Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightയു.​എ.​പി.​എ:...

യു.​എ.​പി.​എ: ഇ​ട​തു​പ​ക്ഷ​ത്തി​െൻറ (ആ​ധി​കാ​രി​ക) അ​ജ്​​ഞ​ത​ക​ള്‍

text_fields
bookmark_border
യു.​എ.​പി.​എ: ഇ​ട​തു​പ​ക്ഷ​ത്തി​െൻറ (ആ​ധി​കാ​രി​ക) അ​ജ്​​ഞ​ത​ക​ള്‍
cancel

പിണറായി വിജയന്‍ നേതൃത്വം നൽകുന്ന ഇടതുജനാധിപത്യ മുന്നണി സർക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ചുമത്തിയ 26 യു.എ.പി.എ കേസുകളില്‍ 25 കേസുകളും  പിൻവലിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. അന്താരാഷ്ട്ര ഭീകരകേസുകളില്‍ ഉൾെപ്പട്ടവർക്ക് ഈ ആനുകൂല്യം ഇല്ലായെന്നും  സർക്കാർ തീരുമാനിച്ചിരിക്കുന്നു. കഴിഞ്ഞ 10 മാസത്തോളം കേരളത്തില്‍ അലയടിച്ച യു.എ.പി.എ വിരുദ്ധ രാഷ്ട്രീയ മുന്നേറ്റത്തിെൻറ സ്വാധീനമാണ് ഈ സർക്കാര്‍ നടപടി. എന്നാല്‍, സമഗ്രമായ ഒരു മാറ്റം  യു.എ.പി.എയുടെ കാര്യത്തില്‍ ഉണ്ടാവുമോ എന്ന കാര്യം ഇപ്പോഴും ഉറപ്പില്ല.

യു.എ.പി.എക്ക് ഒരു കേരള ചരിത്രമുണ്ട്.  ടാഡയും പോട്ടയും നടപ്പാക്കാത്ത സംസ്ഥാനമായിരുന്നു കേരളം. മർദക നിയമങ്ങളുടെ കാര്യത്തില്‍ ഇന്ത്യയിലെ പൊതു ഒഴുക്കിനെതിരെയായിരുന്നു കേരളത്തിലെ രണ്ടു മുന്നണികളും.   എല്ലാ കീഴ്വഴക്കങ്ങളും ലംഘിച്ചുകൊണ്ട് കേരളത്തില്‍ യു.എ.പി.എ ആദ്യമായി  പ്രയോഗിച്ചത് ജനനായകന്‍ എന്ന പരിവേഷവുമായി അധികാരത്തില്‍വന്ന വി.എസ്. അച്യുതാനന്ദെൻറ നേതൃത്വത്തിലുള്ള ഇടതുപക്ഷ സർക്കാറായിരുന്നു. രാഷ്ട്രീയ ഓർമയുടെ അഭാവം  ഈ കാര്യത്തില്‍ ഇടതുപക്ഷത്തിനുണ്ടാവാം.  പേക്ഷ,  കേരളത്തിലെ ജാഗ്രതയുള്ള  മനുഷ്യാവകാശ പ്രവർത്തകർക്ക് ഓർമക്കുറവില്ലായെന്നകാര്യം ഇടതുപക്ഷം വിസ്മരിക്കരുത്.   

വഴുക്കന്‍  രാഷ്ട്രീയ വീക്ഷണമാണ് ഇപ്പോഴും യു.എ.പി.എയുടെ നിർവചനത്തെപ്പറ്റി  ഇടതുപക്ഷത്തിനുള്ളത്. യു.എ.പി.എ എന്നത് ഒരു  നിയമപ്രയോഗത്തിെൻറ  പ്രശ്നമാണെന്നും പ്രസ്തുത നിയമം  നടപ്പാക്കിയ പൊലീസിെൻറ വീഴ്ചകളും ധിറുതിപിടിച്ച ഇടപെടലും ആണ് അതിനു കാരണമെന്നുമാണ്  ഇടതുപക്ഷം ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്.  ഏറെ  രാഷ്ട്രീയ മാനങ്ങളുള്ള ഒരു  മർദകനിയമത്തെ  പൊലീസ് ബ്യൂറോക്രസിയുടെ കാര്യക്ഷമതയുടെ പ്രശ്നമായി ചുരുക്കുകയാണ് ഇടതുപക്ഷം. ഈ അട്ടിമറി അതുകൊണ്ടുതന്നെ ജനസമക്ഷം തുറന്നുകാണിക്കേണ്ടതുണ്ട്. 

