സര്‍ക്കാര്‍ ഭൂമിയിലെ മണല്‍ക്കൊള്ള; അന്വേഷണം തുടങ്ങിചെങ്ങമനാട്: അത്താണിയിലെ സര്‍ക്കാര്‍ ഭൂമിയില്‍ നിന്ന് ലക്ഷങ്ങള്‍ വിലമതിക്കുന്ന മണല്‍ക്കൊള്ള നടത്തിയ സംഭവത്തില്‍ ആലുവ തഹസില്‍ദാര്‍ അനില്‍ ഉമ്മന്റെ നേതൃത്വത്തില്‍ അന്വേഷണമാരംഭിച്ചു. കലക്ടറുടെ നിര്‍ദേശപ്രകാരമാണ് അന്വേഷണം.
പൊതുമേഖലാ സ്ഥാപനമായ അത്താണി കാംകോയിലെ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണിക്ക് തൊട്ടടുത്ത് വിമാനത്താവള കമ്പനിക്ക് പാട്ടത്തിന് നല്‍കിയ സ്ഥലത്തെ മെഷീന്‍ പ്ലാന്റിന്റെ അടിത്തറയില്‍നിന്ന് മണല്‍ വാരിയെടുത്ത് ഉപയോഗിക്കുകയായിരുന്നു. 20 ലോഡ് മണലാണ് കാംകോ വളപ്പില്‍ കണ്ടെത്തിയത്. എട്ട് മാസമായി കാംകോയില്‍ നടക്കുന്ന അറ്റകുറ്റപ്പണിക്ക് മോഷ്ടിച്ച മണലാണ് ഉപയോഗിച്ചതെന്ന് അറിയുന്നു.
പ്രാഥമിക അന്വേഷണമാണ് തഹസില്‍ദാര്‍ നടത്തുന്നത്. അന്വേഷണം പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വന്നാല്‍ പൊലീസിന്റെ സഹായം തേടാനും നിര്‍ദേശിച്ചിട്ടുണ്ട്. കാംകോ വളപ്പില്‍ കണ്ടെത്തിയ മണലിന്റെ സംരക്ഷണം ചെങ്ങമനാട് പൊലീസിനെഏല്‍പ്പിച്ചു. സംഭവത്തില്‍ കാംകോ അധികൃതര്‍ കേരള കണ്‍സ്ട്രക്ഷന്‍ വകുപ്പിനെയും കണ്‍സ്ട്രക്ഷന്‍ വകുപ്പ് സബ് കോണ്‍ട്രാക്ടറെയുമാണ് പഴിചാരുന്നത്.
ഇടത് സര്‍ക്കാറിന്റെ കാലത്താണ് കാംകോയുടെ 16 ഏക്കറിലധികം വരുന്ന ഭൂമി നാല് ഏജന്‍സിക്കായി വീതംവെച്ചത്. യഥാസമയം കൈപ്പറ്റാത്തതിനാല്‍ സിയാല്‍ അധികൃതര്‍ക്ക് ഭൂമി കൈമാറാനുള്ള നടപടി മരവിപ്പിച്ചതാണ് കൈയേറ്റത്തിനും മണല്‍ക്കൊള്ളക്കും ഇടയാക്കിയത്. സിയാലിന് ഭൂമി നഷ്ടപ്പെടുമെന്നായതോടെ നിരവധി ഏജന്‍സികള്‍ ഈ സ്ഥലം തങ്ങള്‍ക്ക് അനുവദിക്കണമെന്നാശ്യപ്പെട്ട് സര്‍ക്കാറിനെ സമീപിച്ചിട്ടുണ്ട്.
ജുഡീഷ്യല്‍ അക്കാദമിക്ക് സ്ഥലം അനുവദിക്കണമെന്ന് ആവശ്യമുയരുകയും കഴിഞ്ഞ ദിവസം ചീഫ് ജസ്റ്റിസും ഹൈകോടതി ഉദ്യോഗസ്ഥരും ജില്ലാ കലക്ടറോടൊപ്പം സ്ഥലം സന്ദര്‍ശിക്കുകയും ചെയ്തു. കാംകോയും ഈ സ്ഥലം ആവശ്യപ്പെടുന്നുണ്ട്. പാറക്കടവ് ബ്ലോക്പഞ്ചായത്തും ബസ് ടെര്‍മിനലിന് ഒരേക്കറോളം ഭൂമി അനുവദിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തി വരികയാണ്. അതിനിടെ അത്താണിയില്‍ സര്‍ക്കാര്‍ ഭൂമിയില്‍നിന്ന് മണല്‍ക്കൊള്ള നടത്തിയ സംഭവം ശ്രദ്ധയില്‍പെട്ടതായും അന്വേഷണം നടത്തുമെന്നും മന്ത്രി കെ.പി. മോഹനന്‍ ആലുവയില്‍പറഞ്ഞു. പത്രങ്ങളിലൂടെയാണ് സംഭവം അറിഞ്ഞതെന്നും ഉടന്‍തന്നെ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും മന്ത്രിപറഞ്ഞു.


നിങ്ങളുടെ അഭിപ്രായങ്ങള്‍