Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_right'എ​െൻറ അനിയനെ പോലെ...

'എ​െൻറ അനിയനെ പോലെ ഇ​നി​ ഒ​രാളും പൊലീസ്​ ക​സ്​​റ്റ​ഡിയിൽ കൊല്ലപ്പെടരുത്​ -ശ്രീജിത്ത്​

text_fields
bookmark_border
അനുജൻ ശ്രീജിവി​െന ക്രൂരമായി കൊന്ന പൊലീസുകാരെ കണ്ടെത്തി ശിക്ഷിക്കണമെന്നാവശ്യപ്പെട്ട്​ ശ്രീജിത്ത്​ എന്ന ചെറുപ്പക്കാരൻ സെക്രട്ടറിയറ്റി​​​​​​െൻറ നടയിൽ സമരം തുടങ്ങിയിട്ട്​ 760ൽ ഏറെ ദിവസങ്ങൾ പിന്നിട്ടിരിക്കുന്നു...
സമരത്തി​​​​​​െൻറ 471ാം ദിവസം സെക്രട്ടറിയറ്റ്​ നടയിൽ ശ്രീജിത്തിനെ കാണാനെത്തിയ മാധ്യമം സബ്​ എഡിറ്റർ അനസ്​ അസീനുമായി ശ്രീജിത്ത്​ നടത്തിയ സംഭാഷണമാണിത്​...
എത്ര തീവ്രമായാണ്​ അയാൾ സ്വന്തം ചോരയുടെ നഷ്​ടത്തെക്കുറിച്ച്​ നമ്മോട്​ പറയുന്നത്​...
2017 ഏപ്രിൽ 17ന്​ മാധ്യമം ആഴ്​ചപ്പതിപ്പിൽ വന്ന അഭിമുഖം ഇവിടെ വായിക്കാം...

ത​ല​സ്​ഥാ​ന​ത്ത്​ നി​ന്ന്​ 20 കി​ലോ​മീ​റ്റ​ർ ദൂ​ര​മാ​ണ്​ എ​​െ​ൻ​റ നാ​ട്ടി​ലേ​ക്കു​ള്ള​ത്. നെ​യ്യാ​റ്റി​ൻ​ക​ര കു​ള​ത്തൂ​ർ വെ​ങ്ക​ട​മ്പ്​ പു​തു​വ​ൽ പു​​ത്ത​ൻ​വീ​ട്ടി​ൽ പക്ഷേ, ഞങ്ങൾക്ക്​ നീതി നിഷേധിക്കപ്പെട്ടിരിക്കുകയാണ്​. 1991ലാ​ണ്​ അ​ച്ഛൻ മ​രി​ക്കു​ന്ന​ത്. ജീ​വി​തം ഇ​വി​ടെ നി​ന്നാ​ണ്​ ട്രാ​ക്ക്​ തെ​റ്റി​യോ​ടാ​ൻ തു​ട​ങ്ങി​യ​ത്. അ​ച്ഛ​െൻ​റ മ​ര​ണ​ത്തോ​ടെ കു​ടും​ബ വീ​ട്ടി​ൽ നി​ന്ന്​ ഇ​റ​ങ്ങേ​ണ്ടി വ​ന്നു. അ​മ്മ ര​മ​ണി ഒ​റ്റ​ക്ക്​ വി​ചാ​രി​ച്ചാ​ൽ ​ശ്രീ​ജു​വി​െ​ൻ​റ​യും ശ്രീ​ജീ​വി​െ​ൻ​റ​യും ശ്രീ​ജ​യു​ടെ​യും എ​​​​​​​െൻറയും വി​ദ്യാ​ഭ്യാ​സ​ത്തി​നും ഭ​ക്ഷ​ണ​ത്തി​നു​മു​ള്ള പ​ണം ക​ണ്ടെ​ത്താ​നാ​കു​മാ​യി​രു​ന്നി​ല്ല. കൊ​ടും പ​ട്ടി​ണി​​യി​ലേ​ക്ക്​ ജീ​വി​തം മാ​റി​. കു​ടും​ബ​ത്തി​​െ​ൻ​റ ദ​യ​നീ​യ അ​വ​സ്ഥ ക​ണ്ടി​ട്ട്​ പ​രി​ച​യ​ത്തി​ൽ ഉ​ള്ള ഒ​രാ​ൾ പ​റ​ഞ്ഞ​ത​നു​സ​രി​ച്ചാ​ണ്​ എ​ന്നെ മാ​വേ​ലി​ക്ക​ര​യി​ലെ അ​നാ​ഥാ​ല​യ​ത്തി​ൽ എ​ത്തി​ക്കു​ന്ന​ത്. ഭ​ക്ഷ​ണ​വും പ​ഠ​ന​വും ന​ട​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​യി​രു​ന്നു അ​മ്മ അ​തി​ന്​ സ​മ്മ​തം മൂ​ളി​യ​ത്. എ​ന്നെ ഒ​ന്നാംക്ലാസി​ൽ ചേ​ർ​ക്കാ​നാ​യി അ​മ്മ അ​നു​ജ​ൻ ശ്രീ​ജീ​വി​നെ​യും കൂ​ട്ടി​യാ​ണ്​ വ​ന്ന​ത്. അ​ന്ന​വ​ന്​ ന​ഴ്​​സ​റി പ്രാ​യ​മാ​യി​രു​ന്നു. എ​ന്നെ അ​വി​ടെയാക്കി മ​ട​ങ്ങാ​ൻ അ​മ്മ തു​ട​ങ്ങി​യ​പ്പോ​ഴാ​ണ്​ ഞ​ങ്ങ​ൾ ര​ണ്ടുപേരും കെ​ട്ടി​പ്പി​ടി​ച്ച്​ ക​ര​ച്ചി​ൽ തു​ട​ങ്ങി​യ​ത്. അ​വ​നി​ല്ലെ​ങ്കി​ൽ എ​നി​ക്ക്​ നി​ൽ​ക്കാ​ൻ പ​റ്റി​ല്ലെ​ന്ന്​ ഞാ​നും, ഞാ​നും ഒ​പ്പം വീ​ട്ടി​ലേ​ക്ക്​ വ​ര​ണ​മെ​ന്നും പ​റ​ഞ്ഞ്​ അ​വ​നും ക​ര​ച്ചി​ൽ തു​ട​ർ​ന്നു.

