Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightകാവിപ്പടയെ ഉലക്കുന്ന...

കാവിപ്പടയെ ഉലക്കുന്ന കോഴവിവാദങ്ങൾ

text_fields
bookmark_border
കാവിപ്പടയെ ഉലക്കുന്ന കോഴവിവാദങ്ങൾ
cancel
പേറെടുക്കാൻപോയ വയറ്റാട്ടി ഇരട്ടപെറ്റു എന്ന നാടൻ പ്രയോഗത്തെ അന്വർഥമാക്കുന്നതാണ്​ കേന്ദ്രഭരണം നടത്തുന്ന ബി.ജെ.പിയെക്കുറിച്ച്​ ദിനേന പുറത്തുവന്നുകൊണ്ടിരിക്കുന്ന അഴിമതിക്കഥകൾ. യു.പി.എ സർക്കാറി​​െൻറ അഴിമതിക്കെതിരെ ഗാന്ധിയൻ അണ്ണാ ഹസാരെ നടത്തിയ പോരാട്ടത്തിൽനിന്ന്​ മുതലെടുത്ത്​ 16ാം ലോക്​സഭ തെരഞ്ഞെടുപ്പ്​ പ്രചാരണത്തി​​െൻറ മുഖം മുച്ചൂടും അഴിമതിക്കെതിരെ തിരിച്ചുവിട്ട്​ അതി​​െൻറ പിൻബലത്തിൽ അധികാരത്തിലേറുകയായിരുന്നു കാവിപ്പട. 2ജി സ്​പെക്​ട്രം, കോമൺവെൽത്ത്​ ഗെയിംസ്​, കൽക്കരിപ്പാട ​േലലം, ആദർശ്​ ഫ്ലാറ്റ്​ തുടങ്ങി ലക്ഷം കോടികളുടെ കോഴവിവാദങ്ങളിലെ പ്രതികളെയും വിദേശ ബാങ്കുകളിലെ കള്ളപ്പണ നിക്ഷേപങ്ങളും പുറത്തുകൊണ്ടുവരും, ഭരണയന്ത്രത്തെ തീർത്തും സംശുദ്ധമാക്കും എന്നീ വാഗ്​ദാനങ്ങൾ നരേന്ദ്ര മോദിയും അമിത്​ ഷായും വലിയ വായിൽ വിളിച്ചുപറഞ്ഞത്​ മാധ്യമങ്ങൾ ഏറ്റുപിടിച്ചപ്പോൾ, എങ്കിൽ മ​െറ്റല്ലാം മറന്ന്​ ഹിന്ദുത്വകൂട്ടായ്​മക്ക്​ ഒരവസരം നൽകിക്കളയാമെന്ന്​ മൂന്നിലൊന്ന്​ സമ്മതിദായകർ തീരുമാനിച്ചതി​​െൻറ ഫലമാണ്​ ലോക്​സഭയിൽ എൻ.ഡി.എ നേടിയ മഹാഭൂരിപക്ഷം. ബി.ജെ.പി ഭരിക്കുന്ന സംസ്​ഥാനങ്ങളിലെ പ്രമാദമായ ദുരനുഭവങ്ങൾ ചൂണ്ടിക്കാട്ടി ഇതൊരു കൊടുംചതിയാവുമെന്ന്​ നിഷ്​പക്ഷമതികൾ മുന്നറിയിപ്പ്​ നൽകിയിരുന്നെങ്കിലും അത്​ ശ്രദ്ധിക്കപ്പെട്ടില്ല. യെദിയൂരപ്പയുടെ നേതൃത്വത്തിൽ കർണാടകയിലെ ബി.ജെ.പി സർക്കാർ നടത്തിയ അനേകായിരം കോടികളുടെ ഖനി കുംഭകോണത്തി​​െൻറ കഥ ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെട്ടതുമാണ്​. മോദി സർക്കാർ മൂന്നു വർഷം പിന്നിടുകയും ബി.ജെ.പിക്ക്​ പാർലമ​െൻറിൽ ഇന്നേവരെ അക്കൗണ്ട്​ തുറക്കാൻ സാധിക്കാതെപോയ കേരളം ഉൾപ്പെടെ 2019ലെ തെരഞ്ഞെടുപ്പിൽ പാർട്ടി തൂത്തുവാരു​െമന്ന അഭ്യൂഹങ്ങളും പ്രവചനങ്ങളും ആസൂത്രിതമായി ഉയർത്തപ്പെടുകയും ചെയ്​തുകൊണ്ടിരിക്കെ പുറത്തുവന്നുകൊണ്ടിരിക്കുന്ന അഴിമതി ആരോപണങ്ങൾ ഹിന്ദുത്വ ശക്​തികളെ വിയർപ്പിക്കുകയാണിപ്പോൾ.

