ബാങ്ക് പ്രസിഡന്റിനെതിരെ അവിശ്വാസം പാസായി

മല്ലപ്പള്ളി: വായ്പൂര് സര്‍വീസ് സഹകരണബാങ്ക് പ്രസിഡന്റ് ടി.എസ്. നന്ദകുമാറിനെതിരെ എല്‍.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസം പാസായി.

ഒന്നിനെതിരെ ആറ് വോട്ടിനാണ് അവിശ്വാസം പാസായത്. എല്‍.ഡി.എഫ് ആറും പ്രസിഡന്റായിരുന്ന നന്ദകുമാറിന് സ്വന്തം വോട്ട് മാത്രമാണ് ലഭിച്ചത്. യു.ഡി.എഫിലെ രണ്ട് അംഗങ്ങള്‍ അവിശ്വാസ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു.

മല്ലപ്പള്ളി അസിസ്റ്റന്റ് രജിസ്റ്റാര്‍ -ജനറല്‍ കെ.ഒ. രാജു മുഖ്യ വരണാധികാരിയായിരുന്നു. 18 ന് രാവിലെ 11 ന് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കും. എല്‍.ഡി.എഫിലെ ഒ.കെ. അഹമ്മദ് പ്രസിഡന്റാകാനാണ് സാധ്യത.
 


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.