Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഞെരുക്കം നോക്കാതെ...

ഞെരുക്കം നോക്കാതെ കൈയയച്ച്​ സർക്കാർ

text_fields
bookmark_border
ഞെരുക്കം നോക്കാതെ കൈയയച്ച്​ സർക്കാർ
cancel

ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവൺമ​െൻറി​​െൻറ ആദ്യവർഷത്തെ പ്രവർത്തനനേട്ടങ്ങളെക്കുറിച്ച്​ മന്ത്രിമാർ. വകുപ്പി​​െൻറ ശരിതെറ്റുകൾ പറഞ്ഞ്​ മുൻമന്ത്രിമാരും

ഡോ. തോമസ്​ ​െഎസക്​ (ധനമന്ത്രി)

നേ​​ട്ട​​ങ്ങ​​ൾ

  • സാമ്പത്തിക പ്രയാസമൊന്നും നോക്കാതെ സാമൂഹികക്ഷേമ ചെലവുകൾക്ക്​ ധനപിന്തുണ
  • ക്ഷേമപെൻഷനുകൾ 600ൽ നിന്ന്​ 1100 രൂപയാക്കി. ഒന്നാം വർഷം ക്ഷേമപെൻഷൻ ഇനത്തിൽ 5000 കോടിയോളം രൂപ അനുവദിച്ചു
  • പെൻഷനുകൾ വീട്ടിലെത്തിച്ചു, പെൻഷൻ വിവരസഞ്ചയം കുറ്റമറ്റതാക്കാൻ നടപടി
  • പരമ്പരാഗതമേഖലക്കും പൊതുമേഖലക്കും പരിധിയില്ലാ​െത സഹായം
  • പശ്ചാത്തല സൗകര്യ സൃഷ്​ടിയിൽ കുതിച്ചുചാട്ടം ലക്ഷ്യമിട്ട്​ കിഫ്​ബി
  • കിഫ്​ബി നിയമം പുതുക്കി, ബോർഡ്​ പുനഃസംഘടിപ്പിച്ചു, പശ്ചാത്തല സൗകര്യമൊരുക്കാൻ മാർഗനിർദേശം
  • നിർമാണം പൂർത്തിയാക്കി ബില്ലുകൾ സമർപ്പിക്കുന്ന മുറക്ക്​ പണം നൽകാൻ കിഫ്​ബിയിൽ നടപടി
  • ആദ്യ ബജറ്റിൽ 12,000 കോടി രൂപയുടെ പശ്ചാത്തലവികസന പ്രവർത്തനങ്ങൾ. 8000 കോടിയുടെ ഭൂമി ഏറ്റെടുക്കൽ പരിപാടി. ഇവ​ നടപ്പാക്കുന്നതിന് തയാറെടുപ്പുകൾ ദ്രുതഗതിയിൽ
  • ആദ്യഘട്ടത്തിൽ അംഗീകരിച്ച 4000 കോടി രൂപയുടെ പ്രവൃത്തികൾ നിർമാണഘട്ടത്തിലേക്ക്​
  • 11,000 കോടിരൂപയുടെ പശ്ചാത്തല സൗകര്യ പ്രവൃത്തികളുടെ അനുമതി അന്തിമഘട്ടത്തിൽ 
  • 17-18 ബജറ്റിൽ 25,000 കോടി രൂപയുടെ പശ്ചാത്തലവികസന പദ്ധതികൾ പ്രഖ്യാപിച്ചു. പശ്ചാത്തല സൗകര്യ സൃഷ്​​ടിയിൽ കുതിച്ചുചാട്ടം. സർക്കാർ കാലത്തു തന്നെ പൂർത്തിയാക്കും 
  • തനത്​ വരുമാനവളർച്ച കൈവരിക്കാൻ നടപടി
  • ട്രഷറിയിൽ ഇൻറഗ്രേറ്റഡ്​ ഫിനാൻഷ്യൽ മാനേജ്​മ​െൻറ്​ സിസ്​റ്റം. ട്രഷറികളിൽ കോർ ബാങ്കിങ്ങും ആധുനിക വിവരവിനിമയ സംവിധാനവും
  • നോട്ടു നിരോധനകാലത്തും സഹായഹസ്​തവുമായി ട്രഷറി. 18 പുതിയ ലോട്ടറി ഒാഫിസുകൾ. ചൂതാട്ടലോട്ടറിക്കും വ്യാജ ടിക്കറ്റുകൾക്കുമെതി​െര കർശന നടപടി, പ്രത്യേക അന്വേഷണസംഘം 
  • നോട്ടുനിരോധന മാന്ദ്യത്തിലും തനത്​​ നികുതിയിൽ 14 ശതമാനം വർധന
  • ചരക്ക്​ സേവനനികുതി സംസ്​ഥാനത്തിന്​ അനുകൂലമാക്കാൻ കരുത്തുറ്റ നിലപാടുകളും നടപടികളും 
  • കെ.എസ്​.എഫ്​.ഇയിൽ സമ്പൂർണ കോർ ബാങ്കിങ്​
  • പ്രവാസി ചിട്ടികൾക്ക്​ തുടക്കമാകുന്നു, പശ്ചാത്തല വികസനത്തിന്​ 12,000 കോടി സമാഹരിക്കൽ ലക്ഷ്യം. കെ.എസ്​.എഫ്​.ഇയിൽ പ്രഫഷനൽ ബോർഡ്​
  • കയർ പുനഃസംഘടനക്ക്​ തുടക്കം. പരമ്പരാഗത ​തൊഴിൽ സംരക്ഷിച്ച്​ സമ്പൂർണ യന്ത്രവത്​കരണം. പരമ്പരാഗത ഉൽപന്നങ്ങൾ സംഭരിക്കും. ഇതിൽ 15^20 ശതമാനം വർധന.


