Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightColumnschevron_rightപാലത്തിന്‍റെ...

പാലത്തിന്‍റെ ഇരുൾപടർപ്പിൽ ഒന്നും അവസാനിപ്പിക്കുന്നില്ല

text_fields
bookmark_border
പാലത്തിന്‍റെ ഇരുൾപടർപ്പിൽ ഒന്നും അവസാനിപ്പിക്കുന്നില്ല
cancel

രാത്രി വൈകിയിരിക്കുന്നു. നടൻ വിനായക​െൻറ അഭിമുഖം ഒരിക്കൽകൂടി യൂട്യൂബിൽ കാണണം എന്നുതോന്നി. ഒരു ജാടയും കൂടാതെ വിനായകൻ പലതും തുറന്നു പറയുന്നൂ. താരഭാരം ഒട്ടുമില്ലാത്ത പരുക്കൻ വാക്കുകൾ. ഇടക്കെപ്പോഴോ, ഇത്തിരി മൗനം. പിന്നെ പറഞ്ഞത് ഇങ്ങനെ:‘‘കൊച്ചിയിൽ മുമ്പ് ഏറ്റവും കൂടുതൽ ഉപയോഗിച്ചിരുന്ന വാക്കാണ് പാലത്തി​െൻറ അടിയിൽ. പാലത്തി​െൻറ അടിയിൽ എന്നുപറഞ്ഞാൽ ഭയങ്കര ഡാർക്ക് ആണ്. അവിടെ പൊലീസുകാർ വന്നു കൊണ്ടിരിക്കും. അതാണ് സിറ്റിയുടെ ഒരു ഭാഗം. ഞാനൊക്കെ താമസിക്കുന്നത് ആ ഡാർക്കിൽ ആണ്...’’വിനായക​െൻറ വാക്കുകളിലെ ആ ഇരുണ്ട പാലം ഉള്ളിൽ എവിടെയൊക്കെയോ കൊളുത്തിവലിക്കുന്നു.

അപ്പോഴുണ്ട്, ഒാർമയിൽ ജിദ്ദ നഗരവും കന്തറ പാലവും.രേണ്ടാ മൂന്നോ തവണ ആ പാലത്തിനു ചുവട്ടിൽ പോയി നിന്നിട്ടുണ്ട്. സുഹൃത്തുക്കൾ ആ പാലത്തെ കുറിച്ച് ആവോളം സംസാരിച്ചതും ഒാർമയിലുണ്ട്. ജിദ്ദയെന്ന് കേൾക്കുേമ്പാൾ തന്നെ ‘കുബ്രി’കളുടെ വിശാല ലോകം ഉള്ളിലെത്തും. കന്തറ പാലത്തി​െൻറ അടിയിലെ മുൻകാലചിത്രങ്ങൾ പലപ്പോഴും നോവ് പടർത്തി എന്നതും നേര്. ജിദ്ദ ശറഫിയ്യയിൽ ആണ് കന്തറ പാലം. കന്തറ ഒരു പ്രതീകം മാത്രമല്ല അവസരം കൂടിയാണ്. അനധികൃതമായി സൗദിയിൽ തങ്ങുന്നവർ പൊലീസിന് പിടികൊടുക്കാൻ എത്തിച്ചേർന്ന കേന്ദ്രം. എന്തുകൊണ്ടാണ് പല പാലങ്ങൾക്കിടയിൽ കന്തറ പാലത്തിന് മാത്രമായി ഇൗ വേറിട്ട അനുഭവംലഭിച്ചത്? അറിയില്ല.

