തൃശൂര്‍: നിര്‍ധനരായ കുട്ടികളുടെ ഹൃദ്രോഗ ചികിത്സാസഹായത്തിനുള്ള 'ഉണ്ണിഹൃദയങ്ങള്‍ക്ക് ഒരു കൈത്താങ്ങ്' എന്ന സാന്ത്വനത്തിന്റെ പദ്ധതിക്ക് എല്ലാ അര്‍ഥത്തിലും സഹായം വാഗ്ദാനം ചെയ്യുന്നെന്ന് പൃഥ്വിരാജ് പറഞ്ഞു. പദ്ധതിയില്‍ പങ്കാളികളാകുന്ന സുമനസ്സുകളുടെ യോഗം, കുരിയച്ചിറയിലെ ശ്രീമതി മീരാ പട്ടാമ്പിരാമന്‍ സ്മൃതി മണ്ഡപത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുഞ്ഞുങ്ങളുടെ ആരോഗ്യം രാഷ്ട്രത്തിന്റെ ആരോഗ്യമാണ്. വെള്ളിത്തിരയിലേക്ക് പ്രവേശിക്കുംമുമ്പ് താന്‍ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കാണ് മുഖം നല്‍കിയിട്ടുള്ളതെന്നും പൃഥ്വിരാജ് പറഞ്ഞു. പദ്ധതിയിലേക്ക് സംഭാവന പൃഥ്വിരാജ് സ്വീകരിച്ചു. ടി.എസ്.പട്ടാഭിരാമന്‍ അധ്യക്ഷത വഹിച്ചു. സാന്ത്വനം ചെയര്‍മാന്‍ മോണ്‍.ഫ്രാന്‍സിസ് ആലപ്പാട്ട് , കൊച്ചിന്‍ ദേവസ്വം പ്രസിഡന്റ് എം.സി.എസ്.മേനോന്‍, പ്രഫ.എം.മാധവന്‍കുട്ടി, ജോസ് പോള്‍ ചിരിയങ്കണ്ടത്ത്, അബ്ദുല്‍ ലത്തീഫ്, ടി.എസ്.കല്ല്യാണരാമന്‍, ടി.എസ്.രാമചന്ദ്രന്‍, വി.ഒ.സെബാസ്റ്റിയന്‍ ഫാ.സുനില്‍ ചിരിയങ്കണ്ടത്ത് എന്നിവര്‍ സന്നിഹിതരായി. വിവിധ ആശുപത്രികളില്‍ ഹൃദയശസ്ത്രക്രിയക്ക് വിധേയരാകുന്ന നിര്‍ധന ശിശുക്കള്‍ക്ക് ചികിത്സാധന സഹായം നല്‍കുന്ന പദ്ധതിയാണിത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