ഒരു പദ്ധതിയും തുടങ്ങാനായില്ല
കെ.എം. മാണി (മുൻ ധനമന്ത്രി)
കഴിഞ്ഞ ഒരുവർഷത്തിനിടെ എൽ.ഡി.എഫ് അവതരിപ്പിച്ച രണ്ടു ബജറ്റുകളിലായി 50,000 കോടിയുടെ പദ്ധതികളാണ് പ്രഖ്യാപിച്ചത്. ഇതുവരെ ഒരു പദ്ധതിയും തുടങ്ങാൻ കഴിഞ്ഞിട്ടില്ല. ബജറ്റ് മൈനസ്​ കിഫ്ബി സമം പൂജ്യം^ഇതാണ് ധനമന്ത്രി നിയമസഭയിൽ അവതരിപ്പിച്ച രണ്ടു ബജറ്റുകളുടെയും മുഖമുദ്ര. സംസ്​ഥാനത്തെ ഖജനാവി​െൻറ വരവ് -ചെലവ് കണക്കാണ് ബജറ്റായി ധനവകുപ്പും ധനമന്ത്രിയും സഭയിൽ അവതരിപ്പിക്കേണ്ടത്. എന്നാൽ, ധനകാര്യ വകുപ്പും ധനമന്ത്രിയും സംസ്​ഥാനത്തെ അടിസ്​ഥാന സൗകര്യ വികസനത്തിനായി മറ്റൊരു ഏജൻസിയായ കിഫ്ബിയെ കൊണ്ട് കടമെടുപ്പിച്ച്​ സംസ്​ഥാനത്തെ അടിസ്​ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനുള്ള ഒരു പുതിയ ആശയം കൊണ്ടുവന്നു. ഇത്​ പരാജയമാണെന്ന്​ ഒരു പദ്ധതി പോലും ആരംഭിക്കാത്തതിലൂ​ടെ വ്യക്​തമായിരിക്കുകയാണ്​.