നാലു വർഷം മുമ്പ് നിതാഖാത് ബഹളങ്ങൾക്കിടയിലും പാലത്തിനു ചുവട്ടിൽ കുറെ മനുഷ്യരെ കണ്ടു. ഒാരോരുത്തരും ദുരിതപൂർണമായ ഏതോ പ്രയാണത്തി​െൻറ ശേഷിപ്പുകൾ. സാധാരണ ഗതിയിൽ പൊലീസ് വണ്ടി കണ്ടാൽ ഒാടുകയാണ് പതിവ്. എന്നാൽ ഇൗ പാലത്തിനു ചുവടെ അനധികൃതനായവൻപൊലീസ് വണ്ടിയെ കാത്തിരിക്കുന്നു!പിടി വീണാൽ ആഹ്ലാദം.. സൗദി ഭരണകൂടം സ്വന്തം നിലക്ക് നാട്ടിലേക്ക് കയറ്റിവിടുന്നതി​െൻറ സായുജ്യം. ഇന്ത്യ ഉൾപ്പെടെ ഏഷ്യൻ രാജ്യങ്ങളിൽ നിന്നെത്തിയ സാധാരണ മനുഷ്യർ കന്തറ പാലത്തെ അതിരറ്റു പ്രണയിച്ചതുംവെറുതെയല്ല. കന്തറ പാലവും അതി​െൻറ ഡാർക്നസും പലർക്കും മോചനത്തി​െൻറ വഴിയായി മാറി. ശരിക്കും വിരോധാഭാസം. എന്നിട്ടും വിദേശ മാധ്യമങ്ങളിൽ സൗദിക്കെതിരായ മോശം സന്ദേശമായാണ് കന്തറയെ ചിലർ പ്രചരിപ്പിച്ചത്.

ഭിക്ഷാടനവും,മയക്കുമരുന്ന് വ്യാപാരവും, പിടിച്ച് പറിയും തൊഴിലാക്കിയവരും കന്തറയുടെ സുരക്ഷാകവചം ദുരുപയോഗം ചെയ്തു. ഇപ്പോൾജിദ്ദയുടെ ചർച്ചകളിൽ എവിടെയും കന്തറ പാലം വരുന്നില്ല. പാലത്തി​െൻറ ഡാർക്നസും മാറിയിരിക്കുന്നു. പിടികൊടുക്കാൻ ആരും കന്തറയെ തേടിയെത്തുന്നുമില്ല. അനധികൃതമായി എത്തിയവർ, അവരുടെ പേരിലും ഒടുവിൽ പഴി കേൾക്കേണ്ടി വന്നത് സൗദി അറേബ്യക്ക്. ഒരു രാജ്യത്തി​െൻറഉദാരതയും അതി​െൻറ നന്മയും എവിടെയും മുദ്രണം ചെയ്തില്ല. പകരം നന്ദികേടി​െൻറ ശാപവാക്കുകളും അക്ഷരങ്ങളും മാത്രം. ഇപ്പോൾ മൂന്നു മാസത്തേക്ക് പ്രഖ്യാപിച്ച പൊതുമാപ്പി​െൻറ സജീവതയിലാണ് സൗദിയിൽ ഇന്ത്യ ഉൾപ്പെടെവിദേശരാജ്യങ്ങളുടെ നയതന്ത്ര കേന്ദ്രങ്ങൾ.

പിടികൊടുക്കാൻ ഒരു പാലത്തി​െൻറ ഡാർക്നസും ആവശ്യമില്ലാത്ത സുവർണകാലം. എംബസിയിലും കോൺസുലേറ്റുകളിലും തിരക്കി​െൻറ നാളുകൾ. എന്തിനും തയാറായി എണ്ണമറ്റ സന്നദ്ധ പ്രവർത്തകർ.നൂറുകണക്കിന് പ്രവാസി കൂട്ടായ്മകൾ. ഉപജീവനം തേടി സൗദിയിൽ വന്നടിഞ്ഞവരുടെ എണ്ണം ചെറുതല്ല. ഹജ്ജിനും ഉംറക്കുമെത്തി തിരിച്ചു പോകാതിരുന്നവർ. സൗദിയുടെ വിദൂര ദിക്കുകളിൽ ജീവിതത്തി​െൻറ ദിനസരികൾ അറിയാതെ പെട്ടുപോയവർ. പുറത്ത് എന്തു നടക്കുന്നു എന്നുപോലും അറിയാതെ മരുഭൂ മസറകളിലും മറ്റും യൗവനം തീർത്തവർ. കരിമ്പട്ടികയുടെ മറയില്ലാതെ നിയമപരമായി നാട്ടിലേക്ക് മടങ്ങാനുള്ള അവസരമാണ് അവർക്കെല്ലാം, ഇൗ പൊതുമാപ്പ്.

