കടുത്തുരുത്തി: സാമൂഹിക വിരുദ്ധ ശല്യം രൂക്ഷമായതോടെ എഴുമാന്തുരുത്തില്‍ പൊലീസ് പട്രോളിങ് ശക്തമാക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. എഴുമാന്തുരുത്ത് ജങ്ഷന്‍, ഷാപ്പ് പരിസരം, എഴുമാന്തുരുത്ത് വെയിറ്റിങ്‌ഷെഡ്, കോലുകരി ജങ്ഷന്‍, എസ്.എന്‍.ഡി.പി ജങ്ഷന്‍, ഗവ. യു.പി സ്‌കൂള്‍ ജങ്ഷന്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് സാമൂഹികവിരുദ്ധ ശല്യം. കഞ്ചാവ്, മദ്യം എന്നിവയുടെ വില്‍പ്പനയും തകൃതിയായി നടക്കുന്നതായും ആക്ഷേപം ഉണ്ട്. കഴിഞ്ഞദിവസം ഉറങ്ങിക്കിടന്ന വീട്ടമ്മയെ ഓടിളക്കി അകത്തുകടന്ന് പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ഈ പ്രതിയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് ശ്രമിക്കുന്നില്ലെന്നുള്ള ആക്ഷേപമുണ്ട്.


നിങ്ങളുടെ അഭിപ്രായങ്ങള്‍