വീ​ട്ടി​ലെ അ​വ​സ്ഥ​യ​റി​യു​ന്ന അ​നാ​ഥാ​ല​യ അ​ധി​കൃ​ത​രാ​ണ്​ ശ്രീ​ജീ​വി​നെ​യും കൂ​ടി അ​വി​ടെ നി​ർ​ത്തു​ന്ന​തി​നെ കു​റി​ച്ച്​ സം​സാ​രി​ക്കു​ന്ന​ത്. തു​ട​ർ​ന്ന്​ ര​ണ്ടുപേ​രെ​യും അ​വി​ടെ ചേ​ർ​ക്കു​ക​യാ​യി​രു​ന്നു. അ​ഞ്ചാം ക്ലാ​സി​ൽ പ​ഠ​നം നി​ർ​ത്തി അ​വ​ൻ വീ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങി. പി​ന്നെ അ​വ​ൻ പ​ഠി​ക്കാ​ൻ പോ​യി​ല്ല. പ്ല​സ്​​ടു ക​ഴി​ഞ്ഞാ​ണ്​ ഞാ​ൻ മ​ട​ങ്ങി​യെ​ത്തു​ന്ന​ത്.​ ഇ​തി​നി​ടെ അ​വ​ൻ വീ​ടി​​െ​ൻ​റ അ​ടു​ത്തു​ള്ള ക​ളി​ക്കൂ​ട്ടു​കാ​രി​യും ഇ​ത​ര​മ​ത​ത്തി​ൽ​പെ​ട്ട പെ​ൺ​കു​ട്ടി​യു​മാ​യി പ്ര​ണ​യ​ത്തി​ലാ​യി. ഇൗ ​ബ​ന്ധ​ത്തെ ചൊ​ല്ലി പെ​ൺ​കു​ട്ടി​യു​ടെ അ​ച്ഛ​നും അ​വ​നും ത​മ്മി​ൽ പ​ല​പ്പോ​ഴും വാ​ക്ക്​ ത​ർ​ക്ക​മു​ണ്ടാ​കാ​റു​ണ്ടാ​യി​രു​ന്നു. 2013 ലും ​സ​മാ​ന​മാ​യ ത​ർ​ക്ക​മു​ണ്ടാ​യി. അ​തു​ണ്ടാ​യ​തി​െ​ൻ​റ പി​റ്റേ​ന്ന്​ ത​ന്നെ എ​റ​ണാ​കു​ള​ത്ത്​ ​​ജോ​ലി​ക്ക്​ പോ​വു​ക​യാ​െ​ണ​ന്ന്​ പ​റ​ഞ്ഞ്​ അ​വ​ൻ പോ​യി. ഇ​ട​ക്കി​ട​ക്ക്​ അ​വ​ൻ ഇ​ങ്ങ​നെ പോ​കാ​റു​ണ്ട്, ചി​ല​പ്പോ​ൾ മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞാ​ണ്​ മ​ട​ങ്ങി വ​രു​ക. അ​ങ്ങ​നെ ജോ​ലി​ക്ക്​ പോ​യ​താ​ണെ​ന്നാ​ണ്​ ഞ​ങ്ങ​ൾ ക​രു​തി​യ​ത്. എ​ന്നാ​ൽ, അ​വ​ൻ പോ​യ​തി​െ​ൻ​റ പിറ്റേന്ന്​ ആ ​പെ​ൺ​കു​ട്ടി​യു​ടെ അ​മ്മ വ​ന്നു പ​റ​യ​ു​േ​മ്പാ​ഴാ​ണ്​ ശ്രീ​ജീ​വും പെ​ൺ​കു​ട്ടി​യു​ടെ അച്ഛ​നും ത​മ്മി​ൽ വാ​ക്ക്​ ത​ർ​ക്ക​മു​ണ്ടാ​യെ​ന്നും അ​തി​െ​ൻ​റ പേ​രി​ലാ​ണ്​ അ​വ​ൻ പോ​യ​തെ​ന്നും അ​റി​യു​ന്ന​ത്. 2014 മേ​യ്​ 22 ന്​ ​അ​വ​ൻ പ്ര​ണ​യി​ച്ച പെ​ൺ​കു​ട്ടി​യു​ടെ വി​വാ​ഹ​മാ​യി​രു​ന്നു. അ​തി​ന്​ ഒ​രു ആ​ഴ്​​ച ബാ​ക്കി നി​ൽ​ക്കെ മേ​യ്​ 12ന്​ ​രാ​ത്രി 12.30 ഒാ​ടെ​ പാ​റ​ശാ​ല എ​സ്.​െ​എ ബി​ജു, ഇൗ ​പെ​ൺ​കു​ട്ടി​യു​ടെ അച്ഛ​െൻ​റ ബ​ന്ധു​വാ​യ എ.​എ​സ്.​െ​എ ഫി​ലി​പ്പോ​സ്, പി​ന്നീ​ട്​ മൂ​ന്ന്​ നാ​ല്​ പൊ​ലീ​സു​കാ​രു​മ​ട​ങ്ങു​ന്ന സം​ഘം മു​ൻ​വാ​തി​ൽ ച​വി​ട്ടി​പ്പൊ​ളി​ച്ച്​ വീ​ടി​െ​ൻ​റ അ​ക​ത്ത്​ ക​ട​ന്നു.

