ഹരിപ്പാട്: മയക്കുമരുന്ന് കണ്ടെടുത്ത സംഭവത്തിലെ സാക്ഷിയുടെ വീട്ടില്‍നിന്ന് 1,06,400 രൂപ കണ്ടെടുത്തു. പൊത്തപ്പള്ളി വടക്ക് മുരളീഭവനത്തില്‍ മഹേഷിന്റെ ഭാര്യ സൗമ്യയുടെ വീട്ടില്‍ നിന്നാണ് പണം കണ്ടെടുത്തത്. കേസിലെ ഒന്നാംപ്രതി ഉഷയുടെ മകളാണ് സൗമ്യ.
താമല്ലാക്കല്‍ നന്ദനത്തില്‍ വാടകക്ക് താമസിക്കുന്ന ഉഷയെയും ഭര്‍ത്താവും രണ്ടാം പ്രതിയുമായ ശിവജിയെയും മയക്കുമരുന്ന് സൂക്ഷിച്ചതിന് എക്‌സൈസ് സംഘം അറസ്റ്റുചെയ്തിരുന്നു. കഴിഞ്ഞ രണ്ടിനായിരുന്നു സംഭവം. മകളുടെ പക്കല്‍ പണം ഏല്‍പ്പിച്ചിട്ടുണ്ടെന്ന് ഉഷ എക്‌സൈസ് സംഘത്തോട് പറഞ്ഞിരുന്നു. സംഭവത്തില്‍ ഉള്‍പ്പെട്ട അഭിഭാഷകന്‍ കൊണ്ടുപോകാതിരിക്കാനാണ് മകളെ പണം ഏല്‍പ്പിച്ചതെന്നാണ് അവര്‍ പറഞ്ഞത്. ഹരിപ്പാട് മുന്‍സിഫ് മജിസ്‌ട്രേറ്റിന്റെ വാറന്റിനെ തുടര്‍ന്നാണ് എക്‌സൈസ് സംഘം സൗമ്യയുടെ വീട് പരിശോധിച്ചത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