വീണ്ടും സൗദിയിൽ തിരിച്ചെത്താനും വിലക്കില്ല. അതിരില്ലാത്ത ഉദാരത^അതാണ് സത്യത്തിൽ സൗദി പ്രഖ്യാപിച്ച പൊതുമാപ്പ്. എംബസികളിലേക്കും കോൺസുലേറ്റുകളിലേക്കും നോക്കൂ.വരിനിൽക്കുന്ന എണ്ണമറ്റ മനുഷ്യർ. അവരുടെ ചുളിവീണ മുഖപേശികൾ ശ്രദ്ധിച്ചില്ലേ? ജീവിതത്തി​െൻറ നല്ല ഭാഗം മരുഭൂമിക്ക് നൽകിയവർ. ഒളിഞ്ഞും പതുങ്ങിയും സൗദിയിൽ ഉപജീവന വഴികൾ കണ്ടെത്തിയവർ. എന്നിട്ടും, ഒരു തിരിച്ചുപോക്കി​െൻറ ആഹ്ലാദം പ്രകടിപ്പിക്കാൻ അവർ മറക്കുന്നത് എന്തുകൊണ്ടാവും? കുറ്റം പറഞ്ഞിട്ടു കാര്യമില്ല. നാടി​െൻറ ശൂന്യതയിലേക്കാണ് മടക്കം. ഒഴിയാ ബാധ്യതകൾ ഏൽപിക്കുന്ന ഒരുതരം നിസ്സംഗത. സുഹൃത്ത് തമാശയായി പറഞ്ഞു^ എന്തിന് വേവലാതിപ്പെടണം. ഗൾഫിൽ പണി പോയവർക്ക് ആറു മാസം വരെ ശമ്പളം നൽകുമെന്നു പ്രഖ്യാപിച്ച മുഖ്യമന്ത്രിയല്ലേ ഭരണത്തിൽ?

പുനരധിവാസത്തിന് സമഗ്രപദ്ധതി ആവിഷ്കരിക്കുമെന്ന് പ്രകടനപത്രികയിൽ വാഗ്ദത്തം ചെയ്ത ഇടതുസർക്കാർ അല്ലേ അവിടെയുള്ളത്? കക്ഷിരാഷ്ട്രീയം മാറ്റിവെക്കാം. സൗദി രാജകാരുണ്യത്തിൽ നയാപൈസ പിഴയടക്കാതെ പോകുന്ന ഇൗ മനുഷ്യർക്ക് വേണ്ടത് നല്ലൊരു സാന്ത്വന സ്പർശമാണ്. അതെങ്കിലും ഇൗ മനുഷ്യർ ആഗ്രഹിക്കുന്നുണ്ട്. വീണ്ടും ശരിയായ വിസയിൽ സൗദിയിലേക്ക് തിരിച്ചു വരാൻ ചെറിയൊരു കൈത്താങ്ങ്. അത്ര മതി. ജിദ്ദയിൽനിന്ന് സുഹൃത്തി​െൻറ ഫോൺ^മലയാളികൾക്ക് സംഘടനകളുടെയും മാധ്യമങ്ങളുടെയും കൂട്ടുണ്ട്. ഉത്തരേന്ത്യയിൽ നിന്നുള്ള പലർക്കും പൊതുമാപ്പ് പ്രഖ്യാപിച്ചതു പോലും അറിയില്ല.ഞാൻ എന്തു മറുപടി പറയണം?

പാകിസ്താൻ, ബംഗ്ലാദേശ് ഉൾപ്പെടെ നമ്മുടെ അയൽപക്ക രാജ്യങ്ങൾ. അവിടെ നിന്നുള്ള മുഴുവൻ പേർക്കും വേണ്ടിയല്ലേ,സൗദിയുടെ ഇൗ പൊതുമാപ്പ് പ്രഖ്യാപനം. അപ്പോൾ പിന്നെ ദേശീയതയുടെ അതിർവരമ്പില്ലാത്ത പ്രവർത്തനം തന്നെയല്ലേ വേണ്ടത്?സമ്മതിക്കുന്നു. ഇന്ത്യൻ എംബസിക്കും കോൺസുലേറ്റിനും പരിമിതിയുണ്ട്. പ്രവാസി കൂട്ടായ്മകളും സന്നദ്ധ പ്രവർത്തകരും പക്ഷേ, മണ്ണതിരുകൾ മറികടന്നേ പറ്റൂ. ദേശത്തി​െൻറ നാം തീർത്ത ചതുരക്കള്ളികൾ.അതു മറികടക്കാൻ പ്രവാസിക്ക് കഴിയണം. ഇല്ലെങ്കിൽ പിന്നെ മറ്റാർക്കാണ് അതിനു സാധിക്കുക?

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kantha bridgeJeddah
News Summary - people live in kantha bridge in jeddah
Next Story