ആലപ്പുഴ: ജനറല്‍ ആശുപത്രിയില്‍ എച്ച് 1 എന്‍ 1 പരിശോധനക്ക് എത്തുന്നവരോട് അവഗണന കാണിക്കുന്നതായി ആക്ഷേപം. പരിശോധനാ സ്ഥലം എവിടെയാണെന്നുപോലും ഡോക്ടര്‍മാര്‍ക്കോ മറ്റ് ജീവനക്കാര്‍ക്കോ അറിയാത്തതുപോലെയാണ് പെരുമാറ്റം. ദൂരസ്ഥലങ്ങളില്‍ നിന്നുവരെ ആശുപത്രിയില്‍ പരിശോധനക്ക് എത്തുന്നവര്‍ക്ക് ഇത്തരത്തില്‍ കയ്‌പേറിയ അനുഭവങ്ങള്‍ ഉണ്ടാകുന്നു.
റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി ഹൈദരാലി തിങ്കളാഴ്ച രാവിലെ പരിശോധനക്ക് എത്തിയപ്പോള്‍ പലസ്ഥലങ്ങളില്‍ പരിശോധനക്ക് പറഞ്ഞുവിട്ടെന്നും അവസാനമാണ് യഥാര്‍ഥ പരിശോധനാ സ്ഥലം കണ്ടെത്താന്‍ കഴിഞ്ഞതെന്നും ആരോപിച്ചു. ഇതുസംബന്ധിച്ച് ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു.


നിങ്ങളുടെ അഭിപ്രായങ്ങള്‍