കോളറ: കുടിവെള്ളം കരുതലോടെ വേണമെന്ന് ആരോഗ്യവകുപ്പ്

പാലക്കാട്: കോളറ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി ജനങ്ങള്‍  ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.  

ഹോട്ടലുകളിലും കാന്റീനുകളില്‍ നിന്നും ഭക്ഷണം കഴിക്കുന്നവര്‍ തിളപ്പിച്ചാറിയ വെളളം മാത്രമേ കുടിക്കാവൂ.  ഇക്കാര്യത്തില്‍ ഇത്തരം സ്ഥാപനങ്ങളും ജാഗ്രത പുലര്‍ത്തണം.  പ്രത്യേകിച്ചും പാതയോരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന തട്ടുകട ഉടമകള്‍.   

വീടുകളില്‍ തിളപ്പിച്ചാറിയ വെളളം മാത്രം കുടിക്കാനുപയോഗിക്കുക, വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ഭക്ഷണം പാകം ചെയ്യാതിരിക്കുക,  ആഹാരത്തിന് മുമ്പും ശേഷവും സോപ്പുപയോഗിച്ച് കൈകള്‍ കഴുകുക തുടങ്ങിയ കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തണം.
 


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.