തൃപ്രയാര്‍: ഒരുമാസം നീളുന്ന നാലമ്പല ദര്‍ശനത്തിന് തുടക്കം കുറിച്ച് ശ്രീരാമക്ഷേത്രത്തില്‍ ഞായറാഴ്ച പതിനായിരങ്ങളെത്തും.ആദ്യ ദര്‍ശനം ശ്രീരാമക്ഷേത്രത്തിലാണ്.
ഇവിടെ നിന്ന് യാത്രയാരംഭിച്ച് ഭരതക്ഷേത്രമായ കൂടല്‍മാണിക്യം, മാളയിലെ മൂഴിക്കുളം ലക്ഷ്മണ ക്ഷേത്രം, അരീപ്പാലം പായമ്മല്‍ ശത്രുഘ്‌ന ക്ഷേത്രം എന്നിവടങ്ങളിലും ശേഷം ശ്രീരാമസന്നിധിയില്‍ തിരിച്ചെത്തി യാത്രക്ക് സമാപനം കുറിക്കുകയുമാണ് നാലമ്പല ദര്‍ശനയാത്രയിലൂടെ ചെയ്യുന്നത്.
കര്‍ക്കടകം ഒന്നുമുതല്‍ 30വരെ നാലമ്പല ദര്‍ശനയാത്രയില്‍ പങ്കെടുക്കാന്‍ ആയിരക്കണക്കിന് ഭക്തരാണ് തൃപ്രയാറില്‍ എത്തുക. തിരക്ക് നിയന്ത്രിക്കാനും വരുന്നവര്‍ക്ക് എല്ലാവിധ സൗകര്യങ്ങളൊരുക്കുവാനും കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് സന്നദ്ധരായിക്കഴിഞ്ഞു.
ആരോഗ്യ പരിപാലനത്തിന് മുഴുവന്‍ സമയ മെഡിക്കല്‍ ക്ലിനിക്കും ആംബുലന്‍സും പ്രവര്‍ത്തിക്കും.
സുരക്ഷ കണക്കിലെടുത്ത് 20 നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്.
തിങ്കളാഴ്ച മുതല്‍ എ.കെ.ബി നായരുടെ നേതൃത്വത്തില്‍ ഭാഗവത സപ്താഹ മാതൃകയില്‍ ആധ്യാത്മ രാമായണം ആവിഷ്‌കരിച്ച് അവതരിപ്പിക്കും. രാമായണ ചിത്രകലാ മത്സരം, ക്വിസ് എന്നിവയും നടത്തും.


നിങ്ങളുടെ അഭിപ്രായങ്ങള്‍