വെള്ളം കോരുന്നതിനിടെ കിണറ്റില്‍വീണ് വീട്ടമ്മ മരിച്ചു

പരവൂര്‍: വെള്ളം കോരുന്നതിനിടെ തടികൊണ്ടുള്ള പാലം ഒടിഞ്ഞ് കിണറ്റില്‍വീണ് വീട്ടമ്മ മരിച്ചു. നെടുങ്ങോലം കല്ലുംപുറത്ത് തൊടിയില്‍വീട്ടില്‍ അമ്മിണി (46) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം നാലോടെയാണ് വീട്ടുവളപ്പിലെ കിണറ്റില്‍ മൃതദേഹം കണ്ടത്. വെള്ളം വലിക്കുന്നതിനിടെ  ദ്രവിച്ച തടികള്‍ ഒടിഞ്ഞ് അമ്മിണി  കിണറ്റില്‍ വീഴുക യായിരുന്നുവെന്ന് കരുതുന്നു. അവിവാഹിതയാണ്. അമ്മിണിക്കൊപ്പം താമസിച്ചുവന്ന സഹോദരീപുത്രന്‍ ജോലികഴിഞ്ഞെത്തിയപ്പോള്‍ കാണാത്തതിനെതുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം  കണ്ടെത്തിയത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.