ജയേഷിന്റെയും സഹോദരങ്ങളുടെയും പഠന ചെലവ് എസ്.ഐ.ഒ വഹിക്കും

എടക്കര: വഴിക്കടവ് പൂവത്തിപൊയില്‍ നാലുസെന്റ് കോളനിയിലെ പഠനത്തിനായി വിഷമിക്കുന്ന ജയേഷ്, മഹേഷ് എന്നിവരുടെ പഠന ചെലവുകള്‍ എസ്.ഐ.ഒ ജില്ലാ കമ്മിറ്റി ഏറ്റെടുക്കും. പൂവത്തിപൊയില്‍ നാലുസെന്റ് കോളനിയിലെ രാധയുടെ മക്കളായ ജയേഷ്, മഹേഷ് എന്നീ വിദ്യാര്‍ഥികളുടെ ഒരു വര്‍ഷത്തെ മുഴുവന്‍ പഠന ചെലവുകളാണ് എസ്.ഐ.ഒ ഏറ്റെടുത്തത്. നാരോക്കാവില്‍ സോളിഡാരിറ്റിയുടെ ഭവന - കുടിവെള്ള പദ്ധതികളുടെ സമര്‍പ്പണ സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി ഫാഇസ് കൊടിഞ്ഞിയാണ് ഇക്കാര്യം അറിയിച്ചത്.
പ്രാരാബ്ധങ്ങളുടെ നടുവില്‍ നിന്ന് ജയേഷ് കൊച്ചനുജത്തി ആദിത്യയെയും ഒക്കത്തിരുത്തി അനുജന്‍ മഹേഷിനൊപ്പം സ്‌കൂളിലേക്ക് പോകുന്ന കഥ ഞായറാഴ്ച 'മാധ്യമം' പ്രസിദ്ധീകരിച്ചിരുന്നു. എസ്.ഐ.ഒയുടെ സഹായം തിങ്കളാഴ്ച രാവിലെ പത്തിന് വഴിക്കടവ് എ.യു.പി സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും. മറ്റു ചില സുമനസുകളും കുടുംബത്തിന് സഹായം എത്തിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.