sreejith-2-compressed

അ​ല​റി​ക്കൊ​ണ്ട്​ വീ​ടി​ന​ക​ത്തേ​ക്ക്​ ഇ​ര​ച്ച്​ ക​യ​റി​വ​ന്ന എ​സ്.​െ​എ ബി​ജു എ​ന്നെ കി​ട​ക്ക​പ്പാ​യ​യി​ൽ നി​ന്ന്​ പൊ​ക്കി​യെ​ടു​ത്ത്​ ഭി​ത്തി​യോ​ട്​ ക​ഴു​ത്തും ത​ല​യും ചേ​ർ​ത്ത്​ പി​ടി​ച്ച്​ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. പേ​ടി​ച്ച​ര​ണ്ട അ​മ്മ​ക്ക്​​ നേ​രെ കേ​ട്ടാ​ല​റ​ക്കു​ന്ന അ​സ​ഭ്യ​വ​ർ​ഷ​മാ​യി​രു​ന്നു യൂ​നി​ഫോ​മി​ട്ട എ​സ്.​െ​എ​യു​ടെ വാ​യി​ൽ നി​ന്ന്​ പു​റ​ത്ത്​ വ​ന്ന​ത്. കാ​ര്യ​മൊ​ന്നും പ​റ​യാ​തെ​യു​ള്ള അ​തി​ക്ര​മ​ത്തി​നൊ​ടു​വി​ൽ ഞ​ങ്ങ​ൾ യാ​ചി​ച്ച​പ്പോ​ഴാ​ണ്​ ശ്രീ​ജീ​വ്​ എ​വി​ടെ​യു​​ണ്ടെ​ന്ന്​ അ​ന്വേ​ഷി​ക്കു​ന്ന​ത്. ഞ​ങ്ങ​ൾ​ക്ക​റി​യി​ല്ലെ​ന്നും വീ​ട്ടി​ൽ വ​ന്നി​ട്ട്​ മാ​സ​ങ്ങ​ളാ​യെ​ന്നും പ​റ​ഞ്ഞ​പ്പോ​ഴാ​ണ്​ എ​ന്നെ വി​ട്ട​ത്. കാ​ര്യ​മ​ന്വേ​ഷി​ച്ച​പ്പോ​ൾ പെ​റ്റി​ക്കേ​സാ​ണെ​ന്നും പ​ണ​ത്തി​െ​ൻ​റ വി​ഷ​യ​മാ​ണെ​ന്നു​മൊ​ക്കെ പ​റ​യു​ന്ന​ത്. അ​വ​സാ​നം ഞ​ങ്ങ​ൾ​ക്ക്​ ഒ​ന്നും അ​റി​യി​ല്ലെ​ന്ന്​ മ​ന​സ്സി​ലാ​യ​തോ​ടെയാണ്​ അ​വ​ർ മ​ട​ങ്ങി​യ​ത്. പി​​റ്റേ​ന്ന്​ രാ​വി​ലെ അ​മ്മ അ​വ​നെ വി​ളി​ച്ച്​ ചോ​ദി​ച്ച​പ്പോ​ൾ കേ​സൊ​ന്നു​മി​ല്ല എ​ന്നും പൊ​ലീ​സി​െ​ൻറ ന​ട​പ​ടി​യെ നി​സ്സാ​ര​മാ​യാ​ണ്​ അ​വ​ൻ കണ്ടതെന്നും പറഞ്ഞു. എ​ന്നാ​ൽ ഞ​ങ്ങ​ളു​ടെ വീ​ടും ഞ​ങ്ങ​ളു​മൊ​ക്കെ ആ​രു​ടെ​യൊ​ക്കെയോ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. കു​റ​ച്ച്​ കാ​ശ്​ വേ​​ണ​മെ​ന്നാ​വ​ശ്യ​​​പ്പെ​ട്ട്​ 18ന്​ ​അ​വ​ൻ അ​മ്മ​യെ വി​ളി​ച്ചു. എ​ന്തി​നാ​ണെ​ന്ന്​ ചോ​ദി​​ച്ചെ​ങ്കി​ലും കാ​ര്യം പ​റ​ഞ്ഞി​ല്ല. കാ​ശ്​ സം​ഘ​ടി​പ്പി​ക്കാ​ൻ പ്ര​യാ​സ​മാ​ണെ​ന്ന്​ പ​റ​ഞ്ഞ​തോ​ടെ അ​വ​ൻ ഫോ​ൺ വെ​ച്ചു.

20 ന്​ ​രാ​വി​ലെ ഞാ​ൻ തൊ​ട്ട​ടു​ത്ത കു​ള​ത്തി​ൽ കു​ളി​ക്കാ​ൻ പോ​യ സ​മ​യ​ത്താ​ണ്​ സി​വി​ൽ ഡ്ര​സി​ൽ ര​ണ്ട്​ പൊ​ലീ​സു​കാ​ർ വ​ന്ന​ത്. അ​പ്പോ​ൾ അ​മ്മ മാ​ത്ര​മാ​ണു​ണ്ടാ​യി​രു​ന്ന​ത്.​ ശ്രീ​ജീ​വി​നെ രാ​ത്രി​യി​ൽ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തെ​ന്നും ഉ​ച്ച​ക്ക്​ നെ​യ്യാ​റ്റി​ൻ​ക​ര ​ര​ണ്ടാം കോ​ട​തി​യി​ൽ കൊ​ണ്ട്​ വ​രു​മെ​ന്നും അ​വി​ടെ വ​ന്ന്​ ജാ​മ്യ​ത്തി​ൽ എ​ടു​ക്ക​​ണ​മെ​ന്നും പ​റ​ഞ്ഞ്​ വെ​ള്ള​േ​പ​പ്പ​റി​ൽ ഒ​പ്പി​ട്ട്​ വാ​ങ്ങി. ഇൗ ​സ​മ​യ​ത്താ​ണ്​ ഞാ​ൻ വീ​ട്ടി​ലേ​ക്ക്​ വ​രു​ന്ന​ത്. എ​ന്നെ ക​ണ്ട​പ്പോ​ൾ ത​ന്നെ വ​ള​രെ സ്​​േ​ന​ഹപൂ​ർ​വം ചേ​ർ​ത്ത്​ പി​ടി​ച്ച്​ അ​മ്മ​യി​ൽ നി​ന്ന്​ കു​റ​ച്ച​ക​ലെ മാ​റ്റി നി​ർ​ത്തി​യി​ട്ടു പ​റ​ഞ്ഞു. ലോ​ക്ക​പ്പി​ൽ വെ​ച്ച്​ അ​വ​ൻ ആ​ത്​​മ​ഹ​ത്യ​ക്ക്​ ​ശ്ര​മി​ച്ചു. മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​​ണെ​ന്നും പാ​റ​ശാ​ല സ്​​റ്റേ​ഷ​നി​ലേ​ക്ക്​ ഉ​ട​ൻ വ​ര​ണ​​മെ​ന്നും പ​റ​ഞ്ഞു. എ​ന്നാ​ൽ ഞ​ങ്ങ​ളു​ടെ വീ​ട്​ പൊ​ഴി​യൂ​ർ സ്​​റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​യി​രു​ന്നു. അ​ങ്ങ​നെ ഞാ​നും കൂ​ട്ടു​കാ​ര​നും കൂ​ടി പാ​റ​ശാ​ല സ്​​റ്റേ​ഷ​നി​ൽ ചെ​ന്നു. അ​വി​ടെ ചെ​ന്ന​പ്പോ​ൾ സി.​െ​എ ഗോ​പ​കു​മാ​ർ എ​ന്നെ കൊ​ണ്ട്​ പേ​പ്പ​റി​ൽ ഒ​പ്പി​ട്ട്​ വാ​ങ്ങി​യി​ട്ട്​ പെ​​െട്ട​ന്ന്​ ആ​ശു​പ​ത്രി​യി​ലേ​ക്ക്​ ചെ​ല്ലാ​ൻ പ​റ​ഞ്ഞു.

