മാധ്യമ പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവം: പ്രതിഷേധ പ്രകടനം നടത്തി

കോട്ടയം: തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകര്‍ക്കുനേരെ നടന്ന പൊലീസിന്റെയും മെഡിക്കല്‍ കോളജ് മാനേജ്‌മെന്റ്  ഗുണ്ടകളുടെയും അക്രമത്തില്‍ പ്രതിഷേധിച്ച് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ ഘടകം  ആഭിമുഖ്യത്തില്‍ നഗരം ചുറ്റി പ്രതിഷേധ പ്രകടനം നടത്തി.

പ്രസ്‌ക്ലബ് പ്രസിഡന്റ് ജോസഫ് സെബാസ്റ്റിന്‍, സെക്രട്ടറി ആര്‍. രാജീവ്, പത്രപ്രവര്‍ത്തക യൂനിയന്‍ നേതാക്കളായ ജേക്കബ് കെ. ഈപ്പന്‍,ചെറുകര സണ്ണീലൂക്കോസ്,ടി.പി. മോഹന്‍ദാസ്, പി.കെ. ജയചന്ദ്രന്‍, ജി. വേണുഗോപാല്‍,ടി.പി. വേണുഗോപാല്‍, പി. ഗിരീഷ്‌കുമാര്‍,ഷാലുമാത്യു, എസ്. മനോജ്, സെര്‍ജി ആന്റണി, ടോണി കെ. ജോസ്, ജയിംസ് കുട്ടന്‍ ചിറ, സുദീപ് ടി. ജോര്‍ജ്, റോബിന്‍ പി. തോമസ്, പി.എ.  ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.

 


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.