ആനക്കര: മാതാവിന്റെയും കൂടപ്പിറപ്പുകളുടെയും മനമുരുകിയപ്രാര്‍ഥന മണലാരണ്യത്തില്‍നിന്നും റഫീഖിനെ നാട്ടിലെത്തിച്ചു. വെള്ളിയാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് റഫീഖ് മുംബൈയില്‍നിന്ന് ട്രെയിന്‍ മാര്‍ഗം നാട്ടിലെത്തിയത്. വിസ നല്‍കിയവരുടെ ചതിക്കുഴിയില്‍പെട്ട് മരുഭൂമിയില്‍ നരകിച്ച യുവാവിന് മലയാളികളുടെ സഹായമാണ് തുണയായത്.
കുടുംബത്തിന്റെ പ്രാരാബ്ധം ഏറ്റെടുത്ത് പത്തുമാസം മുമ്പ് ഖത്തറില്‍ തൊഴില്‍തേടിപ്പോയതാണ് ചെമ്പ്ര കരുവാരത്ത് കോയ-റംല ദമ്പതികളുടെമകന്‍ മുഹമ്മദ് റഫീഖ്(21). പിതാവിനൊപ്പം പലചരക്ക് കടയില്‍ സഹായായി പ്രവര്‍ത്തിക്കുയയായിരുന്നു ഇതിനുമുമ്പ്. സുഹൃത്തുമുഖേനയാണ് വിദേശയാത്രക്കൊരുങ്ങിയത്. വിസക്ക് 30000രൂപയും എമര്‍ജന്‍സി ടിക്കറ്റിന് 13000, എമിഗ്രേഷന് 4000 എന്നിങ്ങനെ നിര്‍ധനകുടുംബത്തിന് താങ്ങാവുന്നതിലധികം തുകചെലവിട്ടാണ് വിമാനം കയറിയത്. ഡ്രൈവര്‍ വിസയില്‍ ഗള്‍ഫിലെത്തിയ റഫീഖിനെ ഉള്‍പ്രദേശത്ത് ആടുമേക്കാന്‍ കൊണ്ടുപോയത്രെ. ആവശ്യത്തിന് വെള്ളവും ഭക്ഷണവുമില്ലാതെ കഴിച്ചുകൂട്ടിയ റഫീഖ് അവസാനം ജനവാസകേന്ദ്രത്തിലെത്തുകയായിരുന്നു. ഖത്തര്‍കെ.എം.സി.സി പ്രവര്‍ത്തകരുമായിബന്ധപ്പെട്ടാണ് നാട്ടിലെത്താനുള്ളസൗകര്യമൊരുക്കിയത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