മുണ്ടക്കയം: പഞ്ചായത്തിന്റെ 2011-'12 വര്‍ഷത്തേക്കുള്ള പദ്ധതികള്‍ക്ക് ഡി.പി. സി അംഗീകാരം ലഭിച്ചു. 6,89,3150 രൂപയുടെ പദ്ധതികള്‍ക്കാണ് അംഗീകാരം ലഭിച്ചത്.
പട്ടികജാതി വിഭാഗത്തിനായി 83,77,381 രൂപയും പട്ടികവര്‍ഗ വിഭാഗത്തിന് 49,54,147 രൂപയും പൊതുവിഭാഗത്തിന് 1,41,97334 രൂപയുമാണ് അംഗീകാരം ലഭിച്ചത്. വിവിധ റോഡുകളുടെ അറ്റകുറ്റപ്പണിക്ക് 31,44,233 രൂപയും കെട്ടിട അറ്റകുറ്റപ്പണിക്ക് 26,48,458 രൂപയും നീക്കിവെച്ചു. വനിതാ ചെറുകിട വ്യവസായ പദ്ധതി,വീട് അറ്റകുറ്റപ്പണി, അങ്കണവാടി പോഷകാഹാരം, കന്നുകുട്ടി പരിപാലനം, വികലാംഗര്‍ക്ക് സ്‌കോളര്‍ഷിപ്, ടൗണ്‍ പ്ലാനിങ്, രോഗീപരിചരണത്തിന് പാലിയേറ്റീവ് കെയര്‍ യൂനിറ്റ്, ബസ് സ്റ്റാന്‍ഡ് നവീകരണം, കാര്‍ഷിക പദ്ധതികള്‍, വെളിച്ചം പദ്ധതി തുടങ്ങിയവ പ്രധാനമാണ്.
പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സോമി വര്‍ഗീസ് അറിയിച്ചു.


നിങ്ങളുടെ അഭിപ്രായങ്ങള്‍