12:30:26
24 May 2013
Friday
Facebook
Twitter
Rssfeed


അബ്ദുല്ലാഹി
കൊടിയത്തൂര്‍: കോട്ടമ്മല്‍ താളത്തില്‍ അബ്ദുല്ലാഹി (68) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കള്‍: ഷാനു (ഫാമി മെറ്റല്‍സ് ഓമശ്ശേരി), സജാസ് (ഖത്തര്‍), ഉമൈബാനു, ഷമീറ, ഫരീദ, ബേനസീറ. മരുമക്കള്‍: മാജിദ (മുന്നൂര്), പി.വി. അബ്ദുല്‍ മജീദ് (കൊടിയത്തൂര്‍), മുഹമ്മദലി (കുനിയില്‍), സല്‍മാന്‍ (കുനിയില്‍), അബ്ദുല്‍ അസീസ് (പരപ്പന്‍പൊയില്‍). സഹോദരങ്ങള്‍: ശൈഖ് മുഹമ്മദ് ചാലക്കല്‍, പരേതരായ ഇസ്മാലുട്ടി, മുഹമ്മദുണ്ണി.
ജാനകിയമ്മ
കുന്ദമംഗലം: പെരിങ്ങൊളം തൃക്കരിപ്പൊയില്‍ പരേതനായ നാരായണന്‍ നായരുടെ ഭാര്യ ജാനകിയമ്മ (85) നിര്യാതയായി. മക്കള്‍: സത്യഭാമ (റിട്ട. എഫ്.ഐ.എസ്), ഭാരതി. മരുമക്കള്‍: വിശ്വനാഥന്‍ നായര്‍, പരേതനായ ബാലന്‍ നായര്‍. സഞ്ചയനം ഞായറാഴ്ച.
അഹമ്മദ് കോയ
ചാലിയം: മുസ്ലിയാരകത്ത് അഹമ്മദ് കോയ (കുഞ്ഞ-67) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കള്‍: ആഫിക്ക് (കോണ്‍ട്രാക്ടര്‍, ചെന്നൈ), അഷീദ, ആഷിഖ് (ബംഗളൂരു), അഷ്റഫ്. മരുമകന്‍: ഷംസുദ്ദീന്‍ (എന്‍ജിനീയര്‍, ദുബൈ). ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതരക്ക് ചാലിയം വലിയ ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍.
മാധവിയമ്മ
മേപ്പയൂര്‍: അയനിക്കാട് കളരിപ്പടി മലോല്‍പറമ്പ് മാധവിയമ്മ (78) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ഡോ. രാമുണ്ണിക്കുറുപ്പ്. മക്കള്‍: ജഗദീഷ്, ദിനേഷ്, സുഭാഷ് (ഷാര്‍ജ), സുരേഷ്, പുഷ്പറാണി, നയന്‍താര, ജ്ഞാനപ്രഭ (ചെന്നൈ). മരുമക്കള്‍: സുരേഷ്ബാബു (കുവൈത്ത്), മോഹന്‍ (ചെന്നൈ).
സഹോദരങ്ങള്‍: ദേവി (പന്തീരാങ്കാവ്), രാധ (വെസ്റ്റ്ഹില്‍), പരേതരായ അപ്പക്കുറുപ്പ്, രാരുക്കുട്ടിക്കുറുപ്പ്, മാധവന്‍, ലക്ഷ്മി, അമ്മാളുക്കുട്ടി. സഞ്ചയനം വെള്ളിയാഴ്ച.
മൂസാന്‍കുട്ടി
നടുവണ്ണൂര്‍: വാകയാട് പാലകുളങ്ങര മൂസാന്‍കുട്ടി (82) നിര്യാതനായി. ഭാര്യ: കുഞ്ഞായിശ. മക്കള്‍: നഫീസ, സിദ്ദീഖ്, റംല. മരുമക്കള്‍: മൊയ്തി, അബ്ദുസ്സലാം, സലീന.
ധര്‍മരാജ്
കോഴിക്കോട്: പാറപ്പുറത്ത് ധര്‍മരാജ് (72) നിര്യാതനായി. ഭാര്യ: രത്നവല്ലി. മക്കള്‍: ബിജു (ദുബൈ), ബീന, ബിന്ദു. മരുമകന്‍: കരലോട്ട് ഗൗതമന്‍.
കുഞ്ഞാമി
നാദാപുരം: ചേലക്കാട്ടെ പിലാക്കണ്ടിയില്‍ പോലേരിത്താഴക്കുനി കുഞ്ഞാമി (85) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ഇബ്രാഹീം. മക്കള്‍: ആയിശ, നഫീസ, ആസ്യ.
കുഞ്ഞിക്കേളപ്പന്‍
നമ്പ്യാര്‍
പേരാമ്പ്ര: സ്വാതന്ത്ര്യസമര സേനാനിയും പഴയകാല കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായിരുന്ന കിഴക്കന്‍ പേരാമ്പ്രയിലെ താഴത്ത് മഠത്തില്‍ കുഞ്ഞിക്കേളപ്പന്‍ നമ്പ്യാര്‍ (87) നിര്യാതനായി. ഭാര്യ: പാര്‍വതിയമ്മ. മക്കള്‍: ഗംഗാധരന്‍ നായര്‍ (റിട്ട. അധ്യാപകന്‍, വഞ്ഞോട് എ.യു.പി സ്കൂള്‍, വെള്ളമുണ്ട), ഗീത, ബാലന്‍ നായര്‍ (കല്ളേ്യാട്), കമല (പാലേരി), ഭാസ്കരന്‍, പ്രഭാകരന്‍ (കെ.എസ്.ആര്‍.ടി.സി തൊട്ടില്‍പാലം), മല്ലിക (കൂത്താളി വനിതാ ബാങ്ക്), ശശികുമാര്‍. മരുമക്കള്‍: പത്മാവതി , നാരായണന്‍ നായര്‍ , സുമ , വത്സല , ഇന്ദിര, രാമചന്ദ്രന്‍ മങ്കുന്നുമ്മല്‍, സുധ. സഹോദരന്‍: കനീമ്മല്‍ നാരായണന്‍ നമ്പ്യാര്‍.
