കൊല്ലം: ലോഡ്ജില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ യുവാവ് മരിച്ചു. തിരുവനന്തപുരം മണക്കാട് ആറ്റുകാല്‍ ഇന്ദീവരത്തില്‍ ബാബുക്കുട്ടന്‍നായരുടെയും സരസ്വതിയമ്മയുടെയും മകന്‍ കിരണ്‍ബാബുവാണ് (22) മരിച്ചത്. യുവാവ് എന്‍ജിനീയറിങ് എന്‍ട്രന്‍സ് പരീക്ഷയെഴുതിയിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. ശനിയാഴ്ചയാണ് കിരണ്‍ നഗരത്തിലെ കല്ലുപാലത്തിനുസമീപത്തെ ലോഡ്ജില്‍ മുറിയെടുത്തത്. ഞായറാഴ്ച ഉച്ചയായിട്ടും മുറി തുറക്കാത്തതില്‍ സംശയം തോന്നിയ ജീവനക്കാരന്‍ വാതിലിന്റെ ഓടാമ്പല്‍ തകര്‍ത്ത് മുറി തുറന്നപ്പോഴാണ് കിരണിനെ അബോധാവസ്ഥയില്‍ കണ്ടത്. ലോഡ്ജ് അധികൃതര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് മരിച്ചത്. മൃതദേഹം ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു. അമിതമായി ഗുളിക കഴിച്ചിരുന്നതായി പരിശോധനയില്‍ തെളിഞ്ഞു.


നിങ്ങളുടെ അഭിപ്രായങ്ങള്‍