Sreejith-cover-234

ഞാ​നും സ​ു​ഹൃ​ത്തും കൂ​ടി ഹോ​സ്​​പി​റ്റ​ലി​ലേ​ക്ക്​ പോ​യി. വാ​ർ​ഡ്​ 21ൽ 50ാം ​ന​മ്പ​ർ ബ​ഡി​ൽ കൈയും കാ​ലും ക​ട്ടി​ലി​നോ​ട്​ ചേ​ർ​ത്ത്​ കെ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​താ​ണ്​ കാ​ണു​ന്ന​ത്. അ​വ​ന്​ തി​രി​യാ​നോ അ​ന​ങ്ങാ​നോ പ​റ്റാ​ത്ത അ​വ​സ്ഥ​യി​ലാ​യി​രു​ന്നു. മു​ഖ​ത്ത്​ ഒാ​ക​്​സി​ജ​ൻ മാ​സ്​​ക്​ വെ​ച്ചി​രി​ക്കു​ക​യാ​ണ്. യൂ​റി​ൻ പോ​കാ​ൻ ട്യൂ​ബും​ ട്രി​പ്പും ന​ൽ​കി​യി​ട്ടു​ണ്ട്.​​ക​ണ്ടാ​ൽ എ​ന്തോ അ​ടി​യ​ന്ത​ര ചി​കി​ത്സ ന​ൽ​കു​ക​യാ​ണെ​ന്നാ​ണ്​ തോ​ന്നു​ക. നാ​ല​ഞ്ച്​ പൊ​ലീ​സു​കാ​ർ എ​പ്പോ​ഴും അ​വ​െ​ൻ​റ കിടക്കയുടെ അ​ടു​ത്തു​ണ്ട്. സം​സാ​രി​ക്കാ​നോ ഒ​ന്ന്​ തി​രി​ഞ്ഞ്​ കി​ട​ക്കാ​നോ പോ​ലും അ​വ​ന്​ ആ​കു​ന്നി​ല്ല. പൊ​ലീ​സുകാ​​ര​നോ​ട്​ സാ​റെ എ​ന്താ​ണ്​ പ്ര​ശ്​​ന​മെ​ന്നും വേ​റെ എ​​ങ്ങോ​െ​ട്ട​ങ്കി​ലും മാ​റ്റ​ണോ എ​ന്നും ചോ​ദി​ച്ച​പ്പോ​ൾ ​െഎ.​സിയു​വി​ൽ നി​ന്ന്​ മാ​റ്റി​യ​തേ ഉ​ള്ളൂ അ​പ​ക​ടനി​ല ത​ര​ണം​ചെ​യ്​​തു എ​ന്ന്​ കു​റ​ച്ച്​ അ​പ്പു​റ​ത്ത്​ നി​ന്ന ഡോ​ക്​​ട​ർ ഉ​റ​ക്കെ വി​ളി​ച്ച്​ പ​റ​ഞ്ഞു. എ​ന്നാ​ൽ ​കെ​ട്ടി​യി​ട്ട​തി​നാ​ൽ അ​ന​ങ്ങാ​ൻ പോ​ലും പ​റ്റാ​ത്ത അ​വ​സ്ഥ​യി​ലാ​യി​രു​ന്ന അ​വ​ൻ ക​ണ്ണ്​ കൊ​ണ്ട്​ അ​ല്ലെ​ന്നു​ള്ള ആം​ഗ്യം കാ​ണി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ഒ​പ്പം വ​ല​​ത്തെ കൈയിലെ പെ​രു​വി​ര​ൽ കൊ​ണ്ട്​ ഒാ​ക്​​സി​ജ​ൻ സി​ലി​ണ്ട​റി​ലേ​ക്ക്​ വെ​പ്രാ​ള​ത്തോ​ടെ ചൂ​ണ്ടു​ന്നു​ണ്ടാ​യി​രു​ന്നു. അ​തി​നെ പ​റ്റി ചോ​ദി​ച്ച​പ്പോ​ൾ വെ​​പ്രാ​ളം​കൊ​ണ്ട്​ കാ​ണി​ക്കു​ന്ന​താ​ണെ​ന്നാ​യി​രു​ന്നു ഡോ​ക്​​ട​ർ​മാ​രു​ടെ​യും ​പൊ​ലീ​സി​െ​ൻ​റ​യും മ​റു​പ​ടി. അ​ത്​ വി​ശ്വ​സി​ക്കു​ക​യാ​യി​രു​ന്നു, ഞ​ങ്ങ​ൾ. ചി​കി​ത്സി​ക്കു​ക​യാ​ണെ​ന്ന്​ ധ​രി​പ്പി​ക്കാ​നു​ള്ള ശ്ര​മ​മാ​യി​രു​ന്നു അ​ധി​കൃ​ത​രു​​ടേ​ത്. കെ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​ത്​ ഒാ​ക്​​സി​ജ​ൻ മാ​സ്​​കും മ​റ്റും പൊ​ട്ടി​ച്ച്​ ക​ള​യാ​തി​രി​ക്കാ​ൻ വേ​ണ്ടി​യാ​ണെ​ന്നാ​ണ്​ ഡോ​ക്​​ട​ർ പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ പി​ന്നീ​ടാ​ണ്​ എ​ല്ലാം മ​നസ്സിലാ​യ​ത്​ ഒ​രു ജീ​വ​നെ തീ​ർ​ക്കാ​നു​ള്ള ശ്ര​മ​മാ​യി​രു​ന്നു അ​വി​ടെ. ചി​കി​ത്സ​ക്കി​ടെ മ​രി​ച്ചെ​ന്ന്​ വ​രു​ത്തി തീ​ർ​ക്കാ​നു​ള്ള ശ്ര​മ​മാ​യി​രു​ന്നു അ​വി​ടെ ന​ട​ന്ന​ത്. ഉ​ച്ച​യോ​ടെ മൊ​ഴി​യെ​ടു​ക്കാ​ൻ ജ​ഡ്​​ജി​യെ​ത്തു​മെ​ന്ന്​ അ​റി​ഞ്ഞ​തി​ന്​​ പി​ന്നാ​ലെ അ​വ​ന്​ ഒ​രു ഇൻജങ്​ഷൻ ന​ൽ​കി. കൊ​ടു​ത്ത്​ കൊ​ണ്ടി​രു​ന്ന ട്രി​പ്പൊ​ക്കെ മാ​റ്റി​യാ​ണ്​ ഇൻജങ്​ഷൻ ന​ൽ​കി​യ​ത്.