ഗോപാലന്‍ നായര്‍
കൊയിലാണ്ടി: മേലൂര്‍ വലിയവീട്ടില്‍ ഗോപാലന്‍ നായര്‍ (72) നിര്യാതനായി. ഭാര്യ: രുഗ്മിണി. മക്കള്‍: മൃദുല, സരിത, ശ്രീപ്രകാശ്. മരുമക്കള്‍: സതീഷ് (അണേല), കുട്ടികൃഷ്ണന്‍ (എ.എന്‍ പാലസ്). സഹോദരങ്ങള്‍: ഗംഗാധരന്‍ നായര്‍, ജാനകിയമ്മ, ദേവിയമ്മ, മീനാക്ഷി, സുശീല, സരോജിനി, പരേതനായ മാധവന്‍ നായര്‍. സഞ്ചയനം വെള്ളിയാഴ്ച.
ചാത്തുക്കുട്ടി
ചേളന്നൂര്‍: കണ്ണങ്കര ചീരാങ്കോട്ട് പുതിയേടത്ത് ചാത്തുക്കുട്ടി (87) നിര്യാതനായി. ഭാര്യ: മാധവി. മക്കള്‍: വത്സല, ലളിത, രമേശന്‍. മരുമക്കള്‍: ചെറിയേരി മാധവന്‍ (പയിമ്പ്ര), ശൈലജ (ഇടുവാട്ട്, കാക്കൂര്‍), പരേതനായ കിഴക്കേ പുത്തലത്ത് സുധാകരന്‍ (എലത്തൂര്‍). സഹോദരങ്ങള്‍: പി. ചന്തുക്കുട്ടി, പി. രവീന്ദ്രന്‍, പി. ശിവദാസന്‍ മാസ്റ്റര്‍ (റിട്ട. അധ്യാപകന്‍, ഇച്ചന്നൂര്‍ എ.യു.പി), പ്രേമരാജന്‍, ഉണ്ണീലിക്കുട്ടി, മാധവി, ചന്ദ്രമതി, പരേതയായ മാണിക്യം. സഞ്ചയനം ശനിയാഴ്ച.
ഗോവിന്ദന്‍
ബാലുശ്ശേരി: മൂലാട് കുന്നത്ത് ഗോവിന്ദന്‍ (98) നിര്യാതനായി. മക്കള്‍: ചോയിക്കുട്ടി, സരോജിനി.
സഹോദരങ്ങള്‍: കുഞ്ഞിമാത, കല്യാണി, പെണ്ണുക്കുട്ടി, പരേതയായ കുട്ട്യാത. മരുമക്കള്‍: രാധ, കുഞ്ഞികണാരന്‍.
ഇയ്യാത്തുമ്മ
കുന്ദമംഗലം: ചാത്തന്‍കാവ് മണ്ണില്‍ തൊടികയില്‍ പരേതനായ ഉമ്മര്‍കോയയുടെ ഭാര്യ ഇയ്യാത്തുമ്മ (103) നിര്യാതയായി. മക്കള്‍: കാസിം, ഇമ്പിച്ചിബാബ, മുഹമ്മദ്, ഫാത്തിമ, ആസ്യ. മരുമക്കള്‍: ബിയ്യാത്തു, പാത്തുമ്മയ്യി, അസൈന്‍ ചൂലാംവയല്‍, മൊയ്തീന്‍ പാലക്കുറ്റി. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ 9.30ന് ചാത്തന്‍കാവ് മസ്ജിദില്‍.
അമൃത
അണ്ടിക്കോട്: വി.കെ റോഡിന് സമീപം അരിയാട്ട് ബാബുവിന്‍െറ മകള്‍ അമൃത (18) നിര്യാതയായി. മാതാവ്: ഷീബ. സഹോദരങ്ങള്‍: അരുണ്‍, അമല്‍.
കുഞ്ഞിപ്പെണ്ണ്
കൊയിലാണ്ടി: കുന്നത്ത് കുഞ്ഞിപ്പെണ്ണ് (100) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കുഞ്ഞാണ്ടി.
മക്കള്‍: ദിവാകരന്‍ (സൗദി), മാധവി, പരേതനായ കുഞ്ഞിക്കണാരന്‍. മരുമക്കള്‍: രാജലക്ഷ്മി (ഇയ്യാട്), സുമ (കാരപ്പറമ്പ്), പരേതനായ മീത്തലകുന്നത്ത് ഗോപാലന്‍. സഞ്ചയനം ഞായറാഴ്ച.
കുഞ്ഞാത്തു
ഹജ്ജുമ്മ
സുല്‍ത്താന്‍ബത്തേരി: പരേതനായ ബീനാച്ചി കുന്നത്ത് മുഹമ്മദിന്‍െറ ഭാര്യ ആപറമ്പില്‍ കുഞ്ഞാത്തു ഹജ്ജുമ്മ (85) നിര്യാതയായി. മക്കള്‍: പാത്തുമ്മ, ജമീല, തിത്തി, ആയിശ. മരുമക്കള്‍: പക്രുട്ടി ഹാജി, മുഹമ്മദ് കുട്ടി, മൊയ്തീന്‍ വൈലത്തൂര്‍, ബാവ.



Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com