Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightColumnschevron_rightട്രംപുണ്ട്​, കച്ചവടം...

ട്രംപുണ്ട്​, കച്ചവടം ബഹുജോർ

text_fields
bookmark_border
ട്രംപുണ്ട്​, കച്ചവടം ബഹുജോർ
cancel

യുദ്ധവെറി മാത്രമല്ല യാങ്കിയുടെ മുഖമുദ്ര. വർണ, വംശീയ വെറികളും അതി​െൻറ കൂടപ്പിറപ്പാണ്. എത്രകണ്ട് മറച്ചു പിടിക്കാൻ ശ്രമിച്ചാലും അമേരിക്കൻ ഭരണസംവിധാനത്തിലൂടെ പലപ്പോഴും അത് തലനീട്ടും. മേത്തരം ജനായത്തം പറയും. മാനവികതയെ കുറിച്ച് വാതോരാതെ പ്രസംഗിക്കും. പൗരാവകാശ നിഷേധത്തിൽ സങ്കടം കൊള്ളും. സ്വന്തം കാര്യം വരുേമ്പാൾ ഒരു സേങ്കാചവും കൂടാതെ അതൊക്കെ വിഴുങ്ങും. ലോകത്താകെ 140ൽ ഏറെ സൈനിക താവളങ്ങൾ. അതുകൊണ്ട് ആരും അനങ്ങില്ലെന്ന ഉറപ്പുണ്ട്.

എതിർക്കുന്നവരെ സദ്ദാമി​െൻറയും ഗദ്ദാഫിയുടെയും വിധികാട്ടി വിരട്ടാനും മടിയില്ല. ൈസനിക അധീശത്വം മാത്രമല്ല, വർണ, വംശീയ മേൽക്കോയ്മ കൂടിയാണ് യാങ്കി ആവിഷ്കരിക്കുന്നത്. വെറുതെയല്ല, നോം ചോംസ്കി പറഞ്ഞത്: ‘ചരിത്രത്തിൽ ഏറ്റവും ക്രൂരമായ പൗരാവകാശ ലംഘനം നടത്തിയത് മറ്റാരുമല്ല, അമേരിക്കതന്നെ. വിയറ്റ്നാം മുതൽ ഇറാഖു അതി​െൻറ ജീവിക്കുന്ന തെളിവുകൾ ഇന്നും നാം കാണുന്നു, ധാരാളം’.

എതിർപക്ഷത്ത് നിൽക്കുന്നവരോട് മാത്രമല്ല പക. എല്ലാവരും തങ്ങൾെക്കാപ്പം തന്നെ നിലയുറപ്പിക്കണമെന്നാണ് ധാർഷ്ട്യം. ‘ഒന്നുകിൽ പിശാചിനൊപ്പം. അതല്ലെങ്കിൽ ഞങ്ങൾക്കൊപ്പം’ എന്ന അഹന്താ വാചകത്തിലും ഉണ്ട്, ആ ചുരമാന്തൽ. ഇനി വല്ലവിധേനയും അമേരിക്കയെ പിണക്കാെത കൂടെനിന്നു എന്നു കരുതുക. അതുകൊണ്ടും രക്ഷയില്ല. ഗൾഫ് രാജ്യങ്ങൾക്കുപോലും എന്താണ് തിരിച്ചുകിട്ടുന്നത്? ഗൾഫിൽ പിടിമുറുക്കാൻ യു.എസ് സൈന്യത്തിന് തുറന്ന പിന്തുണ നൽകിയത് കുവൈത്ത് ഉൾപ്പെടെ ജി.സി.സി രാജ്യങ്ങൾ. ബഹ്റൈനിൽ അമേരിക്കയുടെ അഞ്ചാം കപ്പൽപടയുടെ ആസ്ഥാനം തുറന്നു. തീ്വ്രവാദ വിരുദ്ധ പോരാട്ടത്തിന് ആളും അർഥവും നൽകി. ഇന്നും ഉദാരത തുടരുന്നു. എന്നിട്ടും സെപ്റ്റംബർ 11​െൻറ ഭീകരാക്രമണത്തിൽ സൗദിയെ പ്രതിചേർത്ത് യു.എസ് കോൺഗ്രസ് ഒന്നാകെ പ്രമേയം പാസാക്കുകയായിരുന്നു. അവിടെയും നിന്നില്ല. അറബ്^മുസ്ലിം രാഷ്ട്രങ്ങളാണ് ഭീകരതയുടെ ഇടങ്ങളെന്ന പൊതുബോധം ഉൗട്ടിയുറപ്പിക്കാനുള്ള വ്യഗ്രത കൂടിയിരിക്കുന്നു, ഇപ്പോൾ ട്രംപ് ഭരണകൂടത്തിനു കീഴിൽ.

