Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightസ്വയം...

സ്വയം അപ്രസക്​തമാക്കുന്ന കോൺഗ്രസ്​

text_fields
bookmark_border
സ്വയം അപ്രസക്​തമാക്കുന്ന കോൺഗ്രസ്​
cancel


കോൺഗ്രസ്​ മുക്​തഭാരതം എന്ന പ്രഖ്യാപിത അജണ്ടയുടെ സാക്ഷാത്​കാരത്തിലേക്ക്​ ഹിന്ദുത്വശക്​തികൾ അതിവേഗം നീങ്ങിക്കൊണ്ടിരിക്കു​േമ്പാൾ തിരിച്ചടിക്കാനോ തിരിച്ചുപിടിക്കാനോ ഉള്ള ചിന്തപോലും അരനൂറ്റാണ്ടിലധികം രാജ്യംഭരിച്ച പാർട്ടിക്കില്ലെന്ന്​ തോന്നിക്കുംവിധമാണ്​ സംഭവവികാസങ്ങൾ. പതിറ്റാണ്ട്​ നീണ്ട യു.പി.എ ഭരണത്തിന്​ 2014ലെ പൊതുതെരഞ്ഞെടുപ്പിൽ തിരശ്ശീല വീഴുകയും മുഖ്യഘടകമായ കോൺഗ്രസിന്​ അഭൂതപൂർവമായ പരാജയം ഏറ്റുവാങ്ങേണ്ടിവരുകയും ചെയ്​തശേഷം, തകർച്ചയുടെ കാരണങ്ങൾ തിരിച്ചറിഞ്ഞ്​ തിരുത്താനുള്ള ഒരു നടപടിയും പാർട്ടി​ നേതൃത്വത്തി​െൻറ ഭാഗത്തുനിന്നുണ്ടായില്ലെന്നത്​ വിചിത്രസത്യം മാത്രം. അതിലേറെ ആശ്ചര്യകരമായിരിക്കുന്നത്​ ജനങ്ങളിൽ ഗണ്യമായ ഒരുവിഭാഗം ഇപ്പോഴും അർപ്പിച്ചിരിക്കുന്ന വിശ്വാസത്തെ പിടിച്ചുനിർത്താനുള്ള വ്യഗ്രതപോലും പാർട്ടി പ്രകടിപ്പിക്കുന്നില്ലെന്നതാണ്​.

യഥാർഥത്തിൽ ഇപ്പോൾ നടന്ന അഞ്ച്​ നിയമസഭ തെരഞ്ഞെടുപ്പുകളിൽ അത്ര അപ്രതീക്ഷിതമായ തിരിച്ചടിയെ​ാന്നും കോൺഗ്രസിനുണ്ടായിട്ടില്ലെന്നിരിക്കെ പ്രധാന പ്രതിപക്ഷകക്ഷി എന്ന നിലയിൽ തീവ്ര ഹിന്ദുത്വശക്​തികൾക്കെതിരെ മതനിരപേക്ഷ ജനാധിപത്യത്തിൽ ഉറച്ചുനിൽക്കുന്ന ഭൂരിപക്ഷത്തിന്​ നേതൃത്വം നൽകാനും അവരുടെ മനോവീര്യമുയർത്താനും ​േകാൺഗ്രസ്​ രംഗത്തിറങ്ങുമെന്നാണ്​ പൊതുവെ പ്രതീക്ഷിക്കപ്പെട്ടത്​. കാരണം, പഞ്ചാബിൽ അമരീന്ദർ സിങ്ങി​െൻറ നേതൃത്വത്തിൽ ​േകാൺഗ്രസ്​ ഉഗ്രമായ തിരിച്ചുവരവ്​ നടത്തുകയും മണിപ്പൂരിലും ഗോവയിലും ബി.ജെ.പിയെ പിന്നിലാക്കി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയരുകയുമാണ്​ ചെയ്​തിരിക്കുന്നത്​. യു.പിയിലാക​െട്ട, രണ്ടു പതിറ്റാണ്ടോളമായി പാർട്ടി അധികാരത്തിന്​ പുറത്തായതിനാൽ എടുത്തുപറയേണ്ട നേട്ടമൊന്നും ആരും കണക്കുകൂട്ടിയിരുന്നുമില്ല. മൊത്തത്തിൽ കോൺഗ്രസിന്​ തിരിച്ചടിയാണ്​ നേരിട്ടത്​ എന്നത്​ ശരിയാണെങ്കിലും മനസ്സുകൊണ്ട്​ മടക്കയാത്ര ആരംഭിക്കാൻ മാത്രം അത്​ കനത്തതായിരുന്നില്ല. നന്നേ ചുരുങ്ങിയത്​ രാജ്യത്തെ 60 ശതമാനം സമ്മതിദായകർ ഇപ്പോഴും മതനിരപേക്ഷ പാർട്ടികളുടെ കൂടെയാണ്​. 312 സീറ്റുകളോടെ മൂന്നിൽ രണ്ടു ഭൂരിപക്ഷം ബി.​െജ.പി അധികാരം അടിച്ചെടുത്ത യു.പിയിൽ പോലും 40 ശതമാനത്തിന്​ താഴെയാണ്​ പാർട്ടിയുടെ വോട്ട്​ വിഹിതം.

