Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightപുറ​േമ്പാക്കിലൊരു...

പുറ​േമ്പാക്കിലൊരു സുന്ദരൻ

text_fields
bookmark_border
പുറ​േമ്പാക്കിലൊരു സുന്ദരൻ
cancel

സുന്ദരന്​ ആ പേരിട്ടത്​ അയാളുടെ അച്ഛനായിരിക്കണം. പക്ഷേ, സുന്ദരൻ പോലും അയാൾക്ക്​ അങ്ങനെയൊരു സുന്ദരമായ പേരുണ്ടായിരുന്നു എന്ന്​ ഇപ്പോൾ ഒാർക്കുന്നുണ്ടെന്ന്​ തോന്നുന്നില്ല. കാരണം, മറ്റൊരാൾ വിളിക്കു​േമ്പാൾ മാത്രമാണല്ലോ ഒരു പേരിന്​ ജീവൻ വെക്കുക. അതല്ലാത്തിടത്തോളം ഏതെങ്കിലും തിരിച്ചറിയൽ രേഖകളിലെ ജീവനറ്റ വെറും അക്ഷരങ്ങൾ മാത്രമായിരിക്കും അത്​. 

എന്തായാലും, സുന്ദരനെ നാട്ടുകാർ വിളിക്കുന്നത്​ ‘സർക്കിൾ’ എന്നാണ്​. ‘‘സർക്കിളി​​​െൻറ പവറാണല്ലോടാ നിനക്ക്​...’’ എന്ന്​ പണ്ടാരോ തമാശ പറഞ്ഞതാ. അതങ്ങ്​ കേറി കാര്യമായി. പിന്നെ സുന്ദരൻ എന്ന പേര്​ മെല്ലെ മാഞ്ഞ​ു​േപാവുകയും ‘സർക്കിൾ’ സ്​ഥിരപ്പെടുകയും ചെയ്​തു. ഇരട്ടപ്പേരെന്നോ, ചിലയിടങ്ങളിൽ വട്ട​പ്പേരെന്നോ അറിയപ്പെടുന്ന വിളിപ്പേരുകൾ പലർക്കും പതിഞ്ഞതിനു പിന്നിൽ ഇങ്ങനെ കൗതുകമുള്ള പല കഥകളും ഉണ്ടായിരുന്നിരിക്കണം.

‘‘അൻപത്താറു കൊല്ലം മുൻപ്  ഞാനും എ​​​െൻറ ഇരട്ട സഹോദരനും പിറക്കുമ്പോൾ എസ്​. കൃഷ്ണകുമാറിന് ഐ.എ.എസ് കിട്ടിയതേ ഉണ്ടായിരുന്നുള്ളു എ​​​െൻറ വീട്ടിലെ പിള്ളേരുടെ എണ്ണം കണ്ടാണ്​ അങ്ങേരു കുടുംബാസൂത്രണം കണ്ടു പിടിച്ചതും ഗർഭനിയന്ത്രണ ആയുധങ്ങളായ ഉറയും ലൂപ്പും ഗുളികളും കൊണ്ടുവന്നതും...’’ 47കാരി ഭാര്യ ഉഷയെ ഇടങ്കണ്ണിട്ടു നോക്കി സർക്കിൾ എന്ന സുന്ദരൻ ആ ‘ചരിത്രസത്യം’ വെളിപ്പെടുത്തി.
 
പിറക്കുമ്പോൾ ആരോഗ്യവാനായിരുന്നു സുന്ദരൻ. പിന്നീട്​ പോളിയോ രോഗം പിടിപെട്ടു. ഇടത്തെ കാലിന്​ സ്വാധനീമില്ലാതായി. അറുപതുകളിലും എഴുപതുകളിലും രാജ്യത്തെ പിടിച്ചുലച്ച യുദ്ധവും ദാരിദ്ര്യവും ഒമ്പതു മക്കളുള്ള സുന്ദരത്തി​​​െൻറ കുടുംബത്തെയും ബാധിച്ചു. അതോടെ ഗത്യന്തരമില്ലാതെ നാലാം ക്ലാസിൽ പoനം നിറുത്തി ‘ഏണിങ്ങ് മെമ്പർ’ ആകാൻ സുന്ദരന്​ തീരുമാനിക്കേണ്ടിവന്നു. 

