കാഞ്ഞങ്ങാട് മത്സ്യ മാര്‍ക്കറ്റ് ഡി.എം.ഒ സന്ദര്‍ശിച്ചു

കാഞ്ഞങ്ങാട്: കോട്ടച്ചേരിയിലെ കാഞ്ഞങ്ങാട് നഗരസഭാ മത്സ്യമാര്‍ക്കറ്റ് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ സന്ദര്‍ശിച്ചു. ശനിയാഴ്ച ഉച്ചക്ക് 12 മണിയോടെയായിരുന്നു ഡോ. വിമല്‍രാജും സംഘവും മത്സ്യമാര്‍ക്കറ്റും പരിസരവും സന്ദര്‍ശിച്ചത്.

 വര്‍ഷകാലത്തോടെ പകര്‍ച്ച പനിയടക്കം വ്യാപകമായ സാഹചര്യത്തില്‍ നഗരസഭയുടെ അവസ്ഥയെക്കുറിച്ച് നേരിട്ട് മനസ്സിലാക്കാനാണ് ഡി.എം.ഒയും സംഘവും എത്തിയത്.

മത്സ്യമാര്‍ക്കറ്റിന് ചുറ്റും മാലിന്യക്കൂമ്പാരവും മലിനജലവും കെട്ടിനില്‍ക്കുന്നത് മൂലം പ്രദേശവാസികള്‍ക്ക് അലര്‍ജി, ചൊറിച്ചില്‍ തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡി.എം.ഒയുടെ സന്ദര്‍ശനം.  മത്സ്യമാര്‍ക്കറ്റിന്റെ സ്ഥിതിയെക്കുറിച്ച് ആരോഗ്യവകുപ്പിന് വിവരം കൈമാറുമെന്ന് ഡോ. വിമല്‍രാജ് പറഞ്ഞു.
 


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.