ദിഗ് വിജയ് സിങ് രാഷ്ട്രീയം കളിക്കുന്നു-ബി.ജെ.പി

 ദിഗ് വിജയ് സിങ് രാഷ്ട്രീയം കളിക്കുന്നു-ബി.ജെ.പി

ന്യൂ ദല്‍ഹി: മുംബൈ സ്‌ഫോടനത്തെ കുറിച്ച് നടക്കുന്ന അന്വേഷണത്തില്‍  കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ് രാഷ്ട്രീയം കളിക്കുകയാണെന്ന് ബി.ജെ.പി വക്താവ് രവിശങ്കര്‍ പ്രസാദും ഷാനവാസ് ഹുസൈനും കുറ്റപ്പെടുത്തി. സിമിയെയും ഇന്ത്യന്‍ മുജാഹിദീനെയും കുറിച്ചാണ് അന്വേഷണം നടക്കുന്നത്. സിമിയുടെ എത്ര മോഡലുകളെ സര്‍ക്കാറിന് ഇല്ലാതാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് ബി.ജെ.പി വക്താവ് രവിശങ്കര്‍ പ്രസാദ് ചോദിച്ചു. അജ്മീര്‍, മാലേഗാവ് സ്‌ഫോടനങ്ങളില്‍ ആര്‍.എസ്.എസിന്റെ പങ്കാളിത്തം തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് അവകാശപ്പെട്ട രവിശങ്കര്‍ പ്രസാദ്, ആര്‍.എസ്.എസ് സാമൂഹിക സേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനയാണെന്നും കൂട്ടിച്ചേര്‍ത്തു. കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ തെളിവില്ലാതെ ആര്‍.എസ്.എസിനെതിരെ പ്രചാരണം നടത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

യു.പി.എ സര്‍ക്കാര്‍ തീവ്രവാദികളെ പിടികൂടുന്നതിന് പകരം അവര്‍ക്ക് പ്രേരണ നല്‍കുകയാണെന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി വിമര്‍ശിച്ചു. സ്‌ഫോടനം നടന്ന ഉടന്‍ ഗുജറാത്ത് പൊലീസ് സംഘം അന്വേഷണത്തെ സഹായിക്കാന്‍ മുംബൈയിലെത്തിയിരുന്നു. തുടര്‍ന്ന് ദേശീയ അന്വേഷണ ഏജന്‍സി അഹമ്മദാബാദിലെത്തി അന്വേഷണം നടത്തി. സ്‌ഫോടനത്തിന് ആഴ്ചകള്‍ക്ക് മുമ്പ് ചില സിമി പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത മധ്യപ്രദേശ് പൊലീസ് അവര്‍ക്ക് സ്‌ഫോടനവുമായി ബന്ധമുണ്ടോ എന്ന് അന്വേഷിക്കുകയാണ്. കര്‍ണാടക പൊലീസ് വിവിധ കേസുകളില്‍ അറസ്റ്റ് ചെയ്ത സിമി പ്രവര്‍ത്തകരെ കേന്ദ്രീകരിച്ചും അന്വേഷണം മുന്നോട്ടു പോകുന്നുണ്ടെന്ന് മോഡി കുറ്റപ്പെടുത്തി.

 


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.