കേ​ന്ദ്ര ഭ​ര​ണ​ത്തി​ലെ സ്വാ​ധീ​ന​മു​പ​യോ​ഗി​ച്ച്​ സം​സ്​​ഥാ​ന നേ​താ​ക്ക​ൾ കോ​ഴ​യി​ലും അ​ഴി​മ​തി​യി​ലും മു​ങ്ങി​ക്കു​ളി​ക്കു​ക​യാ​ണെ​ന്ന ആ​രോ​പ​ണ​ങ്ങ​ളാ​ണ്​ പാ​ർ​ട്ടി​വൃ​ത്ത​ങ്ങ​ളി​ലൂ​ടെ​ത്ത​ന്നെ അ​നാ​വ​ര​ണം ചെ​യ്യ​പ്പെ​ടു​ന്ന​ത്. പാ​ല​ക്കാ​ട്​ ചെ​ർ​പ്പു​ള​ശ്ശേ​രി​യി​ൽ കേ​ര​ള മെ​ഡി​ക്ക​ൽ കോ​ള​ജ്​ എ​ന്ന സ്​​ഥാ​പ​ന​ത്തി​ന്​ ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ കൗ​ൺ​സി​ലി​െൻ​റ അം​ഗീ​കാ​രം നേ​ടാ​ൻ ബി.​ജെ.​പി സം​സ്​​ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​ടി. ര​മേ​ശാ​ണ്​ സ​ഹാ​യി​ച്ച​ത്​ എ​ന്ന്​ മ​ന​സ്സി​ലാ​ക്കാം. വ​ർ​ക്ക​ല​യി​ലെ എ​സ്.​ആ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​െ​ൻ​റ അം​ഗീ​കാ​ര​ത്തി​നാ​യി ബി.​ജെ.​പി​യി​ലെ ചി​ല​ർ 5.6 കോ​ടി രൂ​പ കോ​ഴ വാ​ങ്ങി എ​ന്ന സ്​​ഥാ​പ​ന ഭാ​ര​വാ​ഹി​ക​ളു​ടെ വെ​ളി​പ്പെ​ടു​ത്ത​ലാ​ണ്​ പാ​ർ​ട്ടി​യെ പി​ടി​ച്ചു​കു​ലു​ക്കു​ന്ന പൊ​ട്ടി​ത്തെ​റി​യാ​യി പ​രി​ണ​മി​ച്ചി​രി​ക്കു​ന്ന​ത്. പാ​ർ​ട്ടി നേ​തൃ​ത്വം നി​യോ​ഗി​ച്ച അ​ന്വേ​ഷ​ണ ക​മീ​ഷ​െ​ൻ​റ റി​പ്പോ​ർ​ട്ട്​ ആ​രോ​പ​ണ​ത്തെ സ്​​ഥി​രീ​ക​രി​ക്കു​ന്ന​താ​ണെ​ന്ന വി​വ​രം പു​റ​ത്താ​യ​തോ​ടെ ഇ​ര​ട്ട​ഭീ​ഷ​ണി​യാ​ണ്​ ബി.​ജെ.​പി കേ​ര​ള ഘ​ട​കം നേ​രി​ടു​ന്ന​ത്. ഒ​ന്ന്​ നേ​താ​ക്ക​ളു​ടെ ഗു​രു​ത​ര​മാ​യ അ​ഴി​മ​തി, അ​തേ​ച്ചൊ​ല്ലി​യും അ​ല്ലാ​തെ​യും ന​ട​ക്കു​ന്ന ഗു​രു​ത​ര​മാ​യ ചേ​രി​പ്പോ​രും ഗ്രൂ​പ്പി​സ​വും.  തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ നി​ര​ന്ത​രം തോ​റ്റ പാ​ര​മ്പ​ര്യം മാ​ത്ര​മു​ള്ള കേ​ര​ള​ത്തി​ലെ ബി.​ജെ.​പി​യെ​ക്കു​റി​ച്ച്​ വോ​ട്ടു​ക​ച്ച​വ​ടം ചെ​യ്യു​ന്ന​താ​യ ആ​േ​രാ​പ​ണം പ​ണ്ടേ ഉ​യ​രു​ന്ന​താ​ണ്. അ​തി​ന്​ വ​ഴി​വെ​ച്ച​തും ക​ടു​ത്ത ഗ്രൂ​പ്പി​സം​ത​ന്നെ. ഇൗ ​ത​മ്മി​ൽ​ത്ത​ല്ലി​ൽ മ​നം​മ​ടു​ത്താ​ണ്​ ദേ​ശീ​യാ​ധ്യ​ക്ഷ​ൻ അ​മി​ത്​ ഷാ ​ബി.