നവവരന്‍ തൂങ്ങിമരിച്ച നിലയില്‍

കിളിമാനൂര്‍: നവവരനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുടുംബ പ്രശ്‌നമാണ് കാരണമെന്നാണ് പ്രാഥമിക വിവരം. ടെക്‌നോപാര്‍ക്കിലെ സോഫ്ട്‌വെയര്‍ എന്‍ജിനീയര്‍ കിളിമാനൂര്‍ കടമുക്ക് റീജാഭവനില്‍ പ്രവീണാണ് (28) മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

അഞ്ച് മാസം മുമ്പാണ് പ്രവീണ്‍ വിവാഹിതനായത്. ഭാര്യ കബനിദാസ് കൊടുവഴന്നൂര്‍ ഗവ. എച്ച്.എസിലെ താല്‍കാലിക അധ്യാപികയാണ്. മകന്റെ മൃതദേഹം കണ്ട് നിയന്ത്രണം വിട്ട മാതാവ് കാര്‍പോര്‍ച്ചില്‍ കിടന്ന കാര്‍ വെട്ടിപ്പൊളിച്ചു. ഭാര്യാവീട്ടുകാര്‍ പ്രവീണിന് സമ്മാനമായി നല്‍കിയ കാറാണത്രെ. മാതവ് രാധ (റിട്ട. അധ്യാപിക)

പിതാവ്: നടരാജന്‍ (റിട്ട. സി.ആര്‍.പി.എഫ്.), മാതാവ്: രാധ (റിട്ട. അധ്യാപിക), സഹോദരി: റീജ (യു.എസ്.എ).


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.