തിരുവനന്തപുരം: പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. പാലോടിന് സമീപം തെന്നൂര്‍ സ്വദേശി രതീഷ് (31) നെയാണ് മ്യൂസിയം പൊലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞയാഴ്ചയാണ് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്റെ പ്രൈവറ്റ് സെക്രട്ടറി രവീന്ദ്രന്റെ വീട്ടില്‍ ജോലിക്ക് നിന്ന പതിനേഴുകാരിയെ കാണാതായത്. അമ്മൂമ്മയെ കാണാന്‍ തമ്പാനൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയ പെണ്‍കുട്ടിയെ അവിടെവെച്ച് പരിചയപ്പെട്ട രതീഷ് വശീകരിച്ച് കന്യാകുമാരിയില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. രണ്ടുദിവസത്തിനുശേഷം തമ്പാനൂരില്‍ കൊണ്ടുവന്ന് വിടുകയായിരുന്നു.
ഇവിടെനിന്ന് പെണ്‍കുട്ടി പയ്യോളിയില്‍ എത്തിയപ്പോഴാണ് പൊലീസിന്റെ പിടിയിലാകുന്നത്. മൂന്ന് ദിവസംമാത്രമാണ് രവീന്ദ്രന്റെ വീട്ടില്‍ പെണ്‍കുട്ടി ജോലിക്ക് നിന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.


നിങ്ങളുടെ അഭിപ്രായങ്ങള്‍