യു.എ.പി.എ അടക്കമുള്ള അമിതാധികാര നിയമത്തിെൻറ രാഷ്ട്രീയ ചരിത്രവും  ആഗോളമാനവും ചർച്ച ചെയ്യാന്‍ സാർവദേശീയ സാമ്രാജ്യത്വവിരുദ്ധ  മുദ്രാവാക്യങ്ങള്‍ ദിനചര്യയാക്കിയ ഇടതുപക്ഷം തയാറാകുന്നില്ല. അമേരിക്കയില്‍ 9/11നു ശേഷം നടപ്പാക്കിയ പാട്രിയോട്ടിക് ആക്ടിെൻറ ചുവടുപിടിച്ചാണ്   വാജ്പേയി സർക്കാര്‍   യു.എ.പി.എ നടപ്പാക്കിയത്. സംഘ്പരിവാര്‍ തുടങ്ങിവെച്ച ഇത്തരമൊരു നിയമത്തിെൻറ രാഷ്ട്രീയ പശ്ചാത്തലവും പ്രയോഗവും അറിയാത്തവരാണോ ഇടതുപക്ഷം? ഐക്യരാഷ്ട്രസഭയെ ചട്ടുകമാക്കിക്കൊണ്ട്  ഭീകരവിരുദ്ധ യുദ്ധം  എന്നപേരില്‍  അമേരിക്കന്‍ സാമ്രാജ്യത്വവാഴ്ചയെ ശക്തിപ്പെടുത്താനാണ് ഇന്ത്യ അടക്കമുള്ള മൂന്നാംലോക രാജ്യങ്ങളോട് യു.എ.പി.എ നടപ്പാക്കാന്‍ ആവശ്യപ്പെട്ടതെന്ന  കാര്യം   ഉജ്ജ്വല്‍കുമാര്‍  സിങ്ങിനെ പോലുള്ളവരുടെ പഠനങ്ങള്‍ (The State, Democracy and Anti- Terror Laws in India) പറയുന്നു. അതുകൊണ്ടുതന്നെ,  സാമ്രാജ്യത്വ  സ്വഭാവവും സംഘ്പരിവാര്‍ പിന്തുണയുമുള്ള ഒരു മർദക നിയമംകൊണ്ട് ഭീകരതയെ ചെറുക്കാന്‍ കഴിയുമോയെന്ന ചോദ്യം പ്രസക്തമാണ്.

യു.എ.പി.എ എന്ന നിയമത്തിെൻറ സത്തയിലല്ല പ്രശ്നം എന്നാണ് ഇടതുപക്ഷ സർക്കാര്‍ പറയുന്നത്. പ്രസ്തുത നിയമത്തിെൻറ പ്രയോഗത്തിലെ വീഴ്ച മാത്രം കാണുന്ന ഇടതുസർക്കാര്‍ സമകാലിക നിയമരാഷ്ട്രീയത്തിെൻറ പ്രശ്നങ്ങളെക്കുറിച്ചുള്ള സംവാദം  സമർഥമായി മൂടിവെക്കുന്നു. രാഷ്ട്രീയ  ചിന്തകനായ ജോർജ്യോ  അഗമ്പന്‍ ‘സ്റ്റേറ്റ്     ഓഫ് എക്സപ്ഷെൻറ’  ഭാഗമായാണ് 9/11നു ശേഷമുള്ള പ്രത്യേക നിയമനിർമാണങ്ങളുടെ  രാഷ്ട്രീയത്തെ കാണുന്നത്. അതായത്, ഒരു രാജ്യത്തിനകത്ത്  സാധാരണ നിയമനടപടികള്‍ ഒന്നും ബാധകമല്ലാത്ത സ്ഥിതിവിശേഷമാണ് ‘പ്രതിനിയമാവസ്ഥ’ (സ്റ്റേറ്റ് ഓഫ് എക്സപ്ഷന്‍). അടിയന്തരാവസ്ഥ പോലുള്ള സവിശേഷ സാഹചര്യങ്ങളില്‍  ലിബറല്‍ ജനാധിപത്യത്തിനകത്തു വല്ലേപ്പാഴുംമാത്രം സാധ്യമായിരുന്ന,   അസാധാരണ അവസ്ഥയായിരുന്നു മുമ്പ് സ്റ്റേറ്റ് ഓഫ് എക്സപ്ഷന്‍. എന്നാല്‍,  9/11നു ശേഷം   ഭരണീയരുടെ സമ്മതത്തോടുകൂടിയുള്ള  സാധാരണ അവസ്ഥയാക്കി സ്റ്റേറ്റ് ഓഫ് എക്സപ്ഷനെ  പരിവർത്തിപ്പിക്കാന്‍ ലിബറല്‍ ജനാധിപത്യ ഭരണകൂടങ്ങൾക്ക് ലോകവ്യാപകമായിത്തന്നെ കഴിഞ്ഞിട്ടുണ്ട്. ഈ അസാധാരണ അവസ്ഥയില്‍ ജീവിക്കുമ്പോള്‍  അറിഞ്ഞോ അറിയാതെയോ മർദകനിയമ വ്യവഹാരങ്ങൾക്കുള്ളിൽ പെടുന്ന മനുഷ്യര്‍, പിന്നീട്  പുറത്തുവരാന്‍ കഴിയാത്ത ഒരു നിയമ തമോഗർത്തത്തില്‍ അകപ്പെടുന്നുവെന്നും  അഗമ്പന്‍ നിരീക്ഷിക്കുന്നു. ഇങ്ങനെ മനുഷ്യപദവി നഷ്ടപ്പെട്ടുപോകുന്ന ഇവരെ ഏതുതരത്തില്‍  പീഡിപ്പിക്കാനും ഭരണകൂടത്തിനു സാധിക്കുകയും അവര്‍ ‘അർധ മനുഷ്യരെ’പ്പോലെ ലിബറല്‍ ജനാധിപത്യ ക്രമത്തിെൻറയുള്ളില്‍  കാലംകഴിക്കുകയും ചെയ്യുന്നു. അങ്ങനെ ഈ അർധ മനുഷ്യര്‍ എല്ലാവിധ അവകാശങ്ങളുടെയും   പരിധികളില്‍നിന്ന് പുറത്തുപോവുകയും നിയമപരിരക്ഷ നിഷേധിക്കപ്പെട്ട് ‘വെറും ജീവിതങ്ങള്‍’ ആയിത്തീരുകയും ചെയ്യുന്നു. 