പഞ്ചാബിനുപുറമെ ഗോവയിലും മണിപ്പൂരിലും സർക്കാർ രൂപവത്​കരിക്കാനുള്ള ചട​ുലനീക്കങ്ങൾ കോൺഗ്രസി​െൻറ ഭാഗത്തുനിന്നുണ്ടായിരുന്നെങ്കിൽ അത്​ സ്വന്തം അണികളുടെയും മതേതരപക്ഷത്തുനിൽക്കുന്നവരുടെയും ആത്​മവീര്യമുയർത്താൻ പര്യാപ്​തമായേനെ. മോന്തായത്തിനാണ്​ വളവ്​ എന്നതാണ്​ പ്രശ്​നം.
സംസ്​ഥാനങ്ങളിൽ കരുത്തുറ്റ നേതൃത്വങ്ങളില്ലാത്തതാണ്​ കോൺഗ്രസ്​ അഭിമുഖീകരിക്കുന്ന പ്രതിസന്ധിയുടെ മർമം. സ്വതേ ആദർശത്തി​െൻറയോ പ്രത്യയശാസ്​ത്രത്തി​െൻറയോ ഭൂമികയിൽ നിലനിന്ന കേഡർ പാർട്ടിയല്ല കോൺഗ്രസ്​ എന്നിരിക്കെ കേന്ദ്രത്തിലും സംസ്​ഥാനങ്ങളിലും ജനസമ്മതിയും ആജ്​ഞാശക്​തിയുമുള്ള നേതാക്കളാണ്​ പാർട്ടിയുടെ ജനകീയാടിത്തറ നിലനിർത്തിയിരുന്നത്​. സോണിയ ഗാന്ധിയുടെ ആരോഗ്യനില മോശമാവുകയും ദുർബലനായ രാഹുലി​െൻറ കൈകളിലേക്ക്​ നേതൃത്വം നീങ്ങുകയും ഒപ്പം സംസ്​ഥാനങ്ങളിലും നേതൃദാരിദ്യ പ്രകടമായനുഭവപ്പെടുകയും ചെയ്​തതോടെ ശനിദശ ആരംഭിച്ചു. ഇനിയും പിടിച്ചുനിൽക്കാനുള്ള പോംവഴി കൂട്ടുനേതൃത്വം രൂപപ്പെട​ുകയാണ്​. പക്ഷേ, ഇടിവെട്ടിയവനെ പാമ്പും കടിച്ചു എന്ന പരുവത്തിലാണ്​ പാർട്ടി ഇപ്പോൾ. ഗ്രൂപ്പിസത്തി​െൻറയും ചേരിപ്പോരി​െൻറയും പാരമ്യത്തിൽ, അത്യന്തം ആപദ്​​കരമായ തകർച്ചയുടെ വക്കിൽപോലും വിട്ടുവീഴ്​ച ചെയ്യാനോ ​െഎക്യപ്പെടാനോ ഗ്രൂപ്​​ നേതാക്കൾ തയാറല്ല. മികച്ച ഉദാഹരണം കേരളത്തി​േലതു തന്നെ. മൂന്നു വർഷംമുമ്പ്​ എ, ​െഎ, മൂന്ന്​, നാല്​ ഗ്രൂപ്പുകൾ തമ്മിലെ പോരാട്ടം കോൺഗ്രസി​െൻറ ശവക്കുഴി തോണ്ടുമെന്നഘട്ടമായപ്പോൾ ഹൈകമാൻഡ്​ നേരിട്ട്​ കെ.പി.സി.സി പ്രസിഡൻറ്​ സ്​ഥാനത്ത്​ അവരോധിച്ചതായിരുന്നു ഗ്രൂപ്പുകൾക്കതീതനായ വി.എം. സുധീരനെ. ഒരൽപം ആദർശവും നേരും നെറിയുമുള്ളവനെന്ന ഖ്യാതിയും സുധീരനുണ്ടായിരുന്നു.  പറഞ്ഞി​െട്ടന്ത്​, അപ്പോഴത്തെ യു.ഡി.എഫ്​ സർക്കാറിനെ നയിച്ച ഉമ്മൻ ചാണ്ടിക്ക്​ സുധീരൻ സ്വീകാര്യനായില്ല, അതൃപ്​തിയും വിമ്മിട്ടവും പരസ്യമായി പ്രകടിപ്പിക്കാനും ഉമ്മൻ മറന്നില്ല. വിചിത്രമെന്ന്​ പറയ​െട്ട, മറ്റെല്ലാകാര്യങ്ങളിലും പടലപ്പിണക്കത്തിലായിരുന്ന എ, ​െഎ ഗ്രൂപ്പുകൾ യോജിച്ച ഒരേയൊരു ബിന്ദു സുധീരനെ വെട്ടിമാറ്റുന്നതിലായിരുന്നു.