അക്കാലത്ത്​ നാട്ടിലുണ്ടായിരുന്നത്​ നാല്​ കാറുകളായിരുന്നു. ആ കാറുകൾ കാറുകൾ കഴുകുന്ന പണിയാണ്​ സുന്ദരൻ ഏറ്റെടുത്ത ആദ്യത്തെ ജോലി. കാറൊന്നിന് ഒന്നേകാൽ രൂപയായിരുന്നു കൂലി. അങ്ങനെ ചില്ലറ കാ​ശൊക്കെ ആയപ്പോൾ ഒരു എൻറർപ്രണർ ആകാൻ സുന്ദരൻ തീരുമാനമെടുത്തു. വട, ഉണ്ണിയപ്പം, സുഹിയൻ, ഇലയപ്പം തുടങ്ങിയ പലഹാരങ്ങളും ചായയും ഉണ്ടാക്കാൻ അയാൾ പഠിച്ചത്​ അങ്ങനെയായിരുന്നു. 

ഡോർ ഡെലിവറിയായിരുന്നു സുന്ദര​​​െൻറ ലക്ഷ്യം. അന്നു നാട്ടിൽ ബാങ്കുകൾ ഒന്നും എത്തിനോക്കിയിട്ടില്ലാത്ത കാലം. കൈക്കാശ​ു നൽകി സഹായിക്കുന്ന ബൂർഷകളായിരുന്നു അന്നത്തെ ഏക ആശ്രയം. അങ്ങനെ,  രാജൻ മുതലാളി നൽകിയ മൂലധനം കൊണ്ടു സുന്ദരൻ സൈക്കിൾ, ചായപ്പാത്രം, ഗ്ലാസ്, പാചകപാത്രങ്ങൾ തുടങ്ങിയതൊക്കെ വാങ്ങി.

കടകളിലും, കയറു പിരിസ്ഥലങ്ങളുമായിരുന്നു സുന്ദര​​​െൻറ കച്ചവട കേന്ദ്രങ്ങൾ. ചായയും കടികളുമായി സുന്ദരൻ സൈക്കിളിൽ വരുന്നതും നോക്കി 
തൊണ്ടു തല്ലുകയും കയറു പിരിക്കുകയും ചെയ്യുന്ന പെണ്ണുങ്ങൾ കാത്തിരുന്നു.  പാട്ടിൽ താൽപര്യമുള്ള സുന്ദരനെ പി. ഭാസ്കരനും വയലാറും ദേവരാജനും, ബാബുരാജുമൊക്കെ ബാധിച്ച കാലവുമായിരുന്നു അത്​.

കായലരികത്ത്​ വലയെറിഞ്ഞ പാട്ടുകളും പാടി സുന്ദരനെത്തുമ്പോൾ തൊണ്ടുതല്ലി, കയറ് പിരിക്കുന്ന പെണ്ണുങ്ങളിലൊന്നി​​​െൻറ കണ്ണ്​ സുന്ദര​​​െൻറ നെഞ്ചിൽ കുരുങ്ങി. മുച്ചീട്ടു കളിക്കാര​​​െൻറ മകൾ മണ്ടൻ മുത്തപക്ക്​ ചോറിൽ മുട്ട പുഴുങ്ങിയത്​ ഒളിച്ച​ു നൽകിയതുപോലെ അന്നു മുതൽ അവൾക്ക്​ സുന്ദര​​​െൻറ വക ഒര​ു കടി സ്​പെഷലായി കിട്ടിപ്പോന്നു. 

ബാക്കി കഥ സുന്ദരൻ പറയും: അവളോടു ഞാൻ പറഞ്ഞു, ‘എനിക്കു നിന്നെ ഇഷ്​ടമാണ്​. എനിക്കു നിന്നെ കെട്ടണം’
കേട്ടപാടേ അവൾ ചൊടിച്ചു. ‘ഇയ്യാടെ അമ്മയോടു പോയി പറഞ്ഞു കെട്ട്​’ 
‘ഇ​ല്ലെടീ ഞാൻ നിന്നെ തന്നെ കെട്ടും’.

സുന്ദരൻ വാക്കുപാലിച്ചു. അങ്ങനെ മുപ്പതു കൊല്ലം മുൻപ് 17 വയസ്സുള്ള ഉഷയെ സുന്ദരൻ കെട്ടി.