ഇൻജങ്​ഷൻ ന​ൽ​കി കു​റ​ച്ച്​ സ​മ​യ​ത്തി​ന​കം അ​വ​ൻ മ​യ​ക്ക​ത്തി​ലേ​ക്ക്​ വീ​ണു. ജ​ഡ്​​ജി വ​ന്നു മൊ​ഴി​യെ​ടു​ക്കു​​േ​മ്പാ​ഴും അ​വ​ൻ മ​യ​ക്ക​ത്തി​ൽ ത​ന്നെ​യാ​യി​രു​ന്നു. ജ​ഡ്​​ജി വ​രു​​േ​മ്പാ​ൾ എ​ന്നോ​ട്​ കാ​ണി​ച്ച​ത്​ പോ​ലെ ആം​ഗ്യം​കാ​ണി​ക്കു​മോ എ​ന്ന്​ ഭ​യ​ന്നി​ട്ടാ​ണ്​ അ​വ​ർ അ​വ​നെ ഇൻജങ്​ഷൻ ന​ൽ​കി മ​യ​ക്കി​യ​ത്. ജ​ഡ്​​ജി വ​ന്ന​പ്പോ​ൾ അ​ബോ​ധാ​വ​സ്ഥ​യി​ലാ​ണെ​ന്ന മ​റു​പ​ടി​യാ​ണ്​ ഡോ​ക്​​ട​റും മ​റ്റും ന​ൽ​കി​യ​ത്. പൊ​ലീ​സ്​ ന​ട​ത്തി​യ മ​നു​ഷ്യ​ത്വ ര​ഹി​ത​മാ​യ ക്രൂ​ര​ത​ക്ക്​ ഡോ​ക്​​ട​റും സം​ഘ​വും കൂ​ട്ട്​ നി​ന്ന്​ കോ​ട​തി​യെ​യും പ​റ്റി​ച്ചു. രാ​ത്രി പ​ത്തോ​ടെ ശ്രീ​ജീ​വി​െ​ൻ​റ അ​വ​സ്ഥ മാ​റി. അ​വ​ൻ കൂ​ടു​ത​ൽ അ​സ്വ​സ്ഥ​നാ​യി മാ​റി. അ​ത്​ ഒാ​രോ നി​മി​ഷം ക​ഴി​യു​ന്തോ​റും കൂ​ടി​ക്കൊ​ണ്ടി​രു​ന്നു. എ​ന്നാ​ൽ ഞെരി​പി​രി​കൊ​ള്ളാ​ൻ പോ​ലും ആ​കാ​ത്ത ആ ​ജീ​വ​നു​ള്ള ശ​രീ​ര​ത്തി​ൽ നി​ന്ന്​ കെ​ട്ട്​ അ​ഴി​ച്ച്​ വി​ടാ​ൻ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ത​യാറാ​യി​ല്ല. പി​റ്റേ​ന്ന്​ പു​ല​ർ​ച്ചെ ആ​റ്​ വ​രെ നീ​ണ്ട്​ അ​വ​െ​ൻ​റ പി​ട​ച്ചി​ൽ. ശ​രീ​ര​ത്തി​ൽ നി​ന്ന്​ ജീ​വ​ൻ ഉൗ​ർ​ന്ന്​ പോ​യെ​ന്നു​റ​പ്പാ​യ ശേ​ഷ​മാ​ണ്​ അ​വ​ർ കെ​ട്ട്​ അ​ഴി​ച്ച​ത്. മ​രി​ച്ചെ​ന്നു​റ​പ്പാ​യ ശേ​ഷം ശ​രീ​ര​ത്തി​െ​ൻ​റ ചൂ​ട്​ വി​ട്ട്​ മാ​റു​ന്ന​തി​ന്​ മു​​േമ്പ അ​വ​ർ അ​വ​െ​ൻ​റ​ വാ​യി​ലേ​ക്ക്​ ട്യൂ​ബ്​ വ​ഴി എ​ന്തോ ഒ​ഴി​ച്ച്​ ന​ൽ​കി. അ​വ​നെ കെ​ട്ട്​ അ​ഴി​ച്ച്​ മാ​റ്റു​േ​മ്പാ​ഴാ​ണ്​ വ​ല​ത്തേ വാ​രി​യെ​ല്ലി​ന്​ സ​മീ​പം വ​ലി​യ ഒ​രു ച​ത​വ്​ കാ​ണു​ന്ന​ത്.