ന്യൂദല്‍ഹി: ടു ജി അഴിമതി കേസില്‍ മൂന്നാമത്തെ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കേ ജയിലില്‍ കഴിയുന്ന മുന്‍മന്ത്രി രാജയെ ചോദ്യം ചെയ്യാന്‍ പ്രത്യേക സി.ബി.ഐ കോടതി അനുവാദം നല്‍കി. അന്വേഷണത്തിന് ആവശ്യമെങ്കില്‍ പ്രധാന പ്രതികളെ വീണ്ടും ചോദ്യം ചെയ്യുന്നതിന് തടസമില്ലെന്ന് പ്രത്യേക സി.ബി.ഐ ജഡ്ജി ഒ.പി സൈനി വ്യക്തമാക്കി.
രാജയോടൊപ്പം ജയിലിലായ മുന്‍ ടെലികോം സെക്രട്ടറി സിദ്ധാര്‍ഥ ബെഹ്‌റ, റിലയന്‍സ് അഡാഗ് ഗ്രൂപ്പ് എം.ഡി ഗൗതം ദോഷി എന്നിവരെയും സി.ബി.ഐ ചോദ്യം ചെയ്യും. ഈ വിഷയം കോടതിക്കും പ്രൊസിക്യൂഷനും ഇടയിലുള്ള കാര്യമായതിനാല്‍ പ്രതികളുടെ അഭിപ്രായം പരിഗണിക്കേണ്ടതില്ലെന്നും ജസ്റ്റിസ് സൈനി പറഞ്ഞു. എന്ത് കൊണ്ടാണ് വീണ്ടും ചോദ്യം ചെയ്യാനുള്ള അപേക്ഷ നല്‍കിയതെന്ന് പ്രതിഭാഗം അഭിഭാഷകന്‍ തടസവാദം ഉന്നയിച്ചിരുന്നു.



നിങ്ങളുടെ അഭിപ്രായങ്ങള്‍