12:30:26
26 May 2013
Sunday
Facebook
Twitter
Rssfeed


ദേവകി
കൊടുങ്ങല്ലൂര്‍: പുല്ലൂറ്റ് മണക്കാട്ടുപടി പരേതനായ ചേന്ദുവിന്‍െറ ഭാര്യ ദേവകി (98) നിര്യാതയായി. സംസ്കാരം ബുധനാഴ്ച 10ന് വീട്ടുവളപ്പില്‍. മക്കള്‍: എം.സി. രാമകൃഷ്ണന്‍ (സി.പി.ഐ നേതാവ്,മുന്‍ നഗരസഭ കൗണ്‍സിലര്‍), സുശീല, സദാനന്ദന്‍, സുഗതന്‍ (കൃഷ്ണകൃപ പൂജ സ്റ്റോഴ്സ്, പുല്ലൂറ്റ്), വത്സല. മരുമക്കള്‍: നിര്‍മല, ദിവാകരന്‍, വിമല, സുവര്‍ണ, ദിവാകരന്‍.
റാല്‍ഫ് ജോണ്‍
തൃശൂര്‍: കുട്ടനെല്ലൂര്‍ സൈലന്‍റ് വാലിയില്‍ പന്തത്ത് വീട്ടില്‍ റാല്‍ഫ് ജോണ്‍ ( 75 ) നിര്യാതനായി. ഭാര്യ റോസി റാല്‍ഫ്. സൗദിയിലെ അല്‍ സജോ ട്രേഡിങ് കമ്പനി മാനേജിങ് ഡയറക്ടറും റിയാദിലെ ഒ.ഐ.സി.സി തൃശൂര്‍ ജില്ല കമ്മിറ്റി, തൃശൂര്‍ ജില്ല സൗഹൃദ വേദി എന്നിവയുടെ ഭാരവാഹിയുമായ ജോണ്‍ റാല്‍ഫിന്‍െറ പിതാവാണ്. മറ്റുമക്കള്‍: പോള്‍ റാല്‍ഫ് (ലണ്ടന്‍), മിനി സൈജു. സംസ്കാരം ബുധനാഴ്ച മൂന്നിന് കുട്ടനെല്ലൂര്‍ ഓള്‍ സെയിന്‍റ്സ് സി.എസ്.ഐ സെമിത്തേരിയില്‍.
ഹസന്‍
എരുമപ്പെട്ടി: കാഞ്ഞിരക്കോട് നടുത്തറ വീട്ടില്‍ പരേതനായ മമ്മിയുടെ മകന്‍ ഹസന്‍ (84) നിര്യാതനായി. ഖബറടക്കം ബുധനാഴ്ച 10ന് കാഞ്ഞിരക്കോട് കുമരനെല്ലൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍. ഭാര്യ: ഉമ്മുക്കുട്ടി. മക്കള്‍: സലീം, ബഷീര്‍, മജീദ്, അഷ്റഫ്, കബീര്‍. മരുമക്കള്‍: ലൈല, സുലൈഖ, ഫാത്തിമ, റാബിയ, ഫാത്തിമ.
ഗോപാലകൃഷ്ണന്‍
കയ്പമംഗലം: പെരിഞ്ഞനം വെസ്റ്റ് ആലേക്കാരന്‍ ഗോപാലകൃഷ്ണന്‍ (ഗോപിമാഷ് - 84) നിര്യാതനായി. സംസ്കാരം ബുധനാഴ്ച ഒമ്പതിന് വീട്ടുവളപ്പില്‍. കൊടുങ്ങല്ലൂര്‍ ഗവ. ഗേള്‍സ് എല്‍.പി സ്കൂളിലെ റിട്ട. അധ്യാപകനാണ്. ഭാര്യ: പരേതയായ രമാദേവി. മക്കള്‍: രേഖ, ശുഭ, സജീവ്. മരുമക്കള്‍: സുധാകരന്‍, സുരേഷ്, ഷീല.
ആമി
കൊടുങ്ങല്ലൂര്‍: കാര കാതിയാളം പരേതനായ വട്ടപ്പറമ്പില്‍ വീരാന്‍കുട്ടിയുടെ ഭാര്യ ആമി (81) നിര്യാതയായി. മകന്‍: ജാഫര്‍. മരുമകള്‍: വഹീദ.
ബാലന്‍
കുന്നംകുളം: ചൊവ്വന്നൂര്‍ പുളിക്കല്‍ വീട്ടില്‍ ബാലന്‍ (60) നിര്യാതനായി. സംസ്കാരം ബുധനാഴ്ച 10ന് വീട്ടുവളപ്പില്‍. മക്കള്‍: ഷാജി, ഷിജു, ഷീജ. മരുമക്കള്‍: സ്മിത, മനോജ്.
അംബുജാക്ഷി
അന്തിക്കാട്: പടിയം പള്ളിയില്‍ രാമകൃഷ്ണന്‍െറ ഭാര്യ അംബുജാക്ഷി (80) നിര്യാതയായി. സംസ്കാരം ബുധനാഴ്ച 4.30ന് വീട്ടുവളപ്പില്‍. മക്കള്‍: മോഹന്‍ദാസ്, ജഗദീഷ്, ഗോകുല്‍ദാസ്. മരുമക്കള്‍: രത്നവല്ലി, ലക്ഷ്മിഭായ്, ഉഷ.
ചാര്‍ത്താവ്
ചാലക്കുടി: നായരങ്ങാടി കളത്തിപ്പറമ്പില്‍ ചാര്‍ത്താവ് (88) നിര്യാതനായി. മക്കള്‍: കാര്‍ത്തു, തങ്കമണി, മണി. മരുമക്കള്‍: അപ്പു, അപ്പു, ശശി.



Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com