Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightവാക്കുകളെ...

വാക്കുകളെ വകവരുത്താനാവില്ല

text_fields
bookmark_border
gauri-lankesh
cancel

കൽബുർഗി, ദാഭോൽകർ, പൻസാരെ... അവരുടെ വഴിയിൽ ഗൗരി ല​േങ്കഷും... ഫാഷിസത്തി​െൻറ വെടിയുണ്ടകൾക്ക്​ ജനാധിപത്യത്തി​​െൻറ പ്രതിശബ്​ദങ്ങളെ തുളക്കാനോ തള​ക്കാനോ ആവില്ലെന്ന ദൃഢപ്രതിജ്ഞ​യോടെ അവരുടെ രക്​തസാക്ഷ്യത്തിന്​ കണ്ണീർപ്പൂക്കൾ അർപ്പിച്ച്​ കേരളവും

48ലെ വെടിയൊച്ചകൾ നിലക്കുന്നില്ല
ഡോ. സെബാസ്​റ്റ്യൻ പോൾ
വിമതശബ്​ദങ്ങളെ ആയുധംകൊണ്ട്​ അമർച്ച ചെയ്യുന്ന പ്രവണത അങ്ങേയറ്റം അപലപനീയവും ജനാധിപത്യത്തിന്​ അപകടകരവുമാണ്​. സമാനമായ മൂന്നു കൊലപാതകങ്ങൾ മുമ്പ്​ നടന്നുകഴിഞ്ഞു. അവയിലൊന്നും കൊലപാതകികളെ പിടികൂടാൻ പൊലീസിന്​ കഴിഞ്ഞിട്ടില്ല. അതി​​െൻറ തുടർച്ചയെന്ന നിലയിലാണ്​ ഗൗരി ല​​േങ്കഷി​​െൻറ കൊലപാതകത്തെ കാണേണ്ടത്​.

സമാനമായ തോക്കുകൾ ഇൗ കൊലപാതകങ്ങളിൽ ഉപയോഗിച്ചുവെന്ന്​ പൊലീസ്​ കണ്ടെത്തിയിട്ടുണ്ട്​. സമാനമായ ചിന്താഗതികളുടെ ഇരകളാണ്​ കൊല്ലപ്പെട്ടവർ എന്ന കാര്യമാണ്​ കൂടുതൽ ശ്രദ്ധിക്കേണ്ടത്​. ഇത്​ എവിടെയും സംഭവിക്കാം. 1948ൽ കേട്ട വെടിയൊച്ചകൾ നിലക്കുന്നില്ല. അപകടകരമായ ഫാഷിസ്​റ്റ്​ പ്രത്യയശാസ്​ത്രത്തി​​െൻറ അടിസ്​ഥാനത്തിൽ പ്രവർത്തിക്കുന്ന ഭരണകൂടം പിടിമുറുക്കു​േമ്പാൾ ഇത്തരം സംഭവങ്ങൾ ഇനിയും ആവർത്തിക്കും. 

പശുവിറച്ചിയുടെ പേരിൽ പാവപ്പെട്ട മനുഷ്യരെ കൊല്ലാൻ മടിക്കാത്തവർ വ്യത്യസ്​തമായ ചിന്താഗതിയുടെ പേരിൽ അറിയപ്പെടുന്നവരെ ആക്രമിക്കുന്നതിൽ അത്ഭുതമില്ല. തീവ്രഹിന്ദുത്വ വാദവും മിത ഹിന്ദുത്വ വാദവും തമ്മിലുള്ള മത്സരമാണ്​ കർണാടകയിൽ കാണുന്നത്​. അബ്​ദുന്നാസിർ മഅ്​ദനിയുടെ കാര്യത്തിൽ നമുക്ക്​ ബോധ്യപ്പെടുന്ന കാര്യമാണിത്​. 

