ഉദുമ മണ്ഡലത്തിലെ 27 അങ്കണവാടി കെട്ടിടങ്ങള്‍ക്ക് അംഗീകാരം

കാസര്‍കോട്: നബാര്‍ഡ് ആര്‍.ഐ.ഡി.എഫ് ഫണ്ടും എം.എല്‍.എ ഫണ്ടും ഗ്രാമപഞ്ചായത്ത് വിഹിതവും ചേര്‍ത്ത് ഉദുമ നിയോജക മണ്ഡലത്തിലെ അഞ്ച് പഞ്ചായത്തുകളില്‍ 27 അങ്കണവാടി കെട്ടിട നിര്‍മാണ പ്രോജക്ടുകള്‍ക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കി. മൊത്തം 1.61 കോടിരൂപയാണ് പദ്ധതിക്കായി ചെലവഴിക്കുക. ഓരോ അങ്കണവാടിക്കും 5.20 ലക്ഷം മുതല്‍ 7.75 ലക്ഷം രൂപ വരെ ചെലവഴിക്കും.

അജാനൂര്‍ ഗ്രാമപഞ്ചായത്തില്‍ രാവണേശ്വരം, രാമഗിരി, പൊളിപ്പള്ളം, മധുരക്കാട്, പുലയനടുക്കം, പൊയക്കര, ആനന്ദാശ്രമം, ബേഡഡുക്ക ഗ്രാമപഞ്ചായത്തിലെ ബാലനടുക്കം, ഒലിയത്തടുക്കം, ബീംബുങ്കാല്‍, കൈരളിപ്പാറ, കുത്തിയഡുക്കം, കാനത്തില്‍, അടിമേല്‍, ജയപുരം, ആയിത്തറ, കുറ്റിക്കോല്‍ പഞ്ചായത്തിലെ ഉന്തനടുക്കം, വീട്ടിയടി, എട്ടക്കാട്, പുണ്യംകണ്ടം, വളവ്, കോപ്പാളമൂല, ഉദുമ പഞ്ചായത്തിലെ എരോല്‍, കുക്കന്‍മാടി, പള്ളിക്കര പഞ്ചായത്തിലെ കണ്ണംബയല്‍, കുട്ടപ്പുന്ന, പാക്കം എന്നിവിടങ്ങളിലാണ് അങ്കണവാടികള്‍ക്ക് കെട്ടിടം നിര്‍മിക്കുക.
 


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.