അതോ​െട സൈക്കിളിലെ കച്ചവടം അയാൾ നിർത്തി. തൃക്കുന്നപ്പുഴ ജംഗ്​ഷനിൽ സുന്ദരൻ ഒരു ചായക്കടയങ്ങ്​ തുടങ്ങി. പോലീസ് സ്​റ്റേഷൻ, വില്ലേജാഫീസ്​, പഞ്ചായത്ത് ഓഫീസ്, പുതുതായി തുടങ്ങിയ ബാങ്ക്, ആശുപത്രി തുടങ്ങിയ സ്​ഥാപനങ്ങളിലേക്കും രോഗികൾക്കും വേണ്ട ചായയയും ആഹാരവും ഉണ്ടാക്കി കൊടുത്തു സുന്ദരനും ഉഷയും ജീവിതവും ആരംഭിച്ചു. പൊലീസ്​ സ്​റ്റേഷനിലെ ബന്ധമായിരിക്കണം സുന്ദരന്​ ‘സർക്കിൾ’ എന്ന വിളിപ്പേര​ു നൽകിയത്​...

അങ്ങനെ സുന്ദര​ൻ ത​​​െൻറ തട്ടുകടയ്​ക്കും ആ പേരിട്ടു. ‘സർക്കിൾ തട്ടുകട’. 

വിവാഹം കഴിഞ്ഞയുടൻ തന്നെ സ്വതന്ത്രമായി ജീവിക്കാൻ സുന്ദരൻ കുടുംബം വിട്ടു തൃക്കുന്നപ്പുഴ പാലത്തിന് കിഴക്ക് വടക്ക് ഇറിഗേഷൻകാരുടെ പുറമ്പോക്കു ഭൂമി കൈയേറി കുടിലു കെട്ടി. കഴിഞ്ഞ 35 വർഷമായി ആ പുറ​േമ്പാക്കിലാണ്​ സുന്ദരനും ഉഷയും താമസിക്കുന്നത്​. അതിനിടയിൽ മകൾ പിറന്നു. ഒരാൾ മതിയെന്ന്​ തീർച്ചപ്പെടുത്തിയതായിരുന്നു. അപ്പോഴാണ്​ എന്തോ കാര്യത്തിന്​ അമ്മായി അപ്പനുമായി വഴക്കുണ്ടായത്​. അതി​​​െൻറ ഫലമായി ഒരു മോളു കുടി പിറന്നെന്നു പറയു​േമ്പാൾ സുന്ദര​​​െൻറ മുഖത്ത്​ കള്ളച്ചിരി പരക്കും. രണ്ടുപേരെയും കെട്ടിച്ചയച്ചു.  അവർക്കും കുട്ടികളായി.

ജീവിതത്തിൽ ദുഃഖവും വിഷമവും വരുമ്പോൾ സുന്ദരൻ ഇപ്പോഴും ആ പതിവ്​ വിട്ടിട്ടില്ല. സങ്കടങ്ങളെ പാട്ടിൽ ലയിപ്പിക്കുന്ന ആ പഴയ ശീലം. ‘സർക്കിൾ തട്ടുകടയിൽ കാലത്തു ആറുമണിമുതൽ ഉച്ചയ്ക്കു മുന്നു മണി വരേയും ആകാശവാണിയുടെ ശബ്​ദം കേൾക്കാം. ആകാശവാണി തിരുവനന്തപുരം നിലയത്തിലെ ശ്രോതാക്കൾക്കും സുന്ദരനും സർക്കിൾ ഹോട്ടലും സുപരിചിതം. ഇഷ്​ടപ്പെട്ട പാട്ടു കേൾക്കാൻ ഇൗ സ്​മാർട്ട്​ ഫോൺ കാലത്തും മുറതെറ്റാതെ സർക്കിൾ ആകാശവാണിയിൽ സ്​ഥിരം വിളിക്കും. 

വികലാംഗ പെൻഷനായി ആയിരം രൂപ കിട്ടുന്നുണ്ടെങ്കിലും  സർക്കിളിനും ഭാര്യക്കും ഇനിയും സ്വന്തമായി സ്​ഥലമായിട്ടില്ല. കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്ന വാർത്തകൾ വരു​േമ്പാഴൊക്കെ സർക്കിളി​​​െൻറ നെഞ്ചും കലങ്ങിമറിയും. ഒരു കുടില്​ നിൽക്കാനുള്ള ഇടമേ താൻ കൈയേറിയിട്ടുള്ളുവെങ്കിലും വർഷം 35 കഴിഞ്ഞുവെങ്കിലും ദുർബലനെ നോക്കി കരുത്തുകാട്ടുന്ന നിയമമെങ്ങാനും കേറി ജീവിതത്തിന്​ വട്ടം നിൽക്ക​ുമോ എന്നാണ്​ സുന്ദര​​​െൻറ എപ്പോഴത്തെയും പേടി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsstory of sundaranv sasikumar
News Summary - story of sundaran
Next Story