യു.ആർ. അനന്തമൂർത്തിയോടുണ്ടായ പ്രതിഷേധവും നമ്മൾ കണ്ടു. വിമതശബ്​ദങ്ങളുടെ ശവപ്പറമ്പായി മാറുകയാണ്​ കർണാടക. അപകടത്തി​​െൻറ സൂചനകൾ കേരളത്തിലേക്കും കടന്നുവരുന്നുണ്ട്​. കെ.പി. രാമനുണ്ണിക്ക്​ ലഭിച്ച വധഭീഷണി അതാണ്​ സൂചിപ്പിക്കുന്നത്. ജാഗ്രത ആവശ്യമുണ്ട്​. അതും പ്രതിരോധത്തി​​െൻറ ഭാഗമാണ്.

വെടിയേറ്റത്​ ജനാധിപത്യത്തി​​െൻറ നെഞ്ചിൽ
സാറാ ജോസഫ്​
ഗൗരീ ല​േങ്കഷി​​െൻറ വധത്തിലൂടെ ജനാധിപത്യത്തി​​െൻറ നെഞ്ചിലാണ്​ വെടി​േയറ്റത്​. ഇന്ത്യയുടെ ആത്മാവിനെതന്നെ തകർത്ത സംഭവമാണിത്​. കൽബുർഗി വധത്തോട്​ ഏറെ സമാനതകൾ ഇതിനുണ്ട്​. സമാന ശൈലിയുമാണ്​. മുഖംമൂടിധാരികളാണ്​ കൊലചെയ്​തത്​. കൽബുർഗിയെയും അങ്ങനെത്തന്നെയായിരുന്നു. പൊലീസ്​ പറയുന്നത്​ അക്രമിസംഘത്തി​​െൻറ ആസൂത്രിതമായ കൊലയെന്നാണ്​. ആരാണ് ഇതിനു പിന്നി​െലന്നതാണ്​ പ്രധാന ചോദ്യം. അവരെയാണ്​ പിടികൂടേണ്ടത്​. കൊലപാതക തൊഴിലാളികളെ പിടികൂടിയിട്ട്​ കാര്യമില്ല. കാരണക്കാരെയാണ്​ ശിക്ഷിക്കേണ്ടത്​. 

ഇന്ത്യൻ ജീവിതം പേടിപ്പിക്കുന്നതായി തീർന്നു. ഭയാനകമായ അന്തരീക്ഷമാണ്​ സംജാതമായിരിക്കുന്നത്​. സ്വതന്ത്രമായ വാക്കിനും ചിന്തക്കും അവസാനമാവുകയാണ്​. എഴുത്തുകാരെയും സ്വതന്ത്ര ചിന്തകരെയും കൊല്ലുന്ന ഹിറ്റ്​ലറുടെ നടപപടികളാണ്​ ആവർത്തിക്കുന്നത്​. കുറ്റവാളികളെ ഞങ്ങൾ പിടികൂടുമെന്ന്​ ബി.ജെ.പി സർക്കാർ പറയുന്നു. കൽബുർഗി കൊല്ലപ്പെട്ടപ്പോഴും ഇതുതന്നെയാണുണ്ടായത്​. പക്ഷേ, അത്​ വാചക കസർത്തായി മാത്രം അവശേഷിക്കുകയാണ്​. ഇൗ സാഹചര്യത്തിൽ സംഘ്​പരിവാർ-ആർ.എസ്​.എസ്​^ബി.ജെ.പി. ഇതര രാഷ്​ട്രീയനിര ഉണ്ടായേ പറ്റൂ.

അധികാരത്തിനുവേണ്ടി രാഷ്​ട്രീയം എന്നത്​ അവസാനിപ്പിക്കണം. ഇടതുപക്ഷംപോലും ഇങ്ങനെ ചിന്തിക്കുന്നു​ണ്ടോയെന്നതാണ് പ്രസക്തമായ ചോദ്യം. രാഷ്​ട്രീയക്കാർ നിസ്വാർഥമായി പ്രവർത്തിച്ച്​ രാജ്യത്തി​​െൻറ സ്വാതന്ത്ര്യം രക്ഷിക്കാൻ തയാറാവണം. ജനാധിപത്യവും സ്വാതന്ത്ര്യവും അങ്ങനെ സംരക്ഷിക്കപ്പെടണം. ദൗർഭാഗ്യവശാൽ രാഷ്​ട്രീയക്കാരിൽ ഉണ്ടാകുന്നത്​ കുറ്റകരമായ നിസ്സംഗതയാണ്​. രാജ്യം വളരെ ആപത്​കരമായ ഘട്ടത്തിലെത്തിനിൽക്കു​േമ്പാൾ ​ സംഘ്​പരിവാറി​​െൻറ നിലപാടിനെക്കാൾ ഭയാനകം രാഷ്​ട്രീയക്കാരുടെ ഇൗ നിസ്സംഗതയാണ്​.

ഇതല്ല ജനാധിപത്യം
സുഗതകുമാരി
ജനാധിപത്യത്തിൽ അഭിപ്രായവ്യത്യാസങ്ങൾക്കുള്ള പരിഹാരം കൊലപാതകമല്ല. ഇവിടെ ഒരു ഭരണഘടനയും നീതിന്യായ കോടതിയുമുണ്ട്. പ്രശ്നങ്ങൾക്ക് പരിഹാരം തേടി അവിടെയാണ് സമീപിക്കേണ്ടത്. അല്ലാതെ ഹിറ്റ്​ലറുടെ ജർമനിയിലും ജോസഫ് സ്​റ്റാലി​​െൻറ സോവിയറ്റ് യൂനിയനിലും ചെയ്തതുപോ​െല എതിർക്കുന്നവരെ  കൊലചെയ്തല്ല പരിഹാരമുണ്ടാക്കേണ്ടത്. രാഷ്​ട്രീയ പാർട്ടികളുടെ പേരിൽ കൊലകൾ നടത്തുന്ന കേരളത്തിലും ഇതുപോലുള്ള പ്രവൃത്തികൾ നടക്കുന്നുണ്ടെന്ന് നാം ഓർമിക്കണം. ഇതല്ല സ്വാതന്ത്ര്യം. ഇതല്ല ജനാധിപത്യം. മഹത്തായൊരു ഭരണഘടനയും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യവ്യവസ്ഥയുമുള്ള ഇന്ത്യക്ക്​ ഇതൊരു കളങ്കമാണ്​.

മതനിരപേക്ഷതയുടെ വലിയ പ്രതീകം
 കെ.ഇ.എൻ
മതനിരപേക്ഷ ജനാധിപത്യ കാഴ്​ചപ്പാടുകളുടെ നെഞ്ചിലേക്ക്​ ഇന്ത്യയിലെ നവ ഫാഷിസ്​റ്റുകൾ തിരിച്ചുവെച്ച തോക്കിൽനിന്ന്​ എത്ര  വെടിയുണ്ടകൾ ഉതിരുമെന്ന്​ മുൻകൂട്ടി പ്രവചിക്കാൻ ഇന്ന്​ ആർക്കും കഴിയില്ല. നേരത്തേ കൽബുർഗി കൊല്ലപ്പെട്ടപ്പോൾ തീർച്ചയായും കൽബുർഗിയോടെ ഇത്തരത്തിലുള്ള ക്രൂരമായ കൊലകൾ അവസാനിക്കുമെന്നാണ്​ ജനാധിപത്യവാദികൾ പ്രതീക്ഷിച്ചത്​. അത്​  അവസാനിപ്പിക്കാൻ ​േവണ്ടി എത്രയോ പ്രതികരണങ്ങൾ നമ്മു​െട സമൂഹത്തിലെ വ്യത്യസ്ത വിഭാഗങ്ങളിൽനിന്ന്​ ഉയർന്നു. ബസവണ്ണയു​െട  കാഴ്​ചപ്പാടുകൾതന്നെയാണ്​ വേറൊരു അർഥത്തിൽ ഗൗരി ല​േങ്കഷും അവതരിപ്പിക്കാൻ ശ്രമിച്ചത്​. കൽബുർഗിയുടെ ആശയങ്ങൾ  സത്യത്തിൽ ജാതി മേൽക്കോയ്​മക്കെതിരെ ബസവണ്ണ അവതരിപ്പിച്ച ആശയമായിരുന്നു. 12ാം നൂറ്റാണ്ടിലെ ബസവണ്ണയെ സ്വന്തം  കാലത്തിലേക്ക്​ കണ്ടെടുക്കുകയാണ്​ കൽബുർഗി ചെയ്​തത്​. കൽബുർഗി ഉയർത്തിയ ദീപത്തിൽനിന്ന്​ ഉൗർജമുൾക്കൊണ്ട്​ ​മുന്നോട്ടുപോവുകയാണ്​ ഗൗരി ചെയ്​തത്്​. ജനാധിപത്യത്തിനുവേണ്ടിയുള്ള അവരു​െട ശബ്​ദത്തെ ഭയപ്പെട്ടവർ അവരെ ഹിന്ദുവിരുദ്ധയായി മുദ്രകുത്താൻ നടത്തിയ ശ്രമം തീർച്ചയായും ജനാധിപത്യവാദികളു​െട കണ്ണു തുറപ്പിക്കേണ്ടതാണ്​.

അംബേദ്​കറുടെയും  ബസവണ്ണയു​െടയും കാഴ്​ചപ്പാടുകൾ ഉയർത്തിപ്പിടിക്കുന്നതിൽനിന്ന്​ എന്നെ പിറകോട്ടടുപ്പിക്കാൻ വ്യാജ ആരോപണങ്ങൾ​െകാണ്ട്​ കഴിയില്ലെന്നാണ്​ അവർ അതിനോട്​ പ്രതികരിച്ചത്​​. അത്​ കൃത്യമായിരുന്നു. കാരുണ്യമില്ലാതെ മറ്റെന്തുണ്ടായിട്ടും മതങ്ങൾകൊണ്ട്​ എന്ത്​ കാര്യമെന്ന  ബസവണ്ണയു​െട വാക്യംതന്നെയാണ്​ ഇന്ന്​  നാം വീണ്ടും ഒാർമിക്കാൻ നിർബന്ധിതരാകുന്നത്​. സംഘ്​പരിവാറി​െന സംബന്ധിച്ച്​ ഗൗരി ല​േങ്കഷ്​  അവരെ നിരന്തരം അസ്വസ്ഥപ്പെടുത്തിയ മതനിരപേക്ഷതയു​െട വലിയ പ്രതീകമായിരുന്നു. നിരന്തരം ഭീഷണിയുണ്ടായിട്ടും ഒട്ടും പതറാതെ  നിൽക്കാൻ കഴിഞ്ഞുവെന്ന അർഥത്തിൽ അവരു​െട മരണംപോലും വലതുപക്ഷ ഫാഷിസ്​റ്റുകളെ കിടിലം കൊള്ളിക്കും. 

അറുത്തുമാറ്റിയത്​ ബഹുസ്വരത
കെ.പി. രാമനുണ്ണി
ഗൗരി ല​േങ്കഷി​​െൻറ കൊലപാതകം അറിഞ്ഞ നിമിഷങ്ങളിൽ മനസ്സ്​ ശൂന്യമായി. പ്രതികരണം ആരാഞ്ഞ പലരോടും ഒന്നും പറയാനില്ലാത്ത  അവസ്​ഥ. ഭീഷണി നേരിട്ട എഴുത്തുകാരനായതുകൊണ്ടാകാം എ​​െൻറ മാനസികാവസ്​ഥ ഇങ്ങനെയായത്​. പക്ഷേ, അപ്പോഴേക്കും യു.ആർ. അനന്തമൂർത്തിയുടെ പ്രോജ്ജ്വലമായ രൂപം മനസ്സിൽ പ്രത്യക്ഷപ്പെട്ടു. മോദി അധികാരത്തിൽ വരുന്ന ഇന്ത്യയിൽ താൻ ജീവിച്ചിരിക്കില്ലെന്ന്​ അദ്ദേഹം  പറ​ഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല. ഇന്ത്യയിൽ ഇനി എഴുത്തുകാർ ജീവിച്ചിരി​ക്കില്ലേ എന്ന്​ തോന്നിപ്പോയി.

ഇതൊരു കൊലപാതകത്തി​‍​െൻറയോ ക്രിമിനൽ കുറ്റത്തി​​െൻറയോ മാത്രം പ്രശ്​നമല്ല. ഇന്ത്യയുടെ ബഹുസ്വരതയും പാരമ്പര്യവുമാണ്​ ഫാഷിസ്​റ്റുകൾ അറുത്തുമാറ്റുന്നത്​.​ പ്രധാനമന്ത്രിയായിരുന്ന നെഹ്​റുവിനെയടക്കം വിമർശിക്കാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്ന സംവാദാത്മക പാരമ്പര്യമാണ്​ ഇന്ത്യക്കുള്ളത്​.  ഹിന്ദുത്വത്തി​​െൻറ സംരക്ഷണത്തിനാണെന്ന്​ പറഞ്ഞാണ്​ ഫാഷിസ്​റ്റുകൾ ക്രൂരകൃത്യങ്ങൾ ചെയ്യുന്നത്​. യഥാർഥത്തിൽ ഇവർ ഹൈന്ദവ  പാരമ്പര്യത്തെയാണ്​ നശിപ്പിക്കുന്നത്​. നാടി​​െൻറയും ഹൈന്ദവ സംസ്​കാരത്തി​​െൻറയും പ്രതിനിധികളല്ല ഇക്കൂട്ടർ.

കൊല്ലപ്പെടുന്നവർക്കാണ്​ ദീർഘായുസ്സ്​
കെ.ആർ. മീര
‘ഈ നാട്ടില്‍ യു.ആര്‍. അനന്തമൂര്‍ത്തിയും ഡോ. കല്‍ബുര്‍ഗിയും എ​​െൻറ പിതാവ് പി. ലങ്കേഷും പൂര്‍ണ ചന്ദ്ര തേജസ്വിയും ഒക്കെയുണ്ടായിരുന്നതാണ്. അവരൊക്കെ ജവഹര്‍ലാൽ നെഹ്റുവിനെയും ഇന്ദിരഗാന്ധിയെയും രാജീവ് ഗാന്ധിയെയും ഒക്കെ നിശിതമായി വിമര്‍ശിച്ചിട്ടുള്ളവരുമാണ്. പക്ഷേ, അതി​​െൻറ പേരില്‍ അവര്‍ ശാരീരികമായി ആക്രമിക്കപ്പെട്ടിരുന്നില്ല. കൊല്ലപ്പെട്ടിരുന്നില്ല, അവര്‍ക്കു വധഭീഷണികള്‍ ലഭിച്ചിരുന്നില്ല ’ എന്നു ഗൗരി ലങ്കേഷ് പറഞ്ഞിട്ട് അധികം നാളുകള്‍ കഴിഞ്ഞിട്ടില്ല. 

‘എ​​െൻറ രാജ്യത്തെ ഭരണഘടന എന്നെ പഠിപ്പിക്കുന്നത് മതനിരപേക്ഷത പാലിക്കുന്ന പൗരനാകാനാണ്. അല്ലാതെ വര്‍ഗീയ വാദിയാകാനല്ല. അതുകൊണ്ട്, വര്‍ഗീയവാദികളെ എതിര്‍ക്കേണ്ടത് എ​​െൻറ കടമയാണെന്നു ഞാന്‍ കരുതുന്നു’ എന്ന് ഉറക്കെപ്പറയാന്‍ അവര്‍ അധൈര്യപ്പെട്ടിട്ടില്ല. തളംകെട്ടി നില്‍ക്കുന്ന രക്തത്തില്‍ വീണുകിടക്കുന്ന മെലിഞ്ഞ ശരീരം. തുളഞ്ഞു പോയ ഒരു കണ്ഠം, ഹൃദയം, മസ്തിഷ്കം. അതുകൊണ്ട്? വെടിയുണ്ടകളേറ്റു തൊണ്ട തുളഞ്ഞാല്‍ അവരുടെ ശബ്​ദം നിലയ്ക്കുമോ? വാക്കുകളും അർഥങ്ങളും ഇല്ലാതാകുമോ? കൊല്ലപ്പെടുന്നവര്‍ക്കാണ് കൊല്ലുന്നവരെക്കാള്‍ ദീര്‍ഘായുസ്സ്. അവര്‍ പിന്നെയും പിന്നെയും ഉയിര്‍ത്തെഴുന്നേറ്റുകൊണ്ടിരിക്കും. നിത്യമായി ഉയിര്‍ക്കുക, ഗൗരി ലങ്കേഷ്.
(ഫേസ്​ബുക്ക്​ പോസ്​റ്റിൽനിന്ന്​)

കോളനിവത്​കരണത്തി​​െൻറ ഇര
ബാലച​​ന്ദ്രൻ വടക്കേടത്ത്​
ഇത്​ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നു കയറ്റമാണ്​. മൗലികാവകാശ ധ്വംസനവും മനുഷ്യാവകാശ ലംഘനവുമാണ്​. സ്വതന്ത്രമായി പ്രതികരിക്കാന​ും വ്യവസ്​ഥക്കെതിരെ സംസാരിക്കാനുമുള്ള അവകാശം നമുക്കുണ്ട്​. ഗൗരി ല​േങ്കഷി​​െൻറ വധത്തിലൂടെ ആ അവകാശത്തെ വീണ്ടും കടന്നാക്രമിച്ചിരിക്കുകയാണ്​ ഹിന്ദുത്വ രാഷ്​ട്രീയം. 

രാജ്യത്തെ കോളനിവത്​കരിക്കാനാണ്​ ഹിന്ദുത്വ രാഷ്​ട്രീയം ശ്രമിച്ചുകൊണ്ടിരിക്കുന്നത്​. ഇൗ കോളനിവത്കരണത്തി​​െൻറ ഇരയാണ്​ ഗൗരി ല​േങ്കഷ്​. ഇൗ ഘട്ടത്തിൽ എഴുത്തുകാരും മാധ്യമപ്രവർത്തകരും  ബുദ്ധിജീവികളുമെല്ലാം കക്ഷി രാഷ്​ട്രീയത്തി​​െൻറ പങ്കാളികളാവാതെ ഒരുമിച്ച്​ നിൽക്കണം. പുറത്തുനിന്ന്​ വരുന്ന തീ​വ്രവാദത്തെ എതിർക്കുന്ന ഭരണകൂടം ആഭ്യന്തര തീവ്രവാദ​െത്ത പ്രോത്സാഹിപ്പിക്കുന്ന ഉദാഹരണങ്ങളാണ്​ കൽബുർഗിയുടെയും പൻസാ​െരയുടെയും ഒടുവിൽ ഗൗരി ല​േങ്കഷി​​െൻറയും വധത്തിലൂടെ നാം കാണുന്നത്​്​. ഇത്​ സമൂഹം തിരിച്ചറിയണം.

അച്ഛ​​െൻറ മകൾ ഗൗരി
പെരുമ്പടവം ശ്രീധരൻ
ഗൗരി ല​േങ്കഷി​​െൻറ ​െകാലപാതകം എന്നെ സംബന്ധിച്ചിടത്തോളം ഏറെ അസഹ്യവും സ്വകാര്യ ദുഃഖവുമാണ്​. ഗൗരിയുടെ പിതാവായ ല​േങ്കഷിനെ നേരിട്ട്​ പരിചയമുണ്ട്​. അ​േദ്ദഹത്തി​​െൻറ നാടകവും സിനിമയ​ും സ്വതന്ത്ര ഇന്ത്യയിലെ ചെറുപ്പക്കാരെ മറ്റൊര​ുതരത്തിൽ സ്വാധീനിച്ചവയാണ്​. ഇന്ത്യ അഭിമുഖീകരിക്കുന്ന സംസ്​കാരിക പ്രശ്​നങ്ങളെ തീക്ഷ്​ണമായും തീവ്രമായും അഗാധമായും ബോധ്യപ്പെടുത്തുന്നവയായിരുന്നു ല​േങ്കഷി​​െൻറ നാടകങ്ങൾ. ചാതുർവർണ്യത്തി​​െൻറ ഭീകരതക്കെതിരെ വ്യക്തമായ നിലപാടുകളെടുത്ത ആ അച്ഛ​​െൻറ മകൾതന്നെയായിരുന്നു ഗൗരി. അവർക്ക്​ ഇങ്ങനെ അത്യന്തം ദൗർഭാഗ്യകരമായ ഒരന്ത്യമുണ്ടായത്​ ഇന്ത്യയുടെ സാംസ്​കാരിക ജീവിതത്തിനുണ്ടായ ഏറ്റവും കനത്ത ആഘാതമാണ്​.

എങ്ങനെ നമ്മുടെ അഭിപ്രായസ്വാതന്ത്ര്യം കാത്തുസൂക്ഷിക്കാനാകും എന്നറിയില്ല. വളരെ അപകടകരമായ, ആപൽക്കരമായ ഒരു കാലത്തിലാണ്​ നാം ചെന്നെത്തിയിരിക്കുന്നത്​. ഇന്ത്യയുടെ സാംസ്​കാരിക ജീവിതത്തിൽ ഉത്​കണ്​ഠയുള്ള സകല ആളുകളും ഇതിൽ പ്രതിഷേധിക്കുകയും സങ്കടപ്പെടുകയും പ്രതികരിക്കുകയും ചെയ്യണം.

ചിന്തിക്കുന്നവ​െ​ര ഉന്മൂലനം ചെയ്യുന്നവർ
വൈശാഖൻ
ചിന്തിക്കുന്നവരെയും വലതുപക്ഷ തീവ്രവാദത്തെ ചോദ്യം ചെയ്യുന്നവരെയും ഉന്മൂലനം ചെയ്യുന്ന അതിക്രൂരമായ ഒരു സംഘം പ്രവർത്തിക്കുന്നതി​​െൻറ തെളിവാണ്​ ഗൗരി ല​േങ്കഷി​​െൻറ വധം. കൽബുർഗിയുടെയും പൻസാ​െരയുടെയ​ും ദാബോൽക്കറുടെയും കൊലപാതകികളെ ഇതുവരെ അറസ്​റ്റ്​ ചെയ്​തിട്ടില്ല. ആരുടെയൊക്കെയോമൗനാനുവാദം ഇതിനു പിന്നിലുണ്ട്​. ഇത്​ ആർക്കും മനസ്സിലാവും. രാജ്യത്തെങ്ങുമുള്ള സ്വതന്ത്ര മനസ്​കരും ജനാധിപത്യവാദികളും ഇൗ കാട്ടാളത്തത്തിനെതിരെ അതിശക്തമായി പ്രതികരിക്കണം.

ആ ശബ്​ദം നിലക്കില്ല; ആയിരങ്ങൾ ഏറ്റെടുക്കും
ഡോ. ഹരിപ്രിയ എം. 
വിമത ശബ്​ദങ്ങൾക്ക് കുഴിമാടം തീർക്കുന്നവർ അടക്കിഭരിക്കാൻ ശ്രമിക്കുമ്പോൾ നീ അവസാനത്തെ രക്തസാക്ഷി അല്ലെന്നറിയാം. ഗൗരി ലങ്കേഷിനെ ഒരു വെടിയുണ്ടകൊണ്ട് തീർത്തുകളയാമെന്ന് കരുതുന്നവർ വിഡ്​ഢികളുടെ സ്വർഗത്തിലാണ്. നിങ്ങൾക്ക് ദുഃഖിക്കേണ്ടിവരും; നിറയൊഴിക്കാൻ നിങ്ങൾ തയാറായി നിൽക്കുമ്പോൾ ആ വെടിയുണ്ടയെ മറികടക്കാൻ കഴിയുന്ന ശബ്​ദങ്ങൾ ഈ രാജ്യത്ത് ധാരാളമുണ്ട്.

വെടിയുണ്ടയുടെ രാഷ്​ട്രീയം തിരിച്ചറിയുന്ന ഒരു ജനത ഈ രാജ്യത്തിന് കാവലുണ്ട്. വെടിയുണ്ടയുടെ രാഷ്​ട്രീയം അത് മറ്റൊന്നുമല്ല, അത് ഫാഷിസ്​റ്റ്​ രാഷ്​ട്രീയമാണ്, സ്വതന്ത്രചിന്തയെ ഹനിക്കാൻ ശ്രമിക്കുന്ന ഫാഷിസം, ഭക്ഷണ സ്വാതന്ത്ര്യത്തിന് വിലക്ക് തീർക്കുന്ന ഫാഷിസം, എന്ത് ധരിക്കണമെന്ന് ഞങ്ങൾ തീരുമാനിക്കുമെന്ന് കൽപിക്കുന്ന ഫാഷിസം, നീ സമ്പാദിച്ചത് ചെലവഴിക്കാൻ നിനക്ക് സ്വാതന്ത്ര്യമില്ലെന്ന് ആക്രോശിക്കുന്ന ഫാഷിസം. പക്ഷേ, നിങ്ങളൊന്നറിയണം ഞങ്ങൾ അക്ഷരങ്ങൾക്കൊപ്പമാണ്, ഞങ്ങൾ മതേതരത്വത്തിനും ജനാധിപത്യമൂല്യങ്ങൾക്കും ഒപ്പമാണ്.

ഇതൊന്നും തകർത്തെറിയാൻ മതിയാകില്ല നിങ്ങൾ ചൂണ്ടിനിൽക്കുന്ന തോക്കിൻ കുഴലുകൾ. ഗൗരി ലങ്കേഷ് താങ്കളുടെ ശബ്​ദത്തെ ഭയന്നവരാണ് ആ വെടിയൊച്ച ആസ്വദിച്ചത്. പക്ഷേ, ആ സ്വരം നിലച്ചുപോകില്ല; ആയിരങ്ങൾ ഏറ്റെടുക്കും.

വനിതയായാലും വിടില്ല
കമൽ 
അസഹിഷ്​ണുത രാഷ്​ട്രീയം തുടർക്കഥയാവുന്നുവെന്നതാണ്​ ഗൗരി ല​േങ്കഷി​​െൻറ കൊലപാതകം വ്യക്തമാക്കുന്നത്​.  വനിതയായാലും എതിർശബ്​ദത്തെ തങ്ങൾ ഉന്മൂലനം ചെയ്യുമെന്ന്​ വ്യക്തമാക്കുകയാണ്​. ഇത്തരുണത്തിൽ ഗൗരി ​ല​േങ്കഷി​​െൻറ വാക്കുകൾ പ്രസക്തമാവുകയാണ്​.

‘മതനിരപേക്ഷതയാണ്​ രാജ്യത്തി​​െൻറ ഏറ്റവും വലിയ സവിശേഷത. ഭരണഘടന അത്​ ഉറപ്പാക്കുന്നുണ്ട്​. മതനിരപേക്ഷതക്കുവേണ്ടി നില​കൊള്ളൽ നമ്മുടെ ബാധ്യതയാണ്​.അതിനുവേണ്ടി മരിക്കാനും ഞാൻ തയാറാണ്​’-ഇതാണ്​ അവർ പറഞ്ഞത്​.  

ഗൗരി ​ല​േങ്കഷി​​േൻറതുപോലെയുള്ള ശബ്​ദങ്ങൾ ഇനിയുമുണ്ടാകും. അക്കൂട്ടത്തിൽ തന്നെയാണ്​ ഞാനും. സമാന ഭീഷണി എന്നെപ്പോലുള്ളവരുടെ നേരെ എപ്പോൾ വേണമെങ്കിലും തിരിയാമെന്ന ഉത്തമ ബോധ്യം എനിക്കുണ്ട്​. പക്ഷേ, എന്തുവന്നാലും ഇത്തരം ശബ്​ദങ്ങൾക്കൊപ്പവും മനസ്സുകൾക്കൊപ്പവും ഞാനുണ്ടാവും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:journalistmalayalam newsGouri Lankesh Murder
News Summary - Gouri Lankesh Murder- India News
Next Story