കെ.എസ്​.എഫ് .ഇ നടത്തുന്ന ചിട്ടികളുടെ സെക്യൂരിറ്റി തുക കിഫ്​ബിയിലേക്ക്​ മാറ്റുമെന്നും, അത് അഞ്ചുവർഷം കഴിഞ്ഞു തിരികെ നൽകിയാൽ മതിയെന്നുമാണ് പ്രചരിപ്പിച്ചത്. എന്നാൽ, ഇതിനായി ചിട്ടി നിയമം ഭേദഗതി ചെയ്യാനോ റിസർവ് ബാങ്കി​െൻറ അനുമതി നേടാനോ ഒരു ശ്രമവും നടത്തിയില്ല. സംസ്​ഥാനത്തി​െൻറ ധനസ്​ഥിതി ദയനീയമാണെന്ന് കാട്ടാൻ ഒരു ധവളപത്രം ഇറക്കി. അതിൽ സംസ്​ഥാനത്തി​െൻറ ചെലവ് കഴിഞ്ഞ അഞ്ചുവർഷം വളരെ കൂടുതലാണെന്ന്​ സ്​ഥാപിക്കാൻ ശ്രമിച്ചു. എന്നാൽ, എൽ.ഡി.എഫ് സർക്കാർ ഒരു അധികനികുതിയും ഈടാക്കാതെ സാമൂഹിക സുരക്ഷ പെൻഷനുകൾ1000 രൂപയാക്കി മുൻകാല പ്രാബല്യത്തോടുകൂടി കൊടുത്തിട്ടും സാമൂഹിക സുരക്ഷാപെൻഷനുവേണ്ടി ഏർപ്പെടുത്തിയിരുന്ന സെസ്​ കിഫ്ബിക്കായി വകമാറ്റി നൽകിയിട്ടും നമ്മുടെ ഖജനാവിന് ഒരു കോട്ടവും ഉണ്ടായില്ലെന്ന വസ്​തുത ധവളപത്രത്തി​െൻറ പൊള്ളത്തരം പുറത്തുകൊണ്ടുവന്നു.

മുൻ സർക്കാരുകൾ കൊണ്ടുവന്ന കൊച്ചിൻ മെേട്രാ , കണ്ണൂർ വിമാനത്താവളം, വിഴിഞ്ഞം പദ്ധതി എന്നിവ പൂർത്തീകരിക്കുമ്പോൾ ലഭിക്കുന്ന വരുമാനം പോലെയുള്ള ഒരു പദ്ധതിയും ഈ സർക്കാർ കൊണ്ടുവന്നിട്ടില്ല. ജി.എസ്​.ടി നിയമം ഇന്ത്യയിൽ ഉടൻ നടപ്പാകുമ്പോൾ നമ്മുടെ റവന്യൂ വരുമാനം മൂന്നിരട്ടിയായി വർധിക്കും. അപ്പോൾ കിഫ്ബിയില്ലാതെ തന്നെ നമ്മുടെ പദ്ധതികളെല്ലാം നടപ്പാക്കാൻ സാധിക്കും. ഈ സമയത്തു കിഫ്ബി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച പദ്ധതികളെല്ലാം വീണ്ടും ബജറ്റിലൂടെ പുതുതായി കൊണ്ടുവരേണ്ട സ്​ഥിതിവിശേഷമാണ് സംജാതമായിരിക്കുന്നത്. ഇത്തരം തുഗ്ലക്ക് പരിഷ്കാരങ്ങളാണ് ധനവകുപ്പ് നടപ്പാക്കിവരുന്നത്. കേരളത്തിൽ നിരോധിച്ച ഒറ്റ നമ്പർ ലോട്ടറിയും ഓൺലൈൻ ലോട്ടറിയും തിരികെ കൊണ്ടുവരുന്നതിന് കളമൊരുക്കുന്നുമുണ്ട്​. അതേസമയം, കേരളത്തെ നിക്ഷേപ^വ്യവസായ അനുകൂല സംസ്​ഥാനമാക്കുന്നതിനുള്ള സർക്കാറി​െൻറ പരിശ്രമങ്ങൾ അഭിനന്ദനാർഹമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:km maniThomas Issacpinarayi govt anniversary
News Summary - pinarayi government anniversary thomas issac km mani
Next Story