സമഗ്രാധിപത്യ ഭരണകൂടങ്ങള്‍ മാത്രമാണ്  പൗരജീവിതത്തിനുമേലെ പ്രത്യേക നിയമങ്ങള്‍ അടിച്ചേൽപിക്കുന്നത് എന്നാണ് നാം കരുതിയിരുന്നത്. ഇത്തരം ഭരണകൂടങ്ങളില്‍  സാധാരണനിയമവും പൊതുഅവസ്ഥയും റൂളും  അടിയന്തരാവസ്ഥയായാണ്‌ നിലനിൽക്കുന്നത് എന്ന് മാത്രം.  ലിബറല്‍ ജനാധിപത്യ ഭരണക്രമത്തില്‍ സ്റ്റേറ്റ് ഓഫ് എക്സപ്ഷന്‍ സാധാരണ നിയമത്തിൽനിന്നുള്ള  വ്യതിയാനവും  സവിശേഷ അവസ്ഥയും ആയാണ് കരുതിപ്പോരുന്നത്.  എന്നാല്‍, ഇന്ന്  ലിബറല്‍ ജനാധിപത്യത്തിനുള്ളിലും ഒരു ഭരണനിർവഹണ വ്യവസ്ഥ എന്നനിലയില്‍ സ്റ്റേറ്റ് ഓഫ് എക്സപ്ഷന്‍ സ്വീകരിക്കപ്പെട്ടിരിക്കുന്നുവെന്നാണ് അഗമ്പന്‍ പറയുന്നത്. അതിനു  പൊതുസമ്മതവും  സാധാരണ അവസ്ഥയും കൈവന്നിരിക്കുന്നു.

