അങ്കമാലി: മൂക്കന്നൂര്‍ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ ശനിയാഴ്ച ഉച്ചയോടെ വീശിയടിച്ച ചുഴലിക്കാറ്റില്‍ വ്യാപകനാശം. അഞ്ചോളം വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും നാശനഷ്ടമുണ്ടായി. ഏക്കറുകണക്കിന് കൃഷി നശിച്ചു. മൂക്കന്നൂര്‍ എരപ്പ്, അട്ടാറ പ്രദേശങ്ങളിലാണ് കാറ്റ് നാശം വിതച്ചത്.
ഞാളിയത്ത് ജോണി, പുതുശേരി വര്‍ഗീസ്, പാലാട്ടി ഗിരിഗിരിജോസ്, പുതുശേരി പൗലോസ്, മറ്റപ്പിള്ളി കിലാരിയോസ് എന്നിവരുടെ വീടുകള്‍ക്കും ഷെഡുകള്‍ക്കും കേട് സംഭവിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പോള്‍ പി.ജോസഫ്, വൈസ് പ്രസിഡന്റ് ശാന്തആന്റണി, ബ്ലോക് പഞ്ചായത്തംഗം എം.ഒ.ജോര്‍ജ്, വില്ലേജോഫിസര്‍ പത്മകുമാരി, കൃഷി ഓഫിസര്‍ ഷെര്‍ളി എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ച് നാശനഷ്ടം വിലയിരുത്തി.


നിങ്ങളുടെ അഭിപ്രായങ്ങള്‍