കുണ്ടറ പഞ്ചായത്തില്‍ നാലുകോടിയുടെ പദ്ധതി

കുണ്ടറ: കുണ്ടറ ഗ്രാമപഞ്ചായത്തിന്റെ നാലുകോടിയുടെ വാര്‍ഷിക പദ്ധതിക്ക് ജില്ലാ ആസൂത്രണസമിതിയുടെ അംഗീകാരം. പദ്ധതിയില്‍ 42 ലക്ഷം ആധുനിക അറവുശാലക്കും 75 ലക്ഷം ഭവന നിര്‍മാണത്തിനും വകയിരുത്തിയിട്ടുണ്ട്.

32 റോഡുകളുടെ നവീകരണം, കിഴക്കേ കുണ്ടറ മാര്‍ക്കറ്റ് നവീകരണം ഉള്‍പ്പെടെ പശ്ചാത്തല മേഖലയില്‍ 10 പദ്ധതികള്‍ അംഗീകരിച്ചു.

ആട്, കോഴി, കിടാരി വളര്‍ത്തല്‍,മെഡിക്കല്‍ ട്രാന്‍സ്‌ക്രിപ്ഷന്‍, ഡ്രൈവിങ് പരിശീലനം ഉള്‍പ്പെടെയുള്ള വ്യക്തിഗത പദ്ധതികളും അംഗീകരിച്ചിട്ടുണ്ട്. പാലിയേറ്റീവ് കെയര്‍, ക്ഷയരോഗികള്‍ക്ക് പോഷകാഹാരം, ശാരീരികവും മാനസികവുമായ അവശതയനുഭവിക്കുന്ന കുട്ടികള്‍ക്ക് പഠന സ്‌കോളര്‍ഷിപ്പുകള്‍, വൃദ്ധര്‍ക്ക് ഔഷധം,വികലാംഗര്‍ക്ക് വീല്‍ചെയര്‍ ഉള്‍പ്പെടെയുള്ള  ഉപകരണങ്ങള്‍,ആശ്രയ പദ്ധതി, വിവാഹ ധനസഹായം ഉള്‍പ്പെടെയുള്ള ക്ഷേമപദ്ധതികളും അംഗീകാരം ലഭിച്ചവയില്‍ പെടുന്നു.

പദ്ധതി പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കുന്നതിന്റെ ഭാഗമായി പദ്ധതി വിശദീകരണ ഗ്രാമസഭകള്‍ 16 മുതല്‍ ആരംഭിക്കും.
 


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.