എന്നാല്‍, ഇന്ത്യന്‍ സാഹചര്യത്തില്‍  സ്റ്റേറ്റ് ഓഫ് എക്സപ്ഷന് ചില മാറ്റങ്ങള്‍ ജിനീ  ലോകനീത നടത്തിയ പഠനം ( Transnational Torture: Law, Violence, and State Power in  United States and India,  Orient Blackswan, 2012) നിർദേശിക്കുന്നുണ്ട്. ഇന്ത്യയിലെ അമിതാധികാര നിയമങ്ങള്‍ക്ക് യൂറോപ്പില്‍ നിന്ന് വ്യത്യസ്തമായ ഒരു ചരിത്രമുണ്ട്. മാത്രമല്ല, കൊളോണിയല്‍ നിയമങ്ങള്‍ ഇന്ത്യന്‍ ഭരണവർഗത്തിെൻറ സവിശേഷ താൽപര്യത്തിനനുസരിച്ചു പിൽക്കാലത്ത്  തുടരുകയാണുണ്ടായത്. രണ്ടാമത്തെ കാര്യം ഈ വിഷയത്തില്‍ അഗമ്പന്‍  നിരീക്ഷിക്കുന്നപോലെ  നിയമത്തിെൻറ അഭാവമോ നിയമബാഹ്യമോ ആയ ഒരവസ്ഥയല്ല ഇന്ത്യയിലെ അമിതാധികാര നിയമങ്ങള്‍ ഉണ്ടാക്കുന്നത്‌. ഇന്ത്യയുടെ സാഹചര്യത്തിലുള്ള സ്റ്റേറ്റ് ഓഫ് എക്സപ്ഷന്‍,  നിയമത്തിെൻറ ഉള്ളിലൂടെ,  അതിെൻറ ആധിക്യത്തിലൂടെ സാധ്യമാകുന്നുണ്ടെന്നാണ് ജിനീ ലോകനീത വാദിക്കുന്നത്. ഈ അർഥത്തില്‍  നിയമത്തിെൻറ നൂലാമാലകളെ ഉപയോഗിച്ചുകൊണ്ടു സമർഥവും  സൂക്ഷ്മവും  ക്രമത്തിലുമുള്ള അധികാരപ്രയോഗമാണ് ഇന്ത്യയില്‍ സംഭവിക്കുന്നതെന്ന് ജിനീ   നിരീക്ഷിക്കുന്നു. മാത്രമല്ല,  ടാഡയും പോട്ടയും യു.എ.പി.എയും അടക്കമുള്ള അസാധാരണ നിയമങ്ങള്‍ ഇപ്പോള്‍ ആ മേഖലയിലെ സാധാരണ നിയമങ്ങളെ പോലും സ്വാധീനിക്കുന്ന സ്ഥിതി വന്നിരിക്കുകയാണ്.   ഇത്ര   ഗൗരവമേറിയ    രാഷ്ട്രീയ പ്രശ്നത്തെയാണ് ഇടതുപക്ഷം നിയമത്തിെൻറ ദുരുപയോഗം എന്നുപറഞ്ഞു ചുരുക്കിക്കാണാന്‍ ശ്രമിക്കുന്നത്.   

മാത്രമല്ല, യു.എ.പി.എ പോലുള്ള പ്രത്യേക നിയമങ്ങള്‍ ചില പ്രത്യേക സമൂഹങ്ങളെ ലക്ഷ്യംവെക്കുന്നുണ്ട്. കേരളത്തില്‍ യു.എ.പി.എയുടെ  ഇരകളില്‍ 75 ശതമാനം എങ്ങനെ മുസ്ലിംകളായി? മുസ്ലിംകൾക്കെതിരായ മുൻവിധികള്‍ എങ്ങനെ ഈ  നിയമത്തിെൻറ ഭാഗമായി? ഈ വിഷയത്തില്‍ ഡൽഹിയിലും മറ്റു ഇന്ത്യന്‍ നഗരങ്ങളിലും സ്വതന്ത്ര മനുഷ്യാവകാശ കൂട്ടായ്മകള്‍ സംഘടിപ്പിക്കുന്ന, ഭീകരവേട്ടയുടെ ഇരകളുടെ സംഗമങ്ങളില്‍ വന്നു സംസാരിക്കാനും അഭിപ്രായം രേഖപ്പെടുത്താനും സി.പി.എമ്മിെൻറ കേന്ദ്രനേതാക്കള്‍ നല്ല ഉത്സാഹം കാണിക്കാറുണ്ട്. കൂട്ടായ്മകളില്‍ ഭീകരവേട്ടയുടെ മുസ്ലിം വിരുദ്ധതയെപറ്റി അവര്‍ സംസാരിക്കാറുമുണ്ട്. കാരണം, അവിടെയൊന്നും ഭരണത്തിെൻറ ഉത്തരവാദിത്തം അവർക്കില്ല. എന്നാല്‍, ഇതേ പ്രശ്നങ്ങളെക്കുറിച്ച് സ്വന്തം പാര്‍ട്ടി ഭരിക്കുന്ന ഇടങ്ങളില്‍ ഇടതുപക്ഷം ആധികാരികമായ അജ്ഞതയാണ്  പുലർത്തുന്നത് എന്നതാണ് രസകരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uapa
News Summary - uapa
Next Story