Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightColumnschevron_rightനമ്മൾ എന്നോ...

നമ്മൾ എന്നോ മരിച്ചുപോയിരിക്കുന്നു...

text_fields
bookmark_border
നമ്മൾ എന്നോ മരിച്ചുപോയിരിക്കുന്നു...
cancel

ഇൗ അമ്മമാർ ശിലകളായ്​ത്തന്നെ നിൽക്കും
അവരുടെ കണ്ണീര്​ അവരുടെ തൊണ്ടയിൽ
തടഞ്ഞുനിൽക്കും.
അവർ ജീവിക്കുകയുമില്ല
മരിക്കുകയുമില്ല

-അഹമദ്​ ഫറാസി​​​​െൻറ ഒരു കവിതയിൽനിന്ന്​

‘‘സാ​േറ, ആരും എടുക്കുന്നില്ലാന്ന്​ പറയുന്നു, ഇൗ പൈസയൊന്ന്​ മാറ്റിത്തരുമോ?’’
മന്ത്രിക്ക്​ മുന്നിൽ നാല്​ അഞ്ഞൂറി​​​​െൻറ നോട്ടുമായി ഒരമ്മ.
വീടുകളിൽ ജോലി ചെയ്​ത്​ ജീവിക്കുന്ന ഇൗ പാവം അമ്മ നിധിപോലെ സൂക്ഷിച്ചുവെച്ചതായിരുന്നു 500 രൂപയുടെ നാലു നോട്ടുകൾ.
വാഴുന്നവ​​​​െൻറ അടുത്ത്​ വീഴുന്നവരുടെ പ്രതിനിധിയായി ഇൗ സരോജിനിയമ്മ.
നോട്ട്​ നിരോധിച്ചതോ നാവുറക്കിക്കിടത്തി പൗരന്മാർ എ.ടി.എമ്മിന് മുന്നിൽ ക്യൂ നിന്നതോ ഒന്നും ആ അമ്മ അറിഞ്ഞില്ല.
കേരളത്തിൽ പട്ടിണിയില്ലെന്നും അമിതാഹാരമാണ്​ നമ്മുടെ നാടി​​​​െൻറ പ്രശ്​നമെന്നും ലേഖനമെഴുതുന്നവർ ഇൗ സരോജിനി അമ്മമാരെ അറിയില്ല.
നക്ഷത്ര ഹോട്ടലിലെ സെമിനാർ കഴിഞ്ഞ്​ ഷോപ്പിങ്​ മാളിലെ ഫുഡ്​കോർട്ടിൽനിന്ന്​ കുടുംബസമേതം ഭക്ഷണം കഴിച്ച്​ എ.സി കാറിൽ മടങ്ങുന്നേരം ഒരു കുപ്പത്തൊട്ടിയിൽനിന്ന്​ വലിച്ചെറിഞ്ഞ ആഹാരാവശിഷ്​ടങ്ങൾ തിരയുന്ന ഒരാളെ മൊബൈലിൽ പകർത്തി നമുക്ക്​ മുഖപുസ്​തകത്തിലിടാം.
അതിനപ്പുറമൊന്നുമില്ല.

രാജ്യത്തെ പിടിച്ചുലച്ച നോട്ടു നിയന്ത്രണം വന്നിട്ട്​ ആറുമാസം പിന്നിട്ടു. കള്ളപ്പണത്തിനും കള്ളനോട്ടിനും എതിരായ യുദ്ധം ജയിച്ചോ?
നോട്ട്​ അസാധുവാക്കൽ തീരുമാനം പ്രഖ്യാപിക്കു​േമ്പാൾ 15.44 ലക്ഷം കോടി രൂപയുടെ അഞ്ഞൂറ്​, ആയിരം രൂപ നോട്ടുകളാണ്​ പ്രചാരത്തിലുണ്ടായിരുന്നത്​.ഇതിൽ എത്ര നോട്ട്​ തിരിച്ചെത്തി? എത്ര കള്ളപ്പണം പുറത്തുവന്നു? നോട്ട്​ നിയന്ത്രണം ഇന്ത്യൻ സാമ്പത്തിക വ്യവസ്​ഥക്ക്​ എന്തു നേട്ടമുണ്ടാക്കി?
രാഷ്​ട്രീയത്തിലെ കാച്ചിവടിച്ച കള്ളമോന്തകൾക്ക്​ ഇതൊന്നും പ്രശ്​നമേയല്ല.

പക്ഷേ, സർ, ആഴക്കരി റേഷൻ കടകളിൽനിന്നുപോലും വാങ്ങാൻ പറ്റാത്ത സരോജിനി അമ്മമാർ ഇപ്പോഴും ഇവിടെയൊക്കെയുണ്ട്​. വാനപ്രസ്​ഥത്തിൽ വാഴുന്നവർക്ക്​ വളകളിടുവിക്കാൻ മത്സരിക്കുന്ന മാധ്യമങ്ങൾപോലും വീഴുന്നവരെ കാണുന്നേയില്ല.

ഏറ്റവും സഹനമുള്ള ജനത നമ്മളാണ്​. നിങ്ങൾ നിക്ഷേപിച്ച പണം ഇപ്പോൾ പിൻവലിക്കാൻ ഇവിടെ തുകയില്ല എന്ന്​ ബാങ്ക്​ പറയു​േമ്പാൾ നമ്മൾ തിരിച്ചുപോരും. എ.ടി.എമ്മുകളിൽ പണം ഇല്ലെങ്കിലും അവ അടച്ചിട്ടാലും നമുക്കൊന്നുമില്ല. അനുസരണയുള്ള അടുക്കളപ്പൂച്ചകളുടെ രാജ്യമാകുന്നു ഇന്ത്യ.


മിടിക്കാത്ത നെഞ്ചും ചൂടാവാത്ത തലയുമായി മഴയും മഞ്ഞും ഏറ്റുവാങ്ങുന്നവർ മരിച്ചവർ മാത്രം.
- ആ​േ​​ഫ്രാ -അമേരിക്കൻ കവി കൗൺടി ക്യൂല്ലെൻ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:storyPK Parakkadavucolumn
News Summary - pk parakkadavu story
Next Story