രാഹുൽ ഗാന്ധിയും എ.കെ. ആൻറണിയും പ്രതിരോധിച്ചതിനാൽ ശ്രമം വിഫലമായി. നിയമസഭ തെരഞ്ഞെടുപ്പിൽ സ്​ഥാനാർഥി നിർണയഘട്ടം വന്നപ്പോൾ തീരെ കളങ്കിതരായ മന്ത്രിമാർ ഉൾപ്പെടെ ചിലരെ മത്സരരംഗത്തുനിന്ന്​ മാറ്റാൻ കെ.പി.സി.സി പ്രസിഡൻറ്​ നടത്തിയ നീക്കത്തിന്​ കടുത്ത ചെറുത്തുനിൽപാണ്​ നേരിടേണ്ടി വന്നത്​. പരാജയം സമ്മതിച്ച്​ പിന്മാറുകയല്ലാതെ സുധീരന്​ ഗത്യന്തരമില്ലാതെ വന്നു. ഭരണം ഉൗർധൻവലിക്കുന്ന നിമിഷങ്ങളിലെ അഴിമതിക്കൂമ്പാരത്തി​െൻറ ഫലമായി ജനങ്ങൾ യു.ഡി.എഫിനെതി​െര വിധിയെഴുതിയപ്പോൾ അതി​െൻറ ഉത്തരവാദിത്തവും സുധീര​െൻറ മേൽ കെട്ടിയേൽപിക്കാനാണ്​ ഗ്രൂപ്പുകൾ തത്രപ്പെട്ടത്​. ഒടുവിൽ ഡി.സി.സി പ്രസിഡൻറുമാരുടെ നിയമനത്തിൽ ഹൈകമാൻഡി​െൻറ നിർദേശപ്രകാരം ഗ്രൂപ്പുകൾക്കതീതമായി യുവാക്കൾക്കും വനിതകൾക്കും കെ.പി.സി.സി പ്രസിഡൻറ്​ പരിഗണന നൽകിയതുമുതൽ ഇനി സാരഥിയേ മാറ്റിയേ അടങ്ങൂ എന്ന ദൃഢനിശ്ചയത്തോടെ ഗ്രൂപ്​ നേതാക്കൾ രംഗത്തിറങ്ങിയതി​െൻറ ഫലമാണ്​ സുധീര​െൻറ അപ്രതീക്ഷിത രാജി എന്നറിയാത്തവരില്ല. അനാരോഗ്യമാണ്​ അദ്ദേഹം പറയുന്ന കാരണമെങ്കിലും കേരളത്തിലെ പാർട്ടിയുടെ കടുത്ത അനാരോഗ്യമാണ്​ യഥാർഥ പശ്ചാത്തലം എന്ന്​ വ്യക്​തം. സുധീര​െൻറ പിൻഗാമിയാവാൻ താനാണ്​ യോഗ്യനെന്ന്​ അരഡസൻ നേതാക്കൾക്കെങ്കിലും വെളിപാടുണ്ടായ സാഹചര്യത്തിൽ കുതികാൽവെട്ടി​െൻറയും ഗ്രൂപ്​ മാറ്റത്തി​െൻറയും ഉദ്വേഗപൂർവമായ ദൃശ്യങ്ങളായിരിക്കും വരുംനാളുകളിൽ പ്രത്യക്ഷമാവുക. അതിനിടെ, അണികൾ രാത്രിയിലെന്നപോലെ പകലും തീവ്രഹിന്ദുത്വപക്ഷത്തേക്കൊഴുകിയാൽ ആർക്കുണ്ട്​​ ചേതം? എന്നെ തല്ലേണ്ടമ്മാവാ, ഞാൻ നന്നാവില്ല എന്ന്​ അനന്തരവൻ തീരുമാനിച്ചാൽ പുറത്തുനിൽക്കുന്നവർ നിസ്സഹായരാവുകയേ ഗതിയുള്ളൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congress
News Summary - article about congress
Next Story