വടക്കാഞ്ചേരി: നിയോജക മണ്ഡലത്തിലെ വിവിധ റോഡുകളുടെ നിര്‍മാണത്തിന് 25.6 കോടി ബജറ്റില്‍ അനുവദിച്ചെന്ന് സഹ. മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ അറിയിച്ചു.
തൃശൂര്‍-ഷൊര്‍ണൂര്‍ റേഡിലെ ഗ്രാമല കയറ്റം അപകട മേഖലയിലെ പ്രവൃത്തിക്ക് 5.76 കോടി. മറ്റു ഭാഗിക പ്രവൃത്തിക്ക് 2.5കോടി,മച്ചാട്-താണിക്കുടംറോഡ് അഞ്ചുകോടി, കൊടുങ്ങല്ലൂര്‍ -ഷൊര്‍ണൂര്‍ റോഡ് ദേവമാത മുതല്‍ സീമെറ്റ് വരെ 2.5 കോടി, തൃശൂര്‍-ഷൊര്‍ണൂര്‍ റോഡ് വടക്കാഞ്ചേരി ഭാഗം രണ്ടുകോടി , വടക്കാഞ്ചേരി മുതല്‍ ഓട്ടുപാറ വരെ ടൗണില്‍ ഇരുവശത്തും കാനയും നടപ്പാതയും നിര്‍മിക്കാന്‍ 1.5 കോടി, കൊളങ്ങാട്ടുകര പാലം പുതുക്കിപ്പണിയാന്‍ 1.5 കോടി. തൃശൂര്‍- ഷൊര്‍ണൂര്‍ റോഡ് വീതികൂട്ടി പുതുക്കിപ്പണിയാന്‍ ഒരുകോടി. അത്താണിയില്‍ നടപ്പാത കാന എന്നിവയുടെ നിര്‍മാണത്തിന് ഒരുകോടി. അമ്പാടി-മെഡിക്കല്‍ കോളജ് റോഡിന്റെ പുനര്‍നിര്‍മാണത്തിന് 30 ലക്ഷം എന്നീ പ്രവൃത്തികള്‍ക്കാണ് തുക.


നിങ്ങളുടെ അഭിപ്രായങ്ങള്‍