സൈനുദ്ദീന്‍
മുണ്ടക്കയം: വരിക്കാനി പുതുപ്പറമ്പില്‍ പി.എന്‍. സൈനുദ്ദീന്‍ (72) നിര്യാതനായി. ഭാര്യ: തലനാട് വാക്കയില്‍ സലീക്കത്ത്. മക്കള്‍: റാഷിദ, റഹീമ, റജീന, സാജിദ, ഫൗസിയ, ഫാത്തിമ, സുമയ്യ, ഷെഫീഖ്. മരുമക്കള്‍: നൗഷാദ് മൗലവി, അഷ്റഫ്, ഹനീഫ് മൗലവി, അന്‍സാരി, ഷിഹാബ്, ഇന്‍ദാദുല്ല മൗലവി, സാദിഖ്.
ഗോപാലകൃഷ്ണന്‍നായര്‍
ചങ്ങനാശേരി: പുഴവാത് ഓമനഭവനില്‍ താഴ്ചയില്‍ ഗോപാലകൃഷ്ണന്‍ നായര്‍ (77) നിര്യാതനായി. ഭാര്യ: പുഴവാത് താഴ്ചയില്‍ പരേതയായ മംഗലാദേവി.
റോസമ്മ
മണിപ്പുഴ : വാഴക്കുന്നത്ത് രാജുവിന്‍െറ ഭാര്യ റോസമ്മ (61) നിര്യാതയായി. പരേത കിഴക്കേപ്പള്ളില്‍ (പൂതിയോട്ട്) കുടുംബാഗമാണ്. മക്കള്‍: അനു (റാസല്‍ ഖൈമ), അജിനി (അബൂദബി), അജീബ് (യു.പി.), റിജു (യു.കെ.). മരുമക്കള്‍ : ബിജു, ബിനു, അമ്മു, താര.
മാത്യു ജോര്‍ജ്
കോതനല്ലൂര്‍: പളിങ്ങാപ്പള്ളില്‍ മാത്യു ജോര്‍ജ്(ബേബി -76) നിര്യാതനായി. ഭാര്യ: പരേതയായ മേരി. മക്കള്‍: ജോര്‍ജ്, ജോസഫ്, ഫ്രാന്‍സിസ്, സിസ്റ്റര്‍ ആന്‍സി, മിനി, റോസിലി, മാത്യു, ജോബിന്‍, പരേതനായ ജയിംസ്.
റോജോ
മുട്ടുചിറ: കുര്യനാട് കക്കാട്ടുപള്ളില്‍ വര്‍ഗീസിന്‍െറ മകന്‍ റോജോ (32) നിര്യാതനായി. ഭാര്യ: മുട്ടുചിറ കല്ലുകാലായില്‍ ഷീബ. മക്കള്‍: അലക്സ്, അലോന.
ജാനകിയമ്മ
ഉരുളികുന്നം: വിജയഭവനില്‍ പരേതനായ ബാലകൃഷ്ണപണിക്കരുടെ ഭാര്യ ജാനകിയമ്മ (76) നിര്യാതയായി. പുലിയന്നൂര്‍ക്കാട്ടില്‍ കുടുംബാംഗമാണ്. മക്കള്‍: സരോജിനിയമ്മ, ഇന്ദിര, വിജയകുമാര്‍, ഗീതാകുമാരി, മോഹന്‍കുമാര്‍. മരുമക്കള്‍: രാജലക്ഷ്മി, വിജയകുമാര്‍, മായ, പരേതനായ ഗോപാലകൃഷ്ണന്‍നായര്‍, ശ്രീനിവാസന്‍നായര്‍.
റോസമ്മ
മുണ്ടക്കയം ഈസ്റ്റ്: വടക്കേല്‍ മാത്തുക്കുട്ടിയുടെ (ഹൈറേഞ്ച് റബേഴ്സ്) ഭാര്യ റോസമ്മ (42) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് മുണ്ടക്കയം വ്യാകുല മാതാ ഫൊറോന പള്ളി സെമിത്തേരിയില്‍. നിര്‍മലഗിരി ചെച്ചേരി കുടുംബാഗമാണ്. മക്കള്‍: മെല്‍ബിന്‍ (ജെ.ജെ മര്‍ഫി സ്കൂള്‍ ഏന്തയാര്‍), അലീന (സെന്‍റ് ജോസഫ്സ് സെന്‍ട്രല്‍ സ്കൂള്‍ മുണ്ടക്കയം).
ബ്രിജിത്ത
വിഴിക്കത്തോട്: തച്ചിലേട്ട് പരേതനായ ജോണ്‍ മത്തായിയുടെ ഭാര്യ ബ്രിജിത്ത (ചിന്നമ്മ-84) നിര്യതയായി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് ചേനപ്പാടി തരകനാട്ടുകുന്ന് പള്ളി സെമിത്തേരിയില്‍. അയര്‍കുന്നം ഇലഞ്ഞിക്കല്‍ കുടുംബാഗമാണ്. മക്കള്‍: ബേബി, ഗ്രേസി, റോസമ്മ, ബെന്നി, ഷാജി, റെജി , പരേതനായ ജോര്‍ജ്. മരുമക്കള്‍: വത്സമ്മ, സണ്ണി , ബാബു,സാലി,ഷെറിന്‍,പരേതനായ ബിജു.
ലക്ഷ്മി
ചിറക്കടവ്: ചിറക്കടവ് മൂന്നാംമൈല്‍ തുണ്ടിയില്‍ പരേതനായ രാഘവന്‍െറ ഭാര്യ ലക്ഷ്മി (80) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പില്‍. മക്കള്‍: സുകുമാരന്‍,ഗോപി,ചന്ദ്രന്‍,വാസു,രാജപ്പന്‍.മരുമക്കള്‍:സരസമ്മ,മണിയമ്മ,ശോഭന,ഇന്ദിര,ബീന.
ചെല്ലമ്മ
വൈക്കം: ഞെട്ടുപടിക്കല്‍ പരേതനായ കേശവന്‍െറ ഭാര്യ ചെല്ലമ്മ (83) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍. മക്കള്‍: രവീന്ദ്രന്‍, രഘുനന്ദന്‍, രമണി. മരുമക്കള്‍: ഗീത, ഓമന, പരേതനായ തങ്കപ്പന്‍.