ഏഴ് അറബ്^മുസ്ലിം രാജ്യങ്ങൾക്കും അഭയാർഥികൾക്കും അേമരിക്കയിൽ വിലക്ക് ഏർെപ്പടുത്തി. അതിൽമാത്രം നടപടി ഒതുങ്ങി നിന്നില്ല. തീവ്രവാദവും സുരക്ഷയും പറഞ്ഞാൽ പിന്നെ എല്ലാ അന്യായങ്ങളും ന്യായീകരിക്കപ്പെടും. പശ്ചിമേഷ്യൻ രാജ്യങ്ങളിൽനിന്നുള്ള വിമാനങ്ങളിൽ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ കൊണ്ടുപോകുന്നതിന് ഏർപ്പെടുത്തിയ വിലക്കിലും ആ അശ്ലീല രാഷ്ട്രീയം തന്നെയാണുള്ളത്.

കേട്ടാൽ തീർത്തും നിരുപദ്രവകരം എന്നു മറ്റുള്ളവർക്കു തോന്നും. രാജ്യത്തി​െൻറയും യാത്രക്കാരുടെയും സുരക്ഷയാണല്ലോ വലുത്. അതുെകാണ്ട് കൈയടിച്ച് പിന്തുണക്കാൻ പൊതുബോധം റെഡി. എന്നാൽ,  ഭേദപ്പെട്ട ട്രാക് റെേക്കാഡുള്ള ഗൾഫ് വിമാന കമ്പനികളെയും നഗരങ്ങളെയും ലക്ഷ്യം വെക്കുന്ന ആ തീരുമാനത്തിനു പിന്നിൽ കൃത്യമായ ബിസിനസ് താൽപര്യം കൂടിയില്ലേ? അതല്ല എങ്കിൽ ഇതേ അറബ് നഗരങ്ങളിൽനിന്ന് സർവിസ് നടത്തുന്ന അമേരിക്കയുടെയും യൂറോപ്യൻ രാജ്യങ്ങളുടെയും വിമാന കമ്പനികൾക്കുകൂടി നിയമം ബാധകമാകേണ്ടതല്ലേ?
കൂടുതൽ ചോദ്യങ്ങൾ അരുത്.

യു.എസി​െൻറ നിഴൽപറ്റി ചില യൂറോപ്യൻ രാജ്യങ്ങളും അതേ വഴിയിലാണ്. രണ്ടുകൂട്ടരുടെയും വിമാന കമ്പനികളാണ് സത്യത്തിൽ ആർത്തു ചിരിക്കുന്നത്.
ഗൾഫ് വിമാന കമ്പനികളെ ദുർബലപ്പെടുത്താനുള്ള കൊണ്ടുപിടിച്ച നീക്കം നേരത്തെയുണ്ട്. എമിറേറ്റ്സ് എയർലൈൻസും ഖത്തർ എയർവേസും ഇത്തിഹാദും ഉയർത്തുന്ന പ്രഫഷനൽ വെല്ലുവിളിക്ക് തടയിടാനുള്ള കോപ്പ് കുറവ്. കാരണം, ലോകത്തെ എല്ലാ കേന്ദ്രങ്ങളിലേക്കും പറക്കാൻ പോന്ന ശൃംഖലയുണ്ട് ഗൾഫ് വിമാന കമ്പനികൾക്ക്. ആരും കൊതിക്കുന്ന സേവനങ്ങൾ. മികച്ച പരിചരണം. ഇതൊക്കെ പലരുടെയും ഉറക്കം കെടുത്തുന്ന ഘടകങ്ങൾ.

