കൊലക്കേസ് പ്രതി സാക്ഷിയെ ഭീഷണിപ്പെടുത്തി

കളമശേരി: മഞ്ഞുമ്മല്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനായ നന്ദഗോപനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി രാധാകൃഷ്ണനെതിരെ സാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് പൊലീസ് കേസെടുത്തു.  പ്രതികളെ  റിമാന്‍ഡ് കാലാവധിതീരുന്നതിന്റെ ഭാഗമായി പറവൂര്‍ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് കേസിലെ പ്രധാന സാക്ഷിയെ ഭീഷണിപ്പെടുത്തിയത്. ഇതില്‍ താന്‍ പുറത്തിറങ്ങികഴിയുമ്പോള്‍ വകവരുത്തുമെന്ന് രാധാകൃഷ്ണന്‍ ഭീഷണിപ്പെടുത്തായാണ് കേസ്.ഉടന്‍ സാക്ഷി മജിസ്‌ട്രേറ്റിന് പരാതികൊടുത്തതിന്റെ അടിസ്ഥാനത്തില്‍ പ്രതിക്കെതിരെ അറസ്റ്റ് രേഖപ്പെടുത്തി കേസെടുത്തെന്ന് പൊലീസ് പറഞ്ഞു. പ്രതികള്‍ ആലുവ സബ് ജയിലില്‍ ആണ് റിമാന്‍ഡിലുള്ളത്.

കഴിഞ്ഞ മേയ് ഒന്നിനാണ് ഏലൂര്‍ സ്വദേശി  നന്ദഗോപനെ മഞ്ഞുമ്മലില്‍ മുഖ്യപ്രതി രാധാകൃഷ്ണന്റെ  (35)  നേതൃത്വത്തില്‍ നാലംഗസംഘം കൊലപ്പെടുത്തിയത്. 


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.