ഷാര്‍ജ: റാസല്‍ഖൈമയിലെ റംസില്‍ ഉണ്ടായ വന്‍ അഗ്‌നിബാധയില്‍ കലാ കായിക സാംസ്‌കാരിക നിലയവും കളി സ്ഥലവും ഭാഗികമായി കത്തിയമര്‍ന്നു. കൃത്യ സമയത്ത് സിവില്‍ ഡിഫന്‍സ് വിഭാഗം സംഭവ സ്ഥലത്ത് എത്തിയതിനാല്‍ ആളപായം ഉണ്ടായില്ല.
ക്ലബിന് പുറത്ത് നിന്നാണ് തീപടര്‍ന്നത്. ഇവിടെയുണ്ടായിരുന്ന ഉപയോഗ ശുന്യമായ വസ്തുക്കളില്‍ അബദ്ധത്തില്‍ തീ പിടിക്കുകയായിരുന്നു. ഈ സമയത്ത് സാമാന്യം നല്ല തോതില്‍ കാറ്റും ശക്തമായ ചൂടും ഉണ്ടായിരുന്നതിനാല്‍ തീ എളുപ്പത്തില്‍ പടര്‍ന്നു പിടിച്ചു. സമീപത്തെ കെട്ടിടങ്ങളിലേക്ക് പടര്‍ന്ന തീ സിവില്‍ ഡിഫന്‍സുകാര്‍ കഠിന പരിശ്രമത്തിലൂടെ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. ഈ കെട്ടിടങ്ങള്‍ക്ക് നിസാര കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.










നിങ്ങളുടെ അഭിപ്രായങ്ങള്‍