​ കൈ​കൊ​ണ്ട്​ അ​വി​ടെ തൊ​ടു​േ​മ്പാ​ൾ ത​ന്നെ ന​മ്മു​ക്ക്​ അ​സ്വ​സ്​​ഥ​ത ഉ​ണ്ടാ​കു​ന്ന​ത​ര​ത്തി​ലാ​യി​രു​ന്നു ആ ​ഭാ​ഗം. അ​തെ​ന്താ​െ​ണ​ന്ന്​ ചോ​ദി​ച്ച​പ്പോ​ൾ ക​ട്ടി​ലി​ൽ പി​ടി​ച്ച്​ കി​ട​ത്തി​യ​പ്പോ​ൾ ത​ട്ടി​യോ ഉ​ര​ഞ്ഞോ ഉ​ണ്ടാ​യ​തി​െ​ൻ​റ പാ​ടാ​ണെ​ന്നാ​യി​രു​ന്നു പൊ​ലീ​സും ആ​ശു​പ​ത്രി അ​ധി​കൃ​ത​രും പ​റ​ഞ്ഞ​ത്. അ​​പ്പോ​ൾ തു​ട​ങ്ങി​യ സം​ശ​യ​ത്തി​ൽ നി​ന്നാ​ണ്​ അ​വ​​േൻറ​ത്​ മ​ര​ണ​മ​ല്ല, കൊ​ല​പാ​ത​ക​മാ​​ണെ​ന്ന​തി​ലേ​ക്ക്​ എ​ത്തു​ന്ന​ത്. സ​ബ്​​ക​ലക്​​ട​റാ​യി​രു​ന്ന കാ​ർ​ത്തി​കേ​യ​ൻ ഇ​ൻ​ക്വ​സ്​​റ്റ്​ ത​യാറാ​ക്കാ​ൻ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ പൊ​ലീ​സ്​ ആ ​ശ​രീ​ര​ത്തോ​ട്​ ചെ​യ്​​ത ക്രൂ​ര​ത​ക​ൾ അ​റി​യു​ന്ന​ത്. ശ​രീ​ര​ത്തി​െ​ൻ​റ ഒാ​രോ ഭാ​ഗ​ങ്ങ​ളും അ​വ​ർ ഇ​ടി​ച്ച്​ ച​ത​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. വൃ​ഷ​ണം മ​ർദന​മേ​റ്റ്​ ച​ത​ഞ്ഞ അ​വ​സ്ഥ​യി​ലാ​യി​രു​ന്നു. ബൂ​ട്ട്​ കൊ​ണ്ടോ മാ​ര​കാ​യു​ധ​ങ്ങ​ൾ കൊ​​ണ്ടോ മ​ർ​ദന​മേ​റ്റി​ട്ടു​ണ്ടെ​ന്ന്​ ആ​ദ്യ​നോ​ട്ട​ത്തി​ൽ ത​ന്നെ മ​ന​സ്സിലാ​കും.​ മു​തു​കും കാ​ലി​െ​ൻ​റ പി​റ​ക്​ വ​ശ​വു​മൊ​ക്കെ ക​റു​ത്ത്​ ക​രി​വാ​ളി​ച്ച നി​ല​യി​ലാ​യി​രു​ന്നു. ഇ​ത്ര​ക്ക്​ മൃ​ഗീ​യ​മാ​യ മ​ർ​ദന​മേ​റ്റി​ട്ടും ആ​ത്​​മ​ഹ​ത്യ​യാ​ണെ​ന്ന്​ ഞ​ങ്ങ​ളെ പ​റ​ഞ്ഞ്​ പ​റ്റി​ക്കാ​ൻ ശ്ര​മി​ച്ച മെ​ഡി​ക്ക​ൽ​കോ​ള​ജ്​ ആ​ശു​പ​​ത്രി​യി​ലെ ഡോ​ക്​​ട​ർ​​മാ​രും​ ഇൗ കൊ​ടും​ക്രൂ​ര​ത​ക്ക്​ കൂ​ട്ട്​ നി​ൽ​ക്കു​ക​യാ​യി​രു​ന്നു.അ​വ​െ​ൻ​റ മ​ര​ണം ഞ​ങ്ങ​ൾ​ക്ക്​ ക​ടു​ത്ത ആ​ഘാ​ത​മാ​ണ്​ സൃ​ഷ്​​ടി​ച്ച​ത്.​ കൂ​ലി​പ്പ​ണി​കൊ​ണ്ട്​ ജീ​വി​ച്ച്​ ​പോ​കു​ന്ന ഞ​ങ്ങ​ൾ പ​രാ​തി​യു​മാ​യോ ചോ​ദ്യ​വു​മാ​യോ എ​ങ്ങും ചെ​ല്ലി​​ല്ലെ​ന്ന വി​ശ്വാ​സ​മാ​യി​രി​ക്ക​ണം കൊ​ല​ക്ക്​ കൂ​ട്ട്​ നി​ൽ​ക്കാ​ൻ ആ​ശു​പ​ത്രി​യി​ലെ ഒ​രു വി​ഭാ​ഗ​ത്തെ ​​പ്രേ​രി​പ്പി​ച്ചി​ട്ടു​ണ്ടാ​വു​ക.

