ഒടുവിൽ തോമസ്​ ചാണ്ടിക്ക് രാജി വേക്കേണ്ടി വന്നു. എൻ.സി.പിക്കും തോമസ്​ ചാണ്ടിക്കും ഒരു പദവിയാണ് നഷ്​ടമായതെങ്കിൽ എൽ.ഡി.എഫ് സർക്കാറിനും പിണറായി വിജയനും അപരിഹാര്യമായ കളങ്കമാണ് ഈ സംഭവങ്ങളത്രയും വരുത്തിവെച്ചത്.

തോമസ്​ ചാണ്ടി രാഷ്​ട്രീയക്കാരൻ എന്നതിലുപരി വലിയൊരു കച്ചവടക്കാരനാണ്. റിസോർട്ട് വ്യവസായമൊക്കെ നടത്തുന്ന ആളുകൾക്കിടയിൽ പതിവുള്ള തരത്തിലുള്ള കയ്യേറ്റമാണ് അദ്ദേഹത്തിനെതിരെ ആരോപിക്കപ്പെട്ടത്. അതാകട്ടെ, മന്ത്രി പദവിയിലെത്തിയ ശേഷം നടത്തിയ കയ്യേറ്റവുമല്ല. എന്നാലും, ഉയർന്ന ഭരണ ഘടനാ പദവിയിലിരിക്കുന്ന ഒരാളുടെ ഭാഗത്ത് നിന്ന് ചെറിയ രീതിയിലുള്ള നിയമ ലംഘനം പോലും ഉണ്ടാവാൻ പാടില്ല എന്ന സാമൂഹിക ജാഗ്രതയാണ് തോമസ്​ ചാണ്ടിയുടെ രാജിയിൽ കാര്യങ്ങളെത്തിച്ചത്. ആ നിലയിൽ ആലോചിക്കുമ്പോൾ നമ്മുടെ രാഷ്​ട്രീയത്തെ കുറിച്ച നല്ല സൂചനകൾ ഈ സംഭവം നൽകുന്നുണ്ട്. തോമസ്​ ചാണ്ടി വിഷയത്തിൽ പലപ്പോഴും മൃദു സമീപനമാണ് പ്രതിപക്ഷവും സ്വീകരിച്ചത്. വലിയ മുതലാളിയെ ബുദ്ധിമുട്ടിക്കേണ്ടെന്ന് അവരും വിചാരിച്ചു കാണും. മുഖ്യമന്ത്രിയുടെ കലവറയില്ലാത്ത പിന്തുണയും തോമസ്​ ചാണ്ടിക്കുണ്ടായിരുന്നു. അങ്ങിനെയെല്ലാമായിട്ടും അദ്ദേഹത്തിന് പടിയിറങ്ങേണ്ടി വന്നു. സാമൂഹിക സമ്മർദങ്ങളെ അതിജീവിക്കാൻ സാധിച്ചില്ല എന്നത് തന്നെയാണ് കാരണം. ഇതും ശുഭസൂചകമായ കാര്യമാണ്. അധികാരത്തിൽ അള്ളിപ്പിടിച്ചു നിൽക്കാൻ ശ്രമിക്കുന്നവരെ പുറത്ത് കളയാൻ ശേഷിയുള്ള ജനകീയ സമ്മർദ രാഷ്​​്ട്രീയം ഇപ്പോഴും സജീവമായി നിലനിൽക്കുന്നുവെന്നത് ജനാധിപത്യ വിശ്വാസികളെ ആഹ്ലാദിപ്പിക്കുന്നതാണ്. മുഖ്യ മന്ത്രി ത​​െൻറ ശൈലിയെ കുറിച്ച് പുനപരിശോധന നടത്തേണ്ടതുണ്ടെന്ന സന്ദേശവും ഈ സംഭവങ്ങൾ നൽകുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ldfmadhyamam editorialarticlencpthomas chandymalayalam news
News Summary - No Need to be Shamed like this - Article
Next Story