​ജെ.​പി പ്രാ​ദേ​ശി​ക നേ​താ​ക്ക​ളു​െ​ട ത​ല​ക്കു​മീ​തെ ആ​ർ.​എ​സ്.​എ​സി​ന്​ സ​മ്പൂ​ർ​ണ വി​ശ്വാ​സ​മു​ള്ള കു​മ്മ​നം രാ​ജ​ശേ​ഖ​ര​നെ സം​സ്​​ഥാ​ന അ​ധ്യ​ക്ഷ​നാ​യി പ്ര​തി​ഷ്​​ഠി​ച്ച​ത്. അ​ദ്ദേ​ഹ​ത്തി​െ​ൻ​റ ഭാ​ഗ്യ​ത്തി​ന്​ ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ത​ല​മു​തി​ർ​ന്ന നേ​താ​വ്​ ഒ. ​രാ​ജ​ഗോ​പാ​ൽ ജ​യി​ച്ചു​ക​യ​റു​ക​യും ചെ​യ്​​തു. ഇ​തി​െ​ൻ​റ​കൂ​ടി ബ​ല​ത്തി​ൽ കു​മ്മ​നം പാ​ർ​ട്ടി​യി​ൽ പി​ടി​മു​റു​ക്കി​ക്കൊ​ണ്ടി​രി​ക്കെ​യാ​ണ്​ മെ​ഡി​ക്ക​ൽ കോ​ള​ജ്​ കോ​ഴ​ക്കേ​സ്​ മാ​​ത്ര​മ​ല്ല, സ​മാ​ന​മാ​യ നി​ര​വ​ധി സം​ഭ​വ​ങ്ങ​ൾ അ​ടി​ക്ക​ടി അ​നാ​വ​ര​ണം ചെ​യ്യ​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. കോ​ഴി​ക്കോ​ട്​ സാ​ഘോ​ഷം ന​ട​ന്ന ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി യോ​ഗ​ത്തി​െ​ൻ​റ പേ​രി​ൽ പ​ണ​പ്പി​രി​വ്​ ഒ​ന്നും ന​ട​ക്ക​രു​തെ​ന്ന്​ നേ​തൃ​ത്വം നി​ഷ്​​ക​ർ​ഷി​ച്ചി​ട്ടും വ്യാ​ജ ര​സീ​ത്​ ഉ​പ​യോ​ഗി​ച്ച്​ വ്യാ​പ​ക​മാ​യ പ​ണ​പ്പി​രി​വ്​ ന​ട​ന്നു; മ​ല​പ്പു​റ​ത്ത്​ ബാ​ങ്കി​ങ്​ റി​ക്രൂ​ട്ട്​​െ​മ​ൻ​റി​െ​ൻ​റ പേ​രി​ൽ ജി​ല്ല നേ​താ​വ്​ 10 ല​ക്ഷം കൈ​ക്കൂ​ലി വാ​ങ്ങി, തി​രു​വ​ന​ന്ത​പു​രം ടെ​ക്​​നോ​പാ​ർ​ക്കി​ലെ തേ​ജ​സ്വി​നി  കെ​ട്ടി​ട​ത്തി​ന്​  നി​കു​തി​യി​ള​വ്​ നേ​ടി​​ക്കൊ​ടു​ക്കാ​ൻ 4.92 കോ​ടി​യു​ടെ കോ​ഴ ത​ര​പ്പെ​ടു​ത്തി, കേ​ന്ദ്ര നേ​തൃ​ത്വം അ​നു​വ​ദി​ച്ച ഇ​ല​ക്​​ഷ​ൻ ഫ​ണ്ട്​ അ​ടി​ച്ചു​മാ​റ്റി തു​ട​ങ്ങി​യ പ​രാ​തി​ക​ളു​ടെ പേ​രി​ൽ ത​ള​ർ​ന്നി​രി​ക്കു​ക​യാ​ണ്​ പാ​ർ​ട്ടി. ​