sreejith-3

എ​ന്നാ​ൽ അ​​വ​െ​ൻ​റ കൊ​ല​യാ​ളി​ക​ളെ നി​യ​മ​ത്തി​ന്​ മു​ന്നി​ൽ കൊ​ണ്ട്​ വ​ര​ണ​മെ​ന്ന്​ ഞാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു. എ​ന്നാ​ൽ എ​വി​ടെ നി​ന്നാ​ണ്​ തു​ട​ങ്ങേ​ണ്ട​​ത്​ എ​ന്ന​തി​​നെ കു​റി​ച്ച്​ ഒ​രു ധാ​ര​ണ​യു​മി​ല്ലാ​യി​രു​ന്നു.​ പ​ല​രോ​ടും ഞാ​ൻ അ​ന്വേ​ഷി​ച്ചു. ഇ​തി​നി​ടെ അ​യ​ല​ത്തെ വീ​ട്ടി​ൽ ഒ​ന്ന്​ ര​ണ്ട്​ പേ​ർ വ​ന്ന്​ നെ​യ്യാ​റ്റി​ൻക​ര ഡിവൈ.​എ​സ്.​പി, മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ എ​ന്നി​വ​ർ​ക്ക്​ പ​രാ​തി ന​ൽ​കാ​ൻ പ​റ​ഞ്ഞു.​ അ​വ​ർ ത​ന്നെ​യാ​ണ്​ പ​രാ​തി ത​യാ​റാ​ക്കി​യ​തും.​ എ​ന്നാ​ൽ അ​തി​ൽ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യി​ല്ല. ആ ​പ​രാ​തി​യു​ടെ സ്വ​ഭാ​വം നോ​ക്കി​യാ​ൽ ന​ട​പ​ടി​ക​ൾ​ ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ടാ​യി​രു​ന്നി​ല്ല. എ​ന്നെ ഒ​ന്ന്​ ത​ണു​പ്പി​ക്കാ​ൻ ആ​രു​ടെ​യൊ​ക്കെയോ ശ്ര​മ​ത്തി​െ​ൻ​റ ഭാ​ഗമായിരു​ന്നി​രി​ക്ക​ണം ആ ​പ​രാ​തി ന​ൽ​കാ​ൻ സ​ഹാ​യ​വു​മാ​യി എ​ത്തി​യ​തി​െ​ൻ​റ പി​ന്നി​ൽ. പി​ന്നീ​ട്​ ഞാ​ൻ ന​ട​ത്തി​യ അ​​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ്​ ​ജോ​മോ​ൻ പു​ത്ത​ൻപു​ര​ക്ക​ലി​നെ പ​രി​ച​യ​പ്പെ​ടു​ന്ന​ത്.​ അ​ദ്ദേ​ഹ​വു​മാ​യി സം​സാ​രി​ച്ച​തി​നൊ​ടു​വി​ലാ​ണ്​ പൊ​ലീ​സ്​ കം​പ്ല​യി​​ൻറ്​ അ​​തോ​റി​റ്റി​ക്ക്​ പ​രാ​തി ന​ൽ​കാ​ൻ പ​റ​ഞ്ഞ​ത്. പൊ​ലീ​സു​കാ​ർ​ക്കെ​തി​രെ ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ചെ​യ​ർ​മാ​ൻ ജ​സ്​​റ്റി​സ്​ നാ​രാ​യ​ണകു​റു​പ്പി​ന്​ നേ​രി​ട്ടാ​ണ്​ പ​രാ​തി ന​ൽ​കി​യ​ത്.​ ഒ​പ്പം അ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻചാ​ണ്ടി, ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ്​ ചെ​ന്നി​ത്ത​ല എ​ന്നി​വ​ർ​ക്കും പ​രാ​തി ന​ൽ​കി.​ സി.​ബി.​െ​എ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെട്ടും പ​രാ​തി ന​ൽ​കി.​ എ​ന്നാ​ൽ ​ചെ​റു​വി​ര​ലന​ക്കാ​ൻ പോ​ലും ആ​രും ത​യാ​റാ​യി​ല്ല.​ പ്ര​തി​ക​ളും​ കൊ​ല​യാ​ളി​ക​ളു​മൊ​ക്കെ ക​ൺ​മു​ന്നി​ൽ ഉ​ണ്ടാ​യി​ട്ടും ന​ട​പ​ടി എ​ടു​ക്കാ​ൻ കൊ​ല ന​ട​ന്ന്​ ഒ​രു വ​ർ​ഷം​പി​ന്നി​ട്ടി​ട്ടും ആ​രും ത​യാ​റാ​യി​ല്ല. ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ്​ 2015 മേയി​ൽ സെ​ക്ര​േ​ട്ട​റിയ​റ്റി​ന്​ മു​ന്നി​ൽ സ​മ​രം തു​ട​ങ്ങി​യ​ത്​്.​ നി​രാ​ഹാ​ര സ​മ​ര​മാ​യി​രു​ന്നു, ആ​രും തി​രി​ഞ്ഞ്​ നോ​ക്കി​യി​ല്ല. ഇ​തി​നി​ട​യി​ൽ ​പൊ​ലീ​സ്​ കം​പ്ല​യി​​ൻറ്​ ​ അ​തോ​റി​റ്റി മൊ​ഴി​യെ​ടു​ക്ക​ൽ തു​ട​ങ്ങി. ശ്രീ​ജീ​വ് പൊ​ലീ​സ് ക​സ്​റ്റഡി​യി​ൽ ​െവ​ച്ച് വി​ഷം ക​ഴി​ച്ച​താ​യു​ള്ള പൊ​ലീ​സ്​ വാ​ദം പൊ​ള്ള​യാ​ണെ​ന്നും കൊ​ല​പ്പെ​ടു​ത്തു​ക എ​ന്ന ഉ​ദ്ദേശ്യത്തോ​ടു​കൂ​ടി പൊ​ലീ​സ് മ​ർ​ദി​ച്ച്​ അ​വ​ശ​നാ​ക്കി വി​ഷം ക​ഴി​പ്പി​ച്ച​താ​ണെ​ന്നും സം​സ്‌​ഥാ​ന പൊ​ലീ​സ് കം​പ്ല​യി​​ൻറ്​ ​അ​തോ​റി​റ്റി ക​ണ്ടെ​ത്തി.

എ​നി​ക്ക്​ പ​ണ​മ​ല്ല വേ​ണ്ട​ത്​ എ​െ​ൻ​റ അ​നു​ജ​നെ കൊ​ന്ന​വ​ർ സ്വ​ത​ന്ത്ര​രാ​യി ഇൗ ​ലോ​ക​ത്ത്​ വി​ഹ​രി​ക്കു​േ​മ്പാ​ൾ അ​വ​രെ നിയ​മ​ത്തി​ന്​ മു​ന്നി​ൽ കൊ​ണ്ട്​ വ​രാ​നു​ള്ള ശ്ര​മ​മാ​ണി​ത്. ഇ​നി​ ഒ​രി​ക്ക​ലും ഒ​രു ക​സ്​​റ്റ​ഡി കൊ​ല​പാ​ത​കം ഉ​ണ്ടാ​കരു​ത്. അ​തി​ന്​ വേ​ണ്ടി​യാ​ണ്​ ഇൗ ​പോ​രാ​ട്ടം....

