സാന്റാഫെ (അര്‍ജന്റീന): കോപ അമേരിക്ക ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പിലെ ആവേശം മുറ്റിയ ക്വാര്‍ട്ടര്‍ ഫൈനലില്‍ പെനല്‍റ്റി ഷൂട്ടൌട്ടില്‍ 5-4ന് അര്‍ജന്റീനയെ തകര്‍ത്ത് ഉറുഗ്വായ് സെമിയില്‍ പ്രവേശിച്ചു. നിര്‍ദ്ദിഷ്ട സമയത്തില്‍ ഓരോ ഗോള്‍ വീതമടിച്ച് സമനിലയിലായ മല്‍സരത്തില്‍ എക്സ്ട്രാ ടൈമിലും ഇരു ടീമുകള്‍ക്കും ലീഡ് നേടാനായില്ല. തുടര്‍ന്ന് നടന്ന പെനല്‍റ്റി ഷൂട്ടൌട്ടില്‍ ആദ്യത്തെ നാലു ഷൂട്ടുകളും ഇരു ടീമുകളും ഗോളാക്കിയെങ്കിലും അര്‍ജന്റീനയുടെ ടെവസിന്റെ ബോള്‍ ഉറുഗ്വായുടെ മുസ്ലേറ തടുത്തു. നിര്‍ണായകമായ അഞ്ചാമത്തെ കിക്ക് ഉറുഗ്വായുടെ കര്‍സിറസ് ഗോളാക്കുകയും ചെയ്തതോടെ കോപയില്‍ നിന്ന് ആതിഥേയര്‍ പുറത്തായി.
ഫുട്ബാള്‍ ലോകം ഉറ്റു നോക്കിയ മല്‍സരത്തില്‍ ഉറുഗ്വായുടെ സൂപര്‍താരം ഫോര്‍ലാനാന്റെ ഫ്രീകിക്കില്‍ പെരസ് ആണ് കളിയുടെ ആറാമത്തെ മിനിറ്റില്‍ ഫ്രീ കിക്കിലൂടെ അര്‍ജന്റീനയെ ഞെട്ടിച്ചത്. എന്നാല്‍, മെസ്സിയുടെ പാസില്‍ ഹിഗ്വയിന്‍ മറുപടി ഗോള്‍ നേടി.


നിങ്ങളുടെ അഭിപ്രായങ്ങള്‍