മെ​ഡി​ക്ക​ൽ ​കോ​ള​ജ്​ കോ​ഴ​ത​ന്നെ 17 കോ​ടി രൂ​പ​യാ​ണ്​ ല​ക്ഷ്യ​മി​ട്ട​തെ​ന്ന ര​ഹ​സ്യ​വും പു​റ​ത്തു​വ​രു​ന്നു. പ്ര​ഥ​മ എ​ൻ.​ഡി.​എ സ​ർ​ക്കാ​റി​െ​ൻ​റ കാ​ല​ത്ത്​ പെ​ട്രോ​ൾ സ്​​റ്റേ​ഷ​നും ഗ്യാ​സ്​ ഏ​ജ​ൻ​സി​ക​ളും അ​നു​വ​ദി​ക്കാ​ൻ കോ​ടി​ക​ൾ ത​ട്ടി​ച്ച​താ​യ ആ​രോ​പ​ണം നേ​ര​ത്തേ​യു​ണ്ട്. ഹി​ന്ദു​ത്വ​ത്തി​നു​വേ​ണ്ടി ജീ​വ​ൻ​കൊ​ടു​ത്ത നി​ര​വ​ധി ബ​ലി​ദാ​നി​ക​ളു​ടെ പേ​രി​ൽ കാ​ലാ​കാ​ല​ങ്ങ​ളി​ൽ അ​നു​സ്​​മ​ര​ണ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന സം​ഘ്​​പ​രി​വാ​ർ ഭ​ര​ണം ല​ഭി​ച്ച​പ്പോ​ൾ അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളി​ലൊ​ന്നി​നും ഒ​രു ഗ്യാ​സ്​ ഏ​ജ​ൻ​സി​പോ​ലും അ​നു​വ​ദി​ച്ചി​ല്ലെ​ന്ന സ​ങ്ക​ടം ആ​ര്​ ആ​രോ​ടു പ​റ​യും? മ​ധ്യ​​പ്ര​ദേ​ശി​ൽ ബി.​ജെ.​പി​ക്കാ​ര​നാ​യ മു​ഖ്യ​മ​ന്ത്രി ശി​വ​രാ​ജ്​ സി​ങ്​ ചൗ​ഹാ​ൻ വാ​ഴ​വെ 2003 ^2009 കാ​ല​ഘ​ട്ട​ത്തി​ൽ സ​ർ​ക്കാ​ർ പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ളി​ൽ ന​ട​ന്ന ‘വ്യാ​പം’ അ​ഴി​മ​തി രാ​ജ്യ​ത്തെ ത​ന്നെ ഞെ​ട്ടി​ച്ച​താ​ണ്. എ​ന്നി​െ​ട്ട​ന്തു​ണ്ടാ​യി? ചൗ​ഹാ​നും പ​രി​വാ​ര​വും ഇ​പ്പോ​ഴും സു​ഖ​മാ​യി വാ​ഴു​ന്നു. അ​തു വെ​ച്ചു​നോ​ക്കി​യാ​ൽ അ​മ്പ​ലം മു​ഴു​വ​ൻ വി​ഴു​ങ്ങു​ന്ന​വ​ന്​ വാ​തി​ൽ പ​പ്പ​ടം എ​ന്ന​ല്ലേ പ​റ​യേ​ണ്ട​ത്. ഇ​മ്മാ​തി​രി കോ​ഴ ^കും​ഭ​കോ​ണ​ങ്ങ​ൾ അ​ര​ങ്ങു​ത​ക​ർ​ക്കു​േ​മ്പാ​ൾ അ​തി​ൽ​നി​ന്ന്​ മാ​ധ്യ​മ​ശ്ര​ദ്ധ​യും ജ​ന​​ശ്ര​ദ്ധ​യും തി​രി​ച്ചു​വി​ടാ​നാ​ണ്​ മാ​ട്ടി​റ​ച്ചി​യു​​ടെ​യും വ​ന്ദേ​മാ​ത​ര​ത്തി​െ​ൻ​റ​യും യോ​ഗ​യു​ടെ​യ​ു​മൊ​ക്കെ പേ​രി​ൽ ന​ട​ത്തു​ന്ന നി​ര​ർ​ഥ​ക​മാ​യ ​േകാ​ലാ​ഹ​ല​ങ്ങ​ൾ എ​ന്ന്​ ന്യാ​യ​മാ​യും സം​ശ​യി​ക്ക​ണം.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kummanam rajasekharankerala newsmedical council of indiamalayalam newskerala BJP bribe
News Summary - kerala BJP bribe -editorial
Next Story