പാ​റ​ശാ​ല സ​ർ​ക്കി​ൾ സി.​െ​എ ഗോ​പ​കു​മാ​ർ, എ​സ്.​െ​എ ഡി.​ ബി​ജു​കു​മാ​ർ, എ.​എ​സ്.​ഐ ഫി​ലി​പ്പോ​സും സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ പ്ര​താ​പ​ച​ന്ദ്ര​ൻ, വി​ജ​യ​ദാ​സ് എ​ന്നി​വ​രാ​ണ് ഇ​തി​നു കാ​ര​ണ​ക്കാ​ർ എ​ന്നും അ​തോ​റി​റ്റി ക​ണ്ടെ​ത്തി. മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു മ​ഹ​സ​ർ ത​യാ​റാ​ക്കി​യ എ​സ്.​െ​എ ബി​ജു​കു​മാ​ർ വ്യാ​ജ രേ​ഖ ച​മ​ച്ച​താ​യും ക​ണ്ടെ​ത്തി.
ഇ​തി​നാ​യി കേ​സ് ര​ജി​സ്​റ്റ​ർ ചെ​യ്ത് സം​സ്ഥാ​ന പൊ​ലീ​സ് മേ​ധാ​വി​യു​ടെ മേ​ൽനോ​ട്ട​ത്തി​ൽ ഒ​രു പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ​ക്കൊ​ണ്ട് അ​ന്വേ​ഷി​പ്പി​ക്ക​ണ​മെ​ന്ന് ഉ​ത്ത​ര​വ് ആ​വ​ശ്യ​പ്പെ​ടു​ന്നു. ഉ​ത്ത​ര​വി​ൽ പ​രാ​മ​ർശി​ച്ച ഉ​ദ്യോ​ഗ​സ്ഥർക്കെ​തി​രെ വ​കു​പ്പു​ത​ല ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. ഇ​ത് കൂ​ടാ​തെ ശ്രീ​ജീ​വി​​​​​​​​െൻറ മാ​താ​വി​നും പ​രാ​തി​ക്കാ​ര​നാ​യ സ​ഹോ​ദ​ര​നും പ​ത്ത് ല​ക്ഷം രൂ​പ ന​ഷ്​ടപ​രി​ഹാ​രം ന​ൽകണ​മെ​ന്നും ഈ ​തു​ക കു​റ്റ​ക്കാ​രാ​യ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്​ഥ​രി​ൽ നി​ന്നും ഈ​ടാ​ക്കാ​ന​ും നി​ർ​ദേ​ശ​മ​ു​ണ്ടാ​യി​രു​ന്നു. ഇ​തി​െ​ൻ​റ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​ഭ്യ​ന്ത​ര വ​കു​പ്പ് അ​ഡീ​ഷ​നൽ ചീ​ഫ് സെ​ക്ര​ട്ട​റി ന​ളി​നി നെ​റ്റോ, കം​പ്ല​യി​​ൻറ്​ ​അ​തോ​റി​റ്റി​യു​ടെ ഉ​ത്ത​ര​വു​ക​ൾ ന​ട​പ്പാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ഉ​ത്ത​ര​വി​റ​ക്കി. എ​ന്നാ​ൽ സം​സ്ഥാ​ന പൊ​ലീ​സ് മേ​ധാ​വി ഇ​തു​വ​രേ​ക്കും ഇ​തി​​​​​​​​െൻറ അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കാ​ൻ പോ​ലും ത​യാ​റാ​യി​ട്ടി​ല്ല.

madaniSreejith

ഇ​തി​നി​ട​യി​ൽ പ​ത്ത്​ ല​ക്ഷം രൂ​പ ര​ണ്ട്​ പൊ​ലീ​സു​കാ​ർ എ​ന്ന്​ അ​വ​കാ​ശ​​പ്പെ​ട്ട്​ ര​ണ്ട്​ പേ​ർ വീ​ട്ടി​ലെ​ത്തി​ച്ചു.​ അ​തി​ലും അ​തി​െ​ൻ​റ പേ​പ്പ​റു​ക​ളി​ലും ദു​രൂ​ഹ​ത​യു​ണ്ട്. എ​ന്നാ​ൽ​ കൊ​ല​പാ​ത​കി​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി ഉ​ണ്ടാ​കാ​ത്ത​തി​നെ തു​ട​ർ​ന്ന്​ ന​ളി​നി നെ​റ്റോ​യെ ശ്രീ​ജി​ത്തും അ​മ്മ​യും പ​ല​വ​ട്ടം പോ​യി ക​ണ്ടി​രു​ന്നു. ഉ​ത്ത​ര​വി​റ​ക്കി​യി​ട്ടു​ണ്ടെ​ന്നും ഇ​നി ന​ട​പ​ടി എ​ടു​ക്കേ​ണ്ട​ത്​ ഡി.​ജി.​പി ആ​​ണെ​ന്ന നി​സ്സഹാ​യ മ​റു​പ​ടി​യാ​ണ്​ അ​വി​ടെ നി​ന്ന്​ ല​ഭി​ച്ച​ത്. പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ കൊ​ണ്ട്​ അ​ന്വേ​ഷി​പ്പി​ച്ച്​ സ​ർ​ക്കാ​റി​ന്​ റി​പ്പോ​ർ​ട്ട്​ കൊ​ടു​​ക്കേ​ണ്ട ഡി.​ജി.​പി​യും അ​ലം​ഭാ​വം തു​ട​ർ​ന്ന​തോ​ടെ ഇ​ട​തുപക്ഷ സ​ർ​ക്കാ​റി​െ​ൻ​റ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ ക​ണ്ട്​ കാ​ര്യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു. ന​ട​പ​ടി​യു​ണ്ടാ​കും ഇ​നി സ​മ​രം​ചെ​യ്യേ​ണ്ടി വ​രി​ല്ലെ​ന്ന്​ പ​റ​ഞ്ഞ്​ മു​ഖ്യ​മ​ന്ത്രി മ​ട​ക്കി. എ​ന്നാ​ൽ അ​വി​ടെ നി​ന്നും തു​ട​ർ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യി​ല്ല. പി​ന്നീ​ട്​ വീ​ണ്ടും കാ​ണാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും അ​തും ന​ട​ന്നി​ല്ല. അ​ങ്ങ​നെ​യാ​ണ്​ ​ജ​നു​വ​രി 30 ന്​ ​ ​നി​രാ​ഹാ​ര സ​മ​രം ആ​രം​ഭി​ക്കു​ന്ന​ത്. എ​നി​ക്ക്​ പ​ണ​മ​ല്ല വേ​ണ്ട​ത്​ എ​െ​ൻ​റ അ​നു​ജ​നെ കൊ​ന്ന​വ​ർ സ്വ​ത​ന്ത്ര​രാ​യി ഇൗ ​ലോ​ക​ത്ത്​ വി​ഹ​രി​ക്കു​േ​മ്പാ​ൾ അ​വ​രെ നിയ​മ​ത്തി​ന്​ മു​ന്നി​ൽ കൊ​ണ്ട്​ വ​രാ​നു​ള്ള ശ്ര​മ​മാ​ണി​ത്. ഇ​നി​ ഒ​രി​ക്ക​ലും ഒ​രു ക​സ്​​റ്റ​ഡി കൊ​ല​പാ​ത​കം ഉ​ണ്ടാ​കരു​ത്. അ​തി​ന്​ വേ​ണ്ടി​യാ​ണ്​ ഇൗ ​പോ​രാ​ട്ടം.

(ശ്രീജിത്തിനെ കുറിച്ച്​ 2017 ഏപ്രിൽ 17ന്​ മാധ്യമം ആഴ്​ചപതിപ്പിൽ വന്ന അഭിമുഖം)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:articleopinionsreejithbrother deathSreejith strikemalayalam news
News Summary - Sreejith Strike On secratariate-Kerala news
Next Story