വടക്കാഞ്ചേരി: യന്ത്രവത്കൃത നടീല്‍ വ്യാപിപ്പിച്ച് ബ്ലോക്ക് പഞ്ചായത്ത് തരിശുരഹിത കൃഷി ഭൂമിയാക്കാന്‍ ഗ്രീന്‍ ആര്‍മി രൂപരേഖ തയാറാക്കി.പൂമല ഡാം ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ദ്വിദിന ക്യാമ്പിലാണ് 70 ദിവസത്തിനുള്ളില്‍ ബ്ലോക്കിലെ 4000 ഏക്കര്‍ മുണ്ടകന്‍ നടീല്‍ പൂര്‍ത്തിയാക്കാനുള്ള കാര്‍ഷിക കലണ്ടറിന് രൂപം നല്‍കിയത്. ദേശമംഗലം, വരവൂര്‍, മുള്ളൂര്‍ക്കര എരുമപ്പെട്ടി , കടങ്ങോട്, തെക്കുംകര, വടക്കാഞ്ചേരി, മുണ്ടത്തിക്കോട്, വേലൂര്‍ പഞ്ചായത്തുകളിലെ 80 പാടശേഖരങ്ങളിലാണ് മുണ്ടകന്‍ നടുന്നത്.
വളപ്രയോഗം കളപറിക്കല്‍ കൊയ്ത്ത് എന്നിവയും ഗ്രീന്‍ ആര്‍മി നിര്‍വഹിക്കും. ഗ്രൂപ്പുകളായി തിരിഞ്ഞ് ലീഡര്‍മരുടെ നേതൃത്വത്തിലാണ് നടീല്‍ .ഇതിന് കൃഷി ഓഫിസര്‍ നിര്‍ദേശം നല്‍കും. മണ്ണ് പരിശോധനയും നടത്തും. മൂന്നുവര്‍ഷം കൊണ്ട് ജൈവ കൃഷി രീതി പ്രാവര്‍ത്തികമാക്കാനും നടപടിയായി. നെല്‍പാടങ്ങളില്‍ കീടനാശിനി വിമുക്തമാക്കാന്‍ ട്രൈക്കൊകാഡ് ഉപയോഗപ്പെടുത്തും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.എസ്.ഏല്യാമ്മ ഉദ്ഘാടനം ചെയ്തു. കൃഷി അസി.ഡയറക്ടര്‍ അബ്ദുല്‍ മജീദ്, പി.ആര്‍. അരവിന്ദാക്ഷന്‍, എം.ആര്‍. അനൂഷ്‌കിഷോര്‍ എന്നിവര്‍ സംസാരിച്ചു. എം.പത്മനാഭന്‍ അധ്യക്ഷതവഹിച്ചു.


നിങ്ങളുടെ അഭിപ്രായങ്ങള്‍