നാരായണന്‍കുട്ടി
തിരുവനന്തപുരം: തമലം മെത്തോട് ലെയ്നില്‍ പാര്‍വതി മന്ദിരത്തില്‍ എസ്. നാരായണന്‍കുട്ടി (55-സിന്‍ഡിക്കേറ്റ് ബാങ്ക്) നിര്യാതനായി. മാതാവ്: ഭാര്‍ഗവി അമ്മ. ഭാര്യ: ജയശ്രി. മക്കള്‍: ശ്രീലക്ഷ്മി,ജയലക്ഷ്മി.
സത്യനേശന്‍
പോത്തന്‍കോട്: സെന്‍റ് തോമസ് സ്കൂളിന് സമീപം അലക്സ് ഭവനില്‍ സീത്താ ഹോട്ടല്‍ ഉടമ എം. സത്യനേശന്‍ (76) നിര്യാതനായി. ഭാര്യ: മേരി. മക്കള്‍: സുലോചന, ദേവരാജന്‍, മറിയതങ്കം, ലോറന്‍സ്, ഗിരിജ, സൂസി, അലക്സ്. മരുമക്കള്‍: രാജേന്ദ്രന്‍, ബീന, തങ്കരാജന്‍, ആശ, വിജയന്‍, സാബു, സിന്ധു. പ്രാര്‍ഥന വ്യാഴാഴ്ച രാവിലെ പത്തിന്.
അമ്പിരാജന്‍ താപസ്
വെള്ളറട: പഞ്ചാകുഴി തങ്കവിലാസം ബംഗ്ളാവില്‍ അമ്പിരാജന്‍താപസ് (49) നിര്യാതനായി. ഭാര്യ: പ്രകാശി. മക്കള്‍: ജീജോ, ജീമോ, ജീനോ. മരുമകന്‍: പ്രമോദ്. സംസ്കാരം ബുധനാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പില്‍.
അനിത
കല്ലമ്പലം: നാവായിക്കുളം ഐറ്റന്‍ ചിറയ്ക്ക് സമീപം അനീഷ് ഭവനില്‍ രാധാകൃഷ്ണന്‍െറ ഭാര്യ അനിത (42) നിര്യാതയായി. മക്കള്‍: രഞ്ജുകൃഷ്ണ, രേഷ്മകൃഷ്ണന്‍.
ഗോപിനാഥന്‍ നായര്‍
ആറ്റിങ്ങല്‍: പറയത്തുകോണം കോണത്ത് ഗോപിനാഥന്‍ നായര്‍ (69) നിര്യാതനായി. ഭാര്യ: സരസ്വതിയമ്മ. മക്കള്‍: വത്സലകുമാരി, പ്രസന്നകുമാരി, ബിന്ദുകുമാരി, ഷീബ. മരുമക്കള്‍: മധു, സജി, മണിക്കുട്ടന്‍, തുളസീധരന്‍. സഞ്ചയനം 20ന് രാവിലെ എട്ടിന്.
ലക്ഷ്മി
ചിറയിന്‍കീഴ്: കൂട്ടുംവാതുക്കല്‍ വയലില്‍ വീട്ടില്‍ പരേതനായ കുഞ്ഞുകൃഷ്ണന്‍െറ ഭാര്യ ലക്ഷ്മി (85) നിര്യാതയായി. മക്കള്‍: ലളിത, ലീല, ജഗതന്‍, വിമല, സുഗതന്‍, സുരേഷ്. മരുമക്കള്‍: കൃഷ്ണന്‍കുട്ടി, രാജേന്ദ്രന്‍, ഗീത, ഷീബ, ഷിജി, പരേതനായ രാജന്‍.
പോത്തിന്‍െറ കുത്തേറ്റ് മരിച്ചു
നെയ്യാറ്റിന്‍കര: പോത്തിന്‍െറ കുത്തേറ്റ് ഗൃഹനാഥന്‍ മരിച്ചു. നെയ്യാറ്റിന്‍കര നിലമേല്‍ നാഗക്കോട് വീട്ടില്‍ കൃഷ്ണന്‍കുട്ടി നായര്‍ (65) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് ഒന്നോടെ വീട്ടില്‍നിന്ന് പോത്തിനെ സമീപത്തെ വയലില്‍ കൊണ്ടുപോകവെയാണ് കുത്തേറ്റത്. നാട്ടുകാരും പൊലീസും ചേര്‍ന്നാണ് പോത്തിനെ തളച്ചത്. മൃതദേഹം സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍.
പൊള്ളലേറ്റ് മരിച്ചു
നെയ്യാറ്റിന്‍കര: പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. നെയ്യാറ്റിന്‍കര തൊഴുക്കല്‍ വടക്കേ തെക്കോട്ടം വീട്ടില്‍ സന്ദീപിന്‍െറ ഭാര്യ സുമ (29)യാണ് മരിച്ചത്. കഴിഞ്ഞ ഒമ്പതിന് വീട്ടില്‍ പാചകം ചെയ്യുന്നതിനിടെയാണ് പൊള്ളലേറ്റത്.