ഇലക്ട്രോണിക്സ് ഉപകരണ നിരോ ധനം വന്നതോടെ, വിലപിടിച്ച ലാപ് ടോപ്പും മറ്റുമായി യു.എസ്^യൂറോപ്യൻ വിമാന കമ്പനികളിലേക്ക് ചുവടുമാറാൻ ഇന്ത്യയിൽനിന്നും മറ്റുമുള്ള സമ്പന്ന യാത്രക്കാർ നിർബന്ധിതരാവും. അങ്ങനെ സുരക്ഷയുടെ പേരിൽ ചുളുവിൽ നേട്ടം കൊയ്യുന്നത് യു.എസ്^യൂറോപ്യൻ വിമാന കമ്പനികൾ. എല്ലാ നഷ്ടവും സംഭവിക്കുന്നത് ഇപ്പുറത്തും. അല്ലേലും വിമാനം പറത്തി പ്രഫഷനൽ വെല്ലുവിളി ഉയർത്താൻ ഇൗ കാട്ടറബികൾക്ക് എന്തധികാരം? അതാണ് ശരിക്കും ഉള്ളിലെ ചോദ്യം. ഇതി​െൻറതന്നെ ചെറു സാമ്പിളായിരുന്നല്ലോ, മുമ്പ് മുംബൈയിലും കണ്ടത്.

ഇൗസ്റ്റ് വെസ്റ്റ് എയർലൈൻസ് എന്ന പേരിൽ ഒരു വിമാന കമ്പനി. ഉടമ തകിയുദ്ദീൻ എന്നുപേരുള്ള മലയാളി. ഇന്ത്യയിലെ ആദ്യ സ്വകാര്യ എയർലൈൻ സ്ഥാപനം. പലരുടെയും ഉറക്കം കെടുത്തിയ പ്രഫഷനലിസം. നീണ്ടുനിന്നില്ല, അധികം. ഇരുട്ടിൽ പടർന്ന വെടിയുണ്ടയിലൂടെ തകിയുദ്ദീൻ ഒൗട്ട്. അധികം വൈകാതെ അയാളുടെ സ്വപ്നവിമാന കമ്പനിയും.

അന്ന് എം.പി. നാരായണ പിള്ള കുറിച്ചു: ‘മീൻ വിൽക്കേണ്ടവരാണ് മേത്തന്മാർ. അവർ വിമാന കമ്പനി തുടങ്ങിയാൽ ഇങ്ങനെ തന്നെ ഇരിക്കും.’
എല്ലാം അതിലടങ്ങിയിരുന്നു. വിധേയരുടെ റോൾ മതി. അതിനപ്പുറം വളർന്നാൽ അരിഞ്ഞുകളയും. ഇന്ത്യയിൽ മാത്രമല്ല, പുറത്തും പുതിയ രാഷ്ട്രീയലൈൻ അതാണ്. നടാടെ പശ്ചിമേഷ്യയിലേക്ക് ഖത്തർ വഴി ഫുട്ബാൾ ലോകകപ്പ് എത്തുന്നു എന്നു കണ്ടപ്പോൾ ഉയർന്ന മുറവിളി മറന്നിട്ടില്ല ആരും. ഇപ്പോഴും ആശങ്കകളൊഴിഞ്ഞു എന്നു തീർത്തു പറയാൻ വയ്യ. അതാണ് സ്ഥിതി.

ഉള്ളിൽ കൊണ്ടുനടന്ന വംശീയ വിരുദ്ധഭാവം തൂത്തെറിയുക എളുപ്പമല്ല. ഇപ്പോൾ അത് പച്ചയായി പ്രകടിപ്പിക്കാൻ മടിക്കുന്നില്ല എന്നേയുള്ളൂ.
എമിറേറ്റ്സ്, ഇത്തിഹാദ്, ഖത്തർ എയർവേസ് ഉള്‍പ്പെടെ ഗള്‍ഫ് വിമാന കമ്പനികളോടുള്ള യു.എസ് എയര്‍ലൈന്‍സുകളുടെ കലിപ്പ് പുതിയ സംഭവമല്ല. ജെറ്റ് ബ്ലൂ എയര്‍വേസ് കോർപറേഷനും കോഡ്ഷെയര്‍ പങ്കാളിയായ എമിറേറ്റ്സിനും വാഷിങ്ടണില്‍നിന്ന് നേരിട്ട് ദുബൈയിലേക്ക് സര്‍വിസ് നടത്താന്‍ അനുമതി നല്‍കിയതായിരുന്നു അന്നത്തെ രോഷകാരണം.

പോയവർഷം എമിറേറ്റ്സ്, വാഷിങ്ടണ്‍^-ദുബൈ സര്‍വിസ് തുടങ്ങിയതോടെ യുൈനറ്റഡ് എയര്‍ലൈന്‍സി​െൻറ അരിശം കൂടി. അമേരിക്കയിലെ 15,000 സര്‍ക്കാര്‍ ജീവനക്കാരുടെ യാത്രകള്‍ എമിറേറ്റ്സ് മുഖേനയാക്കാനുള്ള തീരുമാനവും സഹിക്കാനായില്ല. ഡെല്‍റ്റ എയര്‍ലൈൻസി​െൻറ പ്രശ്നവും മറ്റൊന്നല്ല. എമിറേറ്റ്സ്, ഇത്തിഹാദ്, ഖത്തര്‍ എയർവേസ് എന്നിവ അമേരിക്കയില്‍നിന്നുള്ള സര്‍വിസുകള്‍ വിപുലീകരിച്ചതോടെ പക കൂടി. ഗള്‍ഫ് വിമാനക്കമ്പനികള്‍ 12-ഓളം അമേരിക്കന്‍നഗരങ്ങളില്‍നിന്നായി ആഴ്ചയില്‍ 200ഒാളം സര്‍വിസുകള്‍ നടത്തുേമ്പാൾ അടിക്കാൻ വടി തിരയുകയായിരുന്നു മറുപക്ഷം.

ട്രംപ് വന്നതോടെ നല്ല ഉരുപ്പടിതന്നെ കിട്ടി. സുരക്ഷയും തീ്വ്രവാദവും. ഗൾഫ് വിമാന കമ്പനികളിലെ ഇലക്ട്രോണിക്സ് ഉപകരണങ്ങൾക്ക് മാത്രമായി ഒരു വില്ലൻ സ്വഭാവം. മത്സരാധിഷ്ഠിത വിപണി. മികച്ച സേവനങ്ങളിലൂടെ വേണം യാത്രികരുടെ പ്രീതി പിടിച്ചു പറ്റാൻ. അതൊെക്ക പക്ഷേ, പള്ളിയിൽ പറഞ്ഞാൽ മതി. തകിയുദ്ദീ​െൻറ കമ്പനി പൊളിക്കാൻ ചെലവായത് വെടിയുണ്ട. ഇവിടെ ഒരുണ്ടയുടെ പോലും ചെലവില്ല. എല്ലാറ്റിനുമായി ട്രംപുണ്ടല്ലോ കൂട്ടിന്. ആനന്ദലബ്ധിക്കിനി എന്തുവേണം?

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:us presidentDonald Trump
News Summary - donald trump us president
Next Story