കൊച്ചി: ക്രൈംബ്രാഞ്ചിനെക്കൂടി വിവരാവകാശനിയമത്തിന് കീഴില്‍ കൊണ്ടുവരണമെന്ന് മുഖ്യവിവരാവകാശ കമീഷണര്‍ സിബി മാത്യൂസ്. അഴിമതി തടയാന്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയുടെ ഇടപെടല്‍ ആവശ്യമാണ്.അഴിമതി കുറയാതിരിക്കുന്നത് നിയമങ്ങളുടെ കുറവുകൊണ്ടല്ല, നിമയം ഫലപ്രദമായി ഉപയോഗിക്കാത്തതുകൊണ്ടാണ്. അഴിമതി വിരുദ്ധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ കൊച്ചിയില്‍ നടന്ന 'അഴിമതിയെ ചെറുക്കാന്‍ വിവരാവകാശനിയമം' സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു സിബി മാത്യൂസ്.
പാര്‍ലമെന്റിലെയും നിയമസഭകളിലെയും വിവരങ്ങള്‍ സാധാരണക്കാര്‍ക്ക് ലഭിക്കുന്ന വിധത്തിലാണ് വിവരാവകാശ നിയമം. എന്നാല്‍, നിയമത്തെക്കുറിച്ച് വ്യക്തമായ ധാരണ ജനങ്ങള്‍ക്കില്ല. വിവരാവകാശനിയമം മൂലം അഴിമതി ഇല്ലാതാക്കാന്‍ കഴിയില്ലെങ്കിലും ഒരു പരിധിവരെ തടയാന്‍ കഴിയും. അഴിമതി നിയമം മൂലം നിരോധിക്കാന്‍ കഴിയുന്നതല്ല. എന്നാല്‍, അഴിമതി തടയാന്‍ ശക്തമായ നിയമം ആവശ്യമാണ്. അതേക്കുറിച്ച് പൊതുജനത്തിന് വ്യക്തമായ ധാരണ ലഭിക്കാനുള്ള സംവിധാനം ഉണ്ടാകണമെന്ന് സിബി മാത്യൂസ് ആവശ്യപ്പെട്ടു. പ്രഫ. വി.പി.ജി. മാരാര്‍ അധ്യക്ഷത വഹിച്ചു. ഡോ. സെബാസ്റ്റിയന്‍ പോള്‍, പി.രാജന്‍, അഡ്വ. ഡി.ബി.ബിനു തുടങ്ങിയവര്‍ സംസാരിച്ചു.


നിങ്ങളുടെ അഭിപ്രായങ്ങള്‍