12:30:26
18 Jun 2013
Tuesday
Facebook
Google Plus
Twitter
Rssfeed


അബ്ദു ആശാന്‍
മാന്നാര്‍: ആദ്യകാല കോണ്‍ഗ്രസ് പ്രവര്‍ത്തകനും പാവുക്കര മുസ്ലിം ജമാഅത്ത് പ്രസിഡന്‍റുമായിരുന്ന മാന്നാര്‍ പാവുക്കര മാളിയേക്കല്‍ പുത്ത ന്‍വീട്ടില്‍ അബ്ദു ആശാന്‍ (84) നിര്യാതനായി. ഖബറടക്കം ബുധനാഴ്ച രാവിലെ 11ന് പാവുക്കര ജമാഅത്ത് ഖബര്‍സ്ഥാനില്‍.  ഭാര്യ: റംലത്തുബീവി. മക്കള്‍: ബക്ഷി ആശാന്‍ (ടാറ്റാ ടീ റിട്ട. ഉദ്യോഗസ്ഥന്‍), രാരി, സൂരി, നജീമ, പരേതനായ രാജന്‍ ആശാന്‍. മരുമക്കള്‍: രാജന്‍ (റിട്ട. എസ്.ഐ), ബഷീര്‍ (സൗദി), അബ്ദുല്‍ കലാം (മസ്കത്), സബീന, സുലൈഖ (ഇറിഗേഷന്‍ സബ്എന്‍ജിനീയര്‍, അടിമാലി). സ്വാതന്ത്ര്യസമരസേനാനി പരേതനായ ഡോ.എം. പി.ജി.ആശാന്‍ സഹോദരനാണ്.
ഭവാനി
പൂച്ചാക്കല്‍: മണപ്പുറം പെരിങ്ങലത്തുചിറ വീട്ടില്‍ ബാബുവിന്‍െറ ഭാര്യ ഭവാനി (47) നിര്യാതയായി. മക്കള്‍: നിഷ, നിധീഷ്. മരുമകന്‍: രതീഷ്.
ജോണ്‍
കായംകുളം: ചെട്ടികുളങ്ങര കൊച്ചുതറയില്‍ കെ.എം. ജോണ്‍ (68) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കള്‍: ജെസി,ജിനു,ജിബി. മരുമക്കള്‍: അജി, അജീഷ്.
വിദ്യാധരന്‍      
തകഴി: കിഴക്കേ കരുമാടി ശിവമന്ദിരത്തില്‍ വിദ്യാധരന്‍ (61) നിര്യാതനായി. ഭാര്യ: ദാക്ഷായണി. മക്കള്‍: പ്രമോദ്, പ്രസീത. മരുമക്കള്‍: ശരണ്യ, പരേതനായ